ജനപ്രിയ ലേഖനങ്ങള്‍ക്ക് - താഴെ ക്ലിക്ക് ചെയ്യൂ

/tr>
    1.ഹൈ ഹീല്‍ ചെരിപ്പുകള്‍ ഉപേക്ഷിക്കുക
    2.ഗുരുവായൂരിലെ കണ്ടക്ടര്‍ ആ‍ാവാതിരിക്കുക!!
    3.പഴുത്ത മാമ്പഴത്തെ ബഹിഷ്കരിക്കുക!
    4.അംബാസിഡര്‍ കാര്‍ ആര്‍ക്കും വേണ്ടാതാവുന്നുവോ
    5.ഇനി ഇടത്തരക്കാര്‍ക്കും കാര്‍ വാങ്ങാം?
    6.ഏത്തമിടീക്കലിന് നഷ്ടപരിഹാരം ?
    7.വരുണ്‍ഗാന്ധി പ്രസംഗിച്ചില്ലായിരുന്നുവെങ്കില്‍?
    8.പാഠം .1. എന്താണ് യോഗ?
    9.പാഠം .2.നിലമൊരുക്കല്‍
    10.ശരീരത്തില്‍ പട്ടു സാരി ;ഉള്ളിലോ???
    11.മദര്‍ തെരേസയും സംഭാവനയും?
    12.ഒരു പുഴു ഉണ്ടാക്കിയ പ്രശ്നം ( ഹാസ്യം)
    13.ഒബാമ അമേരിക്കന്‍ പ്രസിഡണ്ടാവാന്‍ കാരണമെന്ത് ?
    14.നിങ്ങളുടെ ഭാര്യ ഒരു വേരുവെട്ടിയാണോ ?;എങ്കില്‍ സൂക്ഷിക്കുക!!
    15.കുങ്കുമപ്പൂവ് കഴിച്ചാല്‍ നിറമുണ്ടാകുമോ??
    16.ട്യൂഷന്‍ മാഷിനൊരു സമ്മാനം (ഹാസ്യം)
    17.മിട്ടായിക്കടക്കാരന്റെ മകന്‍ (ഹാസ്യം)
    18.പെരുകുന്ന ഗര്‍ഭപാത്ര ശസ്ത്രക്രിയകള്‍ !!
    19.നിങ്ങളുടെ ഭാര്യയുടെ വയര്‍ ഒരു വേസ്റ്റ് ബാസ്കറ്റ് ആണോ ?
    20.ഭര്‍ത്താവിന്റെ വീട്ടുകാരെ കുറ്റം പറയരുത്!!
    21.എന്തുകൊണ്ടാണ് വയര്‍ വീര്‍ക്കുന്നത് ?( ഹാസ്യം)
    22.അദ്ധ്യാപകരെ കുറ്റം പറയരുത് !!
    23.ഇതാണോ ഇപ്പോഴത്തെ വിവാഹ സദ്യ??
    24.നാക്കുകെട്ടിക്കല്‍ ( ഒരു പ്രത്യേക ചികിത്സ)??
    25.അടിവസ്ത്രങ്ങള്‍ അനാവശ്യങ്ങളോ ??
    26.പഴശ്ശിരാജ ജിവിച്ചിരിക്കണമായിരുന്നെങ്കില്‍ ?
    27.ഹേ മനുഷ്യാ ? നിങ്ങള്‍ ഒരു കസേര മനുഷ്യനാണോ ?
    28. കഥാപ്രസംഗക്കാരന്റെ മുണ്ട് ( ഹാസ്യം )
    29. പോലീസുകാരന്റെ ഹാസ്യം
    30. വിദ്യാര്‍ത്ഥി സമരവും പോലിസും
    31.വിദ്യാര്‍ത്ഥി സമരവും പ്രിന്‍സിപ്പാളും (ഹാസ്യം )

ഈ സന്ദര്‍ശകരാണ് എന്റെ ആത്മധൈര്യം ; എന്നെ പ്രോത്സാ‍ഹിപ്പിക്കുന്നവര്‍

ചിന്തിക്കൂ ; ചിരിപ്പിക്കൂ ; ഈ യജ്ഞത്തില്‍ നിങ്ങളും പങ്കാളികളാകൂ .നിര്‍ദ്ദോഷമായ ഒരു ഫലിതം നിങ്ങളെ ദുഃഖങ്ങളില്‍ നിന്ന് മോചിതരാക്കാം.വായിച്ചുമാത്രം പോകാതെ ഒരു അഭിപ്രായവും എഴുതിപ്പോകൂ.നിങ്ങളുടെ കൂട്ടുകാരെക്കൊണ്ടും ഇത് വായിപ്പിക്കൂ
ഈ ചിരിലോകത്തില്‍ നിങ്ങളും ചേരൂ , നിങ്ങളുടെ സുഹൃത്തുക്കളേയും ചേര്‍ക്കൂ ; പറ്റുമെങ്കില്‍ ഈ ബ്ലോഗ് അഡ്രസ്സ് നിങ്ങളുടെ സുഹൃത്തിന് ഇ മെയില്‍ ചെയ്യൂ. അവരും മനസ്സറിഞ്ഞ് ഒന്നു ചിരിച്ചോട്ടെ . ചിരിയും സന്മാര്‍ഗ്ഗവും ഒത്തുചേരുന്ന ഈ ബ്ലോഗിലേക്ക് എല്ലാവര്‍ക്കും സ്വാഗതം .
സന്തോഷകരമായ ഈ കൂട്ടായ്മയില്‍ അങ്ങനെ നിങ്ങളും നിങ്ങളുടെ സമാന ചിന്താഗതിക്കാരും പങ്കാളികളാവൂ

ഇവരാണ് ചിരിലോകത്തിലെ അംഗങ്ങള്‍ ; ഈ ബ്ലോഗിനെ പ്രോത്സാഹിപ്പിക്കുന്നവര്‍

Sunday, March 29, 2009

വരുണ്‍ ഗാന്ധി പ്രസംഗിച്ചില്ലായിരുന്നെങ്കില്‍ ..............



വരുണ്‍ പ്രസംഗിച്ചില്ലായിരുന്നുവെങ്കില്‍ എന്താണ് സംഭവിക്കുക ?
ഒന്നും തന്നെ സംഭവിക്കില്ലായിരുന്നു.
വീട്ടിലെ ഭക്ഷണവും കഴിച്ച് ടി.വി യിലെ കലാ പരിപാടി കളും കണ്ട് കൂട്ടുകാരുമായി ടൂറിനു പോയും മറ്റും നേരം കളയാമായിരുന്നു.
ചിലപ്പോള്‍ അമ്മയുടെ വക കുത്തുവാക്കും കേട്ടെന്നിരിക്കാം
"... എടാ മോനെ വരുണേ ; നിന്നെകൊണ്ടൊക്കെ എന്താ കാര്യം : നീ മറ്റവനെ നോക്ക് .അവനും അവന്റെ പെങ്ങളും കണ്ടോ ഉയരുന്നത് .
അവരൊക്കെ ഉയര്‍ന്നാല്‍ നമ്മളോക്കെ ശൂന്യമാ വെറും ശൂന്യം ...."
ഇത്തരത്തിലുള്ള അമ്മവാ‍ക്കുകള്‍ കേട്ട് വരുണ്‍ വീണ്ടും വിഷാദത്തിന്റെ കയത്തിലമര്‍ന്നിരിക്കാം .
എന്നാല്‍ ഇപ്പോളത്തെ സ്ഥിതി അങ്ങനെയല്ല.
VARUN IS HEADING





വാജ് പേയ് സര്‍ക്കാര്‍ ഭരിക്കുമ്പോഴൊക്കെ ബി.ജെ.പി മേനകയെ ഉപയോഗപ്പെടുത്തിയിരുന്നു; അതിന് തക്കതായ കൂലിയും കൊടുത്തിരുന്നു
മുള്ളിനെ മുള്ളുകൊണ്ട് എടുക്കുകയാണല്ലോ എളുപ്പം
അതുവെച്ചുകൊണ്ടുതന്നെ എവിടെയൊക്കെ സോണിയാഗാന്ധി പ്രവേശിക്കുന്നുവോ അവിടെയൊക്കെ നേരിടാന്‍ മേനകാ ഗാന്ധിയെ അവര്‍

തന്ത്രപൂര്‍വ്വം ഉപയോഗിച്ചിരുന്നു.
സോണിയ മേനകക്കുനേരെ വാളോങുകയില്ല എന്ന കാര്യം അവര്‍ക്ക് നേരത്തെ മനസ്സിലായ ഒരു സത്യമായിരുന്നല്ലോ.
മേനക എന്ന പ്രാദേശിക ബന്ധുബലത്തിന്റെ മുന്നില്‍ സോണിയ എന്ന വിദേശ ബന്ധുബലം ഇന്ദിരാഗാന്ധിയുടെ കാലത്തുതന്നെ

പതറിയിട്ടേ ഉണ്ടായിരുന്നുള്ളൂ എന്ന സത്യം ഇന്ത്യയില്‍ ആര്‍ക്കാണ് അറിയാത്തത് .
അതുകൊണ്ടുതന്നെ ഒന്നാം ഊഴം സജ്ജയനും രണ്ടാം ഊഴം രാജീവിനുമായിപ്പോയകാര്യം ഏതൊരു ഇന്ത്യക്കാരനാണ് അറിയാത്തത് .



നെഹറു പീസ് ഫൌണ്ടേഷന്റെ പ്രതിനിധിയോഗങ്ങളില്‍ ബി.ജെ.പി ഭരണ കാലത്ത് ഒരിക്കലും സോണിയ പങ്കെടുത്തിരുന്നില്ല. കാരണം

സോണിയ അദ്ധ്യക്ഷയായ യോഗത്തില്‍ സര്‍ക്കാര്‍ നോമിനിയായി നോമിനേറ്റ് ചെയ്യപ്പെട്ടത്ത് മേനക ആയിരുന്നു.
ക്ഷമയും ബുദ്ധിയൂമുള്ള സോണിയ ബി.ജെ.പി യുടെ ഈ തന്ത്രത്തെ വ്യക്തമായി അറിഞിരുന്നു എന്നുവേണമെങ്കില്‍ പറയാം .
സോണിയാഗാന്ധി പ്രസ്തുത യോഗത്തില്‍ പങ്കെടുക്കുകയും സര്‍ക്കാര്‍ നോമിനിയായ മേനകാ ഗാന്ധിയുമായി അഭിപ്രായ വ്യത്യാസമുണ്ടാകുകയും

ചെയ്താല്‍ ഇന്ത്യയിലെന്നല്ല ലോകത്തിനുമുമ്പില്‍ തന്നെ മുന്‍പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ വിധവയുടെ

വിലയിടിയുമായിരുന്നെന്ന കാര്യം അവര്‍ നല്ലവണ്ണം മനസ്സിലാ‍ക്കിയിരുന്നു.
സോണിയ ഒരു പെണ്‍ രാഷ്ട്രീയത്തിന്റെ ബലിയാടായിത്തീരുമായിരുന്നു.
പക്ഷെ അവിടെയും സോണിയ ക്ഷമ കാണിച്ചു; സഹിച്ചു ; ആ കാലഘട്ടത്തെ തള്ളി നീക്കി.
പല കാര്യങ്ങളിലും സജ്ജയ് എടുത്തുചാട്ടാക്കരനായിരുന്നു.
അദ്ദേഹം പ്രധാനമന്ത്രിയായിരുന്നെങ്കില്‍ പാക്കിസ്ഥാന്‍ എന്നൊരു രാഷ്ട്രം തന്നെ ഇപ്പോള്‍ ലോക ഭൂപടത്തില്‍ ഉണ്ടാകുമായിരുന്നുവോ എന്ന്

അദ്ദേഹത്തിന്റെ ആരാധകര്‍ ചില അതിശയോക്തിയോടുകൂടി പറയാറുണ്ട് .
കുടുംബാസൂത്രണത്തിന്റെ കാര്യത്തില്‍ തന്നെ അദ്ദേഹം നടത്തിയ പരീക്ഷണങ്ങള്‍ ഇവിടെ സ്മരണീയം
പക്ഷെ ; ആ എടുത്തുചാട്ടത്തിന് പല സല്‍ഫലങ്ങളും നല്‍കാന്‍ കഴിഞ്ഞിരുന്നുവെന്നകാര്യവും ഇവിടെ വിസ്മരിക്കുന്നില്ല.
ഇന്ന് ആഗോളതലത്തില്‍ ജനകീയ കാറായ ടാറ്റായുടെ നാനോ ഉയര്‍ത്തിയ വെന്നിക്കൊടി സജ്ജയ് ജീവിച്ചിരുന്നെങ്കില്‍ മാരുതികാറിന്

പണ്ടേ കൈവരിക്കാമായിരുന്നു എന്ന പ്രസ്താവനയെ ഇവിടെ നിഷേധിക്കുന്നുമില്ല.
ചെറുപ്പത്തിന്റെ ;യുവത്വത്തിന്റെ ; കരുത്തിന്റെ പ്രതീകം ചിലപ്പോഴെങ്കിലും അന്നത്തെ യൂത്ത് കോണ്‍ഗ്രസ്സിന് നല്‍കുവാന്‍ സജ്ജ് യിനു

കഴിഞ്ഞകാര്യത്തേയും എതിര്‍ക്കുന്നില്ല.
ബി.ജെ.പി സര്‍ക്കാരിന്റെ പല വികസന നയങ്ങള്‍ക്കും എതിരായി മേനകാ ഗാന്ധിയുടെ പരിസ്ഥിതിപ്രേമം വന്ന കാര്യവും ഇവിടെ എടുത്തു

പറയേണ്ട കാര്യം തന്നെ .
യു.പി.എ അധികാരത്തില്‍ വന്നപ്പോള്‍ സോണിയാ ഗാന്ധി പ്രധാനമന്ത്രിയാകുന്നതിനെ എതിര്‍ത്തതാണ് ബി.ജെ.പിയുടെ ഏറ്റവും വലിയ

വിഡ്ഡിത്തം എന്ന കാര്യത്തെക്കുറിച്ച് ലോക പത്രങ്ങള്‍ പോലും പറഞ്ഞത് മനസ്സിലാക്കാന്‍ പരിവാറിന് കഴിഞ്ഞില്ല എന്നത് വിഡ്ഡിത്തമായേ

കണക്കാക്കാനൊക്കൂ.
പക്ഷെ അതിനുശേഷം സംഭവിച്ചതോ ‌?
സോണിയ പ്രധാനമന്ത്രിയെപ്പോലും ഭരിക്കുന്ന ഒരു സൂപ്പര്‍ മാനേജര്‍ ആയി മാറുകയായിരുന്നു എന്ന വസ്തുത ഏതൊരു കോണ്‍ഗ്രസ്സുകാരനാണ്

അറിയാത്തത് .
ഇന്ത്യയേയും കോണ്‍ഗ്രസ്സിനേയും സംബന്ധിച്ചിടത്തോളം ഗോഡ് ഫാദര്‍ എന്നോ ഗോഡ് മേക്കര്‍ എന്നോ വിളിക്കാവുന്ന ഒരു പദവിയിലേക്ക്

സോണിയ ഉയര്‍ന്ന കാര്യം ആര്‍ക്കാണ് മനസ്സിലാവാത്തത് .
കേരളത്തിലെ കോണ്‍ഗ്രസ്സിന്റെ തീരാശാപമായ ഗ്രൂപ്പിസത്തെ വേരോടെ പിഴുതെടുത്തില്ലേ .
ഇനിയിപ്പോള്‍ ഗ്രൂപ്പെന്നു പറഞ്ഞ ഏതെങ്കിലും കോണ്‍ഗ്രസ്സ് നേതാവ് ലഹളവെച്ചാല്‍ അവന്റെ സ്ഥാനം വേസ്റ്റ് ബാസ്കറ്റിലാണെന്ന് ഏതൊരു

കോണ്‍ഗ്രസ്സ് ലോക്കല്‍ നേതാവിനു പോലും അറിയാമല്ലോ.
കാര്യങ്ങള്‍ ഇങ്ങനെയൊക്കെ യാണ് നടന്നുകൊണ്ടിരുന്നത് എന്ന് സൂചിപ്പിക്കാനാണ് ഇത്രയും എഴുതിയത് .
അങ്ങനെ ബി.ജെ.പിയുടെ ഒരു ആയുധമായി കഴിയേണ്ട ഗതിയിലാരുന്നു ആ അമ്മയും മകനും
ആ അമ്മയും മകനും ആരാണെന്ന് ഇപ്പോള്‍ നിങ്ങള്‍ക്ക് മനസ്സിലായിക്കാണുമല്ലോ ?
കുറെ കഴിയുമ്പോള്‍ അവര്‍ക്കും ബുദ്ധി ഉദിക്കില്ലേ ?
അവരും ചിന്തിക്കില്ലേ?
സജ്ജയ് ഗാന്ധിയുടേയല്ലേ ഭാര്യയും മകനും
ഈ ആയുധ പരിവേഷത്തില്‍ നിന്ന് മാറാനും ഇന്ത്യന്‍ തെരഞ്ഞെടുപ്പുവാര്‍ത്തകളില്‍ തിളങ്ങാനും എന്താ ഒരു മാര്‍ഗ്ഗം ?
ഇത്തരത്തില്‍ പ്രസംഗിക്കുന്നതും പെരുമാറുന്നതുമൊക്കെ തെരഞ്ഞെടുപ്പു ലംഘനമാകുമെന്ന് ആര്‍ക്കാണ് അറിഞ്ഞുകൂടത്തത്
ഏതൊരു പോലീസുകാരനു പോലും അറിയാം
അങ്ങനെയിരിക്കെ വരുമോന്´അറിയില്ല എന്നു ധരിക്കുന്നത് വിഡ്ഡിത്തമല്ലേ
അപ്പോള്‍ .....
നമ്മുടെ വിശകലനത്തില്‍ എന്താണ് ഉത്തരമായി വരുന്നത്
അറിഞ്ഞുകൊണ്ടുതന്നെ എന്നാണെന്നാണോ ?
അങ്ങനെ ഒന്നു ധരിച്ചുപോയാല്‍ തെറ്റുപറയാന്‍ പറ്റുമോ ?
ഒരിക്കലും തെറ്റുപറയാന്‍ പറ്റില്ല.
വരുമോന്റെ പ്രസംഗത്തിനു ശേഷം ബി.ജെ.പി ക്ക് രണ്ടുകാര്യങ്ങള്‍ ചെയ്യാം
ഒന്നുകില്‍ തള്ളി പ്പറയുക ; അല്ലെങ്കില്‍ പിന്താങ്ങുക
തള്ളിപ്പറഞ്ഞാല്‍ ഒരു വജ്രായുധം നഷ്ടപ്പെടുന്നതിനു തുല്യം എന്നു മാത്രമേ പറയാനൊക്കൂ
തള്ളി പ്പറഞ്ഞില്ലെങ്കില്‍ ഒരു പക്ഷെ ബി.ജെ.പി നേതൃത്വത്തിന്റെ പ്രതീകമായി വരുമോന്‍ മാറിയേക്കാം എന്ന അവസ്ഥ
അതുകൊണ്ടുതന്നെ ബി.ജെ.പി സ്വീകരിച്ചത് നാത്തൂന്‍ നയം തന്നെ
അതായത് ; ആങ്ങള ചത്താലും വേണ്ടില്ല നാത്തൂന്റെ കണ്ണീരുകണ്ടാല്‍ മതി എന്ന നമ്മൂടെ നാടന്‍ ചൊല്ലുതന്നെ.
തങ്ങള്‍ക്ക് അല്പം ക്ഷീണം തട്ടിയാലും കുഴപ്പമില്ല സോണിയക്ക് അല്ലെങ്കില്‍ രാഹുലിന് ദോഷം പറ്റിയാല്‍ മതി എന്നുതന്നെ .
യഥാര്‍ത്ഥത്തില്‍ ബി.ജെ.പി ക്ക് സോണിയാജിയോടൊ രാഹുലിനോടോ വ്യക്തിപരമായി ദേഷ്യമൊന്നുമില്ല.
ഇന്ത്യന്‍ നാഷണല്‍ കോണ്‍ ഗ്രസ്സ് നേതൃത്വവും ഇന്ത്യയുടെ അധികാരവും ഇവരില്‍ കേന്ദ്രീകരിച്ചിരിക്കുന്നിടത്തോളം കാലവും ഇവര്‍

ബി.ജെ.പി യുടെ ശത്രുതന്നെ
അത്രയും കാലം വരുണ്‍ഗാന്ധി ബി.ജെ.പി യുടെ ബന്ധുതന്നെ .
സോണിയ ബുദ്ധിമതിയായിരുന്നു.
അവരോ രാഹുലോ വരുണിനെതിരെ പ്രതികരിക്കാന്‍ പോയില്ല
പക്ഷെ പ്രിയങ്ക ; തന്റെ ഇളയച്ഛനായ സജ്ജയ് ന്റെ പാരമ്പര്യം അല്പം കിട്ടിയിട്ടുണ്ടെന്നു തോന്നുന്നു.
അവള്‍ പ്രതികരിച്ചു.
അമ്മ പറഞ്ഞതുകേള്‍ക്കാത്ത ആ മകള്‍ക്ക് ഉടനടി പ്രതികരണം ബി.ജെ.പി നേതാക്കളില്‍ നിന്ന് ലഭിച്ചു.
അതും തന്റെ വിത്തുമഹിമയെ ചോദ്യം ചെയ്ത ബി.ജെ.പി നേതാക്കളുടെ മറുപടിയെ തടയാന്‍ പ്രിയങ്കക്ക് ഒരു ആയുധവും ഉണ്ടായില്ല.
വരുമോന്‍ ജയിലില്‍നിന്ന് പുറത്തുവരുമ്പോള്‍ താരമൂല്യം കുറയുകയാണോ കൂടുകയാണോ ചെയ്യുന്നത് ?
നമുക്ക് കാത്തിരുന്ന് കാണം ?



ഒന്നാം ഊഴം രാഹുലിനോ അതോ വരുണിനോ ആണെന്ന് .........
നിങ്ങളുടെ അഭിപ്രായം എന്താണ് ?
യോജിക്കുന്നുണ്ടോ
അഥവാ നിസ്സംഗതയോടെ വായിച്ച് തള്ളിനീക്കാനാണോ ഭാവം ?

Friday, March 27, 2009

പാഠം : 2; നിലമൊരുക്കല്‍

ഏതൊരു കാര്യം ചെയ്യുമ്പോഴും അതിനുവേണ്ട ആസൂത്രണം അഥവാ തയ്യാറെടുപ്പ് വേണ്ട സംഗതിയാണല്ലോ .
ആ വസ്തുത ഈ യോഗവിദ്യയുടെ കാര്യത്തിലും വേണ്ടതുതന്നെ.
ഗുരു തയ്യാറാവണം.
ശിഷ്യനെ അറിയണം
ശിഷ്യന്റെ കഴിവുകള്‍ മനസ്സിലാക്കണം.
ശിഷ്യന്റെ മികവുകള്‍ മാത്രം അറിഞ്ഞാല്‍ പോരാ പോരായ്മകളും അറിയണം.
പ്രസ്തുത പോരായ്മകള്‍ നികത്താന്‍ ആവശ്യമായ തന്ത്രങ്ങള്‍ ഏതൊക്കെയെന്ന് നിജപ്പെടുത്തണം.
എന്നാല്‍ ഇതുകൊണ്ടു മാത്രമായോ ‌‌?
തീര്‍ച്ചയായും ഇല്ല
പിന്നെയോ
ശിഷ്യനും ഒരുങ്ങേണ്ടെ
തീര്‍ച്ചയായും വേണം
വിശക്കുന്നവനാണ് ഭക്ഷണം നല്‍കേണ്ടത്
അതുപോലെ തന്നെ അറിവ് ആഗ്രഹിക്കുന്നവനാണ് നാം അറിവ് പകര്‍ന്നുകൊടുക്കേണ്ടത്
അതുകൊണ്ടുതന്നെ ശിഷ്യനും ഒരുങ്ങണം
പണ്ടൊരിക്കല്‍ കുഞ്ഞുണ്ണിമാഷ് പറഞ്ഞു.
ഞാന്‍ എത്രയോ വലിയ കാര്യങ്ങള്‍ പറയുന്നു
എന്നിട്ടുമെന്തേ ഞാന്‍ വലിയ അളാവാത്തേ
അതിനുള്ള ഉത്തരവും കുഞ്ഞുണ്ണിമാ‍ഷ് കണ്ടെത്തിപ്പറഞ്ഞു.
യേശു കൃസ്തു പോലും പറയാത്ത അത്ര വലിയ കാര്യങ്ങളാണ് ഞാന്‍ പറയുന്നത്
എന്നിട്ടും യേശുവിനേക്കാളും വലിയ ആളാവാത്തതിനു കാരണം അല്ലെങ്കില്‍ ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ ആളുകള്‍

അത്തരത്തില്‍ എടുക്കാത്തതിനു കാരണം ഞാന്‍ അത്രക്ക് വലിയ ആളാവാത്തതിനാലാ‍ണ്.
ഇതു തന്നെ യാണ് നമ്മുടെ ഒക്കെ കാര്യത്തിലും സംഭവിക്കുന്നത്
വിദ്യ ലഭിക്കണമെങ്കില്‍ വിനയം വിദ്യാര്‍ത്ഥിക്കുവേണം.
വിനയമില്ലെങ്കില്‍ വിദ്യ ഒഴുകിയെത്തില്ല.
അതായത് ..........
ഉയര്‍ച്ചയില്‍ നിന്ന് താഴ്ചയിലേക്കാണ് പ്രകൃതിയുടെ ഒഴുക്ക് ....
കൂടിയതില്‍ നിന്ന് കുറഞ്ഞതിലേക്കാണ് പ്രകൃതിയുടെ ഒഴുക്ക്
ഇത്തരം കാര്യങ്ങള്‍ യോഗ വിദ്യാ പഠനത്തിനും ബാധകമാണ് എന്ന കാര്യം ഓര്‍മ്മിപ്പിക്കാനാ‍യാണ് ഇതൊക്കെ എഴുതിയത് .
അല്ലാതെ : ഇപ്പോള്‍ പല യോഗാ സെന്ററുകളിലും പഠിപ്പിക്കുന്നതുപോലെ
ആദ്യം തന്നെ അഡ്മിഷന്‍ ഇനത്തില്‍ വലിയ തുക വാങ്ങിയതിനുശേഷം ......
തുടര്‍ന്ന് പ്രാണായാമം
തുടര്‍ന്ന് ആസനങ്ങള്‍ എന്നിവ പ്രാക്ടീസ് ചെയ്യിപ്പിക്കുകയല്ല ഇവിടെ ചെയ്യുന്നതെന്നര്‍ത്ഥം
ആയതിനാല്‍ ........
ശിഷ്യഗണങ്ങളേ
പങ്കുചേരൂ ഈ നിലമൊരുക്കലില്‍
(തുടരും.............)

Thursday, March 26, 2009

പാഠം :2 ശരീരത്തില്‍ പട്ട് സാരി ; ഉള്ളിലോ ‌‌?

കഴിഞ്ഞ ദിവസം ഞാന്‍ ഒരു സ്ഥാപനത്തില്‍ ഒരു ആവശ്യത്തിനു വേണ്ടി പോയി .
ഒരു സര്‍ക്കാര്‍ സ്ഥാപനം
പൊതുജനങ്ങളുടെ കാര്യങ്ങള്‍ നടത്തുവാന്‍ - സേവിക്കുവാന്‍ വേണ്ടി നടത്തുന്ന സ്ഥാപനം
റിസപ് ഷനില്‍ ഒരു ലേഡി ഇരിക്കുന്നുണ്ട്
വിലപിടിപ്പുള്ളപട്ടുസാരി മനോഹരമായ മേനിയെ കൂടുതല്‍ ആകര്‍ഷകമാക്കിയിരിക്കുന്നു.
മുഖവും മനോഹരം തന്നെ
( ബ്യൂട്ടി പാര്‍ലര്‍ ടച്ച് കാണുവനുണ്ട് )
ഞാന്‍ വിനീതനായി ചെന്നു
കാര്യം പറഞ്ഞു
പക്ഷെ ; മാഡത്തില്‍ വായില്‍ നിന്നു വന്നത് ഉചിതമായ വാക്കുകളായിരുന്നില്ല.
അപ്പോള്‍ ഞാന്‍ ഓര്‍ത്തു ; പുറം മേനി പോലെ ഉള്ളും മനോഹരമായിരുന്നെങ്കില്‍ ....
ഇതാണ് പലരുടേയും കാര്യം
ഈ ഹിപ്പോക്രസി
പുറത്ത് പട്ടു സാ‍രി ; ഉള്ളില്‍ റേഷനരി
എങ്ങനെയുണ്ട് ഈ പഴം ചൊല്ല്
ജീവിച്ചിരിക്കുമ്പോള്‍ കാര്‍ന്നോര്‍മാര്‍ക്ക് ഒരു സഹായവും ചെയ്യില്ല
എന്നാല്‍ മരിച്ചുകഴിഞ്ഞാല്‍ പിന്നെ പൂജയായി : വാവിന് ; പ്രത്യേകിച്ച് കര്‍ക്കിടകവാവിന് പറയുകയും വേണ്ട
പൂജയോട് പൂജ തന്നെ
ഇതാണ് അകവും പുറവും യോജിച്ചിരുന്നില്ലെങ്കിലത്തെ അവസ്ഥ
( തുടരും............)

പാഠം : 1 , എന്താണ് യോഗ ?

യോഗ എന്നു പറഞ്ഞാല്‍ കൂടിച്ചേരുന്നത് അല്ലെങ്കില്‍ യോജിക്കുന്നത് എന്ന തരത്തില്‍ എടുത്താല്‍ മതി. അതില്‍ കൂടുതല്‍

വിശേദീകരണമൊന്നും ഇപ്പോള്‍ തരുന്നില്ല.
ഇവിടെ എന്താണ് കൂടിച്ചരുന്നത് ?
അതായത് യോഗ വിദ്യ അഭ്യസിക്കുമ്പോള്‍ നാം എന്തിനെയാണ് കൂട്ടിച്ചേര്‍ക്കുന്നത് ?
നമ്മെ തന്നെ ; ഇക്കാര്യത്തില്‍ ഒരു സംശയവും വേണ്ട .
അപ്പോള്‍ നാം പലതാണോ
അതെ , ചിലരുടെ കാര്യത്തില്‍ അങ്ങനെയാണ്
എന്നാല്‍ ചിലരുടെ കാര്യത്തില്‍ അങ്ങനെയല്ല.
മനസ്സുവേറെ ശരീരം വേറെ
ശരീരമോ അതും പലതുതന്നെ
മനസ്സോ അതും പലതുതന്നെ .
അപ്പോള്‍ പിന്നെ ഇത്തരത്തില്‍ ഊര്‍ജ്ജം ചിതറിപ്പോകുന്ന അവസ്ഥ ഒന്നു നോക്കൂ
ഇത്തരത്തില്‍ ഊര്‍ജ്ജം ചിതറിപ്പോകാതെ വ്യക്തമായ ലക്ഷ്യത്തില്‍ കേന്ദ്രീകരിച്ച് മനുഷ്യന്റെ ജീവിത ലക്ഷ്യം

നിറവേറ്റാനാണ് യോഗ വിദ്യ പഠിതാവിനെ പ്രാപ്തമാക്കുന്നത്
അപ്പോള്‍ മനസ്സിലാക്കുക
യോഗ എന്നു പറഞ്ഞാല്‍ അത് വെറും ശാരീരിക വ്യായാമമല്ല
പ്രസ്തുത വ്യായാമം വഴിയുള്ള ഏകോപനമാണ് ലക്ഷ്യമിടുന്നത്
ഗണിത ശാസ്ത്രത്തില്‍ 1+1=2 ആണ്
എന്നാല്‍ രണ്ടുവ്യക്തികള്‍ കൂടിച്ചേര്‍ന്നു പ്രവര്‍ത്തിച്ചാല്‍ ഉണ്ടാകുന്ന ഗുണം രണ്ട് അല്ല പതിന്മടങ്ങാണ് എന്ന കാര്യം

ഓര്‍ക്കുക.
അത്തരത്തില്‍ ചിന്തിച്ചാല്‍ ശരീ‍രവും മനസ്സും കൂടിച്ചേര്‍ന്നു പ്രവര്‍ത്തിച്ചാലോ ?
അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കും

( തുടരും............ )

Wednesday, March 25, 2009

എല്ലാവര്‍ക്കും കുട്ടമണിയുടെ യോഗാ ക്ലാസിലേക്ക് സ്വാഗതം

ഫ്രീ യോഗാ ക്ലാസ് .
താല്പര്യമുള്ളവര്‍ ഒരു കമന്റിടുക
താല്പര്യമില്ലാത്തവരും ഒരു കമന്റിടുക
അഞ്ചുദിവസമെങ്കിലും ഒന്നു പങ്കെടുത്തുനോക്കൂ
അത്ഭുതമായിരിക്കും ഫലം
ഇത് നിങ്ങളുടെ സുഹൃത്തുക്കളെ അറിയിക്കുക

ഞാന്‍ ഒരു യോഗാ ക്ലാസ് ആരംഭിക്കുന്നു.

മാന്യ ബ്ലോഗര്‍മാരേ :
ജീവിതം സുന്ദരമാക്കുവാന്‍ ഉദ്ദേശിച്ചിട്ടുള്ളതാണ് ഇത്
താല്പര്യമുള്ളവര്‍ കമന്റായോ ഇ മെയില്‍ മുഖേനെയോ അറിയിക്കണമെന്ന് അഭ്യര്‍ഥന.

Labels

Total Pageviews

Popular Posts

CHIRILOGAM SMS CHANNEL