ജനപ്രിയ ലേഖനങ്ങള്‍ക്ക് - താഴെ ക്ലിക്ക് ചെയ്യൂ

/tr>
    1.ഹൈ ഹീല്‍ ചെരിപ്പുകള്‍ ഉപേക്ഷിക്കുക
    2.ഗുരുവായൂരിലെ കണ്ടക്ടര്‍ ആ‍ാവാതിരിക്കുക!!
    3.പഴുത്ത മാമ്പഴത്തെ ബഹിഷ്കരിക്കുക!
    4.അംബാസിഡര്‍ കാര്‍ ആര്‍ക്കും വേണ്ടാതാവുന്നുവോ
    5.ഇനി ഇടത്തരക്കാര്‍ക്കും കാര്‍ വാങ്ങാം?
    6.ഏത്തമിടീക്കലിന് നഷ്ടപരിഹാരം ?
    7.വരുണ്‍ഗാന്ധി പ്രസംഗിച്ചില്ലായിരുന്നുവെങ്കില്‍?
    8.പാഠം .1. എന്താണ് യോഗ?
    9.പാഠം .2.നിലമൊരുക്കല്‍
    10.ശരീരത്തില്‍ പട്ടു സാരി ;ഉള്ളിലോ???
    11.മദര്‍ തെരേസയും സംഭാവനയും?
    12.ഒരു പുഴു ഉണ്ടാക്കിയ പ്രശ്നം ( ഹാസ്യം)
    13.ഒബാമ അമേരിക്കന്‍ പ്രസിഡണ്ടാവാന്‍ കാരണമെന്ത് ?
    14.നിങ്ങളുടെ ഭാര്യ ഒരു വേരുവെട്ടിയാണോ ?;എങ്കില്‍ സൂക്ഷിക്കുക!!
    15.കുങ്കുമപ്പൂവ് കഴിച്ചാല്‍ നിറമുണ്ടാകുമോ??
    16.ട്യൂഷന്‍ മാഷിനൊരു സമ്മാനം (ഹാസ്യം)
    17.മിട്ടായിക്കടക്കാരന്റെ മകന്‍ (ഹാസ്യം)
    18.പെരുകുന്ന ഗര്‍ഭപാത്ര ശസ്ത്രക്രിയകള്‍ !!
    19.നിങ്ങളുടെ ഭാര്യയുടെ വയര്‍ ഒരു വേസ്റ്റ് ബാസ്കറ്റ് ആണോ ?
    20.ഭര്‍ത്താവിന്റെ വീട്ടുകാരെ കുറ്റം പറയരുത്!!
    21.എന്തുകൊണ്ടാണ് വയര്‍ വീര്‍ക്കുന്നത് ?( ഹാസ്യം)
    22.അദ്ധ്യാപകരെ കുറ്റം പറയരുത് !!
    23.ഇതാണോ ഇപ്പോഴത്തെ വിവാഹ സദ്യ??
    24.നാക്കുകെട്ടിക്കല്‍ ( ഒരു പ്രത്യേക ചികിത്സ)??
    25.അടിവസ്ത്രങ്ങള്‍ അനാവശ്യങ്ങളോ ??
    26.പഴശ്ശിരാജ ജിവിച്ചിരിക്കണമായിരുന്നെങ്കില്‍ ?
    27.ഹേ മനുഷ്യാ ? നിങ്ങള്‍ ഒരു കസേര മനുഷ്യനാണോ ?
    28. കഥാപ്രസംഗക്കാരന്റെ മുണ്ട് ( ഹാസ്യം )
    29. പോലീസുകാരന്റെ ഹാസ്യം
    30. വിദ്യാര്‍ത്ഥി സമരവും പോലിസും
    31.വിദ്യാര്‍ത്ഥി സമരവും പ്രിന്‍സിപ്പാളും (ഹാസ്യം )

ഈ സന്ദര്‍ശകരാണ് എന്റെ ആത്മധൈര്യം ; എന്നെ പ്രോത്സാ‍ഹിപ്പിക്കുന്നവര്‍

ചിന്തിക്കൂ ; ചിരിപ്പിക്കൂ ; ഈ യജ്ഞത്തില്‍ നിങ്ങളും പങ്കാളികളാകൂ .നിര്‍ദ്ദോഷമായ ഒരു ഫലിതം നിങ്ങളെ ദുഃഖങ്ങളില്‍ നിന്ന് മോചിതരാക്കാം.വായിച്ചുമാത്രം പോകാതെ ഒരു അഭിപ്രായവും എഴുതിപ്പോകൂ.നിങ്ങളുടെ കൂട്ടുകാരെക്കൊണ്ടും ഇത് വായിപ്പിക്കൂ
ഈ ചിരിലോകത്തില്‍ നിങ്ങളും ചേരൂ , നിങ്ങളുടെ സുഹൃത്തുക്കളേയും ചേര്‍ക്കൂ ; പറ്റുമെങ്കില്‍ ഈ ബ്ലോഗ് അഡ്രസ്സ് നിങ്ങളുടെ സുഹൃത്തിന് ഇ മെയില്‍ ചെയ്യൂ. അവരും മനസ്സറിഞ്ഞ് ഒന്നു ചിരിച്ചോട്ടെ . ചിരിയും സന്മാര്‍ഗ്ഗവും ഒത്തുചേരുന്ന ഈ ബ്ലോഗിലേക്ക് എല്ലാവര്‍ക്കും സ്വാഗതം .
സന്തോഷകരമായ ഈ കൂട്ടായ്മയില്‍ അങ്ങനെ നിങ്ങളും നിങ്ങളുടെ സമാന ചിന്താഗതിക്കാരും പങ്കാളികളാവൂ

ഇവരാണ് ചിരിലോകത്തിലെ അംഗങ്ങള്‍ ; ഈ ബ്ലോഗിനെ പ്രോത്സാഹിപ്പിക്കുന്നവര്‍

Thursday, April 30, 2009

‘ഗുരുവായൂരിലെ കണ്ടക്ടര്‍ ‘ ആവാതിരിക്കുക


ഇത് കേള്‍ക്കുമ്പോള്‍ നിങ്ങള്‍ അത്ഭുതം കൂറിയെന്നിരിക്കാം . കാരണം , നമ്മില്‍ പലര്‍ക്കും ഈ കണ്ടക്ടര്‍ പണി ഇഷ്ടപ്പെടുന്നവരല്ലല്ലോ.എന്നുവെച്ച് നിങ്ങളോട് കണ്ടക്ടറാവാനാണ് പറഞ്ഞത് എന്ന് തെറ്റിദ്ധരിക്കരുതേ സാറന്മരേ.
എനിക്കുണ്ടായ ഒരു അനുഭവം ഇവിടെ വിവരിക്കട്ടെ.
ഞാനും ഒരു സുഹൃത്തും കൂടി ഗുരുവായൂര്‍ ക്ഷേത്രദര്‍ശനവും കഴിഞ്ഞ് , ഒരു അവിടത്തെ ഇന്ത്യന്‍ കോഫിഹൌസില്‍ നിന്ന് ഒരു ചായ കുടി നടത്തി ( അമ്പലത്തിന്റെ തൊട്ടടുത്തുള്ളതല്ല;അതിലും കിഴക്കുമാറിയുള്ളത് ; അതാണ് എനിക്ക് ഇഷ്ടം ,അതിലെ ഭക്ഷണമാണ് നല്ലത് ) സ്റ്റാന്‍ഡിലെത്തി .
അപ്പോള്‍ ദാ കിടക്കുന്നു കെ.എസ്.ആര്‍.ടി.സി ബസ്സ്; എറണാകുളത്തേക്ക് ഉള്ളത് .
ഉടന്‍ തന്നെ അതില്‍ കയറി .
ഡ്രൈവറും കണ്ടക്ടറും അതില്‍ ഇരിപ്പുണ്ട്.
കണ്ടക്ടര്‍ ഒരു സര്‍ക്കാര്‍ ആപ്പീസിലെ ഗുമസ്തനെപ്പോലെ സ്വന്തം സീറ്റില്‍ ഇരിപ്പുണ്ട്.
അലസമായി പത്രം വായിക്കുന്നു.( ഓസിനു കിട്ടിയതായിരിക്കും)
ആളുകള്‍ മൂന്നോ നാലോ മാത്രം.( നാം രണ്ട് നമ്മുക്ക് ഒന്നോ രണ്ടോ എന്നല്ലേ സര്‍ക്കാര്‍ പ്രമാണം )
അപ്പോള്‍ ഒരാള്‍ വന്നു .
ക്ഷേത്രദര്‍ശനം കഴിഞ്ഞുള്ള വരവാണെന്ന് സൂചിപ്പിക്കുന്ന വേഷഭൂഷാദികള്‍
ബസ്സിന്റെ ചവിട്ടു പടിയുടെ അവിടെനിന്ന് അയാള്‍ ചോദിച്ചു
“ ഇത് എറണാകുളത്തെക്കുള്ള ബസ്സാണോ ?“
കണ്ടക്ടര്‍ ചോദ്യകര്‍ത്താവിന്റെ രൂക്ഷമായൊന്നു നോക്കി.
എന്നീട്ട് കടുപ്പിച്ച് ( റെഡ് ലേബല്‍ കട്ടന്‍ ചായയേക്കാള്‍ കടുപ്പിച്ച് ) മറുപടി പറഞ്ഞു.
“ ബോര്‍ഡില്‍ എഴുതിവെച്ചിരിക്കുന്നത് കണ്ടുകൂടെ “
ഇതു കേട്ട യാത്രക്കാരന്‍ ഒന്നുകൂടി രൂക്ഷമായി കണ്ടക്ടറെ നോക്കി; എന്നീട്ട് ഉടന്‍ പ്രതികരിച്ചു.
“ അതു വായിച്ചിരുന്നെങ്കില്‍ തന്നോട് ചോദിക്കുമോ ടോ”
അവസാ‍ന വാക്കായ “ടോ ‘ എന്നത് ,കണ്ണന്‍ ദേവന്റെ കടുപ്പ,ത്തിലാ‍യിരുന്നു.ആറാം തമ്പുരാനിലെ മോഹന്‍ലാല്‍ അതില്‍ കത്തി ജ്വലിച്ചു.
( അതിനാല്‍ തന്നെ
ഞാന്‍ അപ്പോള്‍ ഇടപെട്ടു. വെറുതെ അനാവശ്യത്തിന് അവര്‍ തമ്മില്‍ തല്ലുകൂടേണ്ട എന്നു കരുതി .)
“ എറണാകുളത്തേക്ക് തന്നെയാണ് ചേട്ടാ”
എന്റെ ഇടപെടല്‍ കണ്ടക്ടര്‍ക്ക് ഇഷ്ടമായില്ല എന്ന് അയാളുടെ എന്റെ നേരെയുള്ള നോട്ടത്തില്‍ നിന്ന് എനിക്കു മനസ്സിലായി .
പിന്നീട് കണ്ടക്റ്റര്‍ എന്നോടായി
“ അവനവന്‍ അവനവന്റെ ജോലി ചെയ്താല്‍ മതി. ഈ ജോലി ചെയ്യാന്‍ എനിക്ക് സര്‍ക്കാര്‍ കാശു തരുന്നുണ്ട് “
ഇതുകേട്ട് യാത്രക്കാരന്‍ പിന്നേയും ചൊടിച്ചു
“ നോക്കണെ അവന്റെ ഹുങ്ക് . ഇവന്‍ എന്താ ഐ.എ.എസ്സോ ?”
അവസാനം ഈ രംഗം അവസാനിച്ചത് .
യാത്രക്കാരനും കണ്ടക്ടറും തമ്മിലുള്ള തെറിവിളിയോടെയായിരുന്നു.
(വീണ്ടു കാണിച്ചു തരാ‍മെന്ന ഭീഷണി അഡ്വാന്‍സായും ... ഭാവിയില്‍ കയ്യാങ്കളി സൌജന്യമായും....)

അതുകൊണ്ടാണ് ഞാന്‍ പറഞ്ഞത് നിങ്ങള്‍ “ ഗുരുവായൂരിലെ കണ്ടക്ടര്‍ “ആവല്ലേ എന്ന്
യാത്രക്കാരന്‍ ബസില്‍ കയറാന്‍ നേരം ചോദിച്ച ചോദ്യത്തിന് ഉത്തരമായി ഒരു തലയാട്ടലോ ഒരു മൂളലോ കണ്ടക്ടര്‍ നടത്തിയാല്‍ മതിയായിരുന്നു.
പ്രശ്നം അവസാനിക്കുമായിരുന്നു.
അതാണ്‍ ഇത്രയും വഷളായി അവസാനിച്ചത് .
ഇനി കണ്ടക്ടറുടെ കാര്യം പോകട്ടെ .
യാത്രക്കാരന്റെ കാര്യമെടുക്കാം.
അയാള്‍ ക്ഷേത്രദര്‍ശനം കഴിഞ്ഞു വരുന്ന ആളാണ്.
നെറ്റിയില്‍ അതിന്റെ കളഭക്കുറി ഉണ്ടുതാനും
ഈ കളഭക്കുറീ ഒരു പ്രതീകമാണ് .
അത് ഭക്തിയുടെ പ്രതീകമാണ്.
ധാര്‍മ്മികതയുടെ പ്രതീകമാണ്.
സത്യസന്ധതയുടെ പ്രതീകമാണ്.
ആത്മാര്‍ഥതയുടെ പ്രതീകമാണ്.
വിനയത്തിന്റെ പ്രതീകമാണ്.
...................ഇങ്ങനെ ഒട്ടേറെ സദ്‌ഗുണങ്ങളുടെ പ്രതീകമാണ് ഈ കളഭക്കുറീ.
എന്നീട്ടാണ് ഈ “ തെറി അഭിഷേകം”?
കണ്ടക്ടര്‍ ഇന്ന ടൈപ്പ് ( ഈ വിഭാഗം മനുഷ്യരെ ഞങ്ങള്‍ പറയുന്ന പേരാണ് “ ചൊറിയന്‍ തവള) ആണെന്നു മനസ്സിലാക്കിയാല്‍ അവരോട് വര്‍ത്തമാനം പറഞ്ഞീ‍ട്ട് വല്ല കാര്യവുമുണ്ടോ ?
ഈ സംഭവത്തില്‍ നിന്ന് നമുക്ക് ഒട്ടേറെ ഗുണപാഠം പഠിക്കാനുണ്ട്.
ഇനി നമ്മുടെ വീട്ടിലെ കാര്യം തന്നെ എടുക്കാം.
ഇത്തരത്തിലുള്ള പെരുമാറ്റങ്ങള്‍ നമ്മുടെ കുടുംബാഗങ്ങളില്‍ ഉണ്ടാകാറുണ്ടോ ?.
അതായത് അനാവശ്യമായി വര്‍ത്തമാനം പറഞ്ഞ് പ്രശ്നം വലുതാക്കല്‍ .....
1.ഭര്‍ത്താവ് ഊണുകഴിക്കാനിരിക്കുമ്പോഴായിരിക്കും കറിയുടെ ദോഷവശം പറയുക . ഇതുകേട്ട ഭാര്യ കലി തുള്ളുകയായി. നിങ്ങള്‍ക്ക് ഇവിടെ വെറുതെ വന്നിരുന്ന് തിന്നാല്‍ മത് . ഞാന്‍ .........ഇതോക്കെ . ജോലിക്കാരി ഭാര്യയാണെങ്കില്‍ പറയുകയും വേണ്ട. പിന്നെ ചിലപ്പോള്‍ പാത്രം വലിച്ചേറ് എന്ന കൂട്ടവെടിക്കെട്ടിലായിരിക്കും ഉച്ചയൂണ് അവസാനിക്കുക.
ഇതും “ ഗുരുവായൂര്‍ കണ്ടക്ടര്‍ “ തന്നെ .
ഭാര്യ ഇങ്ങനെ പറഞ്ഞിരുന്നെങ്കില്‍ “ ങാ , അങ്ങിനെയാ‍ണോ ? എന്നാല്‍ ഇനി മുതല്‍ ശ്രദ്ധിക്കാം .കേട്ടോ . അതോടെ ആ പ്രശ്നം സോള്‍വ്‌ഡ് ആയി.
ഇങ്ങനത്തെ ഒട്ടേറെ ഉദാഹരണങ്ങള്‍ നമ്മുടെ ജീവിതത്തിലുണ്ട് .
അതൊക്കെ ഈ പോസ്റ്റില്‍ കൂട്ടിച്ചേര്‍ക്കാനായി ഞാന്‍ നിങ്ങളെക്ഷണിക്കുന്നു സുഹൃത്തുക്കളേ ???
പറ്റുമെങ്കില്‍ നിങ്ങളുടെ ബന്ധുക്കള്‍ക്കും സുഹൃത്തുക്കളും ഈ പോസ്റ്റ് ഇ -മെയില്‍ ചെയ്യൂ നാട്ടാരേ

20 comments:

കുട്ടമണി said...

ഭര്‍ത്താവ് ഊണുകഴിക്കാനിരിക്കുമ്പോഴായിരിക്കും കറിയുടെ ദോഷവശം പറയുക . ഇതുകേട്ട ഭാര്യ കലി തുള്ളുകയായി. നിങ്ങള്‍ക്ക് ഇവിടെ വെറുതെ വന്നിരുന്ന് തിന്നാല്‍ മത് . ഞാന്‍ .........ഇതോക്കെ . ജോലിക്കാരി ഭാര്യയാണെങ്കില്‍ പറയുകയും വേണ്ട. പിന്നെ ചിലപ്പോള്‍ പാത്രം വലിച്ചേറ് എന്ന കൂട്ടവെടിക്കെട്ടിലായിരിക്കും ഉച്ചയൂണ് അവസാനിക്കുക.
ഇതും “ ഗുരുവായൂര്‍ കണ്ടക്ടര്‍ “ തന്നെ .
ഭാര്യ ഇങ്ങനെ പറഞ്ഞിരുന്നെങ്കില്‍ “ ങാ , അങ്ങിനെയാ‍ണോ ? എന്നാല്‍ ഇനി മുതല്‍ ശ്രദ്ധിക്കാം .കേട്ടോ . അതോടെ ആ പ്രശ്നം സോള്‍വ്‌ഡ് ആയി.

ആജ്ഞാതന്‍ said...

ചിലര്‍ എപ്പോഴും ചൊറിപിടിച്ച വര്‍ത്തമാനമാണ് പറയുക . അപ്പോള്‍ പിന്നെ ഒരു മാര്‍ഗ്ഗമേയുള്ളൂ; മുളകുപൊടി

ചാനല്‍ said...

ചിലര്‍ പലരേയും ഗുരുവായൂരിലെ കണ്ടക്ടര്‍മാരായി ഉയര്‍ത്താറുണ്ട്. ചില ചാനലുകാര്‍ അതാണ് ചെയ്യുന്നത് . ഇന്ന് ആള്‍ ഇങ്ങനെ പറഞ്ഞല്ലോ അപ്പോള്‍ അതിനെക്കുറീച്ച് താങ്കളുടെ അഭിപ്രായം എന്താണ് എന്നിങ്ങനെ .ഒരു തരം തല്ലുകൂടിക്കല്‍ തന്നെ . എന്നാലല്ലേ ആള്‍ക്കാരുടെ ശ്രദ്ധ കിട്ടു.

ഭക്തന്‍ said...

കൈകേയി ഇത്തരത്തിലൊന്നു ചിന്തിച്ചിരുന്നെങ്കില്‍ .....?
രാമായണം തന്നെ ഉണ്ടാകുമായിരുന്നുവോ ?
എന്റെ ഗുരുവായൂരപ്പാ
ഞാന്‍ അറിയാതെ പറഞ്ഞുപോയതാണെ

ഭക്ഷണ പ്രിയന്‍ said...

കോഫീഹൌസിനെ മറക്കുന്നില്ല അല്ലേ . ബ്രാഫണാള്‍സ് ഹോട്ടലും ഉണ്ടല്ലോ .
അതിനെന്താ കുഴപ്പം ?
ഞാന മാര്‍ഗ്ഗം , കര്‍മ്മമാര്‍ഗ്ഗം, ഭക്തിമാര്‍ഗ്ഗം എന്നൊക്കെ പറയുന്നതുപോലെ “ തീറ്റമാര്‍ഗ്ഗം”?
ഹാ, ഹാ ,ഹാ

കണ്ടക്ടര്‍ said...

ഇത് എറണാകുളത്തുനിന്നു ഗുരുവായൂരിലേക്കു പോകുന്ന എല്ലാ കണ്ടക്ടര്‍മാരും വായിക്കണം
അല്ല പിന്നെ .
ജനങ്ങളുമായി ഇടപെടുന്ന ജോലിയില്‍ വെക്കൂന്നവര്‍ക്ക് കുറച്ച് യൂസര്‍ ഫ്രണ്ട്‌ലി ആകാം

കണാരന്‍ said...

കുട്ടമണീ ഇതൊക്കെ വെച്ചുകെട്ടി പറയുന്നതാണോ
അതായത് പുളുവാണോന്ന്
എന്തായാലും രസമായീട്ടുണ്ട് കേട്ടോ
ഇനിയുമങ് പോരട്ടേ
ഞാന്‍ ഒരു സ്ഥിരവായനക്കാരനാണ് കേട്ടോ

ഭാര്‍ഗ്ഗവന്‍ said...

ചിലരുടെ ചിന്താരീതി അങ്ങനെയാണ് അവര്‍ക്ക്
വാദിച്ചു ജയിച്ചാല്‍ മതി എന്ന മനോഭാവമാണ്. എന്നാല്‍ അതു ശരിയാണോ ?

സംഗീത് said...

ആദ്യം തമാശയായാണ് ഈ ബ്ലോഗ് വായിച്ചു തുടങ്ങിയതെങ്കിലും ...
ഇപ്പോള്‍ സംഗതി സീരിയസ്സായി.
ജീവിതത്തില്‍ വളരെ ഏറെ പ്രയോജനം ചെയ്യുന്ന കാര്യങ്ങളാണ് ശ്രീമാന്‍ കുട്ടകമണി പറഞ്ഞിരിക്കുന്നത്

അതിര്‍ത്തി said...

കുട്ടമണിക്ക് ജയ്‌ഹോ

തങ്കമണി said...

എന്തിനാ കുട്ടമണി ആവശ്യമില്ലാത്തത് എഴുതുന്നത് .
കറിയുടെ കാര്യത്തിലാണെങ്കില്‍ ഇത് ഞങ്ങളുടെ വീട്ടില്‍ സ്ഥിരം ഉണ്ടാകുന്നതാ.
അതൊക്കെ പരസ്യമാക്കാന്നു വെച്ചാ
ഹൌ സഹിക്കാന്‍ പറ്റുന്നില്ല
ഹോ

Anonymous said...

കുട്ടമണി ഒരു പോസ്റ്റിട്ടാല്‍ വായിക്കാതിരിക്കാന്‍ വയ്യ

Anonymous said...

nannayi
pakshe KSRTC conductors pattiyude vaal kuzhallil itta poleya orikkalum neravilla
ithu paranjathukondu njanum GVRconductor aakumo
aayyal aagatte
alla pinne!

ഹന്‍ല്ലലത്ത് Hanllalath said...

ആള്‍ക്കാരൊക്കെ അങ്ങനെ നന്നായാല്‍ പിന്നെ ഭൂമി സ്വര്‍ഗ്ഗമായിപ്പോകില്ലേ..?!'

ഈ നാക്കാണ് ലോകത്തെ എല്ലാ പ്രശ്നങ്ങള്‍ക്കും കാരണക്കാരന്‍ എന്ന് പണ്ടാരോ പറഞ്ഞിരുന്നു എന്ന് തോന്നുന്നു..:)

പാവപ്പെട്ടവൻ said...

ഭര്‍ത്താവ് ഊണുകഴിക്കാനിരിക്കുമ്പോഴായിരിക്കും കറിയുടെ ദോഷവശം പറയുക സത്യം

ഒരു ഭര്‍ത്താവ് said...

ഈ ഭര്‍ത്താക്കന്മാര്‍ക്ക് അപ്പോള്‍ തന്നെ കറിയുടെ കുറ്റം പറയണമെന്നുണ്ടോ ?
പിട്ടിടെപ്പോഴെങ്കിലും പറഞാല്‍ പോരെ

മുക്കുവന്‍ said...

good one...

dhey.. I dont complaint about any food. in fact food is not there, I cook for them too ..:) when I cook, it will be more tasty, so my wife wont allow me to do that :)

പാര്‍ത്ഥന്‍ said...

ഇന്ത്യൻ കോഫീ ഹൌസോ - അന്തോണീസ് കോഫീ ഹൌസോ?

evuraan said...

വണ്ടീടെ നമ്പരും ദിവസവും സമയവും, അങ്ങേരുടെ നെയിം ബാഡ്ജില്‍ പേരുണ്ടായിരുന്നെങ്കില്‍ അതും വെച്ചൊരു പരാതി കൊടുക്ക്. ഒരു പോസ്റ്റ്കാര്‍ഡിന്റെ കൂടി ചെലവല്ലേ വരൂ?

ഷൈജൻ കാക്കര said...

ഗുരുവായൂർ കണ്ടക്റ്റർ കൊള്ളലോ...

Labels

Total Pageviews

Popular Posts

CHIRILOGAM SMS CHANNEL