ജനപ്രിയ ലേഖനങ്ങള്‍ക്ക് - താഴെ ക്ലിക്ക് ചെയ്യൂ

/tr>
    1.ഹൈ ഹീല്‍ ചെരിപ്പുകള്‍ ഉപേക്ഷിക്കുക
    2.ഗുരുവായൂരിലെ കണ്ടക്ടര്‍ ആ‍ാവാതിരിക്കുക!!
    3.പഴുത്ത മാമ്പഴത്തെ ബഹിഷ്കരിക്കുക!
    4.അംബാസിഡര്‍ കാര്‍ ആര്‍ക്കും വേണ്ടാതാവുന്നുവോ
    5.ഇനി ഇടത്തരക്കാര്‍ക്കും കാര്‍ വാങ്ങാം?
    6.ഏത്തമിടീക്കലിന് നഷ്ടപരിഹാരം ?
    7.വരുണ്‍ഗാന്ധി പ്രസംഗിച്ചില്ലായിരുന്നുവെങ്കില്‍?
    8.പാഠം .1. എന്താണ് യോഗ?
    9.പാഠം .2.നിലമൊരുക്കല്‍
    10.ശരീരത്തില്‍ പട്ടു സാരി ;ഉള്ളിലോ???
    11.മദര്‍ തെരേസയും സംഭാവനയും?
    12.ഒരു പുഴു ഉണ്ടാക്കിയ പ്രശ്നം ( ഹാസ്യം)
    13.ഒബാമ അമേരിക്കന്‍ പ്രസിഡണ്ടാവാന്‍ കാരണമെന്ത് ?
    14.നിങ്ങളുടെ ഭാര്യ ഒരു വേരുവെട്ടിയാണോ ?;എങ്കില്‍ സൂക്ഷിക്കുക!!
    15.കുങ്കുമപ്പൂവ് കഴിച്ചാല്‍ നിറമുണ്ടാകുമോ??
    16.ട്യൂഷന്‍ മാഷിനൊരു സമ്മാനം (ഹാസ്യം)
    17.മിട്ടായിക്കടക്കാരന്റെ മകന്‍ (ഹാസ്യം)
    18.പെരുകുന്ന ഗര്‍ഭപാത്ര ശസ്ത്രക്രിയകള്‍ !!
    19.നിങ്ങളുടെ ഭാര്യയുടെ വയര്‍ ഒരു വേസ്റ്റ് ബാസ്കറ്റ് ആണോ ?
    20.ഭര്‍ത്താവിന്റെ വീട്ടുകാരെ കുറ്റം പറയരുത്!!
    21.എന്തുകൊണ്ടാണ് വയര്‍ വീര്‍ക്കുന്നത് ?( ഹാസ്യം)
    22.അദ്ധ്യാപകരെ കുറ്റം പറയരുത് !!
    23.ഇതാണോ ഇപ്പോഴത്തെ വിവാഹ സദ്യ??
    24.നാക്കുകെട്ടിക്കല്‍ ( ഒരു പ്രത്യേക ചികിത്സ)??
    25.അടിവസ്ത്രങ്ങള്‍ അനാവശ്യങ്ങളോ ??
    26.പഴശ്ശിരാജ ജിവിച്ചിരിക്കണമായിരുന്നെങ്കില്‍ ?
    27.ഹേ മനുഷ്യാ ? നിങ്ങള്‍ ഒരു കസേര മനുഷ്യനാണോ ?
    28. കഥാപ്രസംഗക്കാരന്റെ മുണ്ട് ( ഹാസ്യം )
    29. പോലീസുകാരന്റെ ഹാസ്യം
    30. വിദ്യാര്‍ത്ഥി സമരവും പോലിസും
    31.വിദ്യാര്‍ത്ഥി സമരവും പ്രിന്‍സിപ്പാളും (ഹാസ്യം )

ഈ സന്ദര്‍ശകരാണ് എന്റെ ആത്മധൈര്യം ; എന്നെ പ്രോത്സാ‍ഹിപ്പിക്കുന്നവര്‍

ചിന്തിക്കൂ ; ചിരിപ്പിക്കൂ ; ഈ യജ്ഞത്തില്‍ നിങ്ങളും പങ്കാളികളാകൂ .നിര്‍ദ്ദോഷമായ ഒരു ഫലിതം നിങ്ങളെ ദുഃഖങ്ങളില്‍ നിന്ന് മോചിതരാക്കാം.വായിച്ചുമാത്രം പോകാതെ ഒരു അഭിപ്രായവും എഴുതിപ്പോകൂ.നിങ്ങളുടെ കൂട്ടുകാരെക്കൊണ്ടും ഇത് വായിപ്പിക്കൂ
ഈ ചിരിലോകത്തില്‍ നിങ്ങളും ചേരൂ , നിങ്ങളുടെ സുഹൃത്തുക്കളേയും ചേര്‍ക്കൂ ; പറ്റുമെങ്കില്‍ ഈ ബ്ലോഗ് അഡ്രസ്സ് നിങ്ങളുടെ സുഹൃത്തിന് ഇ മെയില്‍ ചെയ്യൂ. അവരും മനസ്സറിഞ്ഞ് ഒന്നു ചിരിച്ചോട്ടെ . ചിരിയും സന്മാര്‍ഗ്ഗവും ഒത്തുചേരുന്ന ഈ ബ്ലോഗിലേക്ക് എല്ലാവര്‍ക്കും സ്വാഗതം .
സന്തോഷകരമായ ഈ കൂട്ടായ്മയില്‍ അങ്ങനെ നിങ്ങളും നിങ്ങളുടെ സമാന ചിന്താഗതിക്കാരും പങ്കാളികളാവൂ

ഇവരാണ് ചിരിലോകത്തിലെ അംഗങ്ങള്‍ ; ഈ ബ്ലോഗിനെ പ്രോത്സാഹിപ്പിക്കുന്നവര്‍

Saturday, May 2, 2009

കുങ്കുമപ്പൂവ് കഴിച്ചാല്‍ നിറമുണ്ടാകുമോ?


തൊലിയുടെ നിറത്തിന് നമ്മുടെ സമൂഹത്തില്‍ വലിയ സ്ഥാനമാണ് ഉള്ളതെന്ന് ഞാന്‍ പറയാതെ ത്തന്നെ

നിങ്ങള്‍ക്ക് അറിയാമല്ലോ.
അതിനുവേണ്ടി പലരുടേയും മകളുമാരും പെങ്ങമ്മാരും ഭാര്യമാരും ഒഴുക്കുന്ന കാശിന്

കയ്യും കണക്കുമില്ല.
എന്താ ചെയ്യാ നമ്മുടെ സമൂഹത്തിന്റെ അവസ്ഥ അങ്ങനെയായി പ്പോയി.
അതുപോകട്ടെ .
ഇനി വേണമെങ്കില്‍ തൊലി വെളുപ്പിക്കാമത്രെ!!!
എങ്ങനെ ?
“കുങ്കുമപ്പൂവ് കഴിച്ചാല്‍ മതി”
ജനിക്കുന്ന കുട്ടിപോലും ചുവന്നു തുടുത്തിരിക്കുമത്രെ.
ഈ “ത്വക് വെളുപ്പിക്കല്‍” ചികിത്സയുടെ ശാസ്ത്രീയ അടിത്തറ ഞാന്‍ എത്ര ചികഞ്ഞു നോക്കിയിട്ടും

മനസ്സിലാവുന്നില്ല.
ഒരു മനുഷ്യജീവിയുടെ നിറം ,മുടി,ഉയരം തുടങ്ങിയവ നിര്‍ണ്ണയിക്കുന്നത് “ജീനു” കളാണെന്നാണ് ഞാന്‍

മനസ്സിലാക്കിയിട്ടുള്ളത് .
അതുകൊണ്ടുതന്നെ ഒരു സ്ത്രീ ഗര്‍ഭിണിയായാല്‍ ജനിക്കുവാന്‍ പോകുന്ന കുഞ്ഞിന്റെ‘ ജനിതക ജാതകം’

എഴുതപ്പെട്ടു എന്നു വേണം മനസ്സിലാക്കാന്‍.
എന്നീട്ടുമെന്തേ ഇങ്ങനെയൊരു വിശ്വാസം നമ്മുടെ അമ്മമാര്‍ക്കും പെങ്ങമ്മാര്‍ക്കും വന്നത് .
ഭര്‍ത്താവ് ഗര്‍ഫിലാണെങ്കില്‍ .........
ഭാര്യ ഗര്‍ഭിണിയായാ‍ല്‍ ............
കുങ്കുമപ്പൂവ് കൊടുത്തയക്കലായി.
ഭാര്യ അത് പാലില്‍ കലക്കി കുടിക്കലായി.
(പാല്‍ വെളുത്തതാണല്ലോ)
(പാല്‍ വെളുത്ത പശുവിന്റേതായാല്‍ ബഹുകേമം എന്ന് ഒരു അമ്മായി ഈയടുത്തകാലത്ത് പറയുന്നതുകേട്ടു)
പെണ്‍കുഞ്ഞാല്‍ ,പ്രത്യേകിച്ച് വെളുത്തുതുടുത്താല്‍ പിന്നെ രക്ഷപ്പെട്ടുവല്ലോ?
അപ്പൊള്‍ അങ്ങനെയൊരു സ്വാര്‍ത്ഥതയും ഇക്കാര്യത്തില്‍ ഉണ്ട്?
കുട്ടികള്‍ക്ക് വെളുപ്പിനോടൊപ്പം തുടുപ്പും ആവശ്യമാണ് എന്ന് നമ്മുടെ അമ്മമാര്‍ വിശ്വസീക്കുന്നു.
പ്രസിദ്ധ ഡോക്ടറായ .............( ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ ആദ്യമായി ചെയ്ത)അഭിപ്രായത്തില്‍ തുടുത്തകുട്ടികള്‍ -ഛബി ബേബീസ്- ഹാര്‍ട്ട് അറ്റാക്ക് വരാനുള്ള സാദ്ധ്യത കൂടുതലാണത്രേ.
അതൊക്കെ പോകട്ടെ .
നമുക്ക് വിഷയത്തിലേക്കു തിരിച്ചുവരാം.
നമ്മുടെ പ്രശ്നം എന്താണ് ?
കുങ്കുമപ്പൂവ് കഴിച്ചാല്‍ തൊലി വെളുക്കുമോ എന്നാണ് ?
നിലവിലുള്ള ജനിതകശാസ്ത്രം കുങ്കുമപ്പൂവിന്റെ തൊലിവെളുപ്പിക്കാനുള്ള കഴിവിനെ അംഗീകരിക്കുന്നില്ല.
.
അപ്പോള്‍ ,വിവരമുള്ള കേരളത്തിലെ ‘ലലനാമണികള്‍‘ തങ്ങളുടെ വിശ്വാസം മാറ്റിയേ തീരൂ‍
കുങ്കുമപ്പൂവിനുവേണ്ടി ഇനിയും ‘ഗല്‍ഫ് കാരേ‘ ബുദ്ധിമുട്ടിക്കല്ലേ ‘ചേച്ചി മാരേ‘
കാരണം എനിക്ക് ഇപ്പൊള്‍ ‘പത്താമത്തെ ഫോണാ ‘വരുന്നത് .
കുങ്കുമപ്പൂവിനുവേണ്ടി.
കൊണ്ടുവന്നു കൊടുക്കാതിരുന്നാലോ
പിന്നെ ,പിണക്കമായി ,പരിഭവമായി.
അതും മാത്രമല്ല ‘കുശുമ്പെന്ന് ‘ പറയുകയും ചെയ്യും.
അപ്പോള്‍ എനിക്ക് തോന്നിയീട്ടുണ്ട് ,ഈ സായിപ്പന്മാര്‍ വെളുത്തത് കുങ്കുമപ്പൂവ് കഴിച്ചീട്ടാണോ എന്ന കാര്യം .
ഇനി അഥവാ നമ്മുടെ പെണ്ണുങ്ങള്‍ക്ക് കുട്ടിവെളുക്കണമെങ്കില്‍ ഒരു കാര്യം ചെയ്യുകയേ നിവൃത്തിയുള്ളൂ.’
അത് പറയുവാനായി ഞാന്‍ തല്‍കാലം‘ വി.കെ.എന്നിന്റെ‘ ഭാഷയെ കടമെടുക്കുന്നു.
“ സായിപ്പുമായി ഒരു സംബന്ധം,ടൂറിസവും വികസിക്കൂലോ”
( ഇത്തരത്തിലാവൂം ‘സര്‍ ചാത്തു‘ പറയുക)
വീണ്ടും ഞാന്‍ വഴിതെറ്റിപ്പോകുന്നു കൂട്ടരേ
അതിനാല്‍ നമുക്ക് ഈ ‘കുങ്കുമപ്പൂ അന്ധവിശ്വാസം‘ ഇല്ലായ്മചെയ്യണം.]
ഈ പോസ്റ്റ് വായിക്കുന്നവര്‍ അതിന് സഹകരിക്കണം.
പ്രചരിപ്പിക്കണം.
ചര്‍ച്ചക്ക് വിധേയമാക്കണം.
സുഹൃത്തുക്കള്‍ക്ക് ഇ-മെയില്‍ അയക്കണം.
അങ്ങനെ കുങ്കുമപ്പൂ വിന് അത്തരമൊരു ശക്തി ഇല്ലാ എന്ന കാര്യം നാട്ടിലെ എല്ലാ കുടുബമഹിമയുള്ള വനിതകളേയും ബോധ്യപ്പെടുത്തണം.
അങ്ങനെ കുങ്കുമപ്പൂവ് നമ്മുടെ നാരീമണികള്‍ വയറ്റിലാക്കുന്നത് തടയണം.
കഴിഞ്ഞ ദിവസം ഒരു ബന്ധുവീട്ടില്‍ സന്ദര്‍ശനത്തിനുപോയപ്പോള്‍ .........
അവിടെ വേറെ ഒരു വിരുന്നുകാരുമുണ്ടായിരുന്നു.
ഞങ്ങള്‍ക്കിരുവര്‍ക്കും ഒരുമിച്ചായിരുന്നു ചായയും പലഹാരവും ഡൈനിംഗ് ടേബിളില്‍ വിളമ്പിയത് .
മറ്റേ ഗസ്റ്റുകാരുടെ കൂടെ ‘ഗര്‍ഭിണി‘ ഉണ്ടായിരുന്നു.
മേശപ്പുറത്ത് അസ്സല്‍‘ നാടന്‍ കണ്ണന്‍പ‘ഴം പ്ലേറ്റില്‍ വെച്ചീട്ടുണ്ട് .
( നാടനാണെന്ന് മനസ്സിലായത് അതിന്റെ‘ മെലിച്ചില്‍‘ കണ്ടപ്പോഴാണ്. രാസവള പ്രയോഗം നടത്തിയിരുന്നെങ്കില്‍ അതിനൊരു സെക്സി ലുക്ക് ഉണ്ടായേനെ എന്നു സാരം )
വിരുന്നു കാരി ഗര്‍ഭിണി കയ്യെത്തിച്ച് ഒരു കണ്ണന്‍ പഴം ഉരിയാന്‍ ശ്രമിക്കുന്നു.
അപ്പോഴേക്കും അവിടെ പറച്ചിലായി...
“ഇരട്ടപ്പഴം “ എടുക്കല്ലേ
..ഒരു കോറസ് ... ഗ്രൂപ്പ് സോങ്
എന്താ അതിനു കാരണം
ഞാന്‍ അത് പറയാതെ നിങ്ങള്‍ക്ക് അറിയാം
ഇരട്ടപ്പഴം കഴിച്ചാല്‍ ഇരട്ടകളെ പ്രസവിക്കുമെന്ന ‘അന്ധവിശ്വാസം ‘തന്നെ
ഈ ഇരട്ടപ്പഴം പ്രശ്നത്തിന് യാതൊരുവിധ ശാത്രീയ അടിത്തറയുമില്ല.
എന്നീട്ടും നമ്മള്‍ അങ്ങനെ വിശ്വസിക്കുന്നു.
ആ വിശ്വാസം പടര്‍ത്തുന്നു.
തലമുറകളിലേക്ക് കൈമാറുന്നു..
മകള്‍ എം.ബി.ബി.എസ് ഡോക്ടറാകാം ..
പക്ഷെ ഗര്‍ഭിണിയായാല്‍‘ ഇരട്ടപ്പഴം‘ കഴിക്കുല ഹോ
( ഗാന്ധാരി അന്ന് പഴക്കുലതന്നെ വെട്ടിവിഴുങ്ങിക്കാണും; അങ്ങനെയെങ്കില്‍ ‘രാവണ മാതാവോ‘ ..ശിവ.ശിവ.)
നാം വീണ്ടും തെന്നിപ്പോകുന്നു സോദരരേ
നമ്മുടെ പ്രശ്നം തൊലി വെളുപ്പിനെക്കുറിച്ചുള്ള അന്ധവിശ്വാസമാണ്.

കഴിഞ്ഞ ദിവസം ഞാന്‍ ഒരു വീട്ടില്‍ വിരുന്നിനു ചെന്നപ്പോള്‍ കണ്ട കാഴ്ച??
ഞാന്‍ ഞെട്ടി.
സുഹൃത്തിന്റെ വീട്ടിലേക്കാണ് ചെന്നത് .
വാതില്‍ തുറന്നത് ഭാര്യ.
മുഖത്ത് മുഴുവരും വെളുത്ത നിറത്തിലുള്ള ഒരു പേസ്റ്റ് ആവരണം ചെയ്തിരിക്കുന്നു.
എന്നീട്ട് പല്ലുകള്‍ പുറത്തുകാട്ടി അകത്തേക്കു ക്ഷണിച്ചു.
അന്നേരമാണ് സുഹൃത്ത് എന്ന ‘ഭര്‍ത്താവ് കോന്തന്‍‘ വന്നത് .
സുഹൃത്ത് ഭാര്യം ചൊല്ലി
“ ഇത് ഫേഷ്യലാ.”
“ എപ്പോ കഴുകും”
“അയ്യോ ,പെട്ടെന്ന് കഴുകരുതെന്നാ പറഞ്ഞത് . നാലുമണിക്കുറെങ്കിലും..........”
ഈ മുഖത്തുതേച്ച അരിമാവ് ഉണ്ടായിരുന്നുവെങ്കില്‍ പത്ത് പത്തിരി ഉണ്ടാക്കാമായിരുന്നു.
അതാണ് വദനമാഹാത്മ്യം!!
കൂടെയുള്ള എന്റെ ഭാര്യയോട് ആ സ്ത്രീ ഫേഷ്യലിന്റെ പുത്തന്‍ പൊടിപ്പുകളെ ക്കുറീച്ച് പറഞ്ഞുകൊടുത്തു.
തക്കാളി ഇട്ട് ഫേഷ്യല്‍ ചെയ്താല്‍ ........
ആപ്പിളിട്ട് ഫേഷ്യല്‍ ചെയ്താല്‍ ........
മുഖം തക്കാളിപോലെയും ആപ്പിളുപോലെയും ആകുവാ‍നായി ആഗ്രഹിക്കാത്ത ഏത് നാരീമണികള്‍ ഉണ്ട് .
വീട്ടിലെത്തിയപ്പോള്‍ ഭാര്യക്കും ഇളക്കം.
ഒരു തക്കാളി ഫേഷ്യല്‍ .............
വെറുതെ തക്കാളി അരിഞ്ഞെടുത്ത് മുഖത്ത് വെച്ചാല്‍ പോരെ
ഈ വക അന്ധവിശ്വാസത്തില്‍ നിന്ന് ഇവര്‍ എന്നാണ് മോചിതരാവുക
കാലാവസ്ഥ അനുസരിച്ച് തണുത്തവെള്ളത്തിലും ചൂടുവെള്ളത്തിലും കഴുകുന്നത് ത്വക്കിന് നല്ലതാണെന്ന് ആര്‍ക്കാണ്‍ അറിഞ്ഞുകൂടാത്തത് .
മുഖ സൌന്ദര്യത്തിന് മുഖഭാവം നന്നാവണമെന്ന് ആരക്കാണ് അറിഞ്ഞുകൂടാത്തത് .
നല്ലൊരു മുഖഭാവത്തിന് നല്ലൊരു മനസ്സ് വേണമെന്ന കാര്യം ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത് .
ഇതൊക്കെ അറിഞ്ഞീ‍ട്ടും നമ്മള്‍ ഇതേ ചെയ്യൂ എന്നോ ?
പാവം പാവം കുങ്കുമപ്പൂവേ ?
നിന്നോട് ഞങ്ങള്‍ എന്തു പറയാന്‍ ?
മൂന്നു മാസങ്ങള്‍ക്കു മുന്‍പ് അയല്‍പക്കത്ത് ഒരു കുഞ്ഞു ജനിച്ചിരുന്നു.
കഴിഞ്ഞ ദിവസം ഞാന്‍ അവിടെ ചെന്നപ്പോഴത്തെ കാഴ്ച
................................................
കുഞ്ഞിന് സ്വര്‍ണ്ണം അരച്ചുകൊടൂക്കുന്നു.
ബുദ്ധികൂടുമത്രെ.
എനിക്കു വയ്യ
ഈ അമ്മ ,പെങ്ങന്മാരുടെ അവസ്ഥ കണ്ടീട്ട്
എന്താ ചെയ്യാ??

കൂടുതല്‍ അറിവിനായി താഴത്തെ ലിങ്കുകള്‍ ഒന്നു ക്ലിക്ക് ചെയ്യൂ

1.കരിപ്പൂര്‍ വിമാനത്താവളത്തില്‍ 17 ലക്ഷത്തിന്റെ കുങ്കുമപ്പൂ പിടികൂടി ( വീക്ഷണം വാര്‍ത്ത)


കുങ്കുമപ്പൂവ് ബ്ലോഗില്‍


1.കറുപ്പോ വെളുപ്പോ ( മീനാക്ഷിയുടെ പോസ്റ്റ്)


വിക്കിപ്പീഡിയ ലിങ്ക്


1.Saffron(കുങ്കുമപ്പൂവ്)



2.എന്താണ് കുങ്കുമപ്പൂവ്


26 comments:

കുട്ടമണി said...

അപ്പോള്‍ ,വിവരമുള്ള കേരളത്തിലെ ‘ലലനാമണികള്‍‘ തങ്ങളുടെ വിശ്വാസം മാറ്റിയേ തീരൂ‍
കുങ്കുമപ്പൂവിനുവേണ്ടി ഇനിയും ‘ഗല്‍ഫ് കാരേ‘ ബുദ്ധിമുട്ടിക്കല്ലേ ‘ചേച്ചി മാരേ‘
കാരണം എനിക്ക് ഇപ്പൊള്‍ ‘പത്താമത്തെ ഫോണാ ‘വരുന്നത് .
കുങ്കുമപ്പൂവിനുവേണ്ടി.
കൊണ്ടുവന്നു കൊടുക്കാതിരുന്നാലോ
പിന്നെ ,പിണക്കമായി ,പരിഭവമായി.
അതും മാത്രമല്ല ‘കുശുമ്പെന്ന് ‘ പറയുകയും ചെയ്യും.
അപ്പോള്‍ എനിക്ക് തോന്നിയീട്ടുണ്ട് ,ഈ സായിപ്പന്മാര്‍ വെളുത്തത് കുങ്കുമപ്പൂവ് കഴിച്ചീട്ടാണോ എന്ന കാര്യം .

മറിയ said...

കുങ്കുമപ്പൂവ് കാണുവാന്‍ കൊള്ളാം
പക്ഷെ , എനിക്ക് ടേസ്റ്റ് ഇഷ്ടല്ല

ഷാജഹാന്‍ said...

മുംതാസ് കുങ്കുമപ്പൂവ് കഴിച്ചിരുന്നോ ആവോ?

മട്ടമണി said...

കുട്ടമണീ അസ്സല്‍ പോസ്റ്റ്.
ഇതു ഞാന്‍ പത്തുപേര്‍ക്കെങ്കിലും ഇമെയില്‍ ചെയ്യ്ന്നുണ്ട്

ഗല്‍ഗ് ഭര്‍ത്താവ് said...

ഞാനും എന്റെ ഭാര്യക്ക് കുങ്കുമപ്പൂവ് കൊടുത്തിരുന്നു
എന്നീട്ടെന്താ/
ഊം.
അത് അങ്ങനെയാ?

തങ്കപ്പന്‍ said...

പ്രിയപ്പെട്ട പെങ്ങന്മാരേ ,
സ്വര്‍ണ്ണം അരച്ചുകൊടുക്കല്ലേ ട്ടോ
കിഡ്‌നി രോഗം വരും
ഈ ബുദ്ധിമോശത്തരം ആരാ നിങ്ങള്‍ക്ക് പറഞ്ഞുതന്നെ

കൊപ്രക്കാരന്‍ said...

നല്ല വെളിച്ചെണ്ണ കാച്ചിയത് ദേഹത്തിട്ടാല്‍ മതി.
വേണമെങ്കില്‍ അഞ്ചുമിനിട്ടുനേരം ഇട്ട് സ്വയം ഉഴിഞ്ഞോ .
തിളങ്ങുന്ന ത്വക്കായിരിക്കും ഫലം

കോളെജുകുമാരന്‍ said...

കുട്ടമണി ,
താങ്കള്‍ ഏത് കോളേജിലാ പഠിക്കുന്നത് ?
താങ്കളുടെ തൊലി കണ്ടാല്‍ പ്രായം തോന്നുകയില്ല.
മെഡിക്കല്‍ കോളെജിലാണോ ?

പിശാച് said...

കുട്ടമണി മെഡിക്കല്‍ കോളെജിലാ പഠിക്കുന്നത് .
പക്ഷെ , മോര്‍ച്ചറിയില്‍ ആണെന്നു മാത്രം

കമ്പ്യൂട്ടറുകാരന്‍ said...

ഫോട്ടോഷോപ്പില്‍ കുങ്കുമപ്പൂവ് ഇട്ടാ‍ല്‍ ഫോട്ടൊ വെളുക്കുമോ

Anonymous said...

അസ്സല്‍ പോസ്റ്റ് കുട്ടമണീ
നന്ദി.
ഇനിയും ഇത്തരത്തില്‍ ഏറെ പ്രതീക്ഷിക്കുന്നു

ഗവേഷക said...

ഒരു ജാതി ജീന്‍ മെഡിന്‍ ഉണ്ട. അത് കഴിച്ചാല്‍ തൊലിയെ വെളുപ്പിക്കുന്ന ജീന്‍ നമ്മുടെ ശരീരത്തില്‍ ഉണ്ടാകും .
അത്തരം ഗവേഷണങ്ങള്‍ അണിയറയില്‍ നടക്കുന്നുണ്ട്

നെല്ലിക്കാ ഉപ്പിലിട്ടത് said...

ഉണങിയ നെല്ലിക്ക ഇട്ട് തെളപ്പിച്ചാറിയ വെള്ളത്തില്‍ കുളിച്ചു നോക്കൂ .’നല്ല സുഖാ

ജെര്‍മനി said...

ക്ലിയോ പാട്ര കുങ്കുമപ്പൂ കഴിച്ചിരുന്നുവോ ?

Anonymous said...

ഞാന്‍ എന്റെ വീട്ടിലെ പൊമറേറിയന് ഇത് ഇട്ട് കൊടുക്കും .
ഒന്നു വെളുപ്പിക്കാനാ

നാണയം said...

കുങ്കുമപ്പൂവ് ഇട്ടാല്‍ കള്ളപ്പണം വെളുപ്പിക്കാന്‍ പറ്റുമോ?

Anonymous said...

ഇപ്പഴത്തെ പെണ്ണുങ്ങളുടെ ഒരു കാര്യേ
കുങ്കുമപൂവൊക്കെ പാലിലിട്ട് കുറ്റിക്കും .
പക്ഷെ , കുഞ്ഞിന് ആറുമാസം കഴിഞ്ഞാപ്പിന്നെ മുലപ്പാല്‍ കൊടുക്കൂല.
ചോദിച്ചാല്‍ ഇല്ലാ എന്ന് പറയും
ഭംഗി പൂവും ത്രെ ഭംഗി ?

വിക്രൂസ് said...

ഇനി ഞാന്‍ എന്റെ ഭാര്യക്ക് കുങ്കുമപ്പൂവ് കൊടുക്കില്ല.
ഇത് സത്യം .
കളരിപരമ്പര ദൈവങ്ങളാണേ സത്യം
സത്യം

കണാരന്‍ said...

കുങ്കുമപൂവ് തിന്നുന്ന ഭാര്യ ഒരു വേരുവെട്ടി കൂടെ ആയാലോ

ഹവാ‍യ് said...

ഈ വേരുവെട്ടി ഭാര്യ ഹൈഹീല്‍ ധരിച്ചാലോ ?

കൃഷി ആപ്പീസര്‍ said...

കേരളത്തില്‍ കുങ്കുമപ്പൂവിന്റെ കൃഷി തുടങ്ങിക്കൂടെ

കൃഷിക്കാരന്‍ said...

കാശ്‌മീരില്‍ പോയി നാലേക്കര്‍ ഭൂമി വാങ്ങി കുങ്കുമപ്പൂ കൃഷി ചെയ്യാമായിരുന്നു

Anonymous said...

പോസ്റ്റൊക്കെ നന്നായിട്ടുണ്ട് .
അഭിനന്ദനങ്ങള്‍ കുട്ടമണീ
പക്ഷെ , ഈയുള്ളവനൊരു സംശയം
അത് കമന്റിനെക്കുറിച്ചാണ്.
ഇത്രയേറെ കമന്റുകള്‍ .
ഇത് വ്യാജനാണോ കുട്ടമണീ
അതോ കുട്ടമണി തന്നെ മറ്റുള്ള വരുടെ പേരില്‍ ഇടുന്നതാണൊ.
എന്തായാലും ഒരു കാര്യം പറയാതിരിക്കാന്‍ വയ്യ .
കമന്റൂം വായിക്കാന്‍ നല്ല രസമുണ്ട്.
അതിനാല്‍ മറ്റുള്ള വരുടെ പേരുവെച്ച് ഇടുന്ന ഈ കമന്റുകള്‍ പോസ്റ്റിന്നടിയിലായി കുട്ടമണിയുടെ തന്നെ അഭിപ്രായമായി ഇട്ടാല്‍ പോരെ
കമന്റുകള്‍ക്കും അഭിനന്ദനങ്ങള്‍ കുട്ടമണി

Unknown said...

ഉണ്ടാകുമോ ???? ഇപ്പളും അതിനെ കുറിച്ച് ഒരു തീരുമാനം ഉണ്ടായിട്ടില്ല ...( നല്ല വിത്ത് ആണെങ്കില്‍ നല്ല വിള ലഭിക്കും )

വീകെ said...

നിന്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ....

ഹന്‍ല്ലലത്ത് Hanllalath said...

യോജിക്കുന്നു...

Labels

Total Pageviews

Popular Posts

CHIRILOGAM SMS CHANNEL