കാരണമെന്തെന്നാല്‍ ഇപ്പോഴത്തെ മനുഷ്യന്മാരുടെ ഒരു കാര്യമേ ?
അത് ഇങ്ങനെയാ ?
നിലത്ത് കുന്തുകാലില്‍ ഇരിക്കുന്ന രീതി തന്നെ അവന്‍ അഥവാ അവള്‍ മറന്നു പോയിരിക്കുന്നു.
ഹോ , കഷ്ടം .
എന്നീട്ട് എന്തിനീ കുടവയര്‍ വെച്ചു നടക്കുന്നു
എന്തിനീ മലബന്ധം വച്ചുകൊണ്ട് നടക്കുന്നു.
(ഗ്യാസ് ട്രബിള്‍ വച്ചുകൊണ്ടു നടക്കുന്നു.
ഓക്സിജന്റെ അഭാവത്തില്‍ ഭക്ഷ്യവസ്തു ചീഞ്ഞളിയുകതന്നെയാണ് ഇവിടെയും നടക്കുന്നത്
ഒരു മൊബൈല്‍ ബയോഗ്യാസ് പ്ലാന്റ് ?)
ജനിച്ചത് തന്നെ കസേരയിലായിട്ടാണോ ?
ബസ്സില്‍ അഞ്ചുമിനിട്ടേ യാത്രയുള്ളുവെങ്കിലും തിക്കിത്തിരക്കി സീറ്റില്‍ കയറിയിരിക്കുന്ന മനുഷ്യാ നീ നന്നാവില്ല?
പണ്ട് മനുഷ്യന്‍ ടോയ്‌ലറ്റിലെങ്കിലും സ്വന്തം കാലില്‍ കുത്തിയിരിന്നിരുന്നു. എന്നാല്‍ ഇപ്പോഴോ
ഈ യൂറോപ്യന്‍ ക്ലോസെറ്റ് വന്നതുകൊണ്ട് ഉണ്ടായ മാറ്റമേ ?
ടോയ്‌ലറ്റിലും കസേര പ്രയോഗം അവന്‍ നടത്തിയിരിക്കുന്നു
ഇനി ഇതില്‍ നിന്ന് - കസേര പ്രയോഗത്തില്‍ നിന്ന് നിങ്ങള്‍ക്ക് മാറിക്കൂടേ
ശ്രമിച്ചാല്‍ നടക്കാത്തതുണ്ടോ
സ്വന്തം വീട്ടില്‍ അഞ്ചുമിനിട്ടുനേരമെങ്കിലും നിലത്ത് ഇരുന്നുകൂടേ ഗസറ്റഡ് ഓഫീസര്‍ മാരേ
വൈകീട്ട് ടി വി ക്കു മുന്നിലിരിക്കുമോഴെങ്കിലും ഒന്നു കുന്തുകാലിലോ നിലത്തോ ഇരുന്നു കൂടെ പെങ്ങന്മാരേ
അതുമല്ലേങ്കില്‍ ചേട്ടന്മാരേ
നിങ്ങള്‍ കാലത്ത് പത്രം വായിക്കുമ്പോള്‍ കുന്തുകാലില്‍ ഇരുന്ന് മുഴുവന്‍ വാര്‍ത്തകളും വായിച്ചു രസിചോളൂ
എത്ര ആരോഗ്യ പ്രദം
കസേരകളെ വര്‍ജ്ജിക്കുക
അതാകട്ടെ നമ്മുടെ ആരോഗ്യമന്ത്രം ?
ക്വിറ്റ് കസേര ??
ജയ് തറ!
ജയ് കുത്തിയിരിപ്പ് !
പത്തു ദിവസം കുത്തിയിരുന്ന് ആരോഗ്യം വീണ്ടെടുത്തവര്‍ ഈ യുള്ളവന് ഇ മെയില്‍ അയക്കാന്‍ മറക്കല്ലേ
9 comments:
എനിക്ക് കസേരയിലിരിക്കുവാന്‍ വലിയ ഇഷ്ടമാ ?നിലത്തിരിക്കുന്നത് എനിക്ക് സങ്കപ്ലിക്കുവാന്‍ പോലും പറ്റില്ല
ഇങ്ങള്‍ ഇങ്ങനെയോന്നും പറയല്ലേ ; അത് നമ്മടെ വയറ്റത്തടിക്കും
നിലത്തിരിന്നീട്ട് വര്‍ഷങ്ങളായി . ആ ശീലം മറന്നു . ഇപ്പോള്‍ നിലത്ത് ഇരിക്കാന്‍ തന്നെ പറ്റില്ലെ . തണ്ടല്‍ പ്രശ്നം
നിലത്തിരിക്കുന്നത് കുറച്ചീലല്ലേ
വിരുന്നുകാരന്‍ വരുമോള്‍ നിലത്തിരിക്കുവാന്‍ പറയുവാന്‍ പറ്റുമോ ?
തറ തന്നെ ഒരു കസേരയാക്കിയാല്‍ മതി അപ്പോപ്പിന്നെ ഒരു കുഴപ്പവും ഉണ്ടാകില്ല
അട്ടയെപ്പിടിച്ച് കസേരയില്‍ കിടത്തിയാലും അട്ട
നന്നായിരിക്കുന്നു.ഏറെ ചിന്തിപ്പിക്കുന്നു.
good piece of thoughts
Post a Comment