പണ്ട് ഒരു പെട്ടിക്കടക്കാരന്‍ ഉണ്ടായിരുന്നു.
അയാള്‍ ഉച്ചക്ക് ഭക്ഷണം കഴിക്കാന്‍ വീട്ടില്‍ പോകുമ്പോള്‍ പീടികയുടെ ഉത്തരവാദിത്തം മകനായ അമീറിനായിരുന്നു.
ഒരു ദിവസം ഉച്ചസമയം ; പീടികയില്‍ അമിര്‍ മാത്രമേ ഉണ്ടായിരുന്നുള്ളു.
അപ്പോള്‍ ഒരു അപരിചിതന്‍ സിഗരറ്റ് വാങ്ങാന്‍ വന്നു .
അമീര്‍ സിഗരറ്റ് കൊടുക്കുകയും പൈസ വാങ്ങുകയും ചെയ്തു .
അടുത്ത ബസ്സ് എപ്പോഴാണെന്ന് അപരിചിതന്‍ അമീറിനോട് ചോദിച്ചു.പത്തുമിനിട്ടുകഴിഞ്ഞാല്‍ ബസ്സ് വരുമെന്ന് അമീര്‍ മറുപടിയും നല്കി.അപരിചിതന്‍ നേരം പോകാനായി അമീറുമായി കുശലപ്രശ്നങ്ങളിലേര്‍പ്പെട്ടു......................
അങ്ങനെ ഇടക്കുവെച്ച് അയാള്‍ അമീറിനോട് ചോദിച്ചു“ അമീറേ , നീ ഇങ്ങനെ ബാപ്പയില്ലാത്ത സമയത്ത് ഒറ്റക്ക് പീടികയിലിക്കുമ്പോള്‍ നിനക്ക് ഈ മിട്ടായിയൊക്കെ കണ്ട് എടുക്കാന്‍ കൊതി തോന്നില്ലേ .അങ്ങനെ മിട്ടായി എടുത്തതിന് നിന്നെ ബാപ്പ അടിച്ചിട്ടുണ്ടോ ? നീയും ഒരു പന്ത്രണ്ടുവയസ്സായ കുട്ടിയല്ലേ “
“ഇല്ല”
‘’മിട്ടായി എടുത്തതിന് നിന്റെ ബാപ്പ ഒരിക്കലും നിന്നെ ശിക്ഷിച്ചീട്ടില്ല!!“
‘’ഇല്ല’
‘‘’ ഓ , നിന്റെ ആത്മ നിയന്ത്രണം അപാരം "
അപരിചിതന്‍ അമീറിനെ പുഴ്‌ത്തി.
‘’ എന്നാല്‍ ഞാനും നിന്നെപ്പോലെ ഒരു മിട്ടായി കച്ചവടക്കാരന്റെ മകനായിരുന്നു. ചെറുപ്പത്തില്‍ വില്‍ക്കാന്‍ വെച്ചിരുന്ന മിട്ടായി എടുത്തതിന് എന്റെ ബാപ്പയുടെ കൈയ്യില്‍ നിന്ന് എത്രമാത്രം അടി കിട്ടിയിട്ടുണ്ടെന്നോ .പിന്നീട് എന്നെ ബാപ്പ് കടയിലേക്ക് കയറ്റാതെ യായി’‘ അപരിചിതന്‍ പറഞ്ഞു
“അത് നിങ്ങക്ക് ബുദ്ധിയില്ലാണ്ടാ “
“ മനസ്സിലായില്ല”
“ മനസ്സിലാക്കാനൊന്നുമില്ല’‘
അമീര്‍ ഒന്നു നിറുത്തിയതിനുശേഷം വീണ്ടും പറഞ്ഞുതുടങ്ങി
“ ഈ ഭരണിയിലിരിക്കുന്ന മിട്ടായിയില്ലേ ,അതില്‍നിന്ന് ഓരോ മിട്ടായി എടുത്ത് അതിന്റെ പ്ലാസ്റ്റിക് കടലാസ് ഞാന്‍ പതുക്കനെ വിടര്‍ത്തും എന്നീട്ട് മിട്ടായി വായിലിടും . രണ്ടുമിനിട്ട് ഓരോ മിട്ടയിയും എന്റെ വായില്‍ കിടക്കും . അതിനുശേഷം ഞാന്‍ അത് എടുത്ത് വീണ്ടും അതേ പ്ലാസ്റ്റിക് കടലാസില്‍
പൊതിഞ്ഞ് ഭരണിയിലിടും “
എങ്ങനെ യുണ്ട് എന്റെ ബുദ്ധി എന്ന മട്ടില്‍ അമീര്‍ ചിരിച്ചു.
അപ്പോഴേക്കും ബസ്സ് വന്നു. അപരിചിതന്‍ ബസ്സിലേക്ക് ഓടിക്കയറി
(പറഞ്ഞുകേട്ട ഫലിതം )

4 comments:
അത് കലക്കി...അമീര്‍ ആള് കൊള്ളാലോ?
അപാരം അപാരം..... എന്തൊരു ഹാസ്യം
എന്തു ചെയ്യാം സ്മിതാ ആദര്‍ശേ ,
ഗതികെട്ടാല്‍ നമ്മളും ഈ പണിചെയ്തുലോകും
പിന്നെ അനോണിച്ചേട്ടാ
എന്താ ഈ ഹാസ്യം പിടിച്ചില്ലേ
ഒരു പരിഹാസച്ചുവ കമന്റില്‍
എന്നാല്‍ ഞാനിതാ ഒന്നു ഇക്കിളി കുട്ടുന്നു
ഒന്നു ചിരിച്ചേ ആ അങ്ങനെ ചിരിക്കൂന്നേ
കായ് കായ്
കൂയ് കൂയ്
കക്കട കക്കട
കുക്കുടു കുക്കുടു
kuzhappamilla
Post a Comment