ജനപ്രിയ ലേഖനങ്ങള്‍ക്ക് - താഴെ ക്ലിക്ക് ചെയ്യൂ

/tr>
    1.ഹൈ ഹീല്‍ ചെരിപ്പുകള്‍ ഉപേക്ഷിക്കുക
    2.ഗുരുവായൂരിലെ കണ്ടക്ടര്‍ ആ‍ാവാതിരിക്കുക!!
    3.പഴുത്ത മാമ്പഴത്തെ ബഹിഷ്കരിക്കുക!
    4.അംബാസിഡര്‍ കാര്‍ ആര്‍ക്കും വേണ്ടാതാവുന്നുവോ
    5.ഇനി ഇടത്തരക്കാര്‍ക്കും കാര്‍ വാങ്ങാം?
    6.ഏത്തമിടീക്കലിന് നഷ്ടപരിഹാരം ?
    7.വരുണ്‍ഗാന്ധി പ്രസംഗിച്ചില്ലായിരുന്നുവെങ്കില്‍?
    8.പാഠം .1. എന്താണ് യോഗ?
    9.പാഠം .2.നിലമൊരുക്കല്‍
    10.ശരീരത്തില്‍ പട്ടു സാരി ;ഉള്ളിലോ???
    11.മദര്‍ തെരേസയും സംഭാവനയും?
    12.ഒരു പുഴു ഉണ്ടാക്കിയ പ്രശ്നം ( ഹാസ്യം)
    13.ഒബാമ അമേരിക്കന്‍ പ്രസിഡണ്ടാവാന്‍ കാരണമെന്ത് ?
    14.നിങ്ങളുടെ ഭാര്യ ഒരു വേരുവെട്ടിയാണോ ?;എങ്കില്‍ സൂക്ഷിക്കുക!!
    15.കുങ്കുമപ്പൂവ് കഴിച്ചാല്‍ നിറമുണ്ടാകുമോ??
    16.ട്യൂഷന്‍ മാഷിനൊരു സമ്മാനം (ഹാസ്യം)
    17.മിട്ടായിക്കടക്കാരന്റെ മകന്‍ (ഹാസ്യം)
    18.പെരുകുന്ന ഗര്‍ഭപാത്ര ശസ്ത്രക്രിയകള്‍ !!
    19.നിങ്ങളുടെ ഭാര്യയുടെ വയര്‍ ഒരു വേസ്റ്റ് ബാസ്കറ്റ് ആണോ ?
    20.ഭര്‍ത്താവിന്റെ വീട്ടുകാരെ കുറ്റം പറയരുത്!!
    21.എന്തുകൊണ്ടാണ് വയര്‍ വീര്‍ക്കുന്നത് ?( ഹാസ്യം)
    22.അദ്ധ്യാപകരെ കുറ്റം പറയരുത് !!
    23.ഇതാണോ ഇപ്പോഴത്തെ വിവാഹ സദ്യ??
    24.നാക്കുകെട്ടിക്കല്‍ ( ഒരു പ്രത്യേക ചികിത്സ)??
    25.അടിവസ്ത്രങ്ങള്‍ അനാവശ്യങ്ങളോ ??
    26.പഴശ്ശിരാജ ജിവിച്ചിരിക്കണമായിരുന്നെങ്കില്‍ ?
    27.ഹേ മനുഷ്യാ ? നിങ്ങള്‍ ഒരു കസേര മനുഷ്യനാണോ ?
    28. കഥാപ്രസംഗക്കാരന്റെ മുണ്ട് ( ഹാസ്യം )
    29. പോലീസുകാരന്റെ ഹാസ്യം
    30. വിദ്യാര്‍ത്ഥി സമരവും പോലിസും
    31.വിദ്യാര്‍ത്ഥി സമരവും പ്രിന്‍സിപ്പാളും (ഹാസ്യം )

ഈ സന്ദര്‍ശകരാണ് എന്റെ ആത്മധൈര്യം ; എന്നെ പ്രോത്സാ‍ഹിപ്പിക്കുന്നവര്‍

ചിന്തിക്കൂ ; ചിരിപ്പിക്കൂ ; ഈ യജ്ഞത്തില്‍ നിങ്ങളും പങ്കാളികളാകൂ .നിര്‍ദ്ദോഷമായ ഒരു ഫലിതം നിങ്ങളെ ദുഃഖങ്ങളില്‍ നിന്ന് മോചിതരാക്കാം.വായിച്ചുമാത്രം പോകാതെ ഒരു അഭിപ്രായവും എഴുതിപ്പോകൂ.നിങ്ങളുടെ കൂട്ടുകാരെക്കൊണ്ടും ഇത് വായിപ്പിക്കൂ
ഈ ചിരിലോകത്തില്‍ നിങ്ങളും ചേരൂ , നിങ്ങളുടെ സുഹൃത്തുക്കളേയും ചേര്‍ക്കൂ ; പറ്റുമെങ്കില്‍ ഈ ബ്ലോഗ് അഡ്രസ്സ് നിങ്ങളുടെ സുഹൃത്തിന് ഇ മെയില്‍ ചെയ്യൂ. അവരും മനസ്സറിഞ്ഞ് ഒന്നു ചിരിച്ചോട്ടെ . ചിരിയും സന്മാര്‍ഗ്ഗവും ഒത്തുചേരുന്ന ഈ ബ്ലോഗിലേക്ക് എല്ലാവര്‍ക്കും സ്വാഗതം .
സന്തോഷകരമായ ഈ കൂട്ടായ്മയില്‍ അങ്ങനെ നിങ്ങളും നിങ്ങളുടെ സമാന ചിന്താഗതിക്കാരും പങ്കാളികളാവൂ

ഇവരാണ് ചിരിലോകത്തിലെ അംഗങ്ങള്‍ ; ഈ ബ്ലോഗിനെ പ്രോത്സാഹിപ്പിക്കുന്നവര്‍

Wednesday, April 29, 2009

പഴുത്ത മാമ്പഴത്തെ ബഹിഷ്കരിക്കുക!!

പഴുത്ത മാമ്പഴത്തെ ബഹിഷ്കരിക്കുക!!
ഇതുകേള്‍ക്കുമ്പോള്‍ നിങ്ങള്‍ക്ക് അത്ഭുതം തോന്നാം.
എന്നാല്‍ കാര്യം മുഴുവന്‍ കേള്‍ക്കുമ്പോള്‍ നിങ്ങള്‍ക്ക് ഇത് ശരിയാണെന്നു തോന്നും
ഇപ്പോള്‍ കേരളത്തില്‍ മാമ്പഴക്കാലമാണെന്ന വസ്തുത ഈ മലയാളം വായിക്കുന്ന ഏവര്‍ക്കും അറിവുള്ളതാണല്ലോ.
കേരളത്തിലെ എല്ലാ പച്ചക്കറിക്കടകളിലും പഴക്കടകളിലും ഇപ്പോള്‍ മാമ്പഴം വില്‍ക്കുവാന്‍ വെച്ചീട്ടൂണ്ട്.
എല്ലാം സ്വര്‍ണ വര്‍ണ്ണം തന്നെ എന്ന് അല്‍പം അതിശയോക്തി കൂട്ടി പറയാം.
ഇത് ഒട്ടേറെ പേരെ ആകര്‍ഷിക്കുന്നുമുണ്ട്.
(തൊലിമിനുപ്പിന്റെ ആകര്‍ഷണത്തില്‍ മയങ്ങി ജീവിതം താറുമാറായവരുടെ കഥ ഒട്ടേറേ നാം പത്രത്തില്‍ വായിക്കുന്നതാണല്ലോ)
പ്രത്യേകിച്ച് “ പ്രിയൂര്‍ മാങ്ങയാണ്” ഈ തൊലിമിനുപ്പില്‍ തിളങ്ങി നില്‍ക്കുന്നത്

എന്നാല്‍ , ഈ മാങ്ങയുടെ തൊലി മിനുപ്പ് അഥവാ സ്വര്‍ണ്ണത്തിളക്കം കൃത്രിമമാണെന്നു മനസ്സിലാക്കുക.
വര്‍ക്കുഷാപ്പുകളില്‍ ഉപയോഗിക്കുന്ന കാത്സ്യം കാര്‍ബൈഡ് ഉപയോഗിച്ച് പുകച്ച് ആണ് ഇത്തരം മാങ്ങകളെ പഴുപ്പിക്കുന്നത് .
ഈ രീതിയില്‍ പഴുപ്പിച്ച മാങ്ങയെ കാണുവാന്‍ ഭംഗിയുണ്ടെങ്കിലും ആരോഗ്യത്തിനു ഹാനികരമാണെന്ന കാര്യം ഓര്‍കുക.
ഇങ്ങനെ കാര്‍ബൈഡ് ഉപയോഗിച്ച് പഴുപ്പിച്ച മാങ്ങയെ നമുക്ക് എങ്ങനെ തിരിച്ചറിയാന്‍ കഴിയും എന്നത് ഒരു ന്യായമായ ചോദ്യമാണ്.
അതിന് ആ മാങ്ങക്കൂട്ടത്തെ നോക്കിയാല്‍ മതി. എല്ലാം നല്ല നിറത്തിലായിരിക്കും .ഒരു കറുത്ത പുള്ളിപോലും കാണില്ല;ഉള്ള് ചീഞ്ഞീട്ടുണ്ടെങ്കിലും?
ഇതില്‍ നിന്ന് നമുക്ക് എങ്ങനെ രക്ഷപ്പെടാന്‍ കഴിയും ?
ഒന്നു ആലോചിച്ചേ ?
ചില വഴികള്‍ ഞാന്‍ ഇവിടെ പറയെട്ടേ
1.പഴുത്ത മാങ്ങകള്‍ വാങ്ങാതിരിക്കുക;പച്ച മാങ്ങ മാത്രം വാങ്ങുക
2.കാര്‍ബൈഡ് ഉപയോഗിച്ച് പഴുപ്പിച്ച മാങ്ങകളെ തിരിച്ചറിയാന്‍ കഴിയുമെങ്കില്‍ അത് വാങ്ങാതിരിക്കുക
3.ഇത് നിങ്ങളുടെ കുടുംബത്തിലും സുഹൃദ് വൃന്ദങ്ങളിലും ചര്‍ച്ച ചെയ്യുക
4.നിങ്ങള്‍ ഒരു വിദേശ മലയാള്ഇയാണെങ്കില്‍ ; നാട്ടില്‍ വന്നാല്‍ ഈ വസ്തുതയെ ക്കുറിച്ച് ബോധവാനാണെന്ന് മറ്റുള്ള വരോട് പറയുക
5.മാങ്ങ വാങ്ങുവാന്‍ കടയില്‍ ചെല്ലുമ്പോള്‍ “ കാര്‍ബൈഡ് മാങ്ങയാണോ’ എന്ന് ചോദിക്കുക. കാര്‍ബൈഡ് മാങ്ങയാണെങ്കില്‍ വേണ്ടെന്നു പറയുക .അപ്പോള്‍ കടക്കാരന് കാര്‍ബൈഡ് മാങ്ങക്ക് ഡിമാന്‍ഡ് ഇല്ല എന്ന കാര്യം മനസ്സിലാകും.
6. നിങ്ങളുടെ സുഹൃത്തുക്കള്‍ക്ക് ഇത് ഇ-മെയില്‍ ചെയ്യുക
കൂടുതല്‍ അഭിപ്രായങ്ങള്‍ കമന്റായി നല്‍കുമല്ലോ സുഹൃത്തുക്കളെ

13 comments:

കുട്ടമണി said...

കാര്‍ബൈഡ് മാങ്ങക്ക് വിപണിയില്‍ ഡിമാന്‍ഡ് കുറക്കാന്‍ നാം വിചാരിച്ചാല്‍ സാധിക്കും.
നാം എന്നു പറഞ്ഞാല്‍ ഞാനും നിങ്ങളും ചേര്‍ന്നതാണ് എന്ന് ഓര്‍ക്കുക
അങ്ങനെയൊരു നല്ലകാര്യമെങ്കിലും നമുക്ക് അടുത്ത തലമുറക്ക് വേണ്ടി ചെയ്തുകൂടെ
ഇത്തരം കാര്‍ബൈഡുമാങ്ങയുടെ ഉല്പാദകര്‍ ബഹുരാഷ്ടകുത്തകകള്‍ ഒന്നുമല്ല; മറിച്ച് നമ്മുടെ നാട്ടില്‍ പുറത്തെ പ്രാദേശിക കുത്തകകളാണെന്ന് ഓര്‍ക്കുക.
അവരെ നമുക്ക് മാറ്റിയെടുത്തുകൂടെ .
ഒന്നു ശ്രമിച്ചൂ നോക്കം.
വെറുതെ വായിച്ച് തള്ളിയിടെല്ലേ സുഹൃത്തുക്കളേ .
ഏഷണിയെങ്കിലും പറയുമ്പോള്‍ രണ്ടാളോടെങ്കിലും
ഇക്കാര്യമൊന്ന് സൂചിപ്പിക്കൂ.

Anonymous said...

മാമ്പഴം ഒരു നേരത്തെ ആഹാരമാക്കൂ.
ഉച്ചക്കലത്തെ ആയ്ക്കോട്ടെ.

Anonymous said...

മാമ്പഴ ജൂസ് കുടിക്കാതിരിക്കുക.
മാമ്പഴം തിന്നുകയാണ് വേണ്ടത് .അല്ലാതെ പഞ്ചസാരയുമിട്ട് അതിനെ വൃത്തികേടാക്കല്ലേ അമ്മമാരേ ,പെങ്ങമ്മാരേ.

Anonymous said...

എങ്ങനെ ഒരു മാമ്പഴത്തെ നശിപ്പിക്കാമെന്നതിന് ഒരു ഉദാഹാരണമാണ് മാമ്പഴജൂസ്

തനിയെ said...

പഴുത്ത മാങ്ങ ഉപയോഗിച്ചുള്ള പാചക കസര്‍ത്തുകള്‍ ഇനിയെങ്കിലും നിര്‍ത്തുക
പാചക ബ്ലോഗര്‍മാരേ

മാങ്ങാത്തലയന്‍ said...

“പഴുത്ത മാവിന്‍ ഇല കൊണ്ടു തേച്ചാല്‍
പുഴുത്ത പല്ലും നവരത്നമാകും “
ഇങ്ങനെയൊരു അന്ധവിശ്വാസം നമ്മുടെ ഇടയില്‍ നിലവിലുണ്ട്

കണാരന്‍ said...

ദേഷ്യം വരുമ്പോള്‍ “ മാങ്ങാത്തൊലി” എന്ന് പറയാം. ഇതാണ് മാങ്ങാത്തൊലിയുടെ ഉപയോഗം

ഇറക്കുമതിക്കാരന്‍ said...

ചൈനയില്‍ നിന്ന് മാങ്ങാ ഇറക്കുമതി ചെയ്തുകൂടെ .
അപ്പോള്‍ മാങ്ങായുടെ വില കുറയുമല്ലോ

Anonymous said...

മാങ്ങാച്ചമ്മന്തി നല്ല രസമാണ്

കണാരന്‍ said...

മാങ്ങാ അണ്ടി കൊണ്ട് പലഹാരം ഉണ്ടാക്കാം

ബിനോയ്//HariNav said...

കുട്ടമണീ പച്ച മാങ്ങ കടയില്‍ കിട്ടും. പക്ഷെ കാര്‍‌ബൈഡ് ജൂസിനെവടെപ്പോകും :)
വിവരങ്ങള്‍ക്ക് നന്ദി :)

കുട്ടമണി said...

ബിനോയിച്ചേട്ടാ,
കാര്‍ബൈഡ് എന്ന പേരുകേട്ട് അപരിചിതഭാവം നടിക്കല്ലേ .
ഇത് വെല്‍ഡിംഗ് ഷാപ്പുകളില്‍ ഉപയോഗിക്കുന്നതാ.
രണ്ടുരൂപ കൊടുത്താല്‍ ഇഷ്ടം പോലെ കിട്ടും .അത് ഇട്ട് പുകച്ച് ആണ് മാങ്ങ പഴുപ്പിക്കാന്‍ വെക്കുന്നത് എന്നാണ് സൂചിപ്പിച്ചത്.
ഈ കാത്സ്യം കാര്‍ബൈഡ് പച്ചവെള്ളത്തിലിട്ടാല്‍ ഒരു വാതകം ഉണ്ടാകും . അത് ഉപയോഗിച്ച് വിളക്കു കത്തിക്കാം.
പക്ഷെ ഭയങ്കരമാണമാണ്.
ഈ ടെക്‍നോളജി ഉപയോഗപ്പെടുത്തി പച്ചവെള്ളത്തില്‍ നിന്ന് വിളക്കു കത്തിക്കാം എന്നോക്കെ പറഞ്ഞ് ചിലര്‍ ഒരു ഉപകരനം ഉണ്ടാക്കിയിരുന്നു.
അന്ന് പത്തുരൂപയായിരുന്നു വില.
വീട്ടില്‍ കൊണ്ടുപോയി കത്തിച്ചപ്പോഴല്ലേ അവസ്ഥ മനസ്സിലായത്
വല്ലാത്തമണം.
തലവേദന.
ചര്‍ദ്ദി.
പിന്നേയോ രണ്ടുദിവസത്തേക്ക് ഭക്ഷണം വേണ്ട,
നമുക്ക് മാത്രമല്ല ; വീട്ടുകാര്‍ക്കും അയലോക്കത്തുള്ളവര്‍ക്കും
എന്തായാലും
ഈ ലോക്കല്‍ കാര്‍ബൈഡ്
ജയ് ഹോ

HAINA said...

നമ്മുക്ക് പഴുത്ത പഴം തിന്നാം

Labels

Total Pageviews

Popular Posts

CHIRILOGAM SMS CHANNEL