ജനപ്രിയ ലേഖനങ്ങള്‍ക്ക് - താഴെ ക്ലിക്ക് ചെയ്യൂ

/tr>
    1.ഹൈ ഹീല്‍ ചെരിപ്പുകള്‍ ഉപേക്ഷിക്കുക
    2.ഗുരുവായൂരിലെ കണ്ടക്ടര്‍ ആ‍ാവാതിരിക്കുക!!
    3.പഴുത്ത മാമ്പഴത്തെ ബഹിഷ്കരിക്കുക!
    4.അംബാസിഡര്‍ കാര്‍ ആര്‍ക്കും വേണ്ടാതാവുന്നുവോ
    5.ഇനി ഇടത്തരക്കാര്‍ക്കും കാര്‍ വാങ്ങാം?
    6.ഏത്തമിടീക്കലിന് നഷ്ടപരിഹാരം ?
    7.വരുണ്‍ഗാന്ധി പ്രസംഗിച്ചില്ലായിരുന്നുവെങ്കില്‍?
    8.പാഠം .1. എന്താണ് യോഗ?
    9.പാഠം .2.നിലമൊരുക്കല്‍
    10.ശരീരത്തില്‍ പട്ടു സാരി ;ഉള്ളിലോ???
    11.മദര്‍ തെരേസയും സംഭാവനയും?
    12.ഒരു പുഴു ഉണ്ടാക്കിയ പ്രശ്നം ( ഹാസ്യം)
    13.ഒബാമ അമേരിക്കന്‍ പ്രസിഡണ്ടാവാന്‍ കാരണമെന്ത് ?
    14.നിങ്ങളുടെ ഭാര്യ ഒരു വേരുവെട്ടിയാണോ ?;എങ്കില്‍ സൂക്ഷിക്കുക!!
    15.കുങ്കുമപ്പൂവ് കഴിച്ചാല്‍ നിറമുണ്ടാകുമോ??
    16.ട്യൂഷന്‍ മാഷിനൊരു സമ്മാനം (ഹാസ്യം)
    17.മിട്ടായിക്കടക്കാരന്റെ മകന്‍ (ഹാസ്യം)
    18.പെരുകുന്ന ഗര്‍ഭപാത്ര ശസ്ത്രക്രിയകള്‍ !!
    19.നിങ്ങളുടെ ഭാര്യയുടെ വയര്‍ ഒരു വേസ്റ്റ് ബാസ്കറ്റ് ആണോ ?
    20.ഭര്‍ത്താവിന്റെ വീട്ടുകാരെ കുറ്റം പറയരുത്!!
    21.എന്തുകൊണ്ടാണ് വയര്‍ വീര്‍ക്കുന്നത് ?( ഹാസ്യം)
    22.അദ്ധ്യാപകരെ കുറ്റം പറയരുത് !!
    23.ഇതാണോ ഇപ്പോഴത്തെ വിവാഹ സദ്യ??
    24.നാക്കുകെട്ടിക്കല്‍ ( ഒരു പ്രത്യേക ചികിത്സ)??
    25.അടിവസ്ത്രങ്ങള്‍ അനാവശ്യങ്ങളോ ??
    26.പഴശ്ശിരാജ ജിവിച്ചിരിക്കണമായിരുന്നെങ്കില്‍ ?
    27.ഹേ മനുഷ്യാ ? നിങ്ങള്‍ ഒരു കസേര മനുഷ്യനാണോ ?
    28. കഥാപ്രസംഗക്കാരന്റെ മുണ്ട് ( ഹാസ്യം )
    29. പോലീസുകാരന്റെ ഹാസ്യം
    30. വിദ്യാര്‍ത്ഥി സമരവും പോലിസും
    31.വിദ്യാര്‍ത്ഥി സമരവും പ്രിന്‍സിപ്പാളും (ഹാസ്യം )

ഈ സന്ദര്‍ശകരാണ് എന്റെ ആത്മധൈര്യം ; എന്നെ പ്രോത്സാ‍ഹിപ്പിക്കുന്നവര്‍

ചിന്തിക്കൂ ; ചിരിപ്പിക്കൂ ; ഈ യജ്ഞത്തില്‍ നിങ്ങളും പങ്കാളികളാകൂ .നിര്‍ദ്ദോഷമായ ഒരു ഫലിതം നിങ്ങളെ ദുഃഖങ്ങളില്‍ നിന്ന് മോചിതരാക്കാം.വായിച്ചുമാത്രം പോകാതെ ഒരു അഭിപ്രായവും എഴുതിപ്പോകൂ.നിങ്ങളുടെ കൂട്ടുകാരെക്കൊണ്ടും ഇത് വായിപ്പിക്കൂ
ഈ ചിരിലോകത്തില്‍ നിങ്ങളും ചേരൂ , നിങ്ങളുടെ സുഹൃത്തുക്കളേയും ചേര്‍ക്കൂ ; പറ്റുമെങ്കില്‍ ഈ ബ്ലോഗ് അഡ്രസ്സ് നിങ്ങളുടെ സുഹൃത്തിന് ഇ മെയില്‍ ചെയ്യൂ. അവരും മനസ്സറിഞ്ഞ് ഒന്നു ചിരിച്ചോട്ടെ . ചിരിയും സന്മാര്‍ഗ്ഗവും ഒത്തുചേരുന്ന ഈ ബ്ലോഗിലേക്ക് എല്ലാവര്‍ക്കും സ്വാഗതം .
സന്തോഷകരമായ ഈ കൂട്ടായ്മയില്‍ അങ്ങനെ നിങ്ങളും നിങ്ങളുടെ സമാന ചിന്താഗതിക്കാരും പങ്കാളികളാവൂ

ഇവരാണ് ചിരിലോകത്തിലെ അംഗങ്ങള്‍ ; ഈ ബ്ലോഗിനെ പ്രോത്സാഹിപ്പിക്കുന്നവര്‍

Sunday, March 27, 2011

പയ്യന്‍സും സര്‍ദാര്‍ജിയും ( ഹാസ്യം )



പണ്ടത്തെ ഒരു ഫലിത കഥയാണിത് .
എന്നുവെച്ചാല്‍ എഴുപതുകളിലെ .
ഇതിലെ കഥാ നായകന്‍ “ പയ്യന്‍സ്” ആണ്.
ചെറുപ്പത്തിലെ അമ്മ മരിച്ചതിനാല്‍ അച്ഛന്‍ ഓമനിച്ചാണ് വളര്‍ത്തിയത് .
ആ ഓമനത്വത്തിന്റെ ഗുണം പയ്യന്‍സില്‍ കാണാം.
കുരുത്തംകൊള്ളി എന്നു പറയാറില്ലേ ; അതുതന്നെ പയ്യന്‍സിന്റെ സ്വഭാവം.
എട്ടാംക്ല്ലാസിലാണ് പഠിക്കുന്നത് .
എന്നാല്‍ ക്ലാസിലെ പാഠഭാഗങ്ങള്‍ ഒന്നും തന്നെ പഠിക്കില്ല.
സ്കൂളില്‍ വരുന്നതോ നേരംവൈകി.
വന്നാലോ , തെറി പറച്ചില്‍ - അടി പിടി എന്നിവയില്‍ ഏതെങ്കിലു മൊന്നിലോ

കൂട്ടായോ പയ്യന്‍സ് പ്രതിയായിട്ടുണ്ടാകും എന്നുറപ്പ് !
പെണ്‍പിള്ളെരുമായുള്ള കേസില്‍ ആള്‍ മോശക്കാരനുമല്ല.
അച്ഛനെ  പല പ്രാവശ്യം ജാമ്യത്തിനു വേണ്ടി സ്കൂളില്‍ കൊണ്ടുവന്നീട്ടുണ്ട്.
എന്നാല്‍ ; സ്കൂളില്‍ പോകാതെ വീട്ടിലിരുന്നാല്‍ അതിലും ശല്യം .
അയല്‍പക്കത്തെ മാവുകള്‍ പയ്യന്‍സ് കാരണം ശൂന്യം
അങ്ങനെ ; പയ്യന്‍സിന്റെ കെയറോഫില്‍ കുറ്റകൃത്യങ്ങള്‍ പെരുകിയപ്പോള്‍

...............
പയ്യന്‍സിന് നാട്ടില്‍ നില്‍ക്കുവാന്‍ പറ്റാതായി.
യാതൊരു വക ഗത്യന്തരവുമില്ല.
അങ്ങനെ പയ്യന്‍സ് നാടുവിട്ടു.
കള്ളവണ്ടി കയറി
എങ്ങോട്ടോ പോകുന്ന ട്രെയിന്‍ .
അതില്‍ കയറി .
രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ ഒരു സ്ഥലത്തെത്തി.
അവിടെയും രക്ഷയില്ല.
വീണ്ടും കണ്ട ട്രെയിനില്‍ കയറി .
അങ്ങനെ പഞ്ചാബിലെത്തി.
സര്‍ദാര്‍ജി മാരുടെ നാട് .
തമാശക്കാരുടെ നാട്
ഗോതമ്പിന്റെ നാട്
പയ്യന്‍സ് അവിടെ കൂടുവാന്‍ തീരുമാനിച്ചു.
പഞ്ചാബിലെ ഏതോ ഒരു സ്റ്റേഷനില്‍ ഇറങ്ങി .
ഭക്ഷണം യാചിച്ചു കഴിച്ചു.
അങ്ങനെ ഒരു ദിവസം ...............
പയ്യന്‍സ്  പഞ്ചാബിലെ ഗോതമ്പ് വയലിലൂടെ നടക്കുകയായിരുന്നു.
അപ്പോഴുണ്ട് ഒരു പഞ്ചാ‍ബി വയല്‍ ഉഴുതുകൊണ്ടിരിക്കുന്നു.
രണ്ടു മൃഗങ്ങള്‍ കലപ്പ വലിക്കുന്നുണ്ട്.
അതില്‍ ഒരെണ്ണം ക്ഷീണിച്ചാണ് വലിക്കുന്നത് ; പിന്നെ അത് വലിക്കാതായി .
അത് മണ്ണില്‍ വീണു.
ആ സമയത്താണ് പയ്യന്‍സിന്റെ വരവ്.
പയ്യന്‍സ് കുശലപ്രശ്നം നടത്തി.
ഇരുവരുടെയും ഭാഷ വ്യത്യസ്തമായതിനാല്‍ ഇരുവര്‍ക്കും ഒന്നും മനസ്സിലായില്ല.
എങ്കിലും  ആംഗ്യത്തില്‍ക്കൂടി  സര്‍ദാറിന് ഒരു കാര്യം മനസ്സിലായി.
പയ്യന്‍സ് ജോലി തേടി നടക്കുന്ന വ്യക്തിയാണെന്ന്
അതിനാല്‍ ജോലി ഉടന്‍ തന്നെ തരാമെന്ന് സര്‍ദാര്‍ജി സമ്മതിച്ചു .
പയ്യന് സന്തോഷമായി .
ആദ്യം സര്‍ദാര്‍ജി പയ്യന്‍സിന് ഭക്ഷണം കൊടുത്തു.
പിന്നീട് ......
സര്‍ദാര്‍ വീണുകിടക്കുന്ന മൃഗത്തിനെ കലപ്പയുമായി ബന്ധിപ്പിച്ച ഭാഗത്തുനിന്നു
നീക്കി.
പയ്യന്‍സിനോട് അടുത്തുവരുവാന്‍ ആംഗ്യം കാണിച്ചു.
പയ്യന്‍സിന് ഒന്നും മനസ്സിലായില്ല.
എങ്കിലും ഭക്ഷണം തന്ന ആളല്ലേ ; അനുസരിക്കതന്നെ എന്ന് പയ്യന്‍സ്
വിചാരിച്ചു.
സര്‍ദാര്‍ജി മൃഗത്തിനു പകരം പയ്യന്‍സിനെ ബലമായി കയറുകൊണ്ട് കെട്ടി .
അങ്ങനെ വീണുകിടക്കുന്ന മൃഗത്തിനുപകരം പയ്യന്‍സിനെ ഉപയോഗിച്ചു.
ഇപ്പോള്‍ കാണുന്ന കാഴ്ച പയ്യന്‍സും മൃഗവും കൂടി നിലം ഉഴുന്നതാണ് .
 നിലം ഉഴുന്നതിന്റെ  വേഗത വേഗത കുറഞ്ഞപ്പോള്‍ സര്‍ദാര്‍ജി കയ്യിലിരുന്ന

വടികൊണ്ട് ആഞ്ഞടിച്ചു .
അടി പയ്യന്‍സിനും കിട്ടി.
അപ്പോള്‍ പയ്യന്‍സ് ഉറക്കെ നിലവിളിച്ചു .
ചെറുപ്പത്തിലെ അമ്മ മരിച്ച കുട്ടിയല്ലേ .
അതിനാല്‍ ....
“അച്ഛാ , അച്ഛാ ....” എന്നു പറഞ്ഞായി ഉറക്കെ നിലവിളി .
........................
...........
ഇത് കേട്ടപ്പോള്‍ സര്‍ദാര്‍ജിക്ക് കൂടുതല്‍ സന്തോഷമായി
കാരണമെന്തെന്നോ ?
അതറിയാനായി സര്‍ദാര്‍ജി പയ്യന്‍സിനോട് പറഞ്ഞ മറുപടി വായിക്കൂ ;

പൊട്ടിച്ചിരിക്കൂ .
ഇതിനായി നിങ്ങളുടെ മൌസ് സ്ക്രോള്‍ ചെയ്യൂ
“  
“  
“  
“  
“  
“  
“  
“  
“  
“  
“  
“  
“  
“  
“  
“  
“  
“  

“  
“  
“  
“  
“  
“  

“  
“  
“  
“  
“  
“  

“  
“  
“  
“  
“  
“  

“  
“  
“  
“  
“  
“  

“  
“  
“  
“  
“  
“  

“  
“  
“  
“  
“  
“  

“  
“  
“  
“  
“  
“  

“  
“  
“  
“  
“  
“  
“  
“  
“  
“  
“  
“  

“  
“  
“  
“  
“   ““  
“  

“  
“  
“  
“  
“  
“  
“  
“  
“  
“  
സര്‍ദാജി പയ്യന്‍സിനോട് സന്തോഷത്തോടെ പറഞ്ഞതെന്തെന്നോ ?
“അച്ഛാ , അച്ഛാ ... ബഹുത്ത് അച്ഛാ .....”
സര്‍ദാര്‍ജി  ജോലികിട്ടിയ സന്തോഷം പയ്യന്‍സ് പ്രകടിപ്പിക്കുകയാണെന്നാണ്
വിചാരിച്ചത് .


Friday, March 18, 2011

വി.എസ് .അച്ചുതാനന്ദന്‍ ( വാര്‍ത്തയിലെ താരം )


മുഴുവന്‍ പേര് : വേലിക്കകത്ത് ശങ്കരന്‍ അച്യുതാനന്ദന്‍
ജനനം : 20 October 1923
ഭാര്യ : കെ വസുമതി ( 1967 ജൂലായ് 18 ന് വിവാഹം )
മക്കള്‍ : V. A. Arunkumar , Dr. V. V. Asha
CPI (M) ന്റെ സ്ഥാപന നേതാക്കളിലൊരാള്‍
May 2006 മുതല്‍ കേരള മുഖ്യമന്ത്രി.
കേരള സംസ്ഥാനത്തിലെ ഇരുപതാമത്തെ മുഖ്യമന്ത്രി.
1985 മുതല്‍ July 2009 വരെ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ ( മാര്‍സിസ്റ്റ് ) പോളിറ്റ് ബ്യൂറോ മെമ്പര്‍ .
കേരള സംസ്ഥാനത്ത് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനത്തെ പ്രോമോട്ട് ചെയ്യുന്നതില്‍ മുഖ്യപങ്കുവഹിച്ച ഒരാള്‍
ആലപ്പുഴ ജില്ലയില്‍ ശങ്കരന്റേയും അച്ചാമ്മയുടേയും മകനായി October 20, 1923 ല്‍ ജനിച്ചു.
നാലുവയസ്സുള്ളപ്പോള്‍ അമ്മ മരിച്ചു ; പതിനൊന്നാമത്തെ വയസ്സില്‍ അച്ഛനും മരിച്ചു.
ഇതോടെ എട്ടാം തരത്തില്‍വെച്ച് പഠനം നിറുത്തി.
അതുകൊണ്ടുതന്നെ ബാല്യത്തില്‍ വളരെയേറെ ബുദ്ധിമുട്ടുകള്‍ അനുഭവിച്ചു.
മുത്ത സഹോദരനെ തുന്നല്‍ ക്കടയില്‍ സഹായിച്ചുകൊണ്ട് ചെറുപ്പത്തില്‍ ജോലി തുടങ്ങി.
തുടര്‍ന്ന് കയര്‍ ഫാക്ടറില്‍ ജോലി ചെയ്തു.
വി .എസ്സിന്റെ രാഷ്ട്രീയത്തിലേക്കുള്ള രംഗ പ്രവേശം ട്രേഡ് യൂണിയന്‍ പ്രസ്ഥാനത്തിലൂടെയായിരുന്നു.
1938 ല്‍ സ്റ്റേറ്റ് കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു. തുടര്‍ന്ന് 1940 കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയില്‍ (CPI) അംഗമായി
40 വര്‍ഷത്തെ രാഷ്ട്രീയ ജീവിതത്തിനിടയില്‍ അഞ്ചര വര്‍ഷക്കാലം ജയിലിലും നാലര വര്‍ഷക്കാലം ഒളിവിലുംകഴിഞ്ഞിട്ടുണ്ട്.

Thursday, March 17, 2011

നിങ്ങളുടെ ഭാവി ഈ ആഴ്ചയില്‍ (ബ്ലോഗ് ജ്യോതിഷം )


(14-10-2014 മുതല്‍ 24-3-2014 വരെ)


അശ്വതി:

മനസുഖത്തിനു സാദ്ധ്യതിയില്ല. അഥിതികള്‍ മുഖേന കുടുംബപ്രശ്നങ്ങള്‍ ഉണ്ടാകാം.വിദ്യാര്‍ത്ഥികള്‍ വാഹനങ്ങളില്‍ യാത്ര ചെയ്യുമ്പൊള്‍ ശ്രദ്ധിക്കേണ്ടതാണ്. ബുധന്‍, വ്യാഴം എന്നീ ദിവസങ്ങള്‍ ഗുണകരം.
മൊബൈലില്‍ ഫ്രി ടോക്ക് ടൈം ലഭിക്കാന്‍ സാദ്ധ്യതയുണ്ട് . വാട്ട്സ് അപ് മുഖേന വരുന്ന മെസേജുകള്‍ ശ്രദ്ധിക്കുക


ഭരണി :

ഭക്ഷണ സുഖം ഉണ്ടാകും .എന്നിരുന്നാലും അമിത ചിലവുവരാതെ ശ്രദ്ധിക്കേണ്ടതാണ് . വിക്സ് ഉപയോഗിക്കേണ്ടിവരും . ദഹന സംബന്ധമായ ആരോഗ്യ പ്രശ്നങ്ങള്‍ .

ഉണ്ടാകാന്‍ സാദ്ധ്യതയുണ്ട് . തിങ്കള്‍ , ബുധന്‍ എന്നീ ദിവസങ്ങള്‍ ശ്രദ്ധിക്കണം.നല്ല രീതിയില്‍ പെരുമാറിയാല്‍ ആളുകള്‍ തിരിച്ചും നല്ലരീതിയില്‍ പെരുമാറും


കാര്‍ത്തിക:

പൂര്‍വ്വികമായ സ്വത്തുക്കളില്‍ ചിലത് കൈവരാന്‍ സാധ്യതയുണ്ട് . യാത്രാ ക്ലേശം ഉണ്ടാകും . പണം ചെലവാകാ‍ന്‍ സാദ്ധ്യതയുണ്ട് . ദൂരയാത്രക്കാര്‍ ശ്രദ്ധിക്കുക . തിങ്കള്‍ നല്ല ദിവസം


രോഹിണി:

ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ക്ക് സാ‍ധ്യതയുണ്ട് . ഏതുകാര്യത്തിനും പരാതി ഉണ്ടായേക്കാം. പൊതുജനങ്ങളുമായി
ഇടപെടുന്നവര്‍ സൂക്ഷിക്കുക . ബുധന്‍ മോശം ദിവസം .



മകയിരം:

ഊഹക്കച്ചവടത്തില്‍ നിന്ന് ആദായം ലഭിക്കും . മദ്യപന്മാരുമായുള്ള കൂട്ടുകെട്ട് ശ്രദ്ധിക്കുക . കൂട്ടുകാര്‍ പരാജയപ്പെടുത്താന്‍ ശ്രമിക്കും



തിരുവാതിര:

വാഗ്‌സാമര്‍ഥ്യം കാണിച്ച് പലരും നിങ്ങളെ വീഴ്‌ത്താന്‍ സാധ്യതയുണ്ട് . യാത്രാ ക്ലേശം വര്‍ദ്ധിക്കും .മനസുഖം കുറയും
.ശനിയാഴ്ച സൂക്ഷിക്കണം
മൊബൈലില്‍ ഫ്രി ടോക്ക് ടൈം ലഭിക്കാന്‍ സാദ്ധ്യതയുണ്ട്



പുണര്‍തം:

അനാവശ്യകാര്യങ്ങളില്‍ അമിതമായി ഇടപെടാനുള്ള പ്രവണത വര്‍ദ്ധിക്കും . തൊട്ടതിനും പിടിച്ചതിനുമൊക്ക കലഹിക്കും .
പല കാര്യങ്ങളിലും സ്വന്തം അഭിപ്രായം പറയാതിരിക്കുക
ഇന്റര്‍നെറ്റില്‍ അധിക സമയം ചെലവഴിക്കാന്‍ സാധ്യതയുണ്ട് .


പൂയ്യം:

അന്യരുടെ മുമ്പില്‍ ബുദ്ധിവൈഭവമുള്ള കാര്യങ്ങള്‍ പറഞ്ഞ് വലിയ ആളാവാന്‍ നോക്കും. കുടുംബബന്ധങ്ങള്‍ ശക്തിപ്പേടും .വെള്ളി നല്ല ദിവസം.വ്യാജ ഇ മെയിലുകളെ സൂക്ഷിക്കുക



ആയില്യം :

കുടുബജീവിതത്തില്‍ സന്തോഷവും സംതൃപ്തിയും സമാധാനാവും ഉണ്ടാകും . പാഠപുസ്തകവുമായുള്ള വിവാദങ്ങളില്‍ ഏര്‍പ്പേടും . ചീത്ത ദിവസം ബുധന്‍ .




മകം :

കൂട്ടുകാര്‍ അപായപ്പെടൂത്താന്‍ ശ്രമിക്കും . ആത്മാര്‍ഥ പ്രവര്‍ത്തനത്താല്‍ പ്രതികൂല സാഹചര്യങ്ങളെ തരണം ചെയ്യാനുള്ള കഴിവുണ്ടാകും .ആണവ സംബന്ധമായ പ്രശ്നങ്ങളില്‍ ഏര്‍പ്പേടും.വ്യാജ ഇ മെയിലുകളെ സൂക്ഷിക്കുക



പൂരം:

സമ്മയബന്ധിതമായി പ്രവര്‍ത്തനങ്ങളിലേര്‍പ്പേടും . ആരോടൂം പകയില്ലാതെ പ്രവര്‍ത്തിക്കും . അന്യര്‍ക്ക് അസൂയ ജനിപ്പിക്കുന്ന കാര്യങ്ങള്‍ ചെയ്യും . നല്ല ദിവസം ചോവ്വ .മൊബൈല്‍ ബില്‍ വര്‍ദ്ധിക്കാം


ഉത്രം:

ചില ക്രൂരതകള്‍ സുഹൃത്തുക്കളുടെ നിര്‍ബന്ധത്തിനു വഴങ്ങി ചെയ്യാനിടയുണ്ട് . അപരിചിതരെ സൂക്ഷിക്കണം . ബസ് ചാര്‍ജുമായുള്ള പ്രശ്നങ്ങളില്‍ ഇടപെടാന്‍ സാധ്യതയുണ്ട് .സ്നേഹിതരെ സൂക്ഷിക്കുക




അത്തം :

ഉപരിപഠനത്തിനു ചേരും . എതിര്‍ ലിഗവുമായി പ്രശ്നങ്ങള്‍ ഉണ്ടാകും . ഭാര്യാ സുഖം കുറയും . അന്യരെ ആശ്രയിക്കേണ്ടി വരും .തിങ്കള്‍ , ചൊവ്വ ചീത്ത ദിവസം .മൊബൈല്‍ ബില്‍ വര്‍ദ്ധിക്കാം


ചിത്തിര:

ആരോഗ്യം തൃപ്തികരമായിരിക്കും . സാഹിത്യപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പേടും . അന്യരെ വൃഥാ പഴിച്ചുകൊണ്ടിരിക്കും ഈ ആഴ ഗുണദോഷ സമ്മീശ്രം .


ചോതി:

പെട്ടെന്ന് അന്യരുമായി വഴക്കിടും . മനസ്സുഖം ഉണ്ടാവില്ല. സന്താനങ്ങള്‍ മുഖേന ദുഃഖമുണ്ടാകും . ചിലവു വര്‍ദ്ധിക്കും
സ്നേഹിതരെ സൂക്ഷിക്കുക

വിശാഖം :

കൂടൂതല്‍ സമയം ജോലിചെയ്യേണ്ടിവരും . ഭക്ഷണസുഖം കുറയും . കുടുംബത്തില്‍ സമാധാനം ഉണ്ടാകും


അനിഴം:

അപ്രതീക്ഷിത സംഭവങ്ങള്‍ ഉണ്ടാകും . നറക്കെടുപ്പുകള്‍ ശ്രദ്ധിക്കുക . എതിര്‍ലിംഗവുമായി നല്ല ബന്ധം സ്ഥാപിക്കും.

തൃക്കേട്ട:

പൊതുപ്രവര്‍ത്തനങ്ങളില്‍ ശോഭിക്കും . പലരേയും പറ്റിക്കും . ആശുപത്രികള്‍ സന്ദര്‍ശിക്കാന്‍ സാധ്യതയുണ്ട്


മൂലം:

പോലിസ് കേസുകളില്‍ കുടുങ്ങാതിരിക്കാന്‍ ശ്രദ്ധിക്കുക .വെറുതെ പഴികേള്‍ക്കാം ഈ ആഴ്ച പൊതുവെ ദോഷകരം
പണം അമിതമായി ചെലവു ചെയ്യേണ്ട ഘട്ടമുണ്ടാകും

പൂരാടം :

സഹോദരങ്ങള്‍ മുഖേന സുഖമുണ്ടാകും . വിദേശത്തുനിന്ന് നല്ല വാര്‍ത്തകള്‍ കേള്‍ക്കും . ഈ ആഴ്ച നല്ലത്


ഉത്രാടം :

നയതന്ത്രങ്ങള്‍ ആവിഷ്കരിക്കും . ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ക് മുഴുവനും ഫലം ലഭിക്കണമെന്നില്ല. ആരോഗ്യനില പ്രശ്നം
പണം അമിതമായി ചെലവു ചെയ്യേണ്ട ഘട്ടമുണ്ടാകും

തിരുവോണം


ബന്ധുക്കളുമായി ഒത്തുതിര്‍പ്പിലെത്തും . അവിചാരിതമായി ചില വാര്‍ത്തകള്‍ കേള്‍ക്കും . കുടുംബസുഖം വര്‍ദ്ധിക്കും
ഇന്റര്‍നെറ്റില്‍ അധിക സമയം ചെലവഴിക്കാന്‍ സാധ്യതയുണ്ട് .ഉറക്കക്കുറവ് അനുഭവപ്പെടാം .


അവിട്ടം:

കീഴ് ജീവനക്കാരുമായി തെറ്റും . അപമാനം സഹിക്കേണ്ടിവരും , വാക്കുകള്‍ സൂക്ഷിക്കുക

ചതയം:


കഷ്ടകാലം കൂട്ടത്തോടെ വരുമെന്ന സൂചനയുണ്ടാകും . സൂക്ഷിക്കണം . ഈശ്വരഭജന അവിഭാജ്യം


പൂരോരുട്ടാതി:

കുടുംബാഗങ്ങള്‍ പ്രശ്ന മുണ്ടാക്കും . അയല്‍ക്കരുമായി നല്ല ബന്ധത്തിലേര്‍പ്പെടൂക . ബുധന്‍ നല്ല ദിവസം

ഉത്രട്ടാതി:

ആല്‍മാര്‍ത്ഥമായി പലകാര്യങ്ങളും ചെയ്യും . പക്ഷെ പഴികേള്‍ക്കാന്‍ സാധ്യതയുണ്ട് . കരള്‍ സംബന്ധമായ് അസുഖങ്ങള്‍ വര്‍ദ്ധികാന്‍ സധ്യത .ഉറക്കക്കുറവ് അനുഭവപ്പെടാം .

രേവതി:

ജലദോഷം ഉണ്ടാവാ‍ന്‍ സാധ്യത , അന്യരെ സഹായിക്കും . പണച്ചെലവ് ഉണ്ടാകും . ഭക്ഷണ സുഖം ഉണ്ടാവും

Sunday, March 13, 2011

കുട്ടികളുടെ ഡ്രസ്സ് : ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

കഴിഞ്ഞ ദിവസം രണ്ടു പെണ്‍ കുട്ടികളെ ഞാന്‍ കണ്ടു . പത്തിനും പതിനഞ്ചിനും ഇടക്കു പ്രായം . കൂടെ മാതാവും പിതാവും ഉണ്ട് . എന്നിരുന്നാലും , ഈ രണ്ടു പെണ്‍കുട്ടികളും വളരെ അശ്ലിലമായാണ് ഡ്രസ്സ് ചെയ്തിരുന്നത് . ഇത് എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് ? തുടര്‍ന്ന് ഞാന്‍ ഈ രീതി പല സന്ദര്‍ഭങ്ങളിലും കണ്ടു . സ്വന്തം കുട്ടികളെ അശ്ലീലമായ രീതിയില്‍ ഡ്രസ്സ് ചെയ്യിപ്പിക്കുക . അത് ഫേഷനാണത്രെ! ഇക്കാര്യവുമായി ബന്ധപ്പെട്ട് ഞാന്‍ ചില തയ്യല്‍ക്കരോട് ചര്‍ച്ച നടത്തി . അവര്‍ പറഞ്ഞത് “ ഇത് ഇപ്പോഴത്തെ ട്രെന്‍ഡാ ചേട്ടാ” എന്നാണ്? ഇതില്‍ നിന്ന് നാം എന്താണ് മനസ്സിലാക്കേണ്ടത് ? നിങ്ങള്‍ തന്നെ പറയുക ?

നിങ്ങളുടെ അഭിപ്രായങ്ങള്‍ക്ക്

ഇവിടെ ക്ലിക്ക് ചെയ്യുക

Tuesday, March 8, 2011

നാടകത്തിലെ ഹാസ്യം ; ജീവിതത്തിലെ പാഠം

കഴിഞ്ഞ ദിവസം ഞാന്‍ എന്റെ സഹപാഠിയായ വാസു എന്ന വാസുദേവനെ കണ്ടു .
മൂപ്പരെ കണ്ടാല്‍ നല്ലൊരു വൃദ്ധന്‍ .
ഇങ്ങോട്ടു വന്ന് പരിചയപ്പെട്ടപ്പോഴാണ് കക്ഷി ‘വാസു ആണെന്ന് ’ എനിക്ക് ബോധ്യം വന്നത് .
അപ്പോഴാണ് ആ ഓര്‍മ്മ എന്റെ മുഖത്ത് നല്ലൊരു ചിരി വരുത്തിയത് .
അത് ഞാന്‍ ഇവിടെ കുറിക്കട്ടെ.
അന്ന് ...............
എഴുപതുകളുടെ കോളേജു കാലാലയം .
കഞ്ചാവ് , ഹിപ്പി , ബുദ്ധിജീവി , പോസ്റ്റ് വൈരുദ്ധ്യാത്മിക ഭൌതികവാദം എന്നിവ കോളേജ് കാമ്പസ്സിന്റെ

ഭരിക്കുന്ന കാലം .
അങ്ങനെ യങ്ങനെ ഒട്ടേറെ വിശേഷങ്ങള്‍ പറയാം .
അങ്ങനെയുള്ള കാലത്ത് ..............
നമ്മുടെ വാ‍സു നായകനായുള്ള ടീം കോളേജ് ഡേയുടെ അന്ന് നാടകം അവതരിപ്പിക്കുവാന്‍ തീരുമാനിക്കുന്നു.
കോളേജിലെ പ്രേം നസീര്‍ എന്ന് അറിയപ്പെടുന്നവനാണ് വാസു.
( അതല്ല , മൂപ്പര്‍ അങ്ങനെ അറിയപ്പെടാന്‍ ചില്ലറ വേലകളൊക്കെ കളിച്ചു എന്ന് ചില അസൂയാലുക്കള്‍ പറഞ്ഞു

പരത്തുന്നുണ്ട് )
അങ്ങനെ നാടകം പരിശീലനം പൊടിപൊടിക്കുന്നു.
തകര്‍ക്കുന്നു.
നാടകത്തിന്റെ കഥ ഇങ്ങനെ ...........
അമ്മയും അച്ഛനും മകനും ഉള്ള ഒരു ചെറു കുടുംബം .
കടക്കെണിയാല്‍ അച്ഛന് നാടുവിടേണ്ടിവന്നു.
നാലുവയസ്സുള്ള ചെറിയ കുട്ടിയുമായി ആ അമ്മ എന്തു ചെയ്യാന്‍ ..
കടക്കാരുടെ ശല്യം ഒരു വശത്ത് ...
മറുവശത്ത് നിത്യജീവിതം എങ്ങനെ തള്ളി നീക്കും എന്ന സ്ഥിതി
അങ്ങനെ ആ അമ്മയും കുഞ്ഞും ഉള്ളതു വിറ്റുപെറുക്കി ആ നാടുവിട്ടു
ഇതേ സമയം പിതാവകാട്ടെ അന്യദേശത്തേക്കു പോയി .
ഇന്നത്തെപ്പോലെ മൊബൈല്‍ ഫോണും ഒന്നും ഉള്ള കാലമല്ലല്ലോ .
അതിനാല്‍ അവര്‍ തമ്മിലുള്ള ബന്ധം അറ്റുപോയി .
പത്തിരുപത് വര്‍ഷങ്ങള്‍ കഴിയുന്നു.
പിതാവ് പണം സമ്പാദിച്ച് നാട്ടിലെത്തുന്നു.
ഹാ കഷ്ടം .............
തന്റെ വീടു സ്ഥിതി ചെയ്തിരുന്ന സ്ഥലത്ത് ഒരു ഹോട്ടല്‍
തന്റെ ഭാര്യയും മകനും എവിടെപ്പോയി എന്ന് ആര്‍ക്കും അറിയില്ല.
അങ്ങനെ ആ പിതാവും വേറെ ഒരു നാട്ടിലെത്തുന്നു.
അമ്മയും കുഞ്ഞും മറ്റൊരു നാട്ടില്‍ കഷ്ടപ്പെട്ട് ജിവിക്കുന്നു.
കാലം കഴിയുമ്പോള്‍ പഠിക്കാന്‍ മിടുക്കനായ മകന്‍ ഡോക്ടറായി തീരുന്നു.
മിടുക്കനായ ഡോക്ടര്‍ .
അങ്ങനെയിരിക്കെ ഒരു അപകടത്തില്‍ പെട്ട് പിതാവും ഡോക്ടറായ മകനും ആശുപത്രിയില്‍ വെച്ച് കണ്ടു

മുട്ടുന്നു.
അവര്‍ക്ക് ആദ്യം മനസ്സിലാവുന്നില്ല.
ദിവസങ്ങള്‍ കഴിയുന്നു
ശുശ്രൂഷിക്കാന്‍ ആരുമില്ലാത്ത രോഗിക്ക് ഡോക്ടറുടെ അമ്മ തങ്ങാവുന്നു.
അങ്ങനെ മനസ്സിലാവുന്ന ക്ലൈമാക്സ് ഘട്ടം വരുന്നു.
ആ ശുഭമുഹൂര്‍ത്തത്തില്‍ അവര്‍ തമ്മില്‍ മനസ്സിലാക്കുന്നു.
അങ്ങനെ മാതാവും പിതാവും മകനും ഒരുമിക്കുന്നു.
സംഗതി ശുഭമായി പര്യവസാനിക്കുന്നു.
ഇതാണ് കഥ .
അങ്ങനെ കോളേജ് ഡേ ദിവസവും എത്തിച്ചേര്‍ന്നു.
നാടകം തുടങ്ങി .
വാസുവിന്റെ ഓരോ ഡയലോഗിനും കയ്യടി കിട്ടി .
അങ്ങനെ ക്ലൈമാക്സ് ഘട്ടം വരവായി .
പിതാവ് വാഹന അപകടത്തില്‍ ( നിസ്സാര പരിക്കുകളോടെ ) പെട്ട് ആശുപത്രിയില്‍ എത്തുന്നു.
മകനായ ഡോക്ടര്‍ ( വാസു) വരുന്നു.
പിതാവായ രോഗിയെ പരിശോധിക്കുന്നു.
....( അടുത്ത ഏതാനും നിമിഷങ്ങള്‍ക്കുള്ളീല്‍ ക്ലൈമാക്സ് .....)
അന്നേരം ......
കാണികള്‍ക്കിടയില്‍നിന്ന് കോളേജിലെ ആലമ്മൂടന്‍ എന്ന് അറിയപ്പെടുന്ന സുധാകരന്‍ എണീറ്റു നിന്നു.
( മൂപ്പര്‍ക്ക് ഈ നാടകത്തില്‍ ഒരു റോളും വാസുവും കൂട്ടരും കൊടുക്കാത്തതിനാല്‍ സുധാകരന്‍ വാസുവുമായി

പിണക്കത്തിലായിരുന്നു)
എന്നീട്ട് ഉച്ചത്തില്‍ രണ്ടു പ്രാവശ്യം തുമ്മി.
അതിനാല്‍ വേദിയിലേയും കാണികളുടേയും ശ്രദ്ധ സുധാകരനിലേക്കായി .
ഉടനെ സുധാകരന്‍ വേദിയിലേക്കു വിരല്‍ ചൂണ്ടി അലറി .
“ഹേ ഡോക്ടറേ , ഒരു കാര്യം സാര്‍ മനസ്സിലാക്കിക്കോ . സാറിന്റെ അടുത്തുനില്‍ക്കുന്ന രോഗി സാറിന്റെ

അച്ഛനാ . ചെറുപ്പത്തില്‍ നാടുവിട്ടുപോയ അച്ഛന്‍ . കെട്ടിപ്പിടിക്ക് ഡോക്ടറേ “
സുധാകരന്‍ ഇതു പറഞ്ഞു നിറുത്തിയതും കൂവലും ബഹളവും ആയി .
കര്‍ട്ടണ്‍ ഇട്ടു.
അങ്ങനെ നാടകം പാളീസായി .
** * * *** ***
* * ** ** ***
പരിചയം പുതുക്കിയ ശേഷം ഞാന്‍ വാസുവിനോട് സുധാകരനെക്കുറിച്ച് ചോദിച്ചു.
വാസുവിന്റെ കണ്ണു നിറഞ്ഞു.
വാസു പറഞ്ഞു “ ഞാന്‍ വിചാരിച്ചത് നീ അറിഞ്ഞു കാണുമെന്നാ . സുധാകരന്‍ ഒരു വാഹന അപകടത്തില്‍

മരിച്ചു.”
ഒന്നു നിറുത്തി വാസു തുടര്‍ന്നു “ അവന്റെ മകന്‍ ഡോക്ടറാ “

Labels

Total Pageviews

Popular Posts

CHIRILOGAM SMS CHANNEL