ജനപ്രിയ ലേഖനങ്ങള്‍ക്ക് - താഴെ ക്ലിക്ക് ചെയ്യൂ

/tr>
    1.ഹൈ ഹീല്‍ ചെരിപ്പുകള്‍ ഉപേക്ഷിക്കുക
    2.ഗുരുവായൂരിലെ കണ്ടക്ടര്‍ ആ‍ാവാതിരിക്കുക!!
    3.പഴുത്ത മാമ്പഴത്തെ ബഹിഷ്കരിക്കുക!
    4.അംബാസിഡര്‍ കാര്‍ ആര്‍ക്കും വേണ്ടാതാവുന്നുവോ
    5.ഇനി ഇടത്തരക്കാര്‍ക്കും കാര്‍ വാങ്ങാം?
    6.ഏത്തമിടീക്കലിന് നഷ്ടപരിഹാരം ?
    7.വരുണ്‍ഗാന്ധി പ്രസംഗിച്ചില്ലായിരുന്നുവെങ്കില്‍?
    8.പാഠം .1. എന്താണ് യോഗ?
    9.പാഠം .2.നിലമൊരുക്കല്‍
    10.ശരീരത്തില്‍ പട്ടു സാരി ;ഉള്ളിലോ???
    11.മദര്‍ തെരേസയും സംഭാവനയും?
    12.ഒരു പുഴു ഉണ്ടാക്കിയ പ്രശ്നം ( ഹാസ്യം)
    13.ഒബാമ അമേരിക്കന്‍ പ്രസിഡണ്ടാവാന്‍ കാരണമെന്ത് ?
    14.നിങ്ങളുടെ ഭാര്യ ഒരു വേരുവെട്ടിയാണോ ?;എങ്കില്‍ സൂക്ഷിക്കുക!!
    15.കുങ്കുമപ്പൂവ് കഴിച്ചാല്‍ നിറമുണ്ടാകുമോ??
    16.ട്യൂഷന്‍ മാഷിനൊരു സമ്മാനം (ഹാസ്യം)
    17.മിട്ടായിക്കടക്കാരന്റെ മകന്‍ (ഹാസ്യം)
    18.പെരുകുന്ന ഗര്‍ഭപാത്ര ശസ്ത്രക്രിയകള്‍ !!
    19.നിങ്ങളുടെ ഭാര്യയുടെ വയര്‍ ഒരു വേസ്റ്റ് ബാസ്കറ്റ് ആണോ ?
    20.ഭര്‍ത്താവിന്റെ വീട്ടുകാരെ കുറ്റം പറയരുത്!!
    21.എന്തുകൊണ്ടാണ് വയര്‍ വീര്‍ക്കുന്നത് ?( ഹാസ്യം)
    22.അദ്ധ്യാപകരെ കുറ്റം പറയരുത് !!
    23.ഇതാണോ ഇപ്പോഴത്തെ വിവാഹ സദ്യ??
    24.നാക്കുകെട്ടിക്കല്‍ ( ഒരു പ്രത്യേക ചികിത്സ)??
    25.അടിവസ്ത്രങ്ങള്‍ അനാവശ്യങ്ങളോ ??
    26.പഴശ്ശിരാജ ജിവിച്ചിരിക്കണമായിരുന്നെങ്കില്‍ ?
    27.ഹേ മനുഷ്യാ ? നിങ്ങള്‍ ഒരു കസേര മനുഷ്യനാണോ ?
    28. കഥാപ്രസംഗക്കാരന്റെ മുണ്ട് ( ഹാസ്യം )
    29. പോലീസുകാരന്റെ ഹാസ്യം
    30. വിദ്യാര്‍ത്ഥി സമരവും പോലിസും
    31.വിദ്യാര്‍ത്ഥി സമരവും പ്രിന്‍സിപ്പാളും (ഹാസ്യം )

ഈ സന്ദര്‍ശകരാണ് എന്റെ ആത്മധൈര്യം ; എന്നെ പ്രോത്സാ‍ഹിപ്പിക്കുന്നവര്‍

ചിന്തിക്കൂ ; ചിരിപ്പിക്കൂ ; ഈ യജ്ഞത്തില്‍ നിങ്ങളും പങ്കാളികളാകൂ .നിര്‍ദ്ദോഷമായ ഒരു ഫലിതം നിങ്ങളെ ദുഃഖങ്ങളില്‍ നിന്ന് മോചിതരാക്കാം.വായിച്ചുമാത്രം പോകാതെ ഒരു അഭിപ്രായവും എഴുതിപ്പോകൂ.നിങ്ങളുടെ കൂട്ടുകാരെക്കൊണ്ടും ഇത് വായിപ്പിക്കൂ
ഈ ചിരിലോകത്തില്‍ നിങ്ങളും ചേരൂ , നിങ്ങളുടെ സുഹൃത്തുക്കളേയും ചേര്‍ക്കൂ ; പറ്റുമെങ്കില്‍ ഈ ബ്ലോഗ് അഡ്രസ്സ് നിങ്ങളുടെ സുഹൃത്തിന് ഇ മെയില്‍ ചെയ്യൂ. അവരും മനസ്സറിഞ്ഞ് ഒന്നു ചിരിച്ചോട്ടെ . ചിരിയും സന്മാര്‍ഗ്ഗവും ഒത്തുചേരുന്ന ഈ ബ്ലോഗിലേക്ക് എല്ലാവര്‍ക്കും സ്വാഗതം .
സന്തോഷകരമായ ഈ കൂട്ടായ്മയില്‍ അങ്ങനെ നിങ്ങളും നിങ്ങളുടെ സമാന ചിന്താഗതിക്കാരും പങ്കാളികളാവൂ

ഇവരാണ് ചിരിലോകത്തിലെ അംഗങ്ങള്‍ ; ഈ ബ്ലോഗിനെ പ്രോത്സാഹിപ്പിക്കുന്നവര്‍

Friday, December 25, 2009

പൊതുപ്രവര്‍ത്തകര്‍ മുടി കറുപ്പിക്കാന്‍ പാടുണ്ടോ ?

ഞാനിവിടെ ഉദ്ദേശിക്കുന്ന വിഭാഗത്തില്‍ മുഖ്യമായത് രാഷ്ട്രീയക്കാരെയാണ് .
അവര്‍ മുടി കറുപ്പിക്കുന്നതിന്റെ യുക്തിയെയാണ് ഞാന്‍ ഇവിടെ ചോദ്യം ചെയ്യുവാന്‍ ആഗ്രഹിക്കുന്നത് ?
പൊതുപ്രവര്‍ത്തകര്‍ക്ക് മുഖം മൂടി പാടില്ല എന്നകാര്യം എല്ലാവര്‍ക്കും അറിയാമല്ലോ ?
എന്നീട്ടുമെന്തേ അവര്‍ ഇങ്ങനെ ചെയുന്നത് ?
സ്വന്തം പ്രതിരൂപം തന്നെ അസത്യത്തിന്റെ പ്രതീകമായി കൊണ്ടുനടക്കുന്നതെന്തുകൊണ്ട്
നരച്ച മുടി അങ്ങനെ നിന്നോട്ടെ
ഈ വിഷയത്തില്‍ പ്രിയവായനക്കാരേ നിങ്ങള്‍ എന്റെ കൂടെയല്ലേ
അഭിപ്രായങ്ങള്‍ ക്ഷണിക്കുന്നു

നാക്കുകെട്ടിക്കെല്‍ ( ഒരു പ്രത്യേക ചികിത്സ )

പല്ലുകെട്ടിക്കലിനെകുറിച്ച് പലര്‍ക്കും അറിയാം.
ഇപ്പോള്‍ പത്താം ക്ലാസ് കഴിയുന്നതിനു മുമ്പോ പിന്‍പോ മാതാപിതാക്കള്‍ തന്നെ മുന്‍‌കൈ എടുത്ത് ഈ കൃത്യം

നടത്തിയിട്ടുണ്ടാകും.
എന്തിനാണ് പല്ലുകെട്ടിക്കുന്നത് ?
മുഖം മനോഹര മാക്കുവാന്‍
പൊങ്ങിയ പല്ലുകള്‍ മുഖത്തിന്റെ ഭംഗികെടുത്തുന്നു
ഈ കാര്യം തന്നെ മുഖ്യം
അതിനുവേണ്ടി ഇപ്പോള്‍ വിവാഹത്തിനു മുമ്പേ തന്നെ ഈ കാര്യങ്ങള്‍ കാലേക്കൂട്ടി ചെയ്തുവെക്കുന്നു.
എന്നാല്‍ ഇതു മാത്രം മതിയോ ?
ഭംഗിയാര്‍ന്ന ഭാവി ജീവിതത്തിന്
ആ നാക്കൊന്നു കെട്ടിയാല്‍ അഥവാ‍ നിയന്ത്രിച്ചാല്‍ എങ്ങനെയായിരിക്കും
മനോഹരമല്ലേ ആ ഫലം
അതിനാല്‍ ഈയുള്ളവന്‍ പറയുന്നു
മാതാപിതാക്കളേ
പല്ലുകെട്ടല്‍ മാത്രമായി നിങ്ങളുടെ മക്കളെ ഒതുക്കല്ലെ
ഭംഗിയായി സംസാരിക്കുവാന്‍ കൂടി പഠിപ്പിക്കൂ , മക്കളെ
ശബ്ദത്തിന്റെ ഏറ്റക്കുറച്ചിലുകള്‍ വരുത്തുന്ന സൌകുമാര്യത്തെ പറഞ്ഞു മനസ്സിലാക്കൂ
ശബ്ദം താഴ്‌ത്തിയും ഉച്ചത്തിലും സംസാരിക്കുമ്പോഴുള്ള വ്യത്യാസം പറഞ്ഞുമനസ്സിലാക്കൂ
വാക്കുകളുടെ ഉപയോഗം വരുത്തുന്ന ഫലത്തെക്കുറീച്ച് ബോധവാന്മാരാക്കൂ
വാക്കുകളിലൂടെ സ്നേഹവും ദയയും വാത്സല്യവും സഹകരണവും ഐക്യവും വളര്‍ത്തുന്നതെങ്ങനെയെന്ന്

മനസ്സിലാക്കികൊടുക്കൂ
വാക്കുകള്‍കൊണ്ട് പ്രശ്നപരിഹാരം നടത്തുന്നതെങ്ങനെയെന്ന് മനസ്സിലാക്കി കൊടുക്കൂ
പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതും ഇല്ലാതാക്കുന്നതും വാക്കുകളെന്ന കാര്യം മനസ്സിലാക്കികൊടുക്കൂ
ഇങ്ങനെ നിങ്ങള്‍ക്ക് നിങ്ങളുടെ മക്കള്‍ക്ക് മനസ്സിലാക്കികൊടുക്കുവാനായില്ലെങ്കില്‍ അതിന് കഴിയുന്ന

അരേക്കൊണ്ടെങ്കിലും ചെയ്യിക്കൂ
പല്ല് കെട്ടിക്കുന്നതുപോലെ തന്നെ
ഇപ്പോള്‍ എന്തുതോന്നുന്നു
നിങ്ങളുടെ മക്കളുടെ നാക്ക് കെട്ടിക്കുവാന്‍ തോന്നുന്നുണ്ടോ
അതോ ആദ്യം കെട്ടിക്കേണ്ടത് നിങ്ങളുടേയോ ?
ഹാ , ഹാ , ഹാ,
മക്കളെ കണ്ടാലറിയാം ; മാതാപിതാക്കള്‍ ആരെന്ന് !!

അടി വസ്ത്രങ്ങള്‍ അനാവശ്യങ്ങളോ ?

തലക്കെട്ടുകണ്ടിട്ട് മുഖം ചുളിക്കേണ്ട കാര്യമില്ല
ഞാന്‍ പറയുന്നത് സത്യമാണ്
ബോദ്ധ്യപ്പെടുത്തുവാന്‍ ഞാന്‍ ഒന്നു ശ്രമിക്കാം
വസ്ത്രങ്ങള്‍ കണ്ടുപിടിക്കുന്നതിനു മുന്‍പത്തെ കാര്യം ഒന്ന് ആലോചിച്ചു നോക്കൂ
മനുഷ്യന്‍ എങ്ങനെയാണ് ജീവിച്ചിരുന്നത് ?
വേണമെങ്കില്‍ നിങ്ങള്‍ പറയുമായിരിക്കും ; മരവുരി ധരിച്ച് അല്ലെങ്കില്‍ മൃഗത്തോലുധരിച്ച് എന്നൊക്കെ
അല്ലെങ്കില്‍ ഇലകൊണ്ട് നാണം മറച്ച് ?
ഞാന്‍ ഇവിടെ അതല്ല അര്‍ത്ഥമാക്കിയത് ?
ഈവക കാര്യങ്ങള്‍ക്കുമുമ്പത്തെ മനുഷ്യാവസ്തയെയാണ് ഉദ്ദേശിക്കുന്നത് ?
അതിനു വേണമെങ്കില്‍ ‘നാണം’ ഉണ്ടാകുന്നതിനു മുമ്പ് എന്നുവേണമെങ്കില്‍ പറയാം
നാണം എന്നത് മുതലാളിത്തത്തിന്റെ പ്രതീകമാണ്
അത് പൈസ് മനുഷ്യനെക്കൊണ്ട് ചെലവാപ്പിക്കുന്നു എന്ന് ഏതൊരു ത്തനും ചിന്തിക്കാതെ മനസ്സിലാക്കാവുന്നതേയുള്ളൂ
ഞാന്‍ തല്‍കാലം ആ വിഷയത്തിലേക്ക് കടക്കുവാന്‍ ഉദ്ദേശിക്കുന്നില്ല.
കാരണം ഈ നാണം മൂലം എത്ര കമ്പനികളാണ് ജീവിച്ചു പോകുന്നത്
അത് ഈയുള്ളവന്‍ ഒരു പോസ്റ്റ് എഴുതി അവയെ കുത്തുപാള എടുപ്പിക്കാന്‍ ശ്രമിക്കുന്നില്ല
കമ്പനിയെ ഓര്‍ത്തല്ല ; കമ്പനിയിലെ ജീവനക്കാരെ ഓര്‍ത്ത്
വിഷയത്തിലേക്ക് തിരിച്ചു വരട്ടെ
ഞാന്‍ അടിവസ്ത്രങ്ങളെ ക്കുറിച്ച് ചര്‍ച്ച തുടങ്ങിയത് തികച്ചും ആരോഗ്യപരമായ കാരണങ്ങളാലാണ്.
ഇത് വരുത്തിവെക്കുന്ന അസുഖങ്ങള്‍
എണ്ണിയാല്‍ തീരുമോ ?
ഇലാസ്റ്റിക് അടിവസ്ത്രങ്ങള്‍ രക്തോട്ടവും ദഹനപ്രശ്നങ്ങളും ഉളവാക്കുന്നു എന്ന് പറഞ്ഞാല്‍ മനസ്സിലാക്കാന്‍ ഒരു ഡോക്ടര്‍ അകണമെന്നില്ല
എന്നീട്ടും നാം അത് ധരിക്കുന്നു
സില്‍ക്ക് , പോളിസ്റ്റര്‍ അടിവസ്ത്രങ്ങള്‍ ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ വേറെ
പുറത്തെക്കുപോകുമ്പോള്‍ അടിവസ്ത്രമില്ലെങ്കില്‍ .................?
ഈ ചോദ്യത്തിന് ഞാന്‍ സമ്മതം നല്‍കാം
അത് ആവശ്യമല്ലേ
എങ്കില്‍ വീട്ടില്‍ നില്‍ക്കുമ്പോള്‍ ഈ അടിവസ്ത്രധാരണം വേണമോ എന്നാണ് എന്റെ ചോദ്യം ?
അതുകൊണ്ട് എന്തുഫലം ?
ദോഷഫലം തന്നെ !!!
ശരീരത്തിലെ അവയവങ്ങള്‍ക്ക് ഒരു തരത്തിലും വായുപ്രവാഹം ലഭിക്കുന്നില്ല
അതുതന്നെ മുഖ്യകാര്യം
ഫംഗസ് ,പൂപ്പല്‍ , ചൊറി എന്നിവയും ഉപോല്പന്നങ്ങള്‍
ഇതൊക്കെ ഉണ്ടോ എന്ന് പുറമെ നിന്നു നോക്കുന്ന ആള്‍ക്ക് അറിയുകയില്ലല്ലോ
അതിനാല്‍ ഇത് മൂടിവെക്കപ്പെടുന്ന സത്യങ്ങള്‍ മാത്രം
പത്തുപേരെടുത്താല്‍ ഒമ്പതിനും ഇത് ഉണ്ട് എന്നത് സത്യം
അടിവസ്ത്രം മാത്രം പോരാ അത് കൂര്‍പ്പിച്ചു നിറുത്തുന്നതായിരിക്കണമെന്നും ചിലര്‍ക്ക് അഭിപ്രായമുണ്ട്
അതും ഒരു തെറ്റിദ്ധാ‍രണ
ഒരു മെച്ചവുമില്ല പെങ്ങമ്മാരേ
അവനവന്റെ സാമ്പത്തിക നിലയും സ്വഭാവവും വിദ്യാഭ്യാസവുമൊക്കെത്തന്നെ ഈ വിഷയത്തില്‍ കാര്യം
അല്ലാതെ ശങ്കരാചാര്യര്‍ പാടിയതുപോലെ
നാരീസ്തനഭര ..............
ഇതൊക്കെ വെറും കൊഴുപ്പുതന്നെ
ഇതു മനസ്സിലാക്കാന്‍ കഴിയാത്ത കൊച്ചുപിള്ളേര്‍ വെറുതെ ചാറ്റിയെന്നിരിക്കും
കൊച്ചുപിള്ളേരുടെ മനസ്സുള്ള കാരണവന്മാരും ചാറ്റിയെന്നിരിക്കും
നമുക്ക് തിരിച്ചു പോകാം വിഷയത്തിലെക്ക്
എന്നാല്‍ ഒരു ദിവസത്തില്‍ കുറച്ചു നേരമെങ്കിലും വീട്ടില്‍ കഴിയുമ്പോഴെങ്കിലും നിങ്ങളുടെ ശരീരത്തെ വായുവുമായി സമ്പര്‍ക്കത്തില്‍ വരുത്തുവാന്‍ ശ്രമിക്കൂ സോദരരേ
അടിവസ്ത്രങ്ങള്‍ക്ക് വേണ്ടി അമിതമായി പണം മുടക്കല്ലേ
വൃത്തികെട്ട അടിവസ്ത്രങ്ങള്‍ ഉപയോഗിച്ച് പുറമെ പുതുവസ്ത്രം ധരിക്കുന്നവരെ
നിങ്ങള്‍ ചെയ്യുന്നത് തെറ്റാണ്
ഈ തെറ്റ് നിങ്ങള്‍ ആവര്‍ത്തിക്കരുത്ത്
വൃത്തിയുള്ള അടിവസ്ത്രങ്ങള്‍ ധരിക്കൂ
ആരൊഗ്യം കാ‍ക്കൂ‍..

പഴശ്ശിരാജ ജീവിച്ചിരിക്കണമായിരുന്നെങ്കില്‍ എന്തുവേണമായിരുന്നു?

നമസ്കാരം സഹോദരങ്ങളെ


പഴശ്ശിരാജയെക്കുറിച്ച് കുറ്റം പറയുവാനല്ല ഞാന്‍ ഇത് എഴുതുന്നത് .എങ്കിലും ചില കാര്യങ്ങള്‍ നാം ചരിത്രത്തില്‍ നിന്ന് പഠിക്കേണ്ടതുണ്ട്.
അതിനാല്‍ പറയുന്നു എന്നു മാത്രം .
അങ്ങനെ പറയുന്നത് വായനക്കാര്‍ക്ക് ഏറെ ഇഷ്ടമാണ് എന്ന കാര്യം ഞാന്‍ ഓര്‍ക്കുന്നു.
ആദ്യമായി ഞാന്‍ തീവ്രവാദത്തെക്കുറിച്ചാണ് പറയുവാന്‍ പോകുന്നത് .
ചരിത്രത്തില്‍ ഏതെങ്കിലും തീവ്രവാദ പ്രവണതകള്‍ വിജയിച്ചതായി നിങ്ങള്‍ക്ക് ചൂണ്ടിക്കാണിക്കാന്‍ പറ്റുമോ?
ഇല്ല തന്നെ
എന്നീട്ടും ഇടക്കിടെ തീവ്രവാദ പ്രവണതകള്‍ ഉയരുകയും നശിക്കുകയും ചെയ്യുന്നു.
തീവ്രവാദം ഇയ്യാം പാറ്റപോലെയാണെന്നാണ് പറയുക
അതായത് പെട്ടെന്ന് തഴച്ചുവളര്‍ന്നുകളയും .....
പിന്നേയോ .............
പലര്‍ക്കും ശല്യമുണ്ടാക്കി നശിക്കുകയും ചെയ്യും
ഇനി നമുക്ക് പഴശ്ശിരാജയിലേക്ക് കടക്കാം
പഴശ്ശിരാജ തുടക്കത്തില്‍ ബ്രിട്ടീഷുകാരുമായി സഹകരിച്ച് ടിപ്പുസുല്‍ത്താനെതിരെ യുദ്ധം ചെയ്തവനാണ്.
എന്നു വെച്ചാല്‍ മുള്ളിനെ മുള്ളുകൊണ്ടെടുക്കുവാന്‍ ബ്രിട്ടീഷ് സേന തയ്യാറായി എന്നര്‍ത്ഥം
അതു മാത്രമാണോ ; ഭാവിയില്‍ അവരുടെ നിലനില്‍പ്പിനുവേണ്ടിയുള്ള പ്രാദേശിക വ്യക്തിത്വത്തെ

വളര്‍ത്തിയെടുക്കുവാന്‍ അവര്‍ ശ്രമിച്ചു എന്നു വേണമെങ്കില്‍ പറയാം
വേണമെങ്കില്‍ എന്നല്ല; അങ്ങനെതന്നെ എന്നാണ് പറയേണ്ടത് .
കാരണം അവരുടേ സൈന്യാധിപന്മാര്‍ മാറിമാറി വരുന്നവരാണ് .
( സ്ഥിരമാക്കിയാല്‍ അവിടെയും ‘പത്തുസെന്റ് പ്രശ്നം ‘ ഉണ്ടാകുമെന്ന് ഉറപ്പ് )
ഈ കൂട്ടുമുന്നണി നേടിയ വിജയത്തില്‍ ബ്രീട്ടീഷ് സേനയേക്കാള്‍ ഖ്യാതി പഴശ്ശിക്കുവന്നിരിക്കാം - അതും നാട്ടാരുടെ

ഇടയില്‍
ഒന്നിനെ പത്തും പത്തിനെ പതിനായിരവും ആയി പരത്തുന്നവരല്ലേ നാട്ടുകാര്‍
അങ്ങനെ അഹന്തയും വര്‍ദ്ധിച്ചിരിക്കാം
ഈ അഹന്ത നല്‍കുന്ന ആത്മവിശ്വാസം അമിതമാണ്
പിന്നീട് പഴശ്ശി ചെയ്ത വിക്രസ്സ് ; അതായത് പഴശ്ശി ബ്രിട്ടീഷുകാരുടെ കോട്ട ആക്രമിച്ച് കീഴടക്കിയതാണ്
അത് വന്‍ വിജയമായി ചരിത്രം മുദ്രകുത്തുന്നു.
ഇക്കാര്യത്തോടാണ് എനിക്ക് വിയോജിപ്പ് !!
ഈ ആക്രമണത്തോടുകൂടിയാണ് പഴശ്ശിയുടെ മരണമണി അടിച്ചുതുടങ്ങിയത് എന്നാണ് എന്റെ പക്ഷം
അതോടുകൂടി പഴശ്ശി എന്ന ശത്രുവിനെ പൂര്‍ണ്ണമായി നിര്‍മ്മാര്‍ജ്ജം ചെയ്യേണ്ടതാണ് എന്ന വസ്തുത ബ്രിട്ടീഷ്

കാരുടെ മനസ്സില്‍ ഉദിച്ചു
അവര്‍ അതിനു വേണ്ട കരുക്കള്‍ തയ്യാറാക്കി
ആ തയ്യാറെടുപ്പില്‍ അവര്‍ വിജയിച്ചു
പക്ഷെ പഴശ്ശി രാജാ ബ്രിട്ടീഷ് കോട്ട ആക്രമിച്ചില്ലെങ്കിലോ ?
എങ്ങനെയായിരിക്കും രാഷ്ട്രീയ കാര്യങ്ങള്‍ പോകുന്നത് ?
തീര്‍ച്ചയായും വേറെ വഴിക്കാകുമായിരുന്നേനെ
എന്തായാലും ഒന്നുറപ്പ്
യുദ്ധത്തില്‍ വെടികൊണ്ട് മരിക്കില്ലായിരുന്നു.
വയനാട്ടിലെ കാട്ടില്‍ നല്ലോരു മൂപ്പര്‍ രാജാവായി അന്തരിക്കാമായിരുന്നു.
ഇവിടെയാണ്‍ ഞാന്‍ പറഞ്ഞ ടേണിംഗ് പോയിന്റ് കിടക്കുന്നത്
അഭിമന്യു ആകാതിരിക്കൂ
ഉള്ള ശക്തി ആദ്യമേ പുറത്തെടുക്കല്ലേ
ചക്രവ്യൂഹത്തില്‍ അഭിമന്യൂ പ്രവേശിച്ചില്ലായിരുന്നുവെങ്കില്‍ എന്തായേനെ സ്ഥിതി
അങ്ങനെ അഭിമന്യു മരിച്ചില്ലായിരുന്നുവെങ്കില്‍
അതുകൊണ്ടാണ് ഞാന്‍ പറയുന്നത് ; തീവ്രവാദ പ്രവണതകള്‍ പാടില്ല എന്ന്
സെപ്തം ബര്‍ പതിനൊന്നിലെ അമേരിക്കയിലെ ആക്രമണം ലോകത്തിലെ തീവ്രവാ‍ദ പ്രസ്ഥാനങ്ങളോടുള്ള

അമേരിക്കയുടെ നയം തന്നെ മാറ്റിയില്ലെ
ഈയോരെണ്ണമല്ലേ യഥാര്‍ത്ഥത്തില്‍ സദ്ദാം ഹുസൈനിന്റേയും വേലുപ്പിള്ള പ്രഭാകരന്റേയും അവസ്ഥ

കുട്ടിച്ചോറാക്കിയത്
അതുകൊണ്ടല്ലേ ലോകതീവ്രവാദ പ്രസ്ഥാനങ്ങളെ ഇല്ലായ്മചെയ്യുവാന്‍ അമേരിക്ക രഹസ്യമായും പരസ്യമയും

തുനിഞ്ഞത്
അതിനുവേണ്ട സഹായം രാജ്യങ്ങള്‍ക്ക് നല്‍കിയത്
അല്ലാതെ ശ്രീലങ്ക വിചാരിച്ചാല്‍ പ്രഭാകരനെ തോല്പിക്കാന്‍ പറ്റുമെന്ന് തോന്നുന്നുണ്ടോ?
ലോകജനതയെതന്നെ തീവ്രവാദ പ്രസ്ഥാനങ്ങളുടേ എതിര്‍ചേരിയില്‍ കൊണ്ടുചെന്നാക്കിയത് ഈ സെപ്തംബര്‍

പതിനൊന്നിലെ ആക്രമണമല്ലേ
പതിനൊന്നുപോലെ നില്‍ക്കുന്ന രണ്ട് കെട്ടിടങ്ങളുടെ നാശം
അതിനാല്‍ ഞാന്‍ പറയുന്നു
തീവ്രവാദം നമുക്ക് വേണ്ട
രാജ്യത്തിനായാലും വ്യക്തിക്കാലും കുടുബത്തിനായാ‍ലും സംഘടനക്കായാലും ഇത് തന്നെ അവസ്ഥ
വേലുത്തമ്പിയും ഇക്കാര്യം അറിഞ്ഞതാണ്.
പക്ഷെ ; പഴശ്ശിയേക്കാള്‍ നല്ലൊരു സൂത്രമാണ് രാജമാണിക്യത്തിലെ ആ ബെല്ലാരി രാജ ചെയ്തത്
ചിത്രം കലക്കിയില്ലേ
കഥാപാത്രം ഓടിയില്ലേ
പഴശ്ശിരാജയുടെ ഏതെങ്കിലും ഡയലോഗ് ഏതെങ്കിലും ഒരുവന്‍ പറയുന്നുണ്ടോ
ആള്‍ക്കൂട്ടത്തെ സംഘടിപ്പിക്കുവാനും പരിശീലിപ്പിക്കുവാനു മിനക്കെടുന്നുണ്ടല്ലോ
എന്നീട്ട് അവരുടേതായ ഒരു കോഡ് വാക്ക് അഥവാ ഒരു വിളിപ്പേര് പോലും ഇല്ലാ എന്നു വെച്ചാല്‍ ....’
മോശം സംവിധായകനോ അതോ പഴശ്ശിരാജക്കോ
ബല്ലാരിരാജയായിരുന്ന മമ്മൂക്കക്കെങ്കിലും അത് ഒന്നു പറഞ്ഞുകൊടുക്കാമായിരുന്നില്ലേ
ഇത്രയേറെ ജനങ്ങളെ ഒരു മിച്ചു നിറൂത്തുന്നതിന് ദേശസ്നേഹം തുളുമ്പുന്ന ഒരു പാട്ട് ....
വേണ്ടിയിരുന്നില്ലേ
വയനാട്ടിലെ ആ കാട്ടുവര്‍ഗ്ഗക്കാരുടെ ഒരു ഗാനം വേണ്ടിയിരുന്നതല്ലെ
കോരന് എപ്പോഴും കുമ്പിളില്‍ തന്നെ കഞ്ഞി
ആദിയുഷസ്സന്ധ്യയൊക്കെ അവര്‍ക്കുള്ളതല്ലെ
അത് മേലാളന്മാരുടേ പാട്ടാണ്
വെള്ളം കൊടുത്തപാത്രത്തില്‍ ഉറുമിവെച്ചു കൊടുക്കുവാന്‍ ധൈര്യപ്പെട്ടവളെ പിന്നീടു കാണുന്നത് ഒരു

പേടിത്തൊണ്ടി ആയിട്ടാണ്
എന്തുകൊണ്ട് പ്രസ്തുത നടിയെ അങ്ങനെ തരം താഴ്ത്തി??
ചിത്രം മാത്രമല്ല ചരിത്രവും യാഥാര്‍ഥ്യത്തില്‍ നിന്ന് അകന്നു പോകുന്നു എന്ന് പറയുവാനായിട്ട് സൂചിപ്പിച്ചു എന്ന്

മാത്രം
അന്നത്തെ രാഷ്ട്രീയ സ്ഥിതിയെ ഒരു മാപ്പ് ( ഭൂപടം ) ഉപയോഗിച്ച് വ്യക്തമാക്കിയിരുന്നെങ്കില്‍ ഒന്നുകൂടി

നന്നായിരുന്നേനെ
കേരളത്തിന്റേയും തമിഴ് ‌നാടിന്റേയും കര്‍ണ്ണാടകത്തിന്റേയും ഒക്കെ അന്നത്തെ അവസ്ഥ ഒന്നുകൂടി

മനസ്സിലാക്കാമായിരുന്നു.
വിദ്യാഭ്യാസപരമായ മൂല്യം ഒന്നു വര്‍ദ്ധിക്കുമായിരുന്നു.

ഇനിയും ഇതെക്കുറിച്ച് എഴുതണമെന്നുണ്ട്
അത് അടുത്ത പോസ്റ്റില്‍

Thursday, December 24, 2009

ചരിത്രം പഠിക്കാന്‍ കുഴിക്കണോ ?

ഈയുള്ളവന് അടുത്തകാലത്തുണ്ടായ ഒരു സംശയമാണ് തലവാചകമായി കൊടുത്തിരിക്കുന്നത് ?
സംഗതി ശരിയല്ലേ
നമ്മുടെ നാട്ടിലും കുഴിക്കലുണ്ടായില്ലേ
അടുത്ത കാലത്ത് ‘പട്ടണം ‘ എന്ന പ്രദേശത്ത് നടന്ന കുഴിക്കലുകള്‍ അല്ല ക്ഷമിക്കണം ഉദ്ഘനനം എന്തൊക്കെയാണ് വെളിപ്പെടുത്തിയത് ?
പല സ്ഥലങ്ങളിലും ‘നന്നാങ്ങാടികള്‍ ‘ കിട്ടുന്നു
അതും മണ്ണില്‍ മൂടപ്പെട്ടുതന്നെ
പക്ഷെ നന്നങ്ങാടികളുടെ കാര്യത്തില്‍ ഒരു വ്യത്യാസമുണ്ട്
കാരണം അത് പോസ്റ്റ് ബറിയല്‍ ആണ്
അതായത് സംസ്കരിച്ച ശവത്തിന്റെ അവശിഷ്ടങ്ങളാണെന്ന് അര്‍ത്ഥം
പക്ഷെ ഞാന്‍ അതൊന്നുമല്ല ചോദിക്കുന്നത്
മറ്റുള്ള പുരാവസ്തു അവശിഷ്ടങ്ങളൊക്കെ ആരാണ് ഇങ്ങനെ മണ്ണിട്ടുമൂടുന്നതെന്ന് ?
കഴിഞ്ഞ ദിവസം പത്രത്തില്‍ ഒരു വാര്‍ത്ത കണ്ടു
യേശുവിന്റെ വീട് മണ്ണ് കുഴിച്ചപ്പോള്‍ കണ്ടെത്തിയത്രെ!!







അതും മണ്ണിട്ടുമ്മൂടി

എന്തിനേറെ പറയുന്നു
ആരാണ് കാലാകാലങ്ങളില്‍ ഇങ്ങനെ മണ്ണിട്ടുമൂടുന്നവര്‍
ഇവര്‍ക്ക് വേറെ പണിയൊന്നുമില്ലേ
ചിലര്‍ പറയുമായിരിക്കും പ്രകൃതിക്ഷോഭം , വെള്ളപ്പൊക്കം എന്നിവ മൂലം മണ്ണ് വന്നടിഞ്ഞതാണെന്ന്
പക്ഷെ , എല്ലാ‍ ചരിത്ര സ്മാരകങ്ങളും സ്ഥിതിചെയ്യുന്നിടത്ത് ഇങ്ങനെയുള്ള പ്രകൃതിയന്‍ പ്രതിഭാസങ്ങള്‍ - മണ്ണിട്ടുമൂടല്‍ നടക്കുന്നതെന്തുകൊണ്ട്?
ആരും ഇതേവരേക്ക് എന്താ ചിന്തിക്കാ‍ത്തത് ?
ലിങ്കുകള്‍
1. യേശുവിന്റെ വാര്‍ത്തക്കായി ഇവിടെ ക്ലിക്ക് ചെയ്യൂ

Saturday, October 31, 2009

നിങ്ങളുടെ ഭാവി അടുത്ത ആഴ്ചയില്‍ ( ബ്ലോഗ് ജ്യോതിഷം)


(1-11-09 മുതല്‍ 7-11-09 വരെ)


അശ്വതി:


സ്വത സിദ്ധമായ വാഗ് ചാതുരിയാല്‍ ആളുകളെ ആകര്‍ഷിക്കാന്‍ ഇടയുണ്ട് . ശരീരത്തിന് ക്ഷീണം ഉണ്ടാകും . ഈശ്വര ഭജന ഉത്തമം

.സുഹൃത്തുക്കളായി നടിക്കുന്ന ചിലരെ സൂക്ഷിക്കണം.
തിങ്കള്‍ ചീത്ത ദിവസം

ഭരണി :

ബുദ്ധിപരമായ തീരുമാനങ്ങളെടുക്കും . ഉപരിപഠനത്തിന് ശ്രമിക്കും .ഭാവിക്കു വേണ്ടി പരിശ്രമിക്കും . അനാവശ്യകാര്യങ്ങളിലിടപെടും

കാര്‍ത്തിക:

നേരമ്പോക്കിനു ചെയ്യുന്ന പലതും ഗുണപ്രദമായി വരും . വിനോദത്തില്‍ ഏര്‍പ്പെടുമ്പോള്‍ ശ്രദ്ധിക്കുക. ബുധനാഴ്ച സൂക്ഷിക്കണം

രോഹിണി:

ശത്രുക്കാള്‍ വര്‍ദ്ധിക്കും . പണച്ചെലവ് അമിതമാകും . സഹോദരന്മാര്‍ മുഖേന ബുദ്ധിമുട്ടുണ്ടാകും .സുഖദുഖമിശ്രണഫലം.


മകയിരം:

ആരുമായും വഴക്കിന് പോകാതിരിക്കുക. വാക്കുകള്‍ സൂക്ഷിച്ച് ഉപയ്യോഗിക്കുക. പറച്ചിലല്ല പ്രവൃത്തിയാണ് നല്ലത് . കഠിനാദ്ധ്വാനികള്‍ക്ക്

നല്ല ആഴ്ച



തിരുവാതിര:

പണച്ചെലവ് വര്‍ദ്ധിക്കും . മതാപിതാക്കള്‍ മുഖേന ബുദ്ധിമുട്ടുണ്ടാകും . ഈശ്വര ഭജന അത്യാവശ്യം


പുണര്‍തം:

വിദേശത്തുനിന്ന് ശുഭവാര്‍ത്ത കേള്‍ക്കും . സുഹൃത്തുക്കള്‍ മുഖേന നല്ല ഗുണം വരും . സന്താനങ്ങള്‍ സൌഭാഗ്യം കൊണ്ടുവരും



പൂയ്യം:

ഭരണപരമായ കാര്യങ്ങളില്‍ ഇടപെടൂം. ആര്‍ക്കും വേണ്ടാത്ത പ്രശ്നങ്ങള്‍ തലയില്‍ വലിച്ചുവെക്കും .ഊഹക്കച്ചവടത്തില്‍ ഏര്‍പ്പെടുനവര്‍

സൂക്ഷിക്കുക

ആയില്യം :

വിദ്യാര്‍ത്ഥികള്‍ക്ക് നല്ല കാലം . സാമ്പത്തിക പുരോഗതിയുണ്ടാകും . ചതിയില്‍ പ്പേടാതേ സൂക്ഷിക്കുക




മകം :

ആരുമായും അടുക്കുമ്പോള്‍ ശ്രദ്ധിക്കുക. അപരിചിതരുമായി പങ്കുകച്ചവടത്തില്‍ ഏര്‍പ്പെടാതിരിക്കുക . ഗൃഹനിര്‍മ്മാണം ശുഭമായി കാണുന്നു.

പൂരം:

ഉത്സാവാഘോഷത്തില്‍ പങ്കെടുക്കും . വിദ്യാഭ്യാ‍സ പുരോഗതിയുണ്ടാകും . സാഹിത്യ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പേടും . തിങ്കള്‍ ശ്രദ്ധിക്കുക


ഉത്രം:

അന്യര്‍ പറയുന്നത് ചെവികൊടുക്കാതിരിക്കുക . ഭക്ഷണ സുഖം കുറയും . പ്രാ‍ദേശിക തലത്തില്‍ ചില പ്രശ്നങ്ങളുണ്ടാകും



അത്തം :

ജലദോഷം ഉണ്ടാകാന്‍ സാ‍ദ്ധ്യതയുണ്ട് . ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധപുലര്‍ത്തണം . ഭക്ഷണം തൃപ്തികരമാവില്ല .


ചിത്തിര:

ഭാര്യമാരെ സൂക്ഷിക്കുക . അവര്‍ മുഖേന കുടുംബത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാകും . പണച്ചെലവ് ഊണ്ടാകും . വെള്ളി ക്ഷേത്രദര്‍ശനം

അഭികാമ്യം.

ചോതി:

പെട്ടെന്ന് ദേഷ്യം വരുന്ന വരാണ് ഇക്കുട്ടര്‍ . അനാവശ്യമായി ചോദ്യങ്ങള്‍ അവര്‍ സന്ദര്‍ഭം നോക്കാതെ ഉന്നയിക്കും, അത്

അപകടകരമാണ്.


വിശാഖം :

പൂക്കളെ ഇഷ്ടപ്പെടുക്കവരാണിവര്‍ . പച്ചക്കറി കൃഷിയില്‍ ശ്രദ്ധവെച്ചാല്‍ നന്ന് . ആരോഗ്യം ശുഭകരം

അനിഴം:

മരുമക്കള്‍ മുഖേന പ്രശ്നങ്ങള്‍ ഉണ്ടാകാം . തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയാത്ത സന്ദര്‍ഭങ്ങള്‍ ഉണ്ടാകാം മോശമാ‍യ ആഴ്ച

തൃക്കേട്ട:

ചില കാര്യങ്ങള്‍ കേട്ടില്ലെന്ന് നടിക്കും .ഇത് ആപത്ത് ഉണ്ടാക്കും . മൂത്തവര്‍ പറയുന്നത് കേട്ട് അനുസരിക്കുക

മൂലം:

മലമുകളിലെ കയറി ആരാധന നടത്തിയ അനുഭവം ഉണ്ടാകും. നല്ല സ്വപ്നങ്ങള്‍ ഉണ്ടാകും . നല്ല ആഴ്ച.




പൂരാടം :

പുതിയ വസ്ത്രങ്ങള്‍ ലഭിക്കും . ആരേയു അവിശ്വസിക്കതക്ക പ്രശ്നങ്ങള്‍ ഉണ്ടാവില്ല . ഭാര്യയുമായി കലഹിക്കും.

ഉത്രാടം :

ആരാധനാലയങ്ങള്‍ വിദ്യാലയങ്ങള്‍ എന്നിവ സന്ദര്‍ശിക്കും . അയല്‍ക്കരുമായി ശത്രുതയിലേര്‍പ്പെടും . ശ്വാനന്മാരെ സൂക്ഷിക്കുക

തിരുവോണം


വളര്‍ത്തു മൃഗങ്ങളെ സൂക്ഷിക്കുക . പുനര്‍ജന്മത്തില്‍ വിശ്വസിക്കേണ്ടിവരും . പിതാ‍മഹന്മാരുമായി അടുപ്പമുള്ളവരെ സ്വപ്മ്നത്തില്‍ കാണും.



അവിട്ടം:

പാഠപുസ്തകവുമായി ബന്ധപ്പേട്ട് പ്രവര്‍ത്തീക്കും . ചില പ്രശ്നങ്ങളില്‍ ഇടപെടാന്‍ സാദ്ധ്യതയുണ്ട് . സ്ത്രീകളെ സൂക്ഷിക്കുക
ചതയം:


പൂരോരുട്ടാതി:

ഉത്തരം കിട്ടാത്ത പ്രശ്നങ്ങള്‍ ഉണ്ടാകും . പ്രഭാതത്തില്‍ നേരത്തെ എണീറ്റ് ജോലി തടങ്ങണം

ഉത്രട്ടാതി:

കാര്യമായി ഒരു പണിയുമില്ലാത്ത ആഴ്ച് . സുഹൃത്തുക്കള്‍ ബോറടിപ്പിക്കും . പണച്ചെലവ് ...

രേവതി:

ബഹുമുഖ വ്യക്തിത്വം പ്രകടിപ്പിക്കും . അന്ധവിശ്വാസങ്ങള്‍ക്ക് അടിമപ്പേടും . ഭൂമി സംബന്ധമായ ഇടപാടില്‍ ആശങ്കയുണ്ടാക്കും

Thursday, September 3, 2009

ഓണവിശേഷങ്ങള്‍

1. കാലാവസ്ഥ:
അത്തം കറുത്താല്‍ ഓണം വെളുക്കുമോ ? എന്തായാലും അത്തം തൊട്ടേ മഴ ; അങ്ങനെ ഓണത്തിനും മഴ
മഴയില്‍ ഒരു ഓണം എന്നു വേണമെങ്കില്‍ പറയാം.
പക്ഷെ , നാം മലയാളികള്‍ സ്വദേശത്തായാലും വിദേശത്തായാലും ഓണത്തിന് കാലാവസ്ഥ വ്യതിയാനങ്ങള്‍ പ്രശ്നമല്ലല്ലോ .

അതിനാല്‍ ഓണം നല്ലോണം ആഘോഷിച്ചു എന്നു തന്നെ പറയാം
2.മദ്യം
അസ്സലായി ഓണത്തിന് നാം മലയാളികള്‍ അസ്സലായി മദ്യപിച്ച് ആഘോഷിച്ചു എന്ന് ബിവറേജസ് കോര്‍പ്പറേഷന്റെ
കണക്കുകള്‍ വ്യക്തമാക്കുന്നു. അതായത് മദ്യത്തിനു മുന്നില്‍ മാലോകരെല്ലാം ഒന്നു പോലെ എന്ന വസ്തുത കേരള ജനത
ശരിക്കും എടുത്തിരിക്കുന്നു.
3. ഒരു മരണം
ആന്ധ്രാ മുഖ്യമന്ത്രി ഹെലികോപ്പ്‌റ്റര്‍ അപകടത്തില്‍ മരിച്ചത് ; ടി വി യില്‍ വാര്‍ത്ത വന്നത് പ്രേക്ഷകരില്‍ ചെറിയ
അസ്വസ്തത ഉളവാക്കി.
4.തുണിക്കട
അസ്സല്‍ തിരക്ക് ; എല്ലാവര്‍ക്കും സ്വന്തം മേനി ഭംഗിക്കൂട്ടണം അതിനാല്‍ അവര്‍ അതിനു വേണ്ടി കാര്യങ്ങള്‍ ചെയ്യുന്നു.
5.കോഴി
ഇറച്ചിക്കോഴി തന്നെ ഇപ്പോഴും ഓണത്തിന് ഭക്ഷ്യമേശയില്‍ ഒന്നാമന്‍ എന്ന് നിലവാരം സൂചിപ്പിക്കുന്നു. കിലോക്ക് 60
രൂപക്കു മുകളില്‍ വില്പന നടന്നു.
6.പാല്‍
പാലില്‍ കൃത്രിമം . പാല്‍ പരിശോധനയി ല്‍ അത് കണ്ടെത്തി. അത് മോശമായിപ്പോയി
7.പാല്‍പ്പായസം
അത് കൃത്യസമയത്ത് തന്നെ വീട്ടില്‍ എത്തിച്ചു. ഇപ്പോള്‍ നാട്ടിന്‍ പുറത്ത് ഇങ്ങനെ ഒരു എടപാടുണ്ട് . ഏതെങ്കിലും ഒരു സമിതി പായസം , ഇഞ്ചന്‍ പുളി , കാളന്‍ , എന്നിവ ആവശ്യക്കാര്‍ക്ക് സപ്ലെ ചെയ്യും .എന്തോരു സുഖം
8.ടി,വി
കണ്ടുകൊണ്ടിരിക്കാം ഓണപ്പരിപാടികള്‍ , അല്ലാതെ നിവൃത്തിയൊന്നു മില്ല
9.ആര്‍പ്പുവിളി
ശ്ശെ , അതൊക്കെ മോശമല്ലേ
10.ശര്‍ക്കരവരട്ടി
ഉപ്പേരി കൊള്ളാം ; പക്ഷെ ഷുഗര്‍ കാരണം . എന്തോന്ന് ശര്‍ക്കരവരട്ടി
ഇതൊക്കെ വീട്ടിലുണ്ടാക്കാന്‍ മെനക്കെടാണത്രെ
11.ഓണം കൊള്ളല്‍
ചിലയിടത്ത് ഉത്രാടരാത്രിയില്‍
ചിലയിടത്ത് ഓണപ്പുലരിയില്‍
ഏതാണവോ ശരി
മാവേലി എപ്പോഴാണവോ എത്തുന്നത്
12.മദ്യപാനം
വീട്ടില്‍ വെച്ച് ആണുങ്ങള്‍ അല്പം കഴിച്ചു എന്നുവെച്ചാല്‍ എന്താ കുഴപ്പം
പെണ്ണുങ്ങളായ നമുക്ക് അല്പം കിട്ടിയാലും കുഴപ്പമില്ല
ഒരു ദെഹനത്തിന്
13.ഫ്രിഡ്‌ജ്
ഓണവിഭവങ്ങള്‍ ബാക്കിവന്നാല്‍ വെക്കാമല്ലോ ഫ്രിഡ്ജില്‍ . പിന്നെ ചുടാക്കി കഴിച്ചാല്‍ മതി
നാലുനാള്‍ അങ്ങനെ അടുക്കള ഓടിക്കോളും
എന്തൊരു തന്തോയം പെണ്ണുങ്ങള്‍ ക്ക്
അല്ല പെങ്ങന്മാര്‍ക്ക്
14.അച്ചാര്‍ , സാമ്പാര്‍
ഇത് ബാക്കിയാവുന്നു
15.ചൈന
ഓണത്തിന് ചൈനയില്‍ നിന്ന് നേന്ത്രപ്പഴം ഇറക്കുമതി ചെയ്യണം അല്ലാതെ ശരിയാവില്ല
ഭയങ്കര വില
ചൈനയില്‍ നേന്ത്രപ്പഴത്തിന് വില കുറവ് കാണുമായിരിക്കും
ചൈനീസ് മദ്യം എന്താ ഇറങ്ങാത്തേ
ഇത് താന്‍ ഡാ ഓണവിശേഷം

Monday, August 24, 2009

ഇതാണോ ഇപ്പോഴത്തെ വിവാഹ സദ്യ???

ലീവിനു നാട്ടിലെത്തി കുറച്ചുനാളായി.
വിവാഹത്തിനു കൂടുക ; സദ്യ ആസ്വദിക്കുക
എന്ന മോഹങ്ങള്‍ സാക്ഷാത്ക്കരിക്കപ്പെടുന്ന അവസരം
ആദ്യ വിവാഹത്തിന് തിങ്കളാഴ്ച തന്നെയാണ് പോയത് .
നഗരത്തിലെ വലിയ വിവാഹ മണ്ഡപം
ഞാന്‍ വധുവിന്റെ ആളാണ് .
അതിനാല്‍ നേരിട്ട് വിവാഹത്തിനെത്തിയാല്‍ മതി .
മുഹൂര്‍ത്തം പത്തുമണിക്ക്
കൃത്യം പത്തുമണിക്കു തന്നെ ഹാള്‍ നിറഞ്ഞു,
ആഘോഷ സമ്മൃദ്ധമായ വിവാഹം
ചെണ്ട , നാദസ്വരം
പൂക്കള്‍ കൊണ്ടുള്ള വൃന്ദാവനം സ്റ്റേജില്‍
അങ്ങനെ ചെറുക്കന്‍ വധുവിന്റെ കഴുത്തില്‍ താലികെട്ടി
ചെണ്ടയുടെ ശബ്ദം ഉച്ചത്തിലായി.
പെട്ടന്നതാ സീറ്റില്‍ നിന്ന് ആളുകള്‍ എണീക്കുന്നു
പിന്നെ തിരക്കോട് തിരക്ക്
ആളുകള്‍ ഹാളില്‍ നിന്ന് പുറത്തുകടക്കുവാന്‍ ശ്രമിക്കുകയാ‍ണ്
സിനിമ കഴിഞ് തിയേറ്ററില്‍ നിന്ന് പുറത്തുപോകുന്നതുപോലെ
തിക്കും തിരക്കുമാണെങ്കില്‍ സഹിക്കാം
പക്ഷെ ഉന്തും തള്ളുമാണെങ്കിലോ/
അടുത്തിരിക്കുന്ന പരിചയക്കാരന്‍ പറഞ്ഞു
എന്തുകാണാനാ ഇരിക്കുന്നേ
എണീക്ക്
ഞാന്‍ പിന്നെ അമാന്തിച്ചില്ല
നാടോടുമ്പോള്‍ നടുവെഓടുക എന്നതല്ലെ പ്രമാണം
ഞാനും കൂട്ടത്തില്‍ കൂടി
നടക്കേണ്ടി വന്നില്ല
ഉന്തിനിടയില്‍ അല്ല ആ ഒഴുക്കിനിടയില്‍ ഞാന്‍ എങ്ങനെയോ ഹാളിനു പുറത്തെത്തി
ഞാന്‍ പിന്‍‌തിരിഞുനോക്കി
വധൂവരന്മാര്‍ അപ്പോഴും വലം വെച്ചുകഴിഞ്ഞിട്ടില്ല
ഞാനടങ്ങുന്ന ജനസമുദ്രം എവിടേക്കോ എത്തി
മറ്റൊരു ഹാളിനു മുന്നില്‍
അത് ഭക്ഷണഹാളാണെന്ന് എഴുതിവെച്ചിട്ടുണ്ട്
അതിന്റെ മുന്നില്‍ ഷട്ടര്‍ ഇട്ടിരിക്കുന്നു
അതിനെ മുന്നില്‍ ജനക്കൂട്ടം അക്ഷമയോടെ കാത്തുനിന്നു.
പടക്കുമുന്നില്‍ പന്തിക്കുമുന്നില്‍
ആരോ ഒരു പഴഞ്ചൊല്ലു പറഞ്ഞു
പെട്ടെന്ന് ഹാളിന്റെ കമാനം തുറന്നു
ജനം അക്രമാസക്തമായി ഹാളിലേക്ക് ഇരമ്പിക്കയറി
ഊണുകഴിക്കാനായി സീറ്റു പിടിക്കാനുള്ള ലഹളമയം
കുട്ടിക്കാലത്തെ കസേരകളി എനിക്ക് ഓര്‍മ്മവന്നു
അതുപോലെ ഒരു കസേര കളി
സീറ്റുകിട്ടിയാല്‍ ഉണ്ണാമെന്ന് അര്‍ഥം
കുറേ പേര്‍ക്ക് സീറ്റുകിട്ടിയില്ല
അവര്‍ പുറത്തു പോകേണ്ടി വന്നു
അല്ല അവരെ പുറത്താക്കി എന്നു പറയാം
സദ്യ മോശമല്ലായിരുന്നു.
പക്ഷെ കറിയോക്കെ വിളമ്പുന്നത് കുറേശ്ശെ
എന്താ ഇത് എന്ന് അയല്‍ മേശയിലിരിക്കുന്ന ആളോട് ചോദിച്ചപ്പോള്‍ ..
അയാള്‍ പറഞ്ഞു
ചിലപ്പോള്‍ .. ഇലക്കാവും കാശ്
അതുകൊണ്ട് എല്ലാം ചോദിച്ച് വാങ്ങണം
പിന്നെ അമാന്തിച്ചില്ല
കുറച്ച് കറി വിളമ്പുന്നവനോട്
കുറച്ചുകൂടി എന്നു പറയാന്‍ വിഷമമുണ്ടായിരുന്നില്ല
രണ്ടുതരം പായസം കൂട്ടി ഊണുകഴിച്ചു
പാല്‍ പായസം , ഗോതമ്പുപായസം
പ്രഥമന്‍ അതായത് അടപ്രഥമന്‍ അസാനിദ്ധ്യം കൊണ്ട് എന്റെ മുന്നില്‍ ശ്രദ്ധേയനായി
പായസത്തിനു ശേഷം മോരുകൂട്ടി ചോറ് കുഴച്ച് അച്ചാറ് തൊട്ടുനക്കി മൂന്നാലു ഉരുള കഴിച്ചു
അപ്പുറത്തെ മേശയിലെ പ്ലസ് ടു വിന് പഠിക്കുന്ന കുട്ടികള്‍ ഞാന്‍ ഈ കര്‍ത്തവ്യം( പായസത്തിനു ശേഷം മോരും അച്ചാറും

കൂട്ടിയുള്ള ഊണ് കഴിക്കുന്നതു കണ്ടപ്പോള്‍ ) ചെയ്യുന്നതു കണ്ടപ്പോള്‍ അത്ഭുതത്തോടെ നോക്കി നിന്നു
പിന്നെ അന്യോന്യം ചെവിയില്‍ എന്തോ പറഞ്ഞ് ചിരിച്ചു
ഞാന്‍ അത് മൈന്‍ഡ് ചെയ്യാന്‍ പോയില്ല
നിങ്ങളൊക്കെ ഇനി എന്തൊക്കെ കാണുവാന്‍ ഇരിക്കുന്നു കുഞ്ഞിമക്കളെ എന്ന് ഞാന്‍ മനസ്സില്‍ പറഞ്ഞു
ഊണുകഴിഞ്ഞു
കൈകഴുകി
പുറത്തു കടക്കുവാന്‍ ശ്രമിക്കുമ്പോള്‍
അതാ ഒരു പ്ലേറ്റില്‍ പഴം
ങേ , എന്താ ഇത് ഇലയില്‍ വിളമ്പാത്തത് ?
ഞാന്‍ അല്‍ഭുതപ്പെട്ടു.
എന്റെ ആത്മഗതം ഉച്ചത്തിലായതുകൊണ്ടാകാം അടുത്തുനിന്ന പരിചയക്കാരന്‍ പറഞ്ഞു
ഇപ്പോ ഇങ്ങനെയാ
അല്ലെങ്കില്‍ നഷ്ടമാ കച്ചോടം . പലരും പഴം കഴിക്കില്ല; വെറുതെ വേസ്റ്റാകും
ഇപ്പോഴത്തെ പിള്ളേര്‍ തീരെ പഴം കഴിക്കില്ല
ഹോ , എന്താ ഈ കേക്ക് ണേ
എനിക്ക് പണ്ടത്തെ കാര്യം ഓര്‍മ്മവന്നു
സദ്യക്കുപോയതും ചാണകം മെഴുകിയ തറയില്‍ പായയിട്ട് സദ്യയുണ്ടതും വട്ടനുപ്പേരിയും ശര്‍ക്കരവരട്ടിയും പഴവും
ട്രൌസറിന്റെ പോക്കിറ്റില്‍ അനിയത്തിക്കു കൊടുക്കാനായി എടുത്തുവെച്ചതും വീ‍ട്ടില്‍ ചെന്ന് അനിയത്തിക്കു
കൊടുത്തപ്പോള്‍ അവളുടെ മുഖത്തെ സന്തോഷം .. ആ കൊച്ചരിപ്പല്ലുകള്‍ കാട്ടിയുള്ള സന്തോഷം
അതില്‍ നിന്ന് ഒരു ശര്‍ക്കര വരട്ടിയും ഒരു ഉപ്പേരിയും പകുതിപ്പഴവും എനിക്ക് തിരിച്ച് സമ്മാനിച്ച ആ സൌഹൃദവും

ഇപ്പോഴത്തെ തലമുറക്ക് അന്യമാകുന്നുവോ ?/
ഇതൊക്കെ ഇവര്‍ക്ക് പറഞ്ഞുകൊടുത്താല്‍ മനസ്സിലാകുമോ
ഇതൊക്കെ അനുഭവിച്ചല്ലേ അറിയുവാന്‍ പറ്റൂ
തിരിച്ച് വിവാഹ ഹാളിലെത്തി
ആരും തന്നെ അവിടെ ഇല്ല
പുറത്ത് ഗാര്‍ഡനില്‍ വരനും വധുവും സിനിമാ സ്റ്റൈലില്‍ വീഡിയോക്ക് പോസ് ചെയ്യുന്നു
അവര്‍ ചിരപരിചിതരെ പ്പോലെ
നൂറ്റാണ്ടുകളായി പരിചയമുള്ളവരെപ്പോലെ
അല്ല , തെറ്റിപ്പോയി ; ജന്മാന്തരങ്ങളായി പരിചയമുള്ള വരെ പ്പോലെ പെരുമാറുന്നു
ഞാന്‍ വീണ്ടും ആത്മഗതം ചെയ്തു
ഇവര്‍ മുമ്പേ തന്നെ പരിചയക്കരെന്നു തോന്നുന്നു
ആത്മഗതം ഉറക്കെ ആയി
പരിചയക്കാരന്‍ തൊട്ടടുത്തുനിന്ന് മറുപടി പറഞ്ഞു,
അത് ഫോണിഗാ
ഞാന്‍ മനസ്സിലാകാത്ത മട്ടില്‍ നിന്നു,
അയാള്‍ കൂടുതല്‍ വിശദീകരിച്ചു
അതായത് , നിശ്ചയത്തിനുശേഷം പയ്യന്‍സ് മൊബൈല്‍ ഫോണ്‍ പെണ്‍ കുട്ടിക്ക് വാങ്ങിക്കൊടുക്കുന്നു; ഇഷ്ടം പോലെ

ടോക്ക് ടൈമും !!!
ഞാന്‍ ഇക്കാര്യത്തില്‍ എന്റേതുമായി താരതമ്യം വേണ്ടെന്നു വെച്ചു
അത് ശരിയാവില്ല
നോക്കിയപ്പോള്‍ ആളൊഴിഞ്ഞിരിക്കുന്നു
എല്ലാരും പോകുന്നു
ഞാനും വീട്ടിലേക്കു പോയി
വീട്ടിലെത്തിയപ്പോള്‍ ഭാര്യ ചോദിച്ചു
പെണ്‍‌കുട്ടിയെങ്ങെനെ?
എനിക്ക് ഉത്തരം പറയാന്‍ കഴിഞില്ല.
അവള്‍ വീണ്ടും സ്പെസിഫിക്കായി ചോദിച്ചു
സ്വര്‍ണ്ണമൊക്കെ ധാരാളമുണ്ടോ ?
അതിനും ഉത്തരം പറയാന്‍ എനിക്കു കഴിഞ്ഞില്ല
അല്ലാ അതിപ്പോ , ഇതിപ്പോ എന്ന മട്ടിലായി ഞാന്‍
വല്ല പരിചയക്കാരേം കണ്ട് വര്‍ത്തമാനം പറഞ്ഞ് നിന്നീട്ടുണ്ടാകും അല്ലേ
അവള്‍ കാരണവും കണ്ടു പിടിച്ചു
‘ങാ , ഞാന്‍ അതേ എന്ന് ചൊല്ലി
സുഹൃത്തുക്കളേ നിങ്ങള്‍ക്കും ഇതുപോലെ അനുഭവമുണ്ടാകില്ലേ
കമന്റായി പങ്കുവെക്കൂ സോദരരെ
എത്ര പേര്‍ വെറുതെ വായിച്ചുപോകാതെ അഭിപ്രായം പറയുന്നു എന്ന് നമുക്ക് കാണാം

Sunday, August 23, 2009

അദ്ധ്യാപകരെ കുറ്റം പറയരുത്!!

ഇത് എന്താ ഇത് എന്നു നിങ്ങള്‍ ചോദിച്ചേക്കാം
എന്നാല്‍ കാര്യം ശരിയാണ് .
നിങ്ങളുടെ മക്കളുടെ മുന്നില്‍ വെച്ച് ക്ലാസ് ടീച്ചറേയോ മറ്റ് അദ്ധ്യാപകരേയോ എന്തിനേറെ പറയുന്നു ട്യൂഷന്‍ മാഷിനെ പ്പോലും കുറ്റം പറയരുത് .
പറഞ്ഞാല്‍ പിന്നെ നിങ്ങളുടെ മകന്‍ / മകള്‍ പ്രസ്തുത വിഷയവുമായുള്ള ബന്ധം കഷ്ടം തന്നെയാകും . അതിനാല്‍ പ്രസ്തുത അദ്ധ്യാപകന് കുറ്റമുണ്ടെങ്കില്‍ പോലും അക്കാര്യം കുട്ടിയുടെ മുന്നില്‍ വെച്ച് മാതാപിതാക്കള്‍ സംസാരിക്കാതിരിക്കുകയാണ് ബുദ്ധി.
ഇന്നത്തെ അവസ്ഥ ചിന്തിക്കയാണെങ്കില്‍ മിക്ക സ്കൂളുകളിലും ടീച്ചര്‍മാര്‍ക്ക് എന്തെങ്കിലും കുറ്റം കാണാതിരിക്കയില്ല.
എല്‍.കെ.ജി ക്ലാസില്‍ അമ്പതു പ്രാവശ്യം ഇമ്പോസിഷന്‍ കൊടുക്കുന്ന എത്ര ടീച്ചര്‍ മാരെ നമുക്ക് പരിചയമുണ്ട്.
എല്‍ .പി , യു.പി ക്ലാസുകളില്‍ കുട്ടികള്‍ ക്ക് ഇമ്പോസിഷന്‍ ഇംഗ്ലീഷ് മീഡിയത്തിലെ ടീച്ചര്‍ മാര്‍ കൂടുതലാണ് കൊടുക്കുന്നത് .
ഇപ്പോള്‍ കേരളത്തിലെ മിക്ക ഇംഗ്ലീഷ് മീഡിയം മാതാക്കള്‍ക്കും തങ്ങളുടെ മക്കള്‍ക്ക് ഇമ്പോസിഷന്‍ എഴുതികൊടുക്കലാണ്
പണി. എന്താ ചെയ്യുക ? പറഞാല്‍ കുട്ടി ഒറ്റപ്പെടും .പിന്നെ ആകെ പ്രശ്നമാകും അതിലുംഭേദമല്ലെ അല്പം ഇമ്പോസിഷന്‍
എഴുതികൊടുത്താല്‍ മതിയല്ലോ?
കുട്ടി ചിലപ്പോള്‍ ക്ലാസിലെ അനീതി - ടീച്ചര്‍ നടത്തുന്നത് - സംബന്ധിച്ച പരാതിയുമായായിരിആയിരികും വരിക.
അപ്പോഴും നിങ്ങള്‍ ചെയ്യേണ്ടത് - അഡ് ജസ്റ്റ് മെന്റ് മെക്കാനിസം നിങ്ങളുടെ മക്കളെ പഠിപ്പിക്കുന്നതായിരിക്കും നല്ലത് .
ഇത്തരം മാനസിക സംഘര്‍ഷങ്ങള്‍ നേരിടുവാനുള്ള ശേഷി മക്കളില്‍ വളര്‍ത്തുകയാണ് ബുദ്ധി.
അല്ലാതെ പ്രശ്നം കേട്ട ഉടനെ തന്നെ ടീച്ചര്‍ ക്ക് ഫോണ്‍ വിളിക്കുകയല്ല വേണ്ടത് .
പിന്നെ ട്യൂഷന്‍ മാഷന്മാരെ ക്കുറിച്ച് .............
അവരെ ആരും തന്നെ ബഹുമാനിക്കുന്നില്ല.
കുട്ടിയുടെ ധാരണതന്നെ കൂലിക്കു പണിയുന്ന മാഷ് എന്നുതന്നെയാണ്
ഇത്തരം ചിന്താഗതി കുട്ടികളില്‍ വളര്‍ത്തുന്നതില്‍ മുഖ്യപങ്ക് രക്ഷിതാക്കള്‍ക്കു തന്നെയാണ് .
ഒന്നോര്‍ക്കുക
കേരളത്തില്‍ ഈ ട്യൂഷന്‍ മാഷന്മാര്‍ ഇല്ലെങ്കില്‍ എന്തായിരിക്കും സ്ഥിതി
പല ഉന്നത വിജയം നേടുന്ന സ്കൂളുകളിലും ട്യുഷന്‍ മാഷ്ന്മാരാണ് അടിസ്ഥാന കാ‍രണം എന്ന് മനസ്സിലാക്കുക
മറ്റൊരു വിഡ്ഡിത്തരം മാതാപിതാക്കള്‍ ചെയ്യുന്നത് ‘കം‌പാരിസണ്‍ ‘ ആണ്
അതായത് താരതമ്യം ചെയ്യല്‍
തങ്ങളുടെ മക്കളെ മറ്റുള്ളവരുടെ മക്കളുമായി താരതമ്യം ചെയ്യല്‍
പരീക്ഷ കഴിഞ്ഞു
തന്റെ മകന് എത്ര മാര്‍ക്ക് ഉണ്ട് ?
മറ്റുള്ള വര്‍ക്ക് എത്രമാര്‍ക്ക് കിട്ടി
കൂടുതലോ കുറവോ ?
കുറഞ്ഞാല്‍ ........
പിന്നെ , പിള്ളേര്‍ പറയുന്നതുപോലെ ....
ചീത്ത പറച്ചില്‍ സീരിയല്‍ പോലെ
അതിനാല്‍ മക്കളെ മറ്റുള്ള വരുടെ മക്കളുമായി താരതമ്യം ചെയ്യരുത്
Comparison makes " ജലസി” എന്നാണ് പറയുന്നത്
അതിനാല്‍ മാതാക്കളേ
മാതാപിതാക്കളെ
മക്കള്‍ നിങ്ങളുടേതല്ലേ
അതിനാല്‍
നിങ്ങളുടെ കഴിവുകള്‍ / കഴിവുകേടുകള്‍ മക്കള്‍ക്കുണ്ടാകും
നിങ്ങള്‍ പരിശീലിപ്പിച്ച ശേഷികള്‍ മക്കള്‍ക്കുണ്ടാകും
അതിനാല്‍ ആദ്യം ഈ മാതാപിതാക്കള്‍ ചെയ്യേണ്ടത് സ്വന്തം കഴിവുകളേയും കഴിവുകേടുകളേയും തിരിച്ചറിയുകയാണ്
വേണ്ടത് .
സ്വന്തം വീട്ടിലെ സംസ്കാരത്തെ തിരിച്ചറിയൂ
അതിന് ഈ നോമ്പുമാസം തന്നെ ഒരു തുടക്കമാകട്ടെ

Saturday, August 22, 2009

എന്തുകൊണ്ടാണ് വയര്‍ വീര്‍ക്കുന്നത് ? (ഹാസ്യം)

അങ്ങനെ നമ്മുടെ കഥാ പാത്രമായ ബഷീര്‍ മാഷ് ( ട്യുഷന്‍ മാഷ് ) വിവാഹം കഴിച്ച് രണ്ടിലും നാലിലും പഠിക്കുന്ന രണ്ട് കുട്ടികളും ഭാര്യയുമായി താമസിക്കുകയാണ് . വരുമാനം ട്യൂഷന്‍ മാത്രമേയുള്ളൂ. എങ്കിലും ഇപ്പോള്‍ മലയാളം മീഡിയമായാലും
ഇം‌ഗ്ലീഷ് മീഡിയമായാലും ടീച്ചര്‍മാര്‍ നല്ലവണ്ണം പഠിപ്പിക്കാത്തതിനാല്‍ മാഷിന്റെ കുടുബം സസുഖം വാഴുന്നു . നല്ലൊരു
വരുമാനം ട്യൂഷന്‍ ഇനത്തില്‍ മാഷിന് ലഭിക്കുന്നുമുണ്ട്. മാത്രമല്ല ഗൈഡ് ബുക്ക് കമ്മീഷന്‍ ഇനത്തില്‍ വേറെയും!!.
അക്കാര്യം അങ്ങനെ പോകുന്നു
ഇവിടെ പറയുന്ന കാര്യങ്ങള്‍ അതല്ല.
ബഷീര്‍ മാഷിന് തന്റെ മക്കളെ ഏറ്റവും ഉയര്‍ന്ന രീതിയില്‍ പഠിപ്പിക്കണമെന്നാണ് ആഗ്രഹം .
അതിനാല്‍ അവരില്‍ പല ട്യൂഷന്‍ ശൈലികളും പ്രയോഗിക്കാറുണ്ട്.
ഒരു ദിവസം ബഷീര്‍ മാഷ് ഒരു കാഴ്ച കണ്ടു!!!
അത് അദ്ദേഹത്തെ ഏറെ ദുഃഖിതനാക്കി .
കാഴ്ച എന്തായിരുന്നെന്നോ ?/
തന്റെ ഇളയമകള്‍ റംസീന നഖം കടിക്കുന്നു.
ശ്ശെ മോശം
നാട്ടിലെ എല്ലാ ട്യൂഷന്‍ കുട്ടികള്‍ക്കും നല്ല ആരോഗ്യ ശീലങ്ങള്‍ പറഞ്ഞു കൊടുക്കുന്ന ആളെന്ന ബോദ്ധ്യം മക്കള്‍ക്കുവേണ്ടെ
മാഷ് ഉടന്‍ തന്നെ മൂത്തമകള്‍ അയിഷയെ വിളിച്ചു
ഇളയ മകള്‍ ചെയ്യുന്ന വൃത്തികെട്ട രം ഗം കാണിച്ചു കൊടുത്തു
( മൂത്ത വളെയും ഒന്ന് ടെസ്റ്റ് ചെയ്യാമല്ലോ എന്ന് ആയിരുന്നു ബഷീര്‍ മാഷിന്റ് മനസ്സിലിരിപ്പ്)
മൂത്തവള്‍ അയിഷ ചോദിച്ചു
“ അതിനെന്താ ? നഖം കടിച്ചോണ്ടെന്താ ?”
അപ്പോള്‍ ബഷീര്‍ മാഷിനു മനസ്സിലായി മക്കള്‍ക്ക് ഒരു ബോധവല്‍ക്കരണം ആവശ്യമാണെന്ന്
അന്ന് വൈകീട്ട് ഭക്ഷണത്തിനുശേഷം മക്കളോടും ഭാര്യയോടും തമാശ പറഞ്ഞിരിക്കുന്ന നേരത്ത് ബഷീര്‍മാഷ് “ നഖം
കടിയുടെ“ കാര്യം എടുത്തിട്ടു.
നഖം കടിക്കരുതെന്നും നഖത്തിനിടയില്‍ അഴുക്ക് ഉണ്ടാകുമെന്നും ഒക്കെ പറഞ്ഞു
അപ്പോള്‍ മക്കള്‍ അതോണ്ടെന്താ എന്നായീ
ബാക്ടീരിയാ രോഗങ്ങളെക്കുറിച്ച് പറഞ്ഞാല്‍ തലയില്‍ കയറുന്ന പ്രായമല്ലല്ലോ
ബഷീര്‍ മാഷ് വിഷമിച്ചു
മാഷിന്റെ വിഷമം കണ്ട് ചെറുതായി പുഞ്ചിരിച്ചു
ബഷീര്‍ മാഷ് എന്നാലും അങ്ങനെ വിട്ടുകൊടുത്തില്ല
അതോ . ഈ നഖം കടിച്ചാല്‍ നഖത്തിനുള്ളി ലെ അഴുക്ക് വയറ്റിലെത്തും അഴുക്കില്‍ കൃമികള്‍ ഉണ്ട് ഈ കൃമികള്‍
വയറ്റിലെത്തിയാല്‍ അത് വളരും അങ്ങനെ വളര്‍ന്ന് വയര്‍ വലുതായി വലുതായി വയര്‍ പൊട്ടും
ഇപ്പോള്‍ മക്കളുടെ മുഖത്ത് ഭീതി പ്രകടമായി
ബഷീര്‍ മാഷ് ആശ്വസിച്ചു
തന്റെ സൂത്രം വിജയിച്ചു എന്ന് ബഷീര്‍ മാഷിന് മനസ്സിലായി
തന്റെ പുതുപുത്തന്‍ ട്യൂഷന്‍ ശൈലിയെ ക്കുറീച്ച് ബഷീര്‍ മാഷിന് അഭിമാനം തോന്നി.
മക്കള്‍ മാഷിനോട് പറഞ്ഞു
“ ഇത് മുമ്പേ അറിഞ്ഞിരുന്നെങ്കില്‍ ഇപ്പണി ചെയ്യുമായിരുന്നില്ല ബാപ്പാ”
“ ഇനി മുതല്‍ നഖം കടിക്കുകയേ ഇല്ല” മൂത്തവള്‍ തറപ്പിച്ചു പറഞ്ഞു
“ ന്റെ വയറാങ്ങാനും പൊട്ടിപ്പോയാലോ ; ഞാനും നഖം കടിക്കില്ല “ ഇളയവളും പാറ പോലെ ഉറപ്പിച്ചു പറഞ്ഞു
ആഴ്ചകള്‍ കടന്നുപോയി
പിന്നെ ബഷീര്‍ മാഷിന്റെ കുട്ടികള്‍ നഖം കടിച്ചിട്ടില്ല. അവര്‍ ആ ശീലം ഉപേക്ഷിച്ചു.
മാഷ് സന്തോഷവാനായി.
ഇത്രയെളുപ്പത്തില്‍ നഖം കടിക്കുന്ന ശീലം ഉപേക്ഷിപ്പിക്കാന്‍ കഴിഞ്ഞതില്‍ മാഷ് അഭിമാന പുളകിതനായി
അങ്ങനെയിരിക്കെ ഒരു ദിവസം മാഷിന്റെ സുഹൃത്തും ഭാര്യയും വിരുന്നിനു വന്നു.
അവര്‍ മാഷിന്റെ ഭാര്യ തയ്യാറാക്കിയ രുചിയേറിയ ഭക്ഷണം കഴിച്ചു.
ശേഷം സ്വീകരണമുറിയിലിരുന്ന് സൌഹൃദ സംഭാഷണം നടത്തുകായായിരുന്നു.
ഗര്‍ഭിണിയായിരുന്ന സുഹൃത്തിന്റെ ഭാര്യക്ക് മാഷിന്റെ മക്കളെ വല്ല്യ ഇഷ്ടമായി
അവര്‍ മാഷിന്റെ മക്കളെ അടുത്ത് വിളിച്ച് കൊഞ്ചിച്ചു
അപ്പോള്‍ ഇളയവള്‍ പറഞ്ഞു
“ ആന്റി , എനിക്കറിയാം ആന്റിയുടെ വയര്‍ എന്തുകൊണ്ടാണ് ഇങ്ങനെ വീര്‍ത്തിരിക്കുന്നത് എന്ന്?”
സുഹൃത്തിന്റെ ഭാര്യ വല്ലാതെയായി”
സ്വീകരണമുറിയില്‍ പെട്ടെന്ന് ഒരു നിശ്ശബ്ദത പരന്നു
ഉടനെ മൂത്തവള്‍ പറഞ്ഞു
“ ഞങ്ങക്ക് ബാപ്പ പറഞ്ഞു തന്നീട്ടുണ്ട് വയര്‍ ഇങ്ങനെ വീര്‍ക്കുന്നതിന്റെ കാരണം “
“ഇനിയെങ്കിലും ഈ ശീലം നിറുത്തിക്കൂടെ ആന്റീ “ ഇളയവള്‍ ഉറപ്പിച്ചു പറഞ്ഞു.
ബഷീര്‍ മാഷ് ഇരുന്ന ഇരിപ്പില്‍ ഐസായി എന്നല്ലാതെ എന്തു പറയുവാന്‍
( നാട്ടുകാര്‍ പറഞ്ഞുകേട്ട ഫലിതം)

ഭര്‍ത്താവിന്റെ വീ‍ട്ടുകാരെ കുറ്റം പറയരുത്!!!

എന്താ ? തലക്കെട്ടുകണ്ടപ്പോള്‍ വല്ലതും തോന്നിയോ ? വിവാഹിതരാണ് ഇത് വായിക്കുന്നതെങ്കില്‍ അവര്‍ക്ക് കാര്യം
മനസ്സിലായിട്ടുണ്ടായിരിക്കും . അതിനാല്‍ അല്ലാത്തവര്‍ക്കുവേണ്ടി ഞാന്‍ ഒന്നു പോസ്റ്റട്ടെ.
വിവാഹം കഴിയുന്നതോടെയാണ് ഈ ‘സംഗതി’ ഉണ്ടാവുക. വിവാഹിതയായ പെണ്‍കുട്ടി സ്വന്തം വീട്ടില്‍ വന്ന്
ഭര്‍ത്താവിന്റെ വീട്ടിലെ വിശേഷം പറയും . അത് അറിയുവാന്‍ പെണ്‍‌വീട്ടുകാര്‍ക്ക് താല്പര്യമുണ്ടാവുക സ്വാഭാവികവുമാണല്ലോ
അപ്പോഴാണ് അവിടത്തെ ന്യായാന്യായങ്ങളെക്കുറിച്ച് പെണ്‍‌വീട്ടുകാര്‍ വിലയിരുത്തുന്നതും അഭിപ്രായം പറയുന്നതും .ഇത്
എന്തുമാത്രം കുഴപ്പം പിടിച്ചതാണെന്ന് ആരും ഓര്‍ക്കുന്നില്ല എന്നതാണ് വസ്തുത. അതിനാല്‍ പ്രശ്നങ്ങള്‍ ഒഴിവാക്കുവാന്‍
പെണ്‍കുട്ടിയുടെ അച്ഛനും അമ്മയും ഇക്കാര്യത്തില്‍ ശ്രദ്ധവെക്കുന്നത് നല്ലത് . ഇനി ഇവരേക്കാള്‍ കൂടുതല്‍ പ്രശ്നക്കാരുണ്ട്
അത് പെണ്‍‌കുട്ടിയുടെ ആന്റിമാരാണ് . ഈ ആന്റിമാര്‍ ചെറുപ്പക്കാരാണെങ്കില്‍ സൂക്ഷിച്ചേ മതിയാവൂ അവര്‍ അവരുടെ
ഐഡിയോളജി പെണ്‍കുട്ടിയില്‍ പ്രയോഗിച്ചുകളയും അതിനാല്‍ ചെറുപ്പക്കാരായ ആന്റി മാരെ സൂക്ഷിക്കുക . അവര്‍
നിങ്ങളുടെ പെണ്‍കുട്ടിയെ വഴിതെറ്റിക്കും . എന്നു വെച്ചാല്‍ എല്ലാവരും അങ്ങനെയുള്ളവര്‍ ആയിരിക്കണമെന്നില്ല, പക്ഷെ
ഭൂരിഭാഗവും അങ്ങനെയാണ് . വിപ്ലവകരമായ കാര്യങ്ങള്‍ നിങ്ങളുടെ പെണ്‍‌മക്കളില്‍ കുത്തിവെച്ച് അവരെ ഒരു
ഗാര്‍ഹിക നക്സലൈറ്റ് ആക്കിതീര്‍ക്കും .പല പെണ്‍കുട്ടികളും ഭര്‍ത്താവിന്റെ വീ‍ട്ടിലെ അനീതികള്‍ വീട്ടില്‍ പറഞ്ഞ് സ്വാന്തനം ലഭിക്കുവാന്‍ ശ്രമിക്കാറുണ്ട് . പെണ്‍ കുട്ടിയുടെ വീട്ടുകാരാകട്ടെ ഭര്‍ത്താവിന്റെ വീ‍ട്ടിലെ അഡ്മിനിസ്ട്രേഷനെ എങ്ങനെയൊക്കെ എതിര്‍ക്കാം എന്നുള്ള വഴികള്‍ പെണ്‍ കുട്ടിക്കു പറഞ്ഞുകൊടുക്കും . ഇതോടെ ആ ദാമ്പത്യ ബന്ധം അവസാനിക്കാനുള്ള അദ്യത്തെ കാല്‍‌വെപ്പ് ആയി. അതിനാല്‍ മാതാപിതാക്കളെ നിങ്ങളുടെ പെണ്‍കുട്ടി ഭര്‍ത്താവിന്റെ വീ‍ട്ടില്‍ സുഖമായി കഴിയണമെന്നുണ്ടെങ്കില്‍
ഭര്‍ത്താവിന്റെ വീ‍ട്ടിലെ നിയമങ്ങളെ എതിര്‍ക്കാനല്ല മറിച്ച് അവയുമായി എങ്ങനെ ഒത്തൊരുമിച്ച് പോകാം .
കൂടുതാലായി കാര്യങ്ങള്‍ നമുക്ക കമന്റുകള്‍ വഴി പ്രതിക്ഷിക്കാം
കുട്ടമണിയുടെ കമറ്റുകളാണ് പോസ്റ്റിനേക്കാല്‍ രസകരമെന്ന് ആരോ ഒരാള്‍ അഭിപ്രായപ്പെട്ടു,

Saturday, August 8, 2009

കുട്ടികള്‍ക്ക് ഹോം വര്‍ക്ക് വേണമോ?

ദിവസത്തില്‍ എട്ട് പിരീഡ് .അതായത് ചുരുങ്ങിയത് ആറു വിഷയമെങ്കിലും ശരാശരി ഒരു കുട്ടിക്ക് പഠിക്കാനുണ്ടാകും.ഈ ആറു വിഷയത്തിലും ഹോം വര്‍ക്ക് തന്നാല്‍ എങ്ങനെയിരിക്കും. പിന്നെ സ്കൂളില്‍ എന്തിനാ പഠിപ്പിക്കുന്നേ .
വീട്ടില്‍ വൈകീട്ടെത്തുന്ന കുട്ടിക്ക് ഹോം വര്‍ക്ക് ചെയ്യുവാന്‍ എവിടെ നേരം
ഒരു വിദ്യാര്‍ത്ഥിയെ സംബന്ധിച്ചിടത്തോളം വിശ്രമം ഉറക്കം എന്നിവ അവന്റെ അത്യവശ്യ ഘടകങ്ങളല്ലേ.

ഇത് ഇല്ലാതാക്കിയുള്ള പഠനം അവന്റെ മാനസീകാവസ്ഥയെ തകര്‍ക്കില്ലേ .
ഇതിനെക്കുറിച്ചൊന്നും ഒരു വിദ്യാഭ്യാസ വിചഷണന്മാരും പറഞ്ഞീട്ടില്ലേ .
വീട്ടില്‍ വന്നാല്‍ പഠനം എന്ന് പറഞ്ഞ് ഇരുന്നാല്‍ മതിയോ?
അവന് സഹോദരങ്ങളുമായി കളിക്കേണ്ടെ
ടി.വി കാണേണ്ടെ
ഇതൊക്കെ ആര്‍ ഓര്‍ക്കാന്‍

Sunday, August 2, 2009

ഈ കുട്ടികളുടെ ഭാരം ആര്‍ ശ്രദ്ധിക്കുന്നു

ലിവിന് നാട്ടിലെത്തിയപ്പോള്‍
പിറ്റേദിവസം കുട്ടികള്‍ സ്കൂളില്‍ പോകുന്നു.
ചുമലില്‍ ഒരു വലിയ ഭാഗ്
ഞാന്‍ ചോദിച്ചു “ എന്താ ഇതിനകത്ത് “
മക്കള്‍ “ പുസ്തകം”
“ ഇത്രക്കുണ്ടോ “
“ഉം”
എത പിരീഡുണ്ട് ?
ദിവസം എട്ട് പിരീഡ്
ഓ എട്ടു പിരീഡിനും ടെക്സ്റ്റും നോട്ടും വേണമല്ലോ അല്ലേ
ഉപ്പാ, ഇപ്പോ അല്പം കുറവാ , ഈ ടേമില്‍ പാര്‍ട്ട് വണ്‍ കൊണ്ടുപോയാല്‍ മതി . അതിനാ പാതി കനമേ ഉള്ളൂ
ഞാന്‍ ആലോചിച്ചു
ടെക്സ്റ്റ് പുസ്തകത്തിന്റെ പാതികനം കുറച്ച സര്‍ക്കാരേ നിങ്ങള്‍ക്ക് നന്ദി . കുട്ടികളുടെ പേരില്‍ ഒരായിരം നന്ദി.
പക്ഷെ , എട്ടു പിരീഡിലും എട്ടു വിഷയം വേണോ
മുന്നോ , നാലോ വിഷയം മതിയില്ലേ . അപ്പോള്‍ കുറച്ചു ഭാരം കുട്ടികള്‍ക്ക് കുറയില്ലേ
ഇനി , പിരീഡിന്റെ ദൈര്‍ഘ്യത്തെക്കുറിച്ച് കുട്ടികളോട് ചോദിച്ചപ്പോള്‍ അവര്‍ പറയുന്നത് ;
ടീച്ചര്‍ വന്ന് അല്പം കഴിഞ്ഞാല്‍ അപ്പോ ബെല്ലടിക്കും
അതായത് കഷ്ടി അരമണിക്കൂര്‍ മാത്രമുള്ള പിരീഡ്
വിവരവും വിദ്യാഭ്യാസവുമുള്ള ആളുകളേ
നിങ്ങള്‍ക്കെന്തെങ്കിലും ഇക്കാര്യത്തില്‍ ചെയ്യുവാന്‍ പറ്റുമോ
ദിവസത്തില്‍ നാല് വിഷയമാക്കി ചുരുക്കിയാല്‍
നാലു ടെക്സ്റ്റും നാലു നോട്ടും
എന്തു സുഖം
ആരോടാ ഇക്കാര്യങ്ങള്‍ പറയുക
ആരാണ് പിള്ളേരുടെ ഈ രോദനങ്ങള്‍ കേള്‍ക്കുക
ഇതു കൂടാതെ പത്താം ക്ലാസുകാര്‍ക്ക്
സ്പെഷെല്‍ ക്ലാസുകള്‍
കാലത്ത് ഒമ്പതു മുതല്‍ പത്തുവരെ
വൈകീട്ട് നാലുമുതല്‍ അഞ്ചുവരെ
എല്ലാ ശനിയാഴ്ചകളിലും
ഇങ്ങനെ ഒരു കാരാഗൃഹത്തില്‍ വളരുവാന്‍ നമ്മുടെ മക്കള്‍ എന്തു തെറ്റു ചെയ്തു.
അതിനിടെ ഒരു ടീച്ചര്‍ ഇമ്പോസിഷന്‍ നല്‍കിയത്
പദ്യം അമ്പതു പ്രാവശ്യം എഴുതിവരാന്‍
കാരണം ക്ലാസില്‍ വര്‍ത്തമാനം പറഞ്ഞതിന്
ഇതിനെതിരെ രക്ഷാകര്‍ത്താവ് മിണ്ടിയാല്‍
ആ കുട്ടിയുയെ കാര്യം കഷ്ടം
പിന്നെ സ്കൂള്‍ മാറുകയേ നിവൃത്തിയുള്ളൂ
ഇങ്ങനെ ഒരു പ്രത്യേക ജീവിയാക്കി വളര്‍ത്തുക എന്നതാണോ ഒരു ജനാധിപത്യരാഷ്ട്രത്തിന്റെ ലക്ഷ്യം
പ്രതികരിക്കൂ കൂട്ടരേ

Saturday, August 1, 2009

ഇനിയും ഭാരം കുറച്ചുകൂടെ

ലിവിന് നാട്ടിലെത്തിയപ്പോള്‍
പിറ്റേദിവസം കുട്ടികള്‍ സ്കൂളില്‍ പോകുന്നു.
ചുമലില്‍ ഒരു വലിയ ഭാഗ്
ഞാന്‍ ചോദിച്ചു “ എന്താ ഇതിനകത്ത് “
മക്കള്‍ “ പുസ്തകം”
“ ഇത്രക്കുണ്ടോ “
“ഉം”
എത പിരീഡുണ്ട് ?
ദിവസം എട്ട് പിരീഡ്
ഓ എട്ടു പിരീഡിനും ടെക്സ്റ്റും നോട്ടും വേണമല്ലോ അല്ലേ
ഉപ്പാ, ഇപ്പോ അല്പം കുറവാ , ഈ ടേമില്‍ പാര്‍ട്ട് വണ്‍ കൊണ്ടുപോയാല്‍ മതി . അതിനാ പാതി കനമേ ഉള്ളൂ
ഞാന്‍ ആലോചിച്ചു
ടെക്സ്റ്റ് പുസ്തകത്തിന്റെ പാതികനം കുറച്ച സര്‍ക്കാരേ നിങ്ങള്‍ക്ക് നന്ദി . കുട്ടികളുടെ പേരില്‍ ഒരായിരം നന്ദി.
പക്ഷെ , എട്ടു പിരീഡിലും എട്ടു വിഷയം വേണോ
മുന്നോ , നാലോ വിഷയം മതിയില്ലേ . അപ്പോള്‍ കുറച്ചു ഭാരം കുട്ടികള്‍ക്ക് കുറയില്ലേ
ഇനി , പിരീഡിന്റെ ദൈര്‍ഘ്യത്തെക്കുറിച്ച് കുട്ടികളോട് ചോദിച്ചപ്പോള്‍ അവര്‍ പറയുന്നത് ;
ടീച്ചര്‍ വന്ന് അല്പം കഴിഞ്ഞാല്‍ അപ്പോ ബെല്ലടിക്കും
അതായത് കഷ്ടി അരമണിക്കൂര്‍ മാത്രമുള്ള പിരീഡ്
വിവരവും വിദ്യാഭ്യാസവുമുള്ള ആളുകളേ
നിങ്ങള്‍ക്കെന്തെങ്കിലും ഇക്കാര്യത്തില്‍ ചെയ്യുവാന്‍ പറ്റുമോ
ദിവസത്തില്‍ നാല് വിഷയമാക്കി ചുരുക്കിയാല്‍
നാലു ടെക്സ്റ്റും നാലു നോട്ടും
എന്തു സുഖം
ആരോടാ ഇക്കാര്യങ്ങള്‍ പറയുക
ആരാണ് പിള്ളേരുടെ ഈ രോദനങ്ങള്‍ കേള്‍ക്കുക
ഇതു കൂടാതെ പത്താം ക്ലാസുകാര്‍ക്ക്
സ്പെഷെല്‍ ക്ലാസുകള്‍
കാലത്ത് ഒമ്പതു മുതല്‍ പത്തുവരെ
വൈകീട്ട് നാലുമുതല്‍ അഞ്ചുവരെ
എല്ലാ ശനിയാഴ്ചകളിലും
ഇങ്ങനെ ഒരു കാരാഗൃഹത്തില്‍ വളരുവാന്‍ നമ്മുടെ മക്കള്‍ എന്തു തെറ്റു ചെയ്തു.
അതിനിടെ ഒരു ടീച്ചര്‍ ഇമ്പോസിഷന്‍ നല്‍കിയത്
പദ്യം അമ്പതു പ്രാവശ്യം എഴുതിവരാന്‍
കാരണം ക്ലാസില്‍ വര്‍ത്തമാനം പറഞ്ഞതിന്
ഇതിനെതിരെ രക്ഷാകര്‍ത്താവ് മിണ്ടിയാല്‍
ആ കുട്ടിയുയെ കാര്യം കഷ്ടം
പിന്നെ സ്കൂള്‍ മാറുകയേ നിവൃത്തിയുള്ളൂ
ഇങ്ങനെ ഒരു പ്രത്യേക ജീവിയാക്കി വളര്‍ത്തുക എന്നതാണോ ഒരു ജനാധിപത്യരാഷ്ട്രത്തിന്റെ ലക്ഷ്യം
പ്രതികരിക്കൂ കൂട്ടരേ

Sunday, May 17, 2009

നിങ്ങളുടെ ഭാര്യയുടെ വയര്‍ ഒരു വേസ്റ്റ് ബാസ്കറ്റ് ആണോ ?

ഇത് വായിക്കുമ്പോള്‍ പലര്‍ക്കും ഇത് എഴുതുന്ന ആളിനോട് പുച്ഛം തോന്നാം .അത് പിന്നെ അങ്ങനെയാണല്ലോ . ഞാന്‍ ആരേയും കുറ്റം പറയുന്നുമില്ല.
പക്ഷെ , ഇക്കാരം നിങ്ങള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?
പാചകത്തിനെടുക്കുന്ന ഭക്ഷ്യ വസ്തുക്കളുടെ അളവ് ആരാ‍ണ് തീരുമാനിക്കുന്നത് ?
സംശയമില്ല്ല , വീട്ടമ്മതന്നെ.
പക്ഷെ , എല്ലാ ദിവസവും എല്ലാവരുടെയും വിശപ്പ് ഒരു പോലെ ആയിരിക്കണമെന്നില്ലോ
അതായത് ,ചില ദിവസങ്ങളില്‍ കുടുംബാംഗങ്ങള്‍ അധികം ഭക്ഷണം കഴിച്ചെന്നിരിക്കാം .
എന്നാല്‍ ചിലപ്പോള്‍ കുറച്ചാകാം കഴിക്കുന്നത് .
കുറച്ചു കഴിച്ചാല്‍ ഭക്ഷണം ബാക്കിയാകും .
നല്ല ടേസ്റ്റ് ആണെങ്കിലോ തെകയാതെയും വരും.
തികയാതെ വന്നാ‍ല്‍...........
അങ്ങനെ , മിക്കവാറും വരുന്ന പ്രശ്നമില്ല തന്നെ ; കാരണം അത് വീട്ടമ്മ തന്നെ ‘അഡ്‌ജസ്റ്റ് ചെയ്യണമെന്നതാണല്ലോ ‘ അലിഖിതനിയമം!!
( സര്‍വ്വലോക വനിതാ സംവരണക്കാരേ ക്ഷമീ‍....)
പക്ഷെ , ബാക്കി വന്നാലത്തെ സ്ഥിതി അങ്ങനെയല്ല.
ബാക്കിവന്നാല്‍ ..........
കളയാന്‍ പറ്റുമോ ?
കാശുകൊടുത്തുമുടക്കി വാങ്ങിച്ചതല്ലേ ..
പിന്നെ , എന്തു ചെയ്യും
വയര്‍ നിറഞ്ഞിരുന്നെച്ചാലും തിന്നുകതന്നെ .
അങ്ങനെ ബാക്കി ഭക്ഷണം വീട്ടമ്മയുടെ ആമാശയത്തിലെത്തുന്നു.
ഇത് വീട്ടമ്മയെ അമിത വണ്ണത്തിലേക്ക് നയിക്കുന്നു.
ഇങ്ങനെ കുടുംബത്തിനുവേണ്ടി ഒരോ വീട്ടമ്മമാര്‍ ചെയ്യുന്ന ത്യാഗം ആരെങ്കിലും വിലയിരുത്താറുണ്ടോ ?
ഓര്‍മ്മിക്കാറുണ്ടോ ?
ഇല്ല , ഇല്ല , ഇല്ല
ഇങ്ങനെയുള്ള വീട്ടമ്മമാരെ നമുക്ക് തിരിച്ചറിയാം .
നല്ല ഒരു കുടവയര്‍ ഇവരുടെ സന്തത സഹചാരിയാണ്!!
ഇതു ഉണ്ടാക്കുന്ന അസുഖങ്ങള്‍ ഒന്നുവേറെ തന്നെ
ഇതിനുവേണ്ടി ചിലവഴിക്കേണ്ടിവരുന്ന പണം ഒന്നു വേറെ .
കഴിഞ്ഞ ദിവസം ഞാന്‍ ഒരു വീട്ടില്‍ ചെന്നു.
വീട്ടമ്മ ഏറെ നേരമായിട്ടും പുറത്തേക്ക് വന്നില്ല .
ഞാന്‍ ‘ ഭര്‍ത്താവ് സുഹൃത്തി’ നോട് കാര്യം അന്വേഷിച്ചു.
ഭര്‍ത്താവ് , വേളൂര്‍ കൃഷ്ണന്‍ കുട്ടിയെ അനുകരിച്ച് “ മാറ്റിനിയാ” എന്നു ചോല്ലി.
കാര്യം പറയൂന്നേ
ഞാന്‍ നിര്‍ബ്ബന്ധിച്ചൂ.
അപ്പഴാ സംഗതി പുറത്തുവന്നേ .
ഭാര്യയുടേ ഉച്ചയൂണിനു ശേഷമുള്ള ഊണിനെയാണ് ‘ ഭര്‍ത്താവ് സുഹൃത്ത്’ മാറ്റിനി എന്ന് വിശേഷിപ്പിക്കുന്നത് .
ഉച്ചയൂണിന് മീനായിരുന്നത്രെ ‘ കറി’
അങ്ങനെ മീന്‍ വറുത്ത ചീനച്ചട്ടിയില്‍ ചോറ് ഇട്ട ചെറുചൂടില്‍ വഴിറ്റിക്കഴിക്കുക എന്നത് ഭാര്യയൂടെ ഹോബിയാണത്രെ.
ഇത് പറഞ്ഞപ്പോഴാണ് വേറൊരു പെങ്ങളുടെ ഹോബി ഓര്‍മ്മവന്നത് .
മുപ്പത്തിയാര്‍ , ഉപ്പുമാവ് ഉണ്ടാക്കിക്കഴിഞ്ഞതിനുശേഷം ചീനച്ചട്ടിയുടെ അടിയില്‍ പറ്റി പ്പിടിച്ചിരിക്കുന്നത് കഴിക്കുവാനത്രെ ഇഷ്ടം .
അമ്പമ്പാ‍....
എന്നാല്‍ വേറൊരു പെങ്ങള്‍ക്ക് ....
ആടിന്റെ കരള്‍ വറുത്ത ചീനച്ചട്ടിയില്‍ ചോര്‍ വഴറ്റിക്കഴിക്കുന്നതാണത്രെ ഇഷ്ടം .
ഈ ഇഷ്ടങ്ങള്‍ നേരാം നേരത്തെ ഊണിനു പുറമെയാണ് എന്നകാര്യം പ്രത്യേകം ശ്രദ്ധിക്കണം കേട്ടോ?
അതുകൊണ്ട് ആമ്പിറന്നോരെ
നിങ്ങള്‍ ആത്മാര്‍ത്ഥതയുള്ള വരാണെങ്കില്‍ നിങ്ങളുടെ പെങ്ങമ്മാരുടെ , ഭാര്യമാരുടെ അമിത ഭക്ഷണത്തെ നിയന്ത്രിക്കുക.
നിങ്ങളുടെ വീട്ടമ്മയെ ഒരു ‘ വേസ്റ്റ് ബാസ്കറ്റ് ‘ ആക്കാതിരികുക.

വാല്‍ക്കഷണം:

Saturday, May 2, 2009

കുങ്കുമപ്പൂവ് കഴിച്ചാല്‍ നിറമുണ്ടാകുമോ?


തൊലിയുടെ നിറത്തിന് നമ്മുടെ സമൂഹത്തില്‍ വലിയ സ്ഥാനമാണ് ഉള്ളതെന്ന് ഞാന്‍ പറയാതെ ത്തന്നെ

നിങ്ങള്‍ക്ക് അറിയാമല്ലോ.
അതിനുവേണ്ടി പലരുടേയും മകളുമാരും പെങ്ങമ്മാരും ഭാര്യമാരും ഒഴുക്കുന്ന കാശിന്

കയ്യും കണക്കുമില്ല.
എന്താ ചെയ്യാ നമ്മുടെ സമൂഹത്തിന്റെ അവസ്ഥ അങ്ങനെയായി പ്പോയി.
അതുപോകട്ടെ .
ഇനി വേണമെങ്കില്‍ തൊലി വെളുപ്പിക്കാമത്രെ!!!
എങ്ങനെ ?
“കുങ്കുമപ്പൂവ് കഴിച്ചാല്‍ മതി”
ജനിക്കുന്ന കുട്ടിപോലും ചുവന്നു തുടുത്തിരിക്കുമത്രെ.
ഈ “ത്വക് വെളുപ്പിക്കല്‍” ചികിത്സയുടെ ശാസ്ത്രീയ അടിത്തറ ഞാന്‍ എത്ര ചികഞ്ഞു നോക്കിയിട്ടും

മനസ്സിലാവുന്നില്ല.
ഒരു മനുഷ്യജീവിയുടെ നിറം ,മുടി,ഉയരം തുടങ്ങിയവ നിര്‍ണ്ണയിക്കുന്നത് “ജീനു” കളാണെന്നാണ് ഞാന്‍

മനസ്സിലാക്കിയിട്ടുള്ളത് .
അതുകൊണ്ടുതന്നെ ഒരു സ്ത്രീ ഗര്‍ഭിണിയായാല്‍ ജനിക്കുവാന്‍ പോകുന്ന കുഞ്ഞിന്റെ‘ ജനിതക ജാതകം’

എഴുതപ്പെട്ടു എന്നു വേണം മനസ്സിലാക്കാന്‍.
എന്നീട്ടുമെന്തേ ഇങ്ങനെയൊരു വിശ്വാസം നമ്മുടെ അമ്മമാര്‍ക്കും പെങ്ങമ്മാര്‍ക്കും വന്നത് .
ഭര്‍ത്താവ് ഗര്‍ഫിലാണെങ്കില്‍ .........
ഭാര്യ ഗര്‍ഭിണിയായാ‍ല്‍ ............
കുങ്കുമപ്പൂവ് കൊടുത്തയക്കലായി.
ഭാര്യ അത് പാലില്‍ കലക്കി കുടിക്കലായി.
(പാല്‍ വെളുത്തതാണല്ലോ)
(പാല്‍ വെളുത്ത പശുവിന്റേതായാല്‍ ബഹുകേമം എന്ന് ഒരു അമ്മായി ഈയടുത്തകാലത്ത് പറയുന്നതുകേട്ടു)
പെണ്‍കുഞ്ഞാല്‍ ,പ്രത്യേകിച്ച് വെളുത്തുതുടുത്താല്‍ പിന്നെ രക്ഷപ്പെട്ടുവല്ലോ?
അപ്പൊള്‍ അങ്ങനെയൊരു സ്വാര്‍ത്ഥതയും ഇക്കാര്യത്തില്‍ ഉണ്ട്?
കുട്ടികള്‍ക്ക് വെളുപ്പിനോടൊപ്പം തുടുപ്പും ആവശ്യമാണ് എന്ന് നമ്മുടെ അമ്മമാര്‍ വിശ്വസീക്കുന്നു.
പ്രസിദ്ധ ഡോക്ടറായ .............( ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ ആദ്യമായി ചെയ്ത)അഭിപ്രായത്തില്‍ തുടുത്തകുട്ടികള്‍ -ഛബി ബേബീസ്- ഹാര്‍ട്ട് അറ്റാക്ക് വരാനുള്ള സാദ്ധ്യത കൂടുതലാണത്രേ.
അതൊക്കെ പോകട്ടെ .
നമുക്ക് വിഷയത്തിലേക്കു തിരിച്ചുവരാം.
നമ്മുടെ പ്രശ്നം എന്താണ് ?
കുങ്കുമപ്പൂവ് കഴിച്ചാല്‍ തൊലി വെളുക്കുമോ എന്നാണ് ?
നിലവിലുള്ള ജനിതകശാസ്ത്രം കുങ്കുമപ്പൂവിന്റെ തൊലിവെളുപ്പിക്കാനുള്ള കഴിവിനെ അംഗീകരിക്കുന്നില്ല.
.
അപ്പോള്‍ ,വിവരമുള്ള കേരളത്തിലെ ‘ലലനാമണികള്‍‘ തങ്ങളുടെ വിശ്വാസം മാറ്റിയേ തീരൂ‍
കുങ്കുമപ്പൂവിനുവേണ്ടി ഇനിയും ‘ഗല്‍ഫ് കാരേ‘ ബുദ്ധിമുട്ടിക്കല്ലേ ‘ചേച്ചി മാരേ‘
കാരണം എനിക്ക് ഇപ്പൊള്‍ ‘പത്താമത്തെ ഫോണാ ‘വരുന്നത് .
കുങ്കുമപ്പൂവിനുവേണ്ടി.
കൊണ്ടുവന്നു കൊടുക്കാതിരുന്നാലോ
പിന്നെ ,പിണക്കമായി ,പരിഭവമായി.
അതും മാത്രമല്ല ‘കുശുമ്പെന്ന് ‘ പറയുകയും ചെയ്യും.
അപ്പോള്‍ എനിക്ക് തോന്നിയീട്ടുണ്ട് ,ഈ സായിപ്പന്മാര്‍ വെളുത്തത് കുങ്കുമപ്പൂവ് കഴിച്ചീട്ടാണോ എന്ന കാര്യം .
ഇനി അഥവാ നമ്മുടെ പെണ്ണുങ്ങള്‍ക്ക് കുട്ടിവെളുക്കണമെങ്കില്‍ ഒരു കാര്യം ചെയ്യുകയേ നിവൃത്തിയുള്ളൂ.’
അത് പറയുവാനായി ഞാന്‍ തല്‍കാലം‘ വി.കെ.എന്നിന്റെ‘ ഭാഷയെ കടമെടുക്കുന്നു.
“ സായിപ്പുമായി ഒരു സംബന്ധം,ടൂറിസവും വികസിക്കൂലോ”
( ഇത്തരത്തിലാവൂം ‘സര്‍ ചാത്തു‘ പറയുക)
വീണ്ടും ഞാന്‍ വഴിതെറ്റിപ്പോകുന്നു കൂട്ടരേ
അതിനാല്‍ നമുക്ക് ഈ ‘കുങ്കുമപ്പൂ അന്ധവിശ്വാസം‘ ഇല്ലായ്മചെയ്യണം.]
ഈ പോസ്റ്റ് വായിക്കുന്നവര്‍ അതിന് സഹകരിക്കണം.
പ്രചരിപ്പിക്കണം.
ചര്‍ച്ചക്ക് വിധേയമാക്കണം.
സുഹൃത്തുക്കള്‍ക്ക് ഇ-മെയില്‍ അയക്കണം.
അങ്ങനെ കുങ്കുമപ്പൂ വിന് അത്തരമൊരു ശക്തി ഇല്ലാ എന്ന കാര്യം നാട്ടിലെ എല്ലാ കുടുബമഹിമയുള്ള വനിതകളേയും ബോധ്യപ്പെടുത്തണം.
അങ്ങനെ കുങ്കുമപ്പൂവ് നമ്മുടെ നാരീമണികള്‍ വയറ്റിലാക്കുന്നത് തടയണം.
കഴിഞ്ഞ ദിവസം ഒരു ബന്ധുവീട്ടില്‍ സന്ദര്‍ശനത്തിനുപോയപ്പോള്‍ .........
അവിടെ വേറെ ഒരു വിരുന്നുകാരുമുണ്ടായിരുന്നു.
ഞങ്ങള്‍ക്കിരുവര്‍ക്കും ഒരുമിച്ചായിരുന്നു ചായയും പലഹാരവും ഡൈനിംഗ് ടേബിളില്‍ വിളമ്പിയത് .
മറ്റേ ഗസ്റ്റുകാരുടെ കൂടെ ‘ഗര്‍ഭിണി‘ ഉണ്ടായിരുന്നു.
മേശപ്പുറത്ത് അസ്സല്‍‘ നാടന്‍ കണ്ണന്‍പ‘ഴം പ്ലേറ്റില്‍ വെച്ചീട്ടുണ്ട് .
( നാടനാണെന്ന് മനസ്സിലായത് അതിന്റെ‘ മെലിച്ചില്‍‘ കണ്ടപ്പോഴാണ്. രാസവള പ്രയോഗം നടത്തിയിരുന്നെങ്കില്‍ അതിനൊരു സെക്സി ലുക്ക് ഉണ്ടായേനെ എന്നു സാരം )
വിരുന്നു കാരി ഗര്‍ഭിണി കയ്യെത്തിച്ച് ഒരു കണ്ണന്‍ പഴം ഉരിയാന്‍ ശ്രമിക്കുന്നു.
അപ്പോഴേക്കും അവിടെ പറച്ചിലായി...
“ഇരട്ടപ്പഴം “ എടുക്കല്ലേ
..ഒരു കോറസ് ... ഗ്രൂപ്പ് സോങ്
എന്താ അതിനു കാരണം
ഞാന്‍ അത് പറയാതെ നിങ്ങള്‍ക്ക് അറിയാം
ഇരട്ടപ്പഴം കഴിച്ചാല്‍ ഇരട്ടകളെ പ്രസവിക്കുമെന്ന ‘അന്ധവിശ്വാസം ‘തന്നെ
ഈ ഇരട്ടപ്പഴം പ്രശ്നത്തിന് യാതൊരുവിധ ശാത്രീയ അടിത്തറയുമില്ല.
എന്നീട്ടും നമ്മള്‍ അങ്ങനെ വിശ്വസിക്കുന്നു.
ആ വിശ്വാസം പടര്‍ത്തുന്നു.
തലമുറകളിലേക്ക് കൈമാറുന്നു..
മകള്‍ എം.ബി.ബി.എസ് ഡോക്ടറാകാം ..
പക്ഷെ ഗര്‍ഭിണിയായാല്‍‘ ഇരട്ടപ്പഴം‘ കഴിക്കുല ഹോ
( ഗാന്ധാരി അന്ന് പഴക്കുലതന്നെ വെട്ടിവിഴുങ്ങിക്കാണും; അങ്ങനെയെങ്കില്‍ ‘രാവണ മാതാവോ‘ ..ശിവ.ശിവ.)
നാം വീണ്ടും തെന്നിപ്പോകുന്നു സോദരരേ
നമ്മുടെ പ്രശ്നം തൊലി വെളുപ്പിനെക്കുറിച്ചുള്ള അന്ധവിശ്വാസമാണ്.

കഴിഞ്ഞ ദിവസം ഞാന്‍ ഒരു വീട്ടില്‍ വിരുന്നിനു ചെന്നപ്പോള്‍ കണ്ട കാഴ്ച??
ഞാന്‍ ഞെട്ടി.
സുഹൃത്തിന്റെ വീട്ടിലേക്കാണ് ചെന്നത് .
വാതില്‍ തുറന്നത് ഭാര്യ.
മുഖത്ത് മുഴുവരും വെളുത്ത നിറത്തിലുള്ള ഒരു പേസ്റ്റ് ആവരണം ചെയ്തിരിക്കുന്നു.
എന്നീട്ട് പല്ലുകള്‍ പുറത്തുകാട്ടി അകത്തേക്കു ക്ഷണിച്ചു.
അന്നേരമാണ് സുഹൃത്ത് എന്ന ‘ഭര്‍ത്താവ് കോന്തന്‍‘ വന്നത് .
സുഹൃത്ത് ഭാര്യം ചൊല്ലി
“ ഇത് ഫേഷ്യലാ.”
“ എപ്പോ കഴുകും”
“അയ്യോ ,പെട്ടെന്ന് കഴുകരുതെന്നാ പറഞ്ഞത് . നാലുമണിക്കുറെങ്കിലും..........”
ഈ മുഖത്തുതേച്ച അരിമാവ് ഉണ്ടായിരുന്നുവെങ്കില്‍ പത്ത് പത്തിരി ഉണ്ടാക്കാമായിരുന്നു.
അതാണ് വദനമാഹാത്മ്യം!!
കൂടെയുള്ള എന്റെ ഭാര്യയോട് ആ സ്ത്രീ ഫേഷ്യലിന്റെ പുത്തന്‍ പൊടിപ്പുകളെ ക്കുറീച്ച് പറഞ്ഞുകൊടുത്തു.
തക്കാളി ഇട്ട് ഫേഷ്യല്‍ ചെയ്താല്‍ ........
ആപ്പിളിട്ട് ഫേഷ്യല്‍ ചെയ്താല്‍ ........
മുഖം തക്കാളിപോലെയും ആപ്പിളുപോലെയും ആകുവാ‍നായി ആഗ്രഹിക്കാത്ത ഏത് നാരീമണികള്‍ ഉണ്ട് .
വീട്ടിലെത്തിയപ്പോള്‍ ഭാര്യക്കും ഇളക്കം.
ഒരു തക്കാളി ഫേഷ്യല്‍ .............
വെറുതെ തക്കാളി അരിഞ്ഞെടുത്ത് മുഖത്ത് വെച്ചാല്‍ പോരെ
ഈ വക അന്ധവിശ്വാസത്തില്‍ നിന്ന് ഇവര്‍ എന്നാണ് മോചിതരാവുക
കാലാവസ്ഥ അനുസരിച്ച് തണുത്തവെള്ളത്തിലും ചൂടുവെള്ളത്തിലും കഴുകുന്നത് ത്വക്കിന് നല്ലതാണെന്ന് ആര്‍ക്കാണ്‍ അറിഞ്ഞുകൂടാത്തത് .
മുഖ സൌന്ദര്യത്തിന് മുഖഭാവം നന്നാവണമെന്ന് ആരക്കാണ് അറിഞ്ഞുകൂടാത്തത് .
നല്ലൊരു മുഖഭാവത്തിന് നല്ലൊരു മനസ്സ് വേണമെന്ന കാര്യം ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത് .
ഇതൊക്കെ അറിഞ്ഞീ‍ട്ടും നമ്മള്‍ ഇതേ ചെയ്യൂ എന്നോ ?
പാവം പാവം കുങ്കുമപ്പൂവേ ?
നിന്നോട് ഞങ്ങള്‍ എന്തു പറയാന്‍ ?
മൂന്നു മാസങ്ങള്‍ക്കു മുന്‍പ് അയല്‍പക്കത്ത് ഒരു കുഞ്ഞു ജനിച്ചിരുന്നു.
കഴിഞ്ഞ ദിവസം ഞാന്‍ അവിടെ ചെന്നപ്പോഴത്തെ കാഴ്ച
................................................
കുഞ്ഞിന് സ്വര്‍ണ്ണം അരച്ചുകൊടൂക്കുന്നു.
ബുദ്ധികൂടുമത്രെ.
എനിക്കു വയ്യ
ഈ അമ്മ ,പെങ്ങന്മാരുടെ അവസ്ഥ കണ്ടീട്ട്
എന്താ ചെയ്യാ??

കൂടുതല്‍ അറിവിനായി താഴത്തെ ലിങ്കുകള്‍ ഒന്നു ക്ലിക്ക് ചെയ്യൂ

1.കരിപ്പൂര്‍ വിമാനത്താവളത്തില്‍ 17 ലക്ഷത്തിന്റെ കുങ്കുമപ്പൂ പിടികൂടി ( വീക്ഷണം വാര്‍ത്ത)


കുങ്കുമപ്പൂവ് ബ്ലോഗില്‍


1.കറുപ്പോ വെളുപ്പോ ( മീനാക്ഷിയുടെ പോസ്റ്റ്)


വിക്കിപ്പീഡിയ ലിങ്ക്


1.Saffron(കുങ്കുമപ്പൂവ്)



2.എന്താണ് കുങ്കുമപ്പൂവ്


Friday, May 1, 2009

നിങ്ങളുടെ ഭാര്യ ഒരു ‘വേരുവെട്ടിയാ‍ണോ‘ ; എങ്കില്‍ സൂക്ഷിക്കുക!!

ചോദ്യം കേട്ട് ഞെട്ടേണ്ട . ‘വേരുവെട്ടി ‘എന്ന പദം കൊണ്ട് ഉദ്ദേശിച്ചത് സസ്യങ്ങളുടേയോ , വൃക്ഷങ്ങളുടേയോ വേര് വെട്ടുന്നതിനെക്കുറിച്ചല്ല. മറിച്ച് മനുഷ്യബന്ധങ്ങളുടെ വേര് വെട്ടുന്നതിനെക്കുറിച്ചാണ്.
വിവാഹം കഴിയുന്നതോടെ ഭാര്യ ഒരാളുടെ സാമൂഹ്യജീവിതത്തില്‍ വലിയ പങ്ക് വഹിക്കുന്നുവെന്ന കാര്യം എല്ലാവര്‍ക്കും അറിവുള്ളതാണല്ലോ.
തുടര്‍ന്നാണ് ഈ വേരുവെട്ടി ഭാര്യമാരുടെ കളി.
വിവാഹത്തിനു ശേഷം അവര്‍ വെട്ടു തുടങ്ങിക്കൊണ്ടിരിക്കും.
അവര്‍ ഭര്‍ത്താവിന്റെ ഒരോ ബന്ധങ്ങളെയും വെട്ടി -അറുത്തുമാറ്റിക്കൊണ്ടിരിക്കും.
ആദ്യം പെങ്ങന്മാരേ
ഭര്‍ത്താവ് ,പെങ്ങമാര്‍ക്ക് എന്തെങ്കിലും കൊടുക്കുന്നതുകണ്ടാല്‍ ഭാര്യ സഹിക്കില്ല.
പിന്നെ , സംശയമുണ്ടെങ്കില്‍ നിങ്ങള്‍ പരീക്ഷിച്ചോളൂന്നേയ്
ടെയ്,
വേണമെങ്കില്‍ ഒരു സാരി വാങ്ങി നിങ്ങളുടെ പെങ്ങള്‍ക്കുകൊടുക്കൂ.
നാല്പത്തിയൊന്നു ദിവസം കഴിയേണ്ട ‘അവളുടെ തലയിണമന്ത്രം ‘ വഴി നിങ്ങള്‍ എന്തെങ്കിലും കാര്യത്തില്‍ നിങ്ങളുടെ പെങ്ങള്‍ വീട്ടുകാരുമായി തെറ്റിയിരിക്കും.
ഇനി നിങ്ങള്‍ നിങ്ങളുടെ അനിയനുമായി നല്ല ബന്ധത്തിലായിരിക്കാം.
അതൊക്കെ വിവാഹത്തിനു മുന്‍പ് ട്ടോ
നിങ്ങളുടെ ഭാര്യ ഒരു ‘ വേരുവെട്ടിയാണെങ്കില്‍’ പിന്നെ അവളുടെ പറച്ചില്‍ വേറെയാണ്.
“ ഹോ, മര്യാദക്ക് ഒന്നു സാരി മാറാനും കൂടി വയ്യ; നിങ്ങളുടെ അനിയന്‍ കാരണം”
ഇത് കേട്ടാല്‍ മതിയല്ലോ,ചേട്ടന്‍ കാര്‍ന്നോര്‍ക്ക് .
ചേട്ടച്ചാരുടെ അടുത്ത പ്ലാന്‍ പിന്നെ ഒരു പുതിയ വീടുവെക്കുന്നതിനെക്കുറിച്ചായിരിക്കും’
കഴിഞ്ഞ ദിവസം ഞാന്‍ ഒരു മധ്യ-വയസ്കനെ കണ്ടു
അതും ഒരു ആത്മീയാന്തരീക്ഷത്തില്‍ വെച്ച്.
അപ്പോള്‍ അയാള്‍ ആത്മഗതമെന്നോണം സ്വന്തം കാര്യം പറഞ്ഞു.
ഒരു വേരുവെട്ടി ഭാര്യ അയാള്‍ക്കുവരുത്തിവെച്ച ദുരിതങ്ങള്‍
പക്ഷെ, ഇപ്പോള്‍ അയാള്‍ ഓര്‍ക്കുന്നു...
ആദ്യമൊന്നും അയാള്‍ ഇക്കാര്യം അറിഞ്ഞിരുന്നില്ലെത്രെ.
ഭാര്യയുടെ ഭംഗിയില്‍ ,കൊഞ്ചിക്കുഴയലില്‍ , കൊച്ചു പിടിവാശിയില്‍ , വാശിപിടിച്ചുള്ള കരച്ചിലില്‍ , പിന്നെ രുചിയുള്ള പാചകത്തില്‍ ...ഒക്കെ അയാള്‍ പലതും മറന്നു.
പലതും അവളുടെ അഭിപ്രായത്തിന് വിട്ടുകൊടുത്തു.
അവസാനം ജോലിചെയ്യുക ,കാശുണ്ടാക്കുക എന്നതുമാത്രമായി അയാളുടെ ദൌത്യം.
പക്ഷെ ,ഒരു ദിനം അയാള്‍ ഈ വസ്തുത തിരിച്ചറിഞ്ഞു.
അയാള്‍ക്ക് ഒരു പ്രശ്നമുണ്ടായി
സ്വന്തം മകന്റെ ഒരു ‘ലൌ അഫയര്‍‘ .
അതും വല്ലാത്ത മോശമായ അന്തരീക്ഷത്തിലുള്ള സ്ത്രീയുമായി...
അപ്പോഴാണ് അയാള്‍ക്ക് വീണ്ടുവിചാരമുണ്ടായത്
അയാള്‍ ഇക്കാര്യം ഏറെ വൈകിയാണ് അറിയുന്നതുതന്നെ....
മറ്റെല്ലാവര്‍ക്കും ;തന്റെ സുഹൃത്തുക്കള്‍ ബന്ധുക്കള്‍ ...എന്നിവര്‍ക്കൊക്കെ ഈ കാര്യം അറിയാമായിരുന്നു.
കോളേജില്‍ പഠിക്കുന്ന തന്റെ മകന്‍ പ്രണയിക്കുന്നത്, തന്നേക്കാള്‍ പ്രായക് കൂടിയവളും ‘ വിവാഹിതയും മൂന്നിലും അഞ്ചിലും പഠിക്കുന്ന കുട്ടികളുടെ മാതാവിനെയാണെന്ന്.
തുടക്കത്തിലേ അറിഞ്ഞിരുന്നുവെങ്കില്‍ മുളയിലേ നുള്ളാമായിരുന്നു.
പക്ഷെ, അപ്പോഴേക്കും അവരുടെ ഒളിച്ചോട്ടം കഴിഞ്ഞിരുന്നു.
നാട്ടില്‍ പാട്ടായി, പോലീസ് സ്റ്റേഷനില്‍ പരാതിയും‌പോയിക്കഴിഞിരുന്നു
എന്തുചെയ്യാം .
അപ്പോഴാണ് അയാള്‍ ചിന്തിച്ചത് ?
തന്റെ സമൂഹവുമായുള്ള ബന്ധത്തെക്കുറിച്ച്...
വിവാഹത്തിനുമുന്‍പ് തന്റെ സാമൂഹ്യജീവിതവുമായി അയാള്‍ താരതമ്യം ചെയ്തു.
ഇത് ഒരാളുടെ കഥ മാത്രം
ഈ വേരുവെട്ടി ഭാര്യമാര്‍ ആദ്യം ഭര്‍ത്താവിന്റെ ബന്ധങ്ങളെ വെട്ടിക്കളയും ,പിന്നെയോ സ്വന്തം ബന്ധങ്ങളേയും.
ഇനി വേറെ ഒരു തരത്തിലുള്ള വേരുവെട്ടി ഭാര്യമാരുണ്ട്
അവര്‍ പകുതി സാമൂഹ്യബന്ധങ്ങളെ മാത്രമേ വേരുവെട്ടുകയുള്ളൂ.
അതായത് , ഭര്‍ത്താവിന്റെ ബന്ധങ്ങളെ മുഴുവന്‍ വേരറുത്തുകളയും എന്നാല്‍ തന്റെ സ്വന്തം വീട്ടുകാരേ -അവരുടെ ബന്ധങ്ങളെ അറുത്തുകളയുകയില്ല.
ഇനി മറ്റൊരു തരം വേരുവെട്ടിച്ചികള്‍ ഉണ്ട്.
അതായത് അവര്‍ വെട്ടിമാറ്റുക ഭര്‍ത്താവിന്റെ സുഹൃത്തുക്കളെയാണ്.
അങ്ങനെ ആ ഭര്‍ത്താവിനെ അവള്‍ നല്ലൊരു അന്തര്‍മുഖനാക്കി മാറ്റിക്കളയും.
ഈ വേരുവെട്ടി ഭാര്യമാര്‍ വളരേ സ്വാര്‍ത്ഥകളാണ്
അവര്‍ ആര്‍ക്കും ഒന്നും കൊടുക്കില്ല.
പ്രത്യേകിച്ച് ഭക്ഷണം
അതൊക്കെയാണ് അവരുടെ പ്രധാന ലക്ഷണം .

നിങ്ങളുടെ പെങ്ങള്‍ ,ഭാര്യ , അമ്മ എന്നിവര്‍ക്കൊക്കെ ഈ വേരുവെട്ടി സ്വഭാവം ഉണ്ടോ?
ഉണ്ടെങ്കില്‍ അത് മാറ്റണം സുഹൃത്തുക്കളേ
അത് നിങ്ങളുടെ കുടുംബത്തെ നശിപ്പിക്കും
അടുത്ത തലമുറയെ നശിപ്പിക്കും
വേരുവെട്ടി ഭാര്യമാര്‍ക്ക് ഇനിയും കുറേ ഉപലക്ഷണങ്ങള്‍ ഉണ്ട്.
അവ നിങ്ങള്‍ കമന്റുമുഖേന ഇവിടെ പോസ്റ്റൂ നാട്ടാരേ.
ഇത് ഇ-മെയില്‍ വഴി മറ്റുള്ളവരെ
നിങ്ങളൂടെ കുടുബാംഗങ്ങള്‍ -അത് ആണായാലും പെണ്ണായാലും ഇത്തരം ബന്ധങ്ങളുടെ വിഛേദനം നടത്തുകയാണെങ്കില്‍ അപ്പോള്‍ വേരുവെട്ടല്ലേ എന്ന തമാശയായി പറയൂ സുഹൃത്തുക്കേളെ
അപ്പോള്‍ അവര്‍ എന്താ കാര്യം എന്ന് ചോദിക്കും
നിങ്ങള്‍ക്ക് ധൈര്യമായി പറയാം കുട്ടമണിയുടെ ബ്ലോഗില്‍ കണ്ട കാര്യം
അത് അവിടെ ചര്‍ച്ചക്കൂ കൂട്ടരേ
നമുക്ക് ഈ വേരുവെട്ടികളെ കൂട്ടത്തോടെ പിഴുതെറിയാം

Thursday, April 30, 2009

ഹൈഹീല്‍ ചെരിപ്പുകള്‍ ഉപേക്ഷിക്കുക

പ്രിയപ്പെട്ട , ബഹുമാനപ്പെട്ട അമ്മമാരേ ,പെങ്ങമ്മാരേ,
എന്നോട് ക്ഷമിക്കേണമേ,
എന്തെന്നു വെച്ചാ‍ല്‍ , ഞാന്‍ ഈ പറയുവാന്‍ പോകുന്നത് നിങ്ങളുടെ നന്മക്കുവേണ്ടിയാണെന്നു മനസ്സിലാക്കുക.
അതുകൊണ്ട് നിങ്ങള്‍ എന്റെ വാക്കുകള്‍ സശ്രദ്ധം കേള്‍ക്കുകയും അനുസരിക്കുകയും ചെയ്യുക.
അതാണ് ദൈവം ആഗ്രഹിക്കുന്നതും
അതിനാല്‍ നിങ്ങള്‍ അത് ചെയ്യുക
കാര്യം വെരി സിമ്പിള്‍
നിങ്ങള്‍ ചെരിപ്പ് വാങ്ങുമ്പോള്‍ ഹൈഹീല്‍ വാങ്ങാതിരിക്കുക.
അത് നിങ്ങളുടെ ആരോഗ്യത്തിനു ദോഷമാണെന്നറിയുക
അതു മാത്രമോ ?
അത് നിങ്ങളുടെ കുടുംബത്തിന്റെ ധനസ്ഥിതിയെ തകരാറാക്കുകയും ചെയ്യുമെന്നറിയുക
എങ്ങനെയാണ് ധനസ്ഥിതി തകരാറിലാക്കുന്നത് എന്ന് നിങ്ങള്‍ ചോദിച്ചേക്കാം
ഉയര്‍ന്ന വിലകൊടുത്ത് വാങ്ങുന്നതുമാത്രമല്ല, ഇത് ധരിക്കുക വഴി നിങ്ങളുടെ ശരീ‍രത്തിന് ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങള്‍ ഇല്ലാതാക്കുവാന്‍ വേണ്ടിവരുന്ന ആശുപത്രിച്ചെലവ് കൂടി പരിഗണിച്ചാല്‍ മതി.
ഹൈഹീല്‍ ചെരിപ്പ് നിങ്ങളെ മാത്രമല്ല നിങ്ങള്‍ ജന്മം കൊടുക്കുവാന്‍ പോകുന്ന കുട്ടിളേയും അത് ബാധിക്കുമെന്നറിയുക.
ഉയരക്കുടുതല്‍ തോന്നുവാന്‍ വേണ്ടിയാണ് ചിലര്‍ ഇത് ധരിക്കുന്നത് .
പക്ഷെ , ഒന്നോര്‍ക്കുക ദൈവം നിങ്ങള്‍ക്കു തന്നിരിക്കുന്നത് ഈ ഉയരമാണ്. അതിനെ ഒളിപ്പിച്ചുവെക്കുവാന്‍ ശ്രമിക്കുന്നത് പാപമല്ലേ സഹോദരിമാരേ.
പിന്നെ , മറ്റൊന്ന്
ഹൈഹീല്‍ ചെരിപ്പ് ധരിച്ചാല്‍ പുരുഷന്മാരേ ആകര്‍ഷിക്കുവാന്‍ സാധിക്കുമെത്രെ!
ഇത് ധരിച്ച് നടക്കുംപ്പോള്‍ ഉണ്ടാക്കുന്ന് അണ്‍ ബാലന്‍സിംഗ് അഥവാ ശരീരത്തിന്റെ ഗുരുത്വകേന്ദ്രമാറ്റം ഉളവാക്കുന്ന ശാരീരിക ചലനങ്ങള്‍ സ്ത്രീ ശരീരത്തിന്റെ നി‌മ്‌നോന്നതെങ്ങളെ വ്യക്തമായി പ്രത്യക്ഷമാക്കുന്ന രീതിയില്‍ പ്രകടിപ്പിക്കുമത്രെ.
സ്ത്രീ ശരീരത്തിന്റെ നിമ്‌നോന്നതങ്ങളാണ് ഭംഗിയെന്ന് കാളിദാസന്‍ കുമാരസംഭവത്തില്‍ പറഞ്ഞീട്ടുണ്ട്.
മാത്രമല്ല , സന്ധ്യയില്‍ സുതാര്യമായ കര്‍ട്ടണിലൂടെ കാണുന്ന സ്ത്രീ ശരീര നിമ്‌നോന്നതങ്ങള്‍ക്ക് അപാര ഭംഗിയാണെന്ന് കീറ്റ്‌സും പറഞ്ഞീട്ടുണ്ട്.
ഇതൊക്കെ ഹൈഹീല്‍ ചെരിപ്പിന്റെ ഗുണമേന്മയല്ല സ്ത്രീ ജനങ്ങളേ
അതിനാല്‍ ആ തെറ്റിദ്ധാരണ ഒഴിവാക്കൂ
ഗര്‍ഭാശയ രോഗങ്ങള്‍ക്ക് കാരണമാക്കുന്ന ഈ ഹൈഹീല്‍ പ്രേമം നമുക്ക് ഒഴിവാക്കികൂടെ
ഹൈ ഹീല്‍ ചെരിപ്പ് ധരിക്കുകയില്ലെന്ന് സ്ത്രീ സംഘടനകള്‍ക്ക് പ്രതിജ്ഞ എടുത്തുകൂടെ
ഹൈ ഹീല്‍ ചെര്‍പ്പുകള്‍ വില്‍ക്കുന്ന ചെരിപ്പുകടക്കുമുന്നില്‍ ധര്‍ണ്ണ നടത്തിക്കൂടെ
ഇതിനോട് എല്ലാവരും സഹകരിക്കുക
അതിനുവേണ്ടി നിങ്ങള്‍ ഈ സന്ദേശം ഇ-മെയില്‍ അയക്കുക

‘ഗുരുവായൂരിലെ കണ്ടക്ടര്‍ ‘ ആവാതിരിക്കുക


ഇത് കേള്‍ക്കുമ്പോള്‍ നിങ്ങള്‍ അത്ഭുതം കൂറിയെന്നിരിക്കാം . കാരണം , നമ്മില്‍ പലര്‍ക്കും ഈ കണ്ടക്ടര്‍ പണി ഇഷ്ടപ്പെടുന്നവരല്ലല്ലോ.എന്നുവെച്ച് നിങ്ങളോട് കണ്ടക്ടറാവാനാണ് പറഞ്ഞത് എന്ന് തെറ്റിദ്ധരിക്കരുതേ സാറന്മരേ.
എനിക്കുണ്ടായ ഒരു അനുഭവം ഇവിടെ വിവരിക്കട്ടെ.
ഞാനും ഒരു സുഹൃത്തും കൂടി ഗുരുവായൂര്‍ ക്ഷേത്രദര്‍ശനവും കഴിഞ്ഞ് , ഒരു അവിടത്തെ ഇന്ത്യന്‍ കോഫിഹൌസില്‍ നിന്ന് ഒരു ചായ കുടി നടത്തി ( അമ്പലത്തിന്റെ തൊട്ടടുത്തുള്ളതല്ല;അതിലും കിഴക്കുമാറിയുള്ളത് ; അതാണ് എനിക്ക് ഇഷ്ടം ,അതിലെ ഭക്ഷണമാണ് നല്ലത് ) സ്റ്റാന്‍ഡിലെത്തി .
അപ്പോള്‍ ദാ കിടക്കുന്നു കെ.എസ്.ആര്‍.ടി.സി ബസ്സ്; എറണാകുളത്തേക്ക് ഉള്ളത് .
ഉടന്‍ തന്നെ അതില്‍ കയറി .
ഡ്രൈവറും കണ്ടക്ടറും അതില്‍ ഇരിപ്പുണ്ട്.
കണ്ടക്ടര്‍ ഒരു സര്‍ക്കാര്‍ ആപ്പീസിലെ ഗുമസ്തനെപ്പോലെ സ്വന്തം സീറ്റില്‍ ഇരിപ്പുണ്ട്.
അലസമായി പത്രം വായിക്കുന്നു.( ഓസിനു കിട്ടിയതായിരിക്കും)
ആളുകള്‍ മൂന്നോ നാലോ മാത്രം.( നാം രണ്ട് നമ്മുക്ക് ഒന്നോ രണ്ടോ എന്നല്ലേ സര്‍ക്കാര്‍ പ്രമാണം )
അപ്പോള്‍ ഒരാള്‍ വന്നു .
ക്ഷേത്രദര്‍ശനം കഴിഞ്ഞുള്ള വരവാണെന്ന് സൂചിപ്പിക്കുന്ന വേഷഭൂഷാദികള്‍
ബസ്സിന്റെ ചവിട്ടു പടിയുടെ അവിടെനിന്ന് അയാള്‍ ചോദിച്ചു
“ ഇത് എറണാകുളത്തെക്കുള്ള ബസ്സാണോ ?“
കണ്ടക്ടര്‍ ചോദ്യകര്‍ത്താവിന്റെ രൂക്ഷമായൊന്നു നോക്കി.
എന്നീട്ട് കടുപ്പിച്ച് ( റെഡ് ലേബല്‍ കട്ടന്‍ ചായയേക്കാള്‍ കടുപ്പിച്ച് ) മറുപടി പറഞ്ഞു.
“ ബോര്‍ഡില്‍ എഴുതിവെച്ചിരിക്കുന്നത് കണ്ടുകൂടെ “
ഇതു കേട്ട യാത്രക്കാരന്‍ ഒന്നുകൂടി രൂക്ഷമായി കണ്ടക്ടറെ നോക്കി; എന്നീട്ട് ഉടന്‍ പ്രതികരിച്ചു.
“ അതു വായിച്ചിരുന്നെങ്കില്‍ തന്നോട് ചോദിക്കുമോ ടോ”
അവസാ‍ന വാക്കായ “ടോ ‘ എന്നത് ,കണ്ണന്‍ ദേവന്റെ കടുപ്പ,ത്തിലാ‍യിരുന്നു.ആറാം തമ്പുരാനിലെ മോഹന്‍ലാല്‍ അതില്‍ കത്തി ജ്വലിച്ചു.
( അതിനാല്‍ തന്നെ
ഞാന്‍ അപ്പോള്‍ ഇടപെട്ടു. വെറുതെ അനാവശ്യത്തിന് അവര്‍ തമ്മില്‍ തല്ലുകൂടേണ്ട എന്നു കരുതി .)
“ എറണാകുളത്തേക്ക് തന്നെയാണ് ചേട്ടാ”
എന്റെ ഇടപെടല്‍ കണ്ടക്ടര്‍ക്ക് ഇഷ്ടമായില്ല എന്ന് അയാളുടെ എന്റെ നേരെയുള്ള നോട്ടത്തില്‍ നിന്ന് എനിക്കു മനസ്സിലായി .
പിന്നീട് കണ്ടക്റ്റര്‍ എന്നോടായി
“ അവനവന്‍ അവനവന്റെ ജോലി ചെയ്താല്‍ മതി. ഈ ജോലി ചെയ്യാന്‍ എനിക്ക് സര്‍ക്കാര്‍ കാശു തരുന്നുണ്ട് “
ഇതുകേട്ട് യാത്രക്കാരന്‍ പിന്നേയും ചൊടിച്ചു
“ നോക്കണെ അവന്റെ ഹുങ്ക് . ഇവന്‍ എന്താ ഐ.എ.എസ്സോ ?”
അവസാനം ഈ രംഗം അവസാനിച്ചത് .
യാത്രക്കാരനും കണ്ടക്ടറും തമ്മിലുള്ള തെറിവിളിയോടെയായിരുന്നു.
(വീണ്ടു കാണിച്ചു തരാ‍മെന്ന ഭീഷണി അഡ്വാന്‍സായും ... ഭാവിയില്‍ കയ്യാങ്കളി സൌജന്യമായും....)

അതുകൊണ്ടാണ് ഞാന്‍ പറഞ്ഞത് നിങ്ങള്‍ “ ഗുരുവായൂരിലെ കണ്ടക്ടര്‍ “ആവല്ലേ എന്ന്
യാത്രക്കാരന്‍ ബസില്‍ കയറാന്‍ നേരം ചോദിച്ച ചോദ്യത്തിന് ഉത്തരമായി ഒരു തലയാട്ടലോ ഒരു മൂളലോ കണ്ടക്ടര്‍ നടത്തിയാല്‍ മതിയായിരുന്നു.
പ്രശ്നം അവസാനിക്കുമായിരുന്നു.
അതാണ്‍ ഇത്രയും വഷളായി അവസാനിച്ചത് .
ഇനി കണ്ടക്ടറുടെ കാര്യം പോകട്ടെ .
യാത്രക്കാരന്റെ കാര്യമെടുക്കാം.
അയാള്‍ ക്ഷേത്രദര്‍ശനം കഴിഞ്ഞു വരുന്ന ആളാണ്.
നെറ്റിയില്‍ അതിന്റെ കളഭക്കുറി ഉണ്ടുതാനും
ഈ കളഭക്കുറീ ഒരു പ്രതീകമാണ് .
അത് ഭക്തിയുടെ പ്രതീകമാണ്.
ധാര്‍മ്മികതയുടെ പ്രതീകമാണ്.
സത്യസന്ധതയുടെ പ്രതീകമാണ്.
ആത്മാര്‍ഥതയുടെ പ്രതീകമാണ്.
വിനയത്തിന്റെ പ്രതീകമാണ്.
...................ഇങ്ങനെ ഒട്ടേറെ സദ്‌ഗുണങ്ങളുടെ പ്രതീകമാണ് ഈ കളഭക്കുറീ.
എന്നീട്ടാണ് ഈ “ തെറി അഭിഷേകം”?
കണ്ടക്ടര്‍ ഇന്ന ടൈപ്പ് ( ഈ വിഭാഗം മനുഷ്യരെ ഞങ്ങള്‍ പറയുന്ന പേരാണ് “ ചൊറിയന്‍ തവള) ആണെന്നു മനസ്സിലാക്കിയാല്‍ അവരോട് വര്‍ത്തമാനം പറഞ്ഞീ‍ട്ട് വല്ല കാര്യവുമുണ്ടോ ?
ഈ സംഭവത്തില്‍ നിന്ന് നമുക്ക് ഒട്ടേറെ ഗുണപാഠം പഠിക്കാനുണ്ട്.
ഇനി നമ്മുടെ വീട്ടിലെ കാര്യം തന്നെ എടുക്കാം.
ഇത്തരത്തിലുള്ള പെരുമാറ്റങ്ങള്‍ നമ്മുടെ കുടുംബാഗങ്ങളില്‍ ഉണ്ടാകാറുണ്ടോ ?.
അതായത് അനാവശ്യമായി വര്‍ത്തമാനം പറഞ്ഞ് പ്രശ്നം വലുതാക്കല്‍ .....
1.ഭര്‍ത്താവ് ഊണുകഴിക്കാനിരിക്കുമ്പോഴായിരിക്കും കറിയുടെ ദോഷവശം പറയുക . ഇതുകേട്ട ഭാര്യ കലി തുള്ളുകയായി. നിങ്ങള്‍ക്ക് ഇവിടെ വെറുതെ വന്നിരുന്ന് തിന്നാല്‍ മത് . ഞാന്‍ .........ഇതോക്കെ . ജോലിക്കാരി ഭാര്യയാണെങ്കില്‍ പറയുകയും വേണ്ട. പിന്നെ ചിലപ്പോള്‍ പാത്രം വലിച്ചേറ് എന്ന കൂട്ടവെടിക്കെട്ടിലായിരിക്കും ഉച്ചയൂണ് അവസാനിക്കുക.
ഇതും “ ഗുരുവായൂര്‍ കണ്ടക്ടര്‍ “ തന്നെ .
ഭാര്യ ഇങ്ങനെ പറഞ്ഞിരുന്നെങ്കില്‍ “ ങാ , അങ്ങിനെയാ‍ണോ ? എന്നാല്‍ ഇനി മുതല്‍ ശ്രദ്ധിക്കാം .കേട്ടോ . അതോടെ ആ പ്രശ്നം സോള്‍വ്‌ഡ് ആയി.
ഇങ്ങനത്തെ ഒട്ടേറെ ഉദാഹരണങ്ങള്‍ നമ്മുടെ ജീവിതത്തിലുണ്ട് .
അതൊക്കെ ഈ പോസ്റ്റില്‍ കൂട്ടിച്ചേര്‍ക്കാനായി ഞാന്‍ നിങ്ങളെക്ഷണിക്കുന്നു സുഹൃത്തുക്കളേ ???
പറ്റുമെങ്കില്‍ നിങ്ങളുടെ ബന്ധുക്കള്‍ക്കും സുഹൃത്തുക്കളും ഈ പോസ്റ്റ് ഇ -മെയില്‍ ചെയ്യൂ നാട്ടാരേ

Wednesday, April 29, 2009

പഴുത്ത മാമ്പഴത്തെ ബഹിഷ്കരിക്കുക!!

പഴുത്ത മാമ്പഴത്തെ ബഹിഷ്കരിക്കുക!!
ഇതുകേള്‍ക്കുമ്പോള്‍ നിങ്ങള്‍ക്ക് അത്ഭുതം തോന്നാം.
എന്നാല്‍ കാര്യം മുഴുവന്‍ കേള്‍ക്കുമ്പോള്‍ നിങ്ങള്‍ക്ക് ഇത് ശരിയാണെന്നു തോന്നും
ഇപ്പോള്‍ കേരളത്തില്‍ മാമ്പഴക്കാലമാണെന്ന വസ്തുത ഈ മലയാളം വായിക്കുന്ന ഏവര്‍ക്കും അറിവുള്ളതാണല്ലോ.
കേരളത്തിലെ എല്ലാ പച്ചക്കറിക്കടകളിലും പഴക്കടകളിലും ഇപ്പോള്‍ മാമ്പഴം വില്‍ക്കുവാന്‍ വെച്ചീട്ടൂണ്ട്.
എല്ലാം സ്വര്‍ണ വര്‍ണ്ണം തന്നെ എന്ന് അല്‍പം അതിശയോക്തി കൂട്ടി പറയാം.
ഇത് ഒട്ടേറെ പേരെ ആകര്‍ഷിക്കുന്നുമുണ്ട്.
(തൊലിമിനുപ്പിന്റെ ആകര്‍ഷണത്തില്‍ മയങ്ങി ജീവിതം താറുമാറായവരുടെ കഥ ഒട്ടേറേ നാം പത്രത്തില്‍ വായിക്കുന്നതാണല്ലോ)
പ്രത്യേകിച്ച് “ പ്രിയൂര്‍ മാങ്ങയാണ്” ഈ തൊലിമിനുപ്പില്‍ തിളങ്ങി നില്‍ക്കുന്നത്

എന്നാല്‍ , ഈ മാങ്ങയുടെ തൊലി മിനുപ്പ് അഥവാ സ്വര്‍ണ്ണത്തിളക്കം കൃത്രിമമാണെന്നു മനസ്സിലാക്കുക.
വര്‍ക്കുഷാപ്പുകളില്‍ ഉപയോഗിക്കുന്ന കാത്സ്യം കാര്‍ബൈഡ് ഉപയോഗിച്ച് പുകച്ച് ആണ് ഇത്തരം മാങ്ങകളെ പഴുപ്പിക്കുന്നത് .
ഈ രീതിയില്‍ പഴുപ്പിച്ച മാങ്ങയെ കാണുവാന്‍ ഭംഗിയുണ്ടെങ്കിലും ആരോഗ്യത്തിനു ഹാനികരമാണെന്ന കാര്യം ഓര്‍കുക.
ഇങ്ങനെ കാര്‍ബൈഡ് ഉപയോഗിച്ച് പഴുപ്പിച്ച മാങ്ങയെ നമുക്ക് എങ്ങനെ തിരിച്ചറിയാന്‍ കഴിയും എന്നത് ഒരു ന്യായമായ ചോദ്യമാണ്.
അതിന് ആ മാങ്ങക്കൂട്ടത്തെ നോക്കിയാല്‍ മതി. എല്ലാം നല്ല നിറത്തിലായിരിക്കും .ഒരു കറുത്ത പുള്ളിപോലും കാണില്ല;ഉള്ള് ചീഞ്ഞീട്ടുണ്ടെങ്കിലും?
ഇതില്‍ നിന്ന് നമുക്ക് എങ്ങനെ രക്ഷപ്പെടാന്‍ കഴിയും ?
ഒന്നു ആലോചിച്ചേ ?
ചില വഴികള്‍ ഞാന്‍ ഇവിടെ പറയെട്ടേ
1.പഴുത്ത മാങ്ങകള്‍ വാങ്ങാതിരിക്കുക;പച്ച മാങ്ങ മാത്രം വാങ്ങുക
2.കാര്‍ബൈഡ് ഉപയോഗിച്ച് പഴുപ്പിച്ച മാങ്ങകളെ തിരിച്ചറിയാന്‍ കഴിയുമെങ്കില്‍ അത് വാങ്ങാതിരിക്കുക
3.ഇത് നിങ്ങളുടെ കുടുംബത്തിലും സുഹൃദ് വൃന്ദങ്ങളിലും ചര്‍ച്ച ചെയ്യുക
4.നിങ്ങള്‍ ഒരു വിദേശ മലയാള്ഇയാണെങ്കില്‍ ; നാട്ടില്‍ വന്നാല്‍ ഈ വസ്തുതയെ ക്കുറിച്ച് ബോധവാനാണെന്ന് മറ്റുള്ള വരോട് പറയുക
5.മാങ്ങ വാങ്ങുവാന്‍ കടയില്‍ ചെല്ലുമ്പോള്‍ “ കാര്‍ബൈഡ് മാങ്ങയാണോ’ എന്ന് ചോദിക്കുക. കാര്‍ബൈഡ് മാങ്ങയാണെങ്കില്‍ വേണ്ടെന്നു പറയുക .അപ്പോള്‍ കടക്കാരന് കാര്‍ബൈഡ് മാങ്ങക്ക് ഡിമാന്‍ഡ് ഇല്ല എന്ന കാര്യം മനസ്സിലാകും.
6. നിങ്ങളുടെ സുഹൃത്തുക്കള്‍ക്ക് ഇത് ഇ-മെയില്‍ ചെയ്യുക
കൂടുതല്‍ അഭിപ്രായങ്ങള്‍ കമന്റായി നല്‍കുമല്ലോ സുഹൃത്തുക്കളെ

Tuesday, April 28, 2009

അംബാസിഡര്‍ ആര്‍ക്കും വേണ്ടാവുന്നുവോ ?

കയ്യില്‍ അംബാസിഡര്‍ കാറുണ്ടോ , എങ്കില്‍ നിങ്ങള്‍ അത് ഒരു വാടകക്കാറായി ഉപയോഗിക്കാം . അത്രതന്നെ എന്ന സ്ഥിതിയാണിപ്പോള്‍.വില്‍ക്കാമെന്നു വെച്ചാലോ ആര്‍ക്കും വേണ്ട. വെറുതെ കൊണ്ടുപോക്കോ എന്ന് പറയുവാന്‍ പറ്റുമോ ?
അതിന് നമ്മുടെ സ്വാര്‍ഥത സമ്മതിക്കുമോ?
പണ്ടോക്കെ പെണ്‍കുട്ടികളെ വിവാഹം കഴിച്ചയക്കുമ്പോള്‍ , ഉന്നതര്‍, സ്ത്രീധനമായി അല്ലെങ്കില്‍ സമ്മാനമായി കാര്‍ അതായത് അംബാസിഡര്‍ കൊടുക്കുമായിരുന്നു.
ഇപ്പോള്‍ ഏതെങ്കിലുമൊരു പെണ്‍കുട്ടി പറയുമോ എനിക്ക് സ്ത്രീധനമായി അംബാസിഡര്‍ മതി എന്ന് .
കാലം പോയ പോക്ക് നോക്കണെ
അംബാസിഡര്‍ പോയിട്ട് മാരുതി-800 തന്നെ ആര്‍ക്കും വേണ്ട.
അപ്പോഴാണ് ഒരു ഗത്യന്തരമില്ലാതെ മാരുതി കമ്പനിക്കാര്‍ 800 നിര്‍ത്താ‍മെന്ന് തീരുമാനിച്ചത്
ഇവരുടെയൊക്കെ മാര്‍ക്കറ്റിംഗ് സര്‍വേ കഷ്ടം തന്നെ /
ഏത് എംബി..എ കാരാണൊ ഇവരെ നയിക്കുന്നത് ?
കഷ്ടം കഷടം

Monday, April 27, 2009

ഇനി ഇടത്തരക്കാര്‍ക്കും കാര്‍ വാങ്ങാം

കാര്‍ മോഹം ഉള്ളിലൊതുക്കി കൊണ്ടു നടക്കുന്നവരേ , നിങ്ങള്‍ക്കൊരു സന്തോഷവാര്‍ത്ത!!
ടാറ്റാ‍യുടെ ‘നാനോ’യുടെ വരവോടെ പണ്ടത്തെ ചെറുവക കാ‍റുകളുടെ ഡിമാന്റാണ് കുറയുന്നത് .
ഇത് മനസ്സിലാക്കിയെന്നവണ്ണമാണ് മാരുതി 800 ഘട്ടം ഘട്ടമായി നിറുത്തുവാന്‍ പോകുമെന്ന് അവര്‍ പ്രഖ്യാപിച്ചത് .
സംഗതി “ഘട്ടം ഘട്ടം” മായി എന്നു പറയുന്നത് വെറുതെയെന്നും ശരിക്ക് ഒറ്റയ്ടിക്ക് നിറുത്തുവാനുമാണെത്രെ തീരുമാനം
ഘട്ടം ഘട്ടമായി ഇറങ്ങുന്ന നാനോ കാറുകള്‍ ലക്ഷങ്ങളായിരിക്കുമെന്ന് കണക്കുകൂട്ടല്‍ .
ഇതിന്റെ ഫലമായി മാരുതി സെക്കന്‍‌ഹാന്‍ഡ് വിപണി യില്‍ ധാരാളം സെക്കന്‍ ഹാന്‍ഡ് കാറുകള്‍ വരുമെന്ന് സൂചന
അതിനാല്‍ കാര്‍ മോഹികളെ , ചുരുങ്ങിയ ചെലവില്‍ നിങ്ങള്‍ക്കു കാര്‍ നേടാം .

Monday, April 13, 2009

ഏത്തമിടീക്കലിന് നഷ്ടപരിഹാരം ?

കേരളത്തെ ക്കുറിച്ച് പറയുമ്പോള്‍ അഭിമാനിക്കാവുന്ന കാര്യമാണ് തൊഴിലാളി വര്‍ഗ്ഗ മനോഭാവം .എന്നീട്ടോ ? എന്തുപറ്റി ?
ഒരു വടക്കന്‍ വന്ന് തെറ്റു പറഞ്ഞ് തിരുത്തിയവനെ ഏത്തമിടീച്ചില്ലേ ?
പരിഹാരമായി ആ ദേഹത്തെ പണി അവസാനിപ്പിച്ച് പറഞ്ഞയച്ചതുകൊണ്ടു മാത്രമായോ ?
ആ ദേഹത്തിനും വേണ്ടെ ശിക്ഷാ നടപടി ?
എന്തേ ഒരു തൊഴിലാളിയൂണിയനും ഇത് ആവശ്യപ്പെടാഞ്ഞേ ?
മാന്യം മര്യാദയായി ജീവിക്കുന്ന ഒരു ഉദ്യോഗസ്ഥനെക്കൊണ്ട് പത്തുപ്രാവശ്യം ഏത്തമിടീക്കുക എന്നുപറഞ്ഞാല്‍ അത് അദ്ദേഹത്തിനും

കുടുംബത്തിനും ഏല്‍ക്കുന്ന അഭിമാനക്ഷതമല്ലേ ?
മനുഷ്യാവകാശ കമ്മീഷനൊന്നുംതന്നെ ഈ വിഷയത്തില്‍ ആരുമെന്തേ പരാതി കൊടുക്കാഞ്ഞേ ?

എന്തിനും ഏതിനും പണിമുടക്കുന്ന തൊഴിലാളിയൂണിയന്റെ ഒരു നേതാവുപോലും ഇതൊന്നും കണ്ടില്ലേ
ഇനി അതുകൊണ്ടുമാത്രമായോ ?
നഷ്ടപരിഹാരം ഒരു 25 ലക്ഷമെങ്കിലും വേണ്ടേ ?
(ഇതുപോലെ പണ്ട് ഒരു ഓഫീസര്‍ ഒരു സാംസ്കാരിക പ്രവര്‍ത്തകനെക്കൊണ്ട് മലം തീറ്റിച്ചിരുന്നു.
അന്ന് എസ്.എന്‍.ഡി.പി അദ്ദേഹത്തിന് നഷ്ടപരിഹാരമായി ജോലി നല്‍കിയകാര്യം ഈ അവസരത്തില്‍ ഓര്‍ക്കുന്നു)
ഇത്തരം ഓഫീസര്‍മാരെ മാറ്റിയതുകൊണ്ടുമാത്രം പരിഹാരമയോ ? അവശ്യം വേണ്ട മാനസിക ഉപദേശം അല്ലെങ്കില്‍ ചികിത്സ നല്‍കേണ്ടതല്ലേ
എന്താണ് നിങ്ങളുടെ അഭിപ്രായം ?
കൂടുതല്‍ വാര്‍ത്തകള്‍ക്കായി താഴത്തെ ലിങ്ക് നോക്കൂ


1. നിരീക്ഷകനോ അതോ മാടമ്പിയോ ?




1. ഏത്തമിടല്‍ നൂതന ചികിത്സാരീതി ?

Sunday, March 29, 2009

വരുണ്‍ ഗാന്ധി പ്രസംഗിച്ചില്ലായിരുന്നെങ്കില്‍ ..............



വരുണ്‍ പ്രസംഗിച്ചില്ലായിരുന്നുവെങ്കില്‍ എന്താണ് സംഭവിക്കുക ?
ഒന്നും തന്നെ സംഭവിക്കില്ലായിരുന്നു.
വീട്ടിലെ ഭക്ഷണവും കഴിച്ച് ടി.വി യിലെ കലാ പരിപാടി കളും കണ്ട് കൂട്ടുകാരുമായി ടൂറിനു പോയും മറ്റും നേരം കളയാമായിരുന്നു.
ചിലപ്പോള്‍ അമ്മയുടെ വക കുത്തുവാക്കും കേട്ടെന്നിരിക്കാം
"... എടാ മോനെ വരുണേ ; നിന്നെകൊണ്ടൊക്കെ എന്താ കാര്യം : നീ മറ്റവനെ നോക്ക് .അവനും അവന്റെ പെങ്ങളും കണ്ടോ ഉയരുന്നത് .
അവരൊക്കെ ഉയര്‍ന്നാല്‍ നമ്മളോക്കെ ശൂന്യമാ വെറും ശൂന്യം ...."
ഇത്തരത്തിലുള്ള അമ്മവാ‍ക്കുകള്‍ കേട്ട് വരുണ്‍ വീണ്ടും വിഷാദത്തിന്റെ കയത്തിലമര്‍ന്നിരിക്കാം .
എന്നാല്‍ ഇപ്പോളത്തെ സ്ഥിതി അങ്ങനെയല്ല.
VARUN IS HEADING





വാജ് പേയ് സര്‍ക്കാര്‍ ഭരിക്കുമ്പോഴൊക്കെ ബി.ജെ.പി മേനകയെ ഉപയോഗപ്പെടുത്തിയിരുന്നു; അതിന് തക്കതായ കൂലിയും കൊടുത്തിരുന്നു
മുള്ളിനെ മുള്ളുകൊണ്ട് എടുക്കുകയാണല്ലോ എളുപ്പം
അതുവെച്ചുകൊണ്ടുതന്നെ എവിടെയൊക്കെ സോണിയാഗാന്ധി പ്രവേശിക്കുന്നുവോ അവിടെയൊക്കെ നേരിടാന്‍ മേനകാ ഗാന്ധിയെ അവര്‍

തന്ത്രപൂര്‍വ്വം ഉപയോഗിച്ചിരുന്നു.
സോണിയ മേനകക്കുനേരെ വാളോങുകയില്ല എന്ന കാര്യം അവര്‍ക്ക് നേരത്തെ മനസ്സിലായ ഒരു സത്യമായിരുന്നല്ലോ.
മേനക എന്ന പ്രാദേശിക ബന്ധുബലത്തിന്റെ മുന്നില്‍ സോണിയ എന്ന വിദേശ ബന്ധുബലം ഇന്ദിരാഗാന്ധിയുടെ കാലത്തുതന്നെ

പതറിയിട്ടേ ഉണ്ടായിരുന്നുള്ളൂ എന്ന സത്യം ഇന്ത്യയില്‍ ആര്‍ക്കാണ് അറിയാത്തത് .
അതുകൊണ്ടുതന്നെ ഒന്നാം ഊഴം സജ്ജയനും രണ്ടാം ഊഴം രാജീവിനുമായിപ്പോയകാര്യം ഏതൊരു ഇന്ത്യക്കാരനാണ് അറിയാത്തത് .



നെഹറു പീസ് ഫൌണ്ടേഷന്റെ പ്രതിനിധിയോഗങ്ങളില്‍ ബി.ജെ.പി ഭരണ കാലത്ത് ഒരിക്കലും സോണിയ പങ്കെടുത്തിരുന്നില്ല. കാരണം

സോണിയ അദ്ധ്യക്ഷയായ യോഗത്തില്‍ സര്‍ക്കാര്‍ നോമിനിയായി നോമിനേറ്റ് ചെയ്യപ്പെട്ടത്ത് മേനക ആയിരുന്നു.
ക്ഷമയും ബുദ്ധിയൂമുള്ള സോണിയ ബി.ജെ.പി യുടെ ഈ തന്ത്രത്തെ വ്യക്തമായി അറിഞിരുന്നു എന്നുവേണമെങ്കില്‍ പറയാം .
സോണിയാഗാന്ധി പ്രസ്തുത യോഗത്തില്‍ പങ്കെടുക്കുകയും സര്‍ക്കാര്‍ നോമിനിയായ മേനകാ ഗാന്ധിയുമായി അഭിപ്രായ വ്യത്യാസമുണ്ടാകുകയും

ചെയ്താല്‍ ഇന്ത്യയിലെന്നല്ല ലോകത്തിനുമുമ്പില്‍ തന്നെ മുന്‍പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ വിധവയുടെ

വിലയിടിയുമായിരുന്നെന്ന കാര്യം അവര്‍ നല്ലവണ്ണം മനസ്സിലാ‍ക്കിയിരുന്നു.
സോണിയ ഒരു പെണ്‍ രാഷ്ട്രീയത്തിന്റെ ബലിയാടായിത്തീരുമായിരുന്നു.
പക്ഷെ അവിടെയും സോണിയ ക്ഷമ കാണിച്ചു; സഹിച്ചു ; ആ കാലഘട്ടത്തെ തള്ളി നീക്കി.
പല കാര്യങ്ങളിലും സജ്ജയ് എടുത്തുചാട്ടാക്കരനായിരുന്നു.
അദ്ദേഹം പ്രധാനമന്ത്രിയായിരുന്നെങ്കില്‍ പാക്കിസ്ഥാന്‍ എന്നൊരു രാഷ്ട്രം തന്നെ ഇപ്പോള്‍ ലോക ഭൂപടത്തില്‍ ഉണ്ടാകുമായിരുന്നുവോ എന്ന്

അദ്ദേഹത്തിന്റെ ആരാധകര്‍ ചില അതിശയോക്തിയോടുകൂടി പറയാറുണ്ട് .
കുടുംബാസൂത്രണത്തിന്റെ കാര്യത്തില്‍ തന്നെ അദ്ദേഹം നടത്തിയ പരീക്ഷണങ്ങള്‍ ഇവിടെ സ്മരണീയം
പക്ഷെ ; ആ എടുത്തുചാട്ടത്തിന് പല സല്‍ഫലങ്ങളും നല്‍കാന്‍ കഴിഞ്ഞിരുന്നുവെന്നകാര്യവും ഇവിടെ വിസ്മരിക്കുന്നില്ല.
ഇന്ന് ആഗോളതലത്തില്‍ ജനകീയ കാറായ ടാറ്റായുടെ നാനോ ഉയര്‍ത്തിയ വെന്നിക്കൊടി സജ്ജയ് ജീവിച്ചിരുന്നെങ്കില്‍ മാരുതികാറിന്

പണ്ടേ കൈവരിക്കാമായിരുന്നു എന്ന പ്രസ്താവനയെ ഇവിടെ നിഷേധിക്കുന്നുമില്ല.
ചെറുപ്പത്തിന്റെ ;യുവത്വത്തിന്റെ ; കരുത്തിന്റെ പ്രതീകം ചിലപ്പോഴെങ്കിലും അന്നത്തെ യൂത്ത് കോണ്‍ഗ്രസ്സിന് നല്‍കുവാന്‍ സജ്ജ് യിനു

കഴിഞ്ഞകാര്യത്തേയും എതിര്‍ക്കുന്നില്ല.
ബി.ജെ.പി സര്‍ക്കാരിന്റെ പല വികസന നയങ്ങള്‍ക്കും എതിരായി മേനകാ ഗാന്ധിയുടെ പരിസ്ഥിതിപ്രേമം വന്ന കാര്യവും ഇവിടെ എടുത്തു

പറയേണ്ട കാര്യം തന്നെ .
യു.പി.എ അധികാരത്തില്‍ വന്നപ്പോള്‍ സോണിയാ ഗാന്ധി പ്രധാനമന്ത്രിയാകുന്നതിനെ എതിര്‍ത്തതാണ് ബി.ജെ.പിയുടെ ഏറ്റവും വലിയ

വിഡ്ഡിത്തം എന്ന കാര്യത്തെക്കുറിച്ച് ലോക പത്രങ്ങള്‍ പോലും പറഞ്ഞത് മനസ്സിലാക്കാന്‍ പരിവാറിന് കഴിഞ്ഞില്ല എന്നത് വിഡ്ഡിത്തമായേ

കണക്കാക്കാനൊക്കൂ.
പക്ഷെ അതിനുശേഷം സംഭവിച്ചതോ ‌?
സോണിയ പ്രധാനമന്ത്രിയെപ്പോലും ഭരിക്കുന്ന ഒരു സൂപ്പര്‍ മാനേജര്‍ ആയി മാറുകയായിരുന്നു എന്ന വസ്തുത ഏതൊരു കോണ്‍ഗ്രസ്സുകാരനാണ്

അറിയാത്തത് .
ഇന്ത്യയേയും കോണ്‍ഗ്രസ്സിനേയും സംബന്ധിച്ചിടത്തോളം ഗോഡ് ഫാദര്‍ എന്നോ ഗോഡ് മേക്കര്‍ എന്നോ വിളിക്കാവുന്ന ഒരു പദവിയിലേക്ക്

സോണിയ ഉയര്‍ന്ന കാര്യം ആര്‍ക്കാണ് മനസ്സിലാവാത്തത് .
കേരളത്തിലെ കോണ്‍ഗ്രസ്സിന്റെ തീരാശാപമായ ഗ്രൂപ്പിസത്തെ വേരോടെ പിഴുതെടുത്തില്ലേ .
ഇനിയിപ്പോള്‍ ഗ്രൂപ്പെന്നു പറഞ്ഞ ഏതെങ്കിലും കോണ്‍ഗ്രസ്സ് നേതാവ് ലഹളവെച്ചാല്‍ അവന്റെ സ്ഥാനം വേസ്റ്റ് ബാസ്കറ്റിലാണെന്ന് ഏതൊരു

കോണ്‍ഗ്രസ്സ് ലോക്കല്‍ നേതാവിനു പോലും അറിയാമല്ലോ.
കാര്യങ്ങള്‍ ഇങ്ങനെയൊക്കെ യാണ് നടന്നുകൊണ്ടിരുന്നത് എന്ന് സൂചിപ്പിക്കാനാണ് ഇത്രയും എഴുതിയത് .
അങ്ങനെ ബി.ജെ.പിയുടെ ഒരു ആയുധമായി കഴിയേണ്ട ഗതിയിലാരുന്നു ആ അമ്മയും മകനും
ആ അമ്മയും മകനും ആരാണെന്ന് ഇപ്പോള്‍ നിങ്ങള്‍ക്ക് മനസ്സിലായിക്കാണുമല്ലോ ?
കുറെ കഴിയുമ്പോള്‍ അവര്‍ക്കും ബുദ്ധി ഉദിക്കില്ലേ ?
അവരും ചിന്തിക്കില്ലേ?
സജ്ജയ് ഗാന്ധിയുടേയല്ലേ ഭാര്യയും മകനും
ഈ ആയുധ പരിവേഷത്തില്‍ നിന്ന് മാറാനും ഇന്ത്യന്‍ തെരഞ്ഞെടുപ്പുവാര്‍ത്തകളില്‍ തിളങ്ങാനും എന്താ ഒരു മാര്‍ഗ്ഗം ?
ഇത്തരത്തില്‍ പ്രസംഗിക്കുന്നതും പെരുമാറുന്നതുമൊക്കെ തെരഞ്ഞെടുപ്പു ലംഘനമാകുമെന്ന് ആര്‍ക്കാണ് അറിഞ്ഞുകൂടത്തത്
ഏതൊരു പോലീസുകാരനു പോലും അറിയാം
അങ്ങനെയിരിക്കെ വരുമോന്´അറിയില്ല എന്നു ധരിക്കുന്നത് വിഡ്ഡിത്തമല്ലേ
അപ്പോള്‍ .....
നമ്മുടെ വിശകലനത്തില്‍ എന്താണ് ഉത്തരമായി വരുന്നത്
അറിഞ്ഞുകൊണ്ടുതന്നെ എന്നാണെന്നാണോ ?
അങ്ങനെ ഒന്നു ധരിച്ചുപോയാല്‍ തെറ്റുപറയാന്‍ പറ്റുമോ ?
ഒരിക്കലും തെറ്റുപറയാന്‍ പറ്റില്ല.
വരുമോന്റെ പ്രസംഗത്തിനു ശേഷം ബി.ജെ.പി ക്ക് രണ്ടുകാര്യങ്ങള്‍ ചെയ്യാം
ഒന്നുകില്‍ തള്ളി പ്പറയുക ; അല്ലെങ്കില്‍ പിന്താങ്ങുക
തള്ളിപ്പറഞ്ഞാല്‍ ഒരു വജ്രായുധം നഷ്ടപ്പെടുന്നതിനു തുല്യം എന്നു മാത്രമേ പറയാനൊക്കൂ
തള്ളി പ്പറഞ്ഞില്ലെങ്കില്‍ ഒരു പക്ഷെ ബി.ജെ.പി നേതൃത്വത്തിന്റെ പ്രതീകമായി വരുമോന്‍ മാറിയേക്കാം എന്ന അവസ്ഥ
അതുകൊണ്ടുതന്നെ ബി.ജെ.പി സ്വീകരിച്ചത് നാത്തൂന്‍ നയം തന്നെ
അതായത് ; ആങ്ങള ചത്താലും വേണ്ടില്ല നാത്തൂന്റെ കണ്ണീരുകണ്ടാല്‍ മതി എന്ന നമ്മൂടെ നാടന്‍ ചൊല്ലുതന്നെ.
തങ്ങള്‍ക്ക് അല്പം ക്ഷീണം തട്ടിയാലും കുഴപ്പമില്ല സോണിയക്ക് അല്ലെങ്കില്‍ രാഹുലിന് ദോഷം പറ്റിയാല്‍ മതി എന്നുതന്നെ .
യഥാര്‍ത്ഥത്തില്‍ ബി.ജെ.പി ക്ക് സോണിയാജിയോടൊ രാഹുലിനോടോ വ്യക്തിപരമായി ദേഷ്യമൊന്നുമില്ല.
ഇന്ത്യന്‍ നാഷണല്‍ കോണ്‍ ഗ്രസ്സ് നേതൃത്വവും ഇന്ത്യയുടെ അധികാരവും ഇവരില്‍ കേന്ദ്രീകരിച്ചിരിക്കുന്നിടത്തോളം കാലവും ഇവര്‍

ബി.ജെ.പി യുടെ ശത്രുതന്നെ
അത്രയും കാലം വരുണ്‍ഗാന്ധി ബി.ജെ.പി യുടെ ബന്ധുതന്നെ .
സോണിയ ബുദ്ധിമതിയായിരുന്നു.
അവരോ രാഹുലോ വരുണിനെതിരെ പ്രതികരിക്കാന്‍ പോയില്ല
പക്ഷെ പ്രിയങ്ക ; തന്റെ ഇളയച്ഛനായ സജ്ജയ് ന്റെ പാരമ്പര്യം അല്പം കിട്ടിയിട്ടുണ്ടെന്നു തോന്നുന്നു.
അവള്‍ പ്രതികരിച്ചു.
അമ്മ പറഞ്ഞതുകേള്‍ക്കാത്ത ആ മകള്‍ക്ക് ഉടനടി പ്രതികരണം ബി.ജെ.പി നേതാക്കളില്‍ നിന്ന് ലഭിച്ചു.
അതും തന്റെ വിത്തുമഹിമയെ ചോദ്യം ചെയ്ത ബി.ജെ.പി നേതാക്കളുടെ മറുപടിയെ തടയാന്‍ പ്രിയങ്കക്ക് ഒരു ആയുധവും ഉണ്ടായില്ല.
വരുമോന്‍ ജയിലില്‍നിന്ന് പുറത്തുവരുമ്പോള്‍ താരമൂല്യം കുറയുകയാണോ കൂടുകയാണോ ചെയ്യുന്നത് ?
നമുക്ക് കാത്തിരുന്ന് കാണം ?



ഒന്നാം ഊഴം രാഹുലിനോ അതോ വരുണിനോ ആണെന്ന് .........
നിങ്ങളുടെ അഭിപ്രായം എന്താണ് ?
യോജിക്കുന്നുണ്ടോ
അഥവാ നിസ്സംഗതയോടെ വായിച്ച് തള്ളിനീക്കാനാണോ ഭാവം ?

Friday, March 27, 2009

പാഠം : 2; നിലമൊരുക്കല്‍

ഏതൊരു കാര്യം ചെയ്യുമ്പോഴും അതിനുവേണ്ട ആസൂത്രണം അഥവാ തയ്യാറെടുപ്പ് വേണ്ട സംഗതിയാണല്ലോ .
ആ വസ്തുത ഈ യോഗവിദ്യയുടെ കാര്യത്തിലും വേണ്ടതുതന്നെ.
ഗുരു തയ്യാറാവണം.
ശിഷ്യനെ അറിയണം
ശിഷ്യന്റെ കഴിവുകള്‍ മനസ്സിലാക്കണം.
ശിഷ്യന്റെ മികവുകള്‍ മാത്രം അറിഞ്ഞാല്‍ പോരാ പോരായ്മകളും അറിയണം.
പ്രസ്തുത പോരായ്മകള്‍ നികത്താന്‍ ആവശ്യമായ തന്ത്രങ്ങള്‍ ഏതൊക്കെയെന്ന് നിജപ്പെടുത്തണം.
എന്നാല്‍ ഇതുകൊണ്ടു മാത്രമായോ ‌‌?
തീര്‍ച്ചയായും ഇല്ല
പിന്നെയോ
ശിഷ്യനും ഒരുങ്ങേണ്ടെ
തീര്‍ച്ചയായും വേണം
വിശക്കുന്നവനാണ് ഭക്ഷണം നല്‍കേണ്ടത്
അതുപോലെ തന്നെ അറിവ് ആഗ്രഹിക്കുന്നവനാണ് നാം അറിവ് പകര്‍ന്നുകൊടുക്കേണ്ടത്
അതുകൊണ്ടുതന്നെ ശിഷ്യനും ഒരുങ്ങണം
പണ്ടൊരിക്കല്‍ കുഞ്ഞുണ്ണിമാഷ് പറഞ്ഞു.
ഞാന്‍ എത്രയോ വലിയ കാര്യങ്ങള്‍ പറയുന്നു
എന്നിട്ടുമെന്തേ ഞാന്‍ വലിയ അളാവാത്തേ
അതിനുള്ള ഉത്തരവും കുഞ്ഞുണ്ണിമാ‍ഷ് കണ്ടെത്തിപ്പറഞ്ഞു.
യേശു കൃസ്തു പോലും പറയാത്ത അത്ര വലിയ കാര്യങ്ങളാണ് ഞാന്‍ പറയുന്നത്
എന്നിട്ടും യേശുവിനേക്കാളും വലിയ ആളാവാത്തതിനു കാരണം അല്ലെങ്കില്‍ ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ ആളുകള്‍

അത്തരത്തില്‍ എടുക്കാത്തതിനു കാരണം ഞാന്‍ അത്രക്ക് വലിയ ആളാവാത്തതിനാലാ‍ണ്.
ഇതു തന്നെ യാണ് നമ്മുടെ ഒക്കെ കാര്യത്തിലും സംഭവിക്കുന്നത്
വിദ്യ ലഭിക്കണമെങ്കില്‍ വിനയം വിദ്യാര്‍ത്ഥിക്കുവേണം.
വിനയമില്ലെങ്കില്‍ വിദ്യ ഒഴുകിയെത്തില്ല.
അതായത് ..........
ഉയര്‍ച്ചയില്‍ നിന്ന് താഴ്ചയിലേക്കാണ് പ്രകൃതിയുടെ ഒഴുക്ക് ....
കൂടിയതില്‍ നിന്ന് കുറഞ്ഞതിലേക്കാണ് പ്രകൃതിയുടെ ഒഴുക്ക്
ഇത്തരം കാര്യങ്ങള്‍ യോഗ വിദ്യാ പഠനത്തിനും ബാധകമാണ് എന്ന കാര്യം ഓര്‍മ്മിപ്പിക്കാനാ‍യാണ് ഇതൊക്കെ എഴുതിയത് .
അല്ലാതെ : ഇപ്പോള്‍ പല യോഗാ സെന്ററുകളിലും പഠിപ്പിക്കുന്നതുപോലെ
ആദ്യം തന്നെ അഡ്മിഷന്‍ ഇനത്തില്‍ വലിയ തുക വാങ്ങിയതിനുശേഷം ......
തുടര്‍ന്ന് പ്രാണായാമം
തുടര്‍ന്ന് ആസനങ്ങള്‍ എന്നിവ പ്രാക്ടീസ് ചെയ്യിപ്പിക്കുകയല്ല ഇവിടെ ചെയ്യുന്നതെന്നര്‍ത്ഥം
ആയതിനാല്‍ ........
ശിഷ്യഗണങ്ങളേ
പങ്കുചേരൂ ഈ നിലമൊരുക്കലില്‍
(തുടരും.............)

Thursday, March 26, 2009

പാഠം :2 ശരീരത്തില്‍ പട്ട് സാരി ; ഉള്ളിലോ ‌‌?

കഴിഞ്ഞ ദിവസം ഞാന്‍ ഒരു സ്ഥാപനത്തില്‍ ഒരു ആവശ്യത്തിനു വേണ്ടി പോയി .
ഒരു സര്‍ക്കാര്‍ സ്ഥാപനം
പൊതുജനങ്ങളുടെ കാര്യങ്ങള്‍ നടത്തുവാന്‍ - സേവിക്കുവാന്‍ വേണ്ടി നടത്തുന്ന സ്ഥാപനം
റിസപ് ഷനില്‍ ഒരു ലേഡി ഇരിക്കുന്നുണ്ട്
വിലപിടിപ്പുള്ളപട്ടുസാരി മനോഹരമായ മേനിയെ കൂടുതല്‍ ആകര്‍ഷകമാക്കിയിരിക്കുന്നു.
മുഖവും മനോഹരം തന്നെ
( ബ്യൂട്ടി പാര്‍ലര്‍ ടച്ച് കാണുവനുണ്ട് )
ഞാന്‍ വിനീതനായി ചെന്നു
കാര്യം പറഞ്ഞു
പക്ഷെ ; മാഡത്തില്‍ വായില്‍ നിന്നു വന്നത് ഉചിതമായ വാക്കുകളായിരുന്നില്ല.
അപ്പോള്‍ ഞാന്‍ ഓര്‍ത്തു ; പുറം മേനി പോലെ ഉള്ളും മനോഹരമായിരുന്നെങ്കില്‍ ....
ഇതാണ് പലരുടേയും കാര്യം
ഈ ഹിപ്പോക്രസി
പുറത്ത് പട്ടു സാ‍രി ; ഉള്ളില്‍ റേഷനരി
എങ്ങനെയുണ്ട് ഈ പഴം ചൊല്ല്
ജീവിച്ചിരിക്കുമ്പോള്‍ കാര്‍ന്നോര്‍മാര്‍ക്ക് ഒരു സഹായവും ചെയ്യില്ല
എന്നാല്‍ മരിച്ചുകഴിഞ്ഞാല്‍ പിന്നെ പൂജയായി : വാവിന് ; പ്രത്യേകിച്ച് കര്‍ക്കിടകവാവിന് പറയുകയും വേണ്ട
പൂജയോട് പൂജ തന്നെ
ഇതാണ് അകവും പുറവും യോജിച്ചിരുന്നില്ലെങ്കിലത്തെ അവസ്ഥ
( തുടരും............)

പാഠം : 1 , എന്താണ് യോഗ ?

യോഗ എന്നു പറഞ്ഞാല്‍ കൂടിച്ചേരുന്നത് അല്ലെങ്കില്‍ യോജിക്കുന്നത് എന്ന തരത്തില്‍ എടുത്താല്‍ മതി. അതില്‍ കൂടുതല്‍

വിശേദീകരണമൊന്നും ഇപ്പോള്‍ തരുന്നില്ല.
ഇവിടെ എന്താണ് കൂടിച്ചരുന്നത് ?
അതായത് യോഗ വിദ്യ അഭ്യസിക്കുമ്പോള്‍ നാം എന്തിനെയാണ് കൂട്ടിച്ചേര്‍ക്കുന്നത് ?
നമ്മെ തന്നെ ; ഇക്കാര്യത്തില്‍ ഒരു സംശയവും വേണ്ട .
അപ്പോള്‍ നാം പലതാണോ
അതെ , ചിലരുടെ കാര്യത്തില്‍ അങ്ങനെയാണ്
എന്നാല്‍ ചിലരുടെ കാര്യത്തില്‍ അങ്ങനെയല്ല.
മനസ്സുവേറെ ശരീരം വേറെ
ശരീരമോ അതും പലതുതന്നെ
മനസ്സോ അതും പലതുതന്നെ .
അപ്പോള്‍ പിന്നെ ഇത്തരത്തില്‍ ഊര്‍ജ്ജം ചിതറിപ്പോകുന്ന അവസ്ഥ ഒന്നു നോക്കൂ
ഇത്തരത്തില്‍ ഊര്‍ജ്ജം ചിതറിപ്പോകാതെ വ്യക്തമായ ലക്ഷ്യത്തില്‍ കേന്ദ്രീകരിച്ച് മനുഷ്യന്റെ ജീവിത ലക്ഷ്യം

നിറവേറ്റാനാണ് യോഗ വിദ്യ പഠിതാവിനെ പ്രാപ്തമാക്കുന്നത്
അപ്പോള്‍ മനസ്സിലാക്കുക
യോഗ എന്നു പറഞ്ഞാല്‍ അത് വെറും ശാരീരിക വ്യായാമമല്ല
പ്രസ്തുത വ്യായാമം വഴിയുള്ള ഏകോപനമാണ് ലക്ഷ്യമിടുന്നത്
ഗണിത ശാസ്ത്രത്തില്‍ 1+1=2 ആണ്
എന്നാല്‍ രണ്ടുവ്യക്തികള്‍ കൂടിച്ചേര്‍ന്നു പ്രവര്‍ത്തിച്ചാല്‍ ഉണ്ടാകുന്ന ഗുണം രണ്ട് അല്ല പതിന്മടങ്ങാണ് എന്ന കാര്യം

ഓര്‍ക്കുക.
അത്തരത്തില്‍ ചിന്തിച്ചാല്‍ ശരീ‍രവും മനസ്സും കൂടിച്ചേര്‍ന്നു പ്രവര്‍ത്തിച്ചാലോ ?
അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കും

( തുടരും............ )

Wednesday, March 25, 2009

എല്ലാവര്‍ക്കും കുട്ടമണിയുടെ യോഗാ ക്ലാസിലേക്ക് സ്വാഗതം

ഫ്രീ യോഗാ ക്ലാസ് .
താല്പര്യമുള്ളവര്‍ ഒരു കമന്റിടുക
താല്പര്യമില്ലാത്തവരും ഒരു കമന്റിടുക
അഞ്ചുദിവസമെങ്കിലും ഒന്നു പങ്കെടുത്തുനോക്കൂ
അത്ഭുതമായിരിക്കും ഫലം
ഇത് നിങ്ങളുടെ സുഹൃത്തുക്കളെ അറിയിക്കുക

ഞാന്‍ ഒരു യോഗാ ക്ലാസ് ആരംഭിക്കുന്നു.

മാന്യ ബ്ലോഗര്‍മാരേ :
ജീവിതം സുന്ദരമാക്കുവാന്‍ ഉദ്ദേശിച്ചിട്ടുള്ളതാണ് ഇത്
താല്പര്യമുള്ളവര്‍ കമന്റായോ ഇ മെയില്‍ മുഖേനെയോ അറിയിക്കണമെന്ന് അഭ്യര്‍ഥന.

Labels

Blog Archive

Total Pageviews

Popular Posts

CHIRILOGAM SMS CHANNEL