ജനപ്രിയ ലേഖനങ്ങള്‍ക്ക് - താഴെ ക്ലിക്ക് ചെയ്യൂ

/tr>
    1.ഹൈ ഹീല്‍ ചെരിപ്പുകള്‍ ഉപേക്ഷിക്കുക
    2.ഗുരുവായൂരിലെ കണ്ടക്ടര്‍ ആ‍ാവാതിരിക്കുക!!
    3.പഴുത്ത മാമ്പഴത്തെ ബഹിഷ്കരിക്കുക!
    4.അംബാസിഡര്‍ കാര്‍ ആര്‍ക്കും വേണ്ടാതാവുന്നുവോ
    5.ഇനി ഇടത്തരക്കാര്‍ക്കും കാര്‍ വാങ്ങാം?
    6.ഏത്തമിടീക്കലിന് നഷ്ടപരിഹാരം ?
    7.വരുണ്‍ഗാന്ധി പ്രസംഗിച്ചില്ലായിരുന്നുവെങ്കില്‍?
    8.പാഠം .1. എന്താണ് യോഗ?
    9.പാഠം .2.നിലമൊരുക്കല്‍
    10.ശരീരത്തില്‍ പട്ടു സാരി ;ഉള്ളിലോ???
    11.മദര്‍ തെരേസയും സംഭാവനയും?
    12.ഒരു പുഴു ഉണ്ടാക്കിയ പ്രശ്നം ( ഹാസ്യം)
    13.ഒബാമ അമേരിക്കന്‍ പ്രസിഡണ്ടാവാന്‍ കാരണമെന്ത് ?
    14.നിങ്ങളുടെ ഭാര്യ ഒരു വേരുവെട്ടിയാണോ ?;എങ്കില്‍ സൂക്ഷിക്കുക!!
    15.കുങ്കുമപ്പൂവ് കഴിച്ചാല്‍ നിറമുണ്ടാകുമോ??
    16.ട്യൂഷന്‍ മാഷിനൊരു സമ്മാനം (ഹാസ്യം)
    17.മിട്ടായിക്കടക്കാരന്റെ മകന്‍ (ഹാസ്യം)
    18.പെരുകുന്ന ഗര്‍ഭപാത്ര ശസ്ത്രക്രിയകള്‍ !!
    19.നിങ്ങളുടെ ഭാര്യയുടെ വയര്‍ ഒരു വേസ്റ്റ് ബാസ്കറ്റ് ആണോ ?
    20.ഭര്‍ത്താവിന്റെ വീട്ടുകാരെ കുറ്റം പറയരുത്!!
    21.എന്തുകൊണ്ടാണ് വയര്‍ വീര്‍ക്കുന്നത് ?( ഹാസ്യം)
    22.അദ്ധ്യാപകരെ കുറ്റം പറയരുത് !!
    23.ഇതാണോ ഇപ്പോഴത്തെ വിവാഹ സദ്യ??
    24.നാക്കുകെട്ടിക്കല്‍ ( ഒരു പ്രത്യേക ചികിത്സ)??
    25.അടിവസ്ത്രങ്ങള്‍ അനാവശ്യങ്ങളോ ??
    26.പഴശ്ശിരാജ ജിവിച്ചിരിക്കണമായിരുന്നെങ്കില്‍ ?
    27.ഹേ മനുഷ്യാ ? നിങ്ങള്‍ ഒരു കസേര മനുഷ്യനാണോ ?
    28. കഥാപ്രസംഗക്കാരന്റെ മുണ്ട് ( ഹാസ്യം )
    29. പോലീസുകാരന്റെ ഹാസ്യം
    30. വിദ്യാര്‍ത്ഥി സമരവും പോലിസും
    31.വിദ്യാര്‍ത്ഥി സമരവും പ്രിന്‍സിപ്പാളും (ഹാസ്യം )

ഈ സന്ദര്‍ശകരാണ് എന്റെ ആത്മധൈര്യം ; എന്നെ പ്രോത്സാ‍ഹിപ്പിക്കുന്നവര്‍

ചിന്തിക്കൂ ; ചിരിപ്പിക്കൂ ; ഈ യജ്ഞത്തില്‍ നിങ്ങളും പങ്കാളികളാകൂ .നിര്‍ദ്ദോഷമായ ഒരു ഫലിതം നിങ്ങളെ ദുഃഖങ്ങളില്‍ നിന്ന് മോചിതരാക്കാം.വായിച്ചുമാത്രം പോകാതെ ഒരു അഭിപ്രായവും എഴുതിപ്പോകൂ.നിങ്ങളുടെ കൂട്ടുകാരെക്കൊണ്ടും ഇത് വായിപ്പിക്കൂ
ഈ ചിരിലോകത്തില്‍ നിങ്ങളും ചേരൂ , നിങ്ങളുടെ സുഹൃത്തുക്കളേയും ചേര്‍ക്കൂ ; പറ്റുമെങ്കില്‍ ഈ ബ്ലോഗ് അഡ്രസ്സ് നിങ്ങളുടെ സുഹൃത്തിന് ഇ മെയില്‍ ചെയ്യൂ. അവരും മനസ്സറിഞ്ഞ് ഒന്നു ചിരിച്ചോട്ടെ . ചിരിയും സന്മാര്‍ഗ്ഗവും ഒത്തുചേരുന്ന ഈ ബ്ലോഗിലേക്ക് എല്ലാവര്‍ക്കും സ്വാഗതം .
സന്തോഷകരമായ ഈ കൂട്ടായ്മയില്‍ അങ്ങനെ നിങ്ങളും നിങ്ങളുടെ സമാന ചിന്താഗതിക്കാരും പങ്കാളികളാവൂ

ഇവരാണ് ചിരിലോകത്തിലെ അംഗങ്ങള്‍ ; ഈ ബ്ലോഗിനെ പ്രോത്സാഹിപ്പിക്കുന്നവര്‍

Monday, July 14, 2008

ഒരു പുഴു ഉണ്ടാക്കിയ പ്രശ്നം ( ഹാസ്യം )

കഴിഞ്ഞ ദിവസം കൂട്ടുകാരുമൊത്ത് വെറുതെ ഇരിക്കുമ്പോഴാണ് പുഴുവിനെ ക്കുറിച്ച് ചര്‍ച്ച വന്നത് .

പുഴു എന്നൊരു ജീവി ഇല്ലത്രെ .അത് ഒരു ജീവിയുടെ പരിണാമഘട്ടത്തിലെ ഒരു അവസ്ഥ മാത്രമാണെന്ന് ജോണച്ചന്‍ ( മൈക്രോ ബയോളജി ) വ്യക്തമാക്കി .

പക്ഷെ , പുഴുവിനെ ഉപ്പും മുളകും തേച്ച് വെളിച്ചെണ്ണയില്‍ വറുത്ത് ചൈനക്കാര്‍ കഴിക്കാറുണ്ടെന്ന് ജബ്ബാര്‍
( ഹോട്ടല്‍ മാനേജ് മെന്റ് )വ്യക്തമാക്കി .

ഇങ്ങനെ പുഴുപുരാണം ചര്‍ച്ച തുടങ്ങിയപ്പോള്‍ ബഷീര്‍ ( മലയാളം ട്യൂഷന്‍ മാഷ് ) ഒരു കഥ പറഞ്ഞു.


( ബഷീറിനെ ക്കുറിച്ചുള്ള കഥ വായിക്കണമെങ്കില്‍

ഇവിടെ,

ക്ലിക്കൂ .)


എം കൃഷ്ണന്‍ നായര്‍ ആരുടെയൊ കവിതയെ വിമര്‍ശിച്ചുകൊണ്ടാണത്രേ ഈ പുഴു പുരാണം എഴുതിയത് .

ഒരു ദിവസം ഒരു പരിചയക്കാരന്‍ യുവാവ് കൃഷ്ണന്‍ നായരെ കാണുവാന്‍ വന്നു.

യുവാവാവട്ടെ അല്പം മന്ദബുദ്ധിയായിരുന്നു.

കൃഷ്ണന്‍ നായര്‍ യുവാവിനോട് ഇരിക്കാന്‍ പറഞ്ഞ് കുശലം തുടങ്ങി .

യുവാവിന്റെ കണ്ണു രണ്ടും ചുവന്നിരുന്നു.

കൃഷ്ണന്‍ നായര്‍ ഈ ചുവപ്പിന്റെ കാര്യം അന്വേഷിച്ചു.

യുവാവ് അല്പം പരുങ്ങിയ ശേഷം കാര്യം പറഞ്ഞൂ.

ഇന്നലെ പ്രസ്തുത യുവാവ് ഒരു മീറ്റിംഗിന് പോയിരുന്നത്രെ!

ഒരു സാംസ്കാരിക യോഗം .

പേരെടുത്ത സാഹിത്യകാരനാ‍യിരുന്നു ഉദ്‌ഘാടകന്‍ .

നൂറുകണക്കിനാളുകള്‍ മീറ്റിംഗിനുണ്ടായിരുന്നു.

യുവാവിന് ഇരിക്കാന്‍ സീറ്റ് കിട്ടിയത് ഏറ്റവും പിന്നിലായിരുന്നു.

അതുകൊണ്ട് കുഴപ്പവുമൊന്നും ഇല്ല; പ്രാസംഗികനെ കാണുകയും കേള്‍ക്കുകയും ചെയ്യാം .

യുവാവിന്റെ തൊട്ടുമുന്നിലായി കസേരയില്‍ ഒരു സ്ത്രീ ഇരുന്നിരുന്നു.

വെളുത്തു തുടുത്ത ഒരു നാല്പതുകാരി സുന്ദരി !!

മുടിയൊക്കെ പ്രത്യേക രൂപത്തില്‍ കെട്ടിവെച്ച് ബ്ലൌസിന്റെ പിന്‍‌കഴുത്ത് ഇറക്കാന്‍ പറ്റുന്നത്ര ഇറക്കിയായിരുന്നു അവരുടെ ഡ്രസ്സിംഗ് .

പിന്നിലിരുന്ന യുവാവ് കഴിയുന്നത്ര ‘ പിന്‍ ദൃശ്യം ‘ ആസ്വദിച്ചു.

അപ്പോഴാണ് യുവാ‍വ് ഒരു കാര്യം ശ്രദ്ധിച്ചത് .....

ഒരു ചെറിയ പുഴു..... അതും ചൊറിയന്‍ പുഴു ...... ആ സ്ത്രീയുടെ പിന്‍‌ഭാഗത്തെ ജാക്കറ്റില്‍ ഇഴയുന്നു.

കാഴ്ചക്കാരന് അത് അസ്വസ്തത ഉളവാക്കി.

അതാ ആ പുഴു തന്റെ ജൈത്ര യാത്ര തുടരുകയാണ് .

വീണ്ടും മുകളിലേക്ക് ....

അതായത് ജാക്കറ്റില്‍ നിന്ന് വെളുത്തു തുടുത്ത് ചുവന്ന ത്വക്കിലേക്കായി അതിന്റെ പ്രയാണം .

അങ്ങനെ കഴുത്തു വഴി തലയിലേക്കാണ് അതിന്റെ ലക്ഷ്യമെന്ന് കാഴ്ചക്കാരന്‍ യുവാ‍വിന് മനസ്സിലായി.

സ്ത്രീയാണെങ്കിലോ ഇതൊന്നും അറിയുന്നില്ല.

യുവാവിനാണെങ്കിലൊ എന്തെങ്കിലും ഒന്ന് ഈ അസന്നിഗ്ദ ഘട്ടത്തില്‍ ചെയ്തേ പറ്റൂ.

പിന്നെ മടിച്ചില്ല ; യുവാവ് കൈകൊണ്ട് ആ പുഴുവിനെ ആ സ്ത്രീയുടെ പുറത്തു നിന്ന് എടുത്തു.

തന്റെ ജാക്കറ്റിന്റെ തുണിയില്ലാതെ കിടന്നിരുന്ന പുറം ഭാഗത്ത് ആരോ വിരല്‍ കൊണ്ട് തോണ്ടിയ അനുഭവമാണ് ആ സ്ത്രീക്കുണ്ടായത് .

അവര്‍ രോഷത്തോടെ തിരിഞ്ഞു നോക്കി.

യുവാവാകട്ടെ താന്‍ ചെയ്ത് സഹായത്തിന് ആ സുന്ദരിയായ സ്ത്രീ നന്ദിയുടെ തേന്‍ പുരണ്ട വാക്കുകള്‍ പറയുമെന്ന് പ്രതീക്ഷിച്ചുകൊണ്ട് പുഞ്ചിരിച്ചികൊണ്ട് കാത്തിരിക്കുകയാണ് .

ആ സ്ത്രീ തിരിഞ്ഞു നോക്കിയപ്പോള്‍ കണ്ടത് സന്തോഷത്തോടെ വഷളന്‍ ചിരി ചിരിച്ചിരിക്കുന്ന ഒരു യുവാവിനെയാണ് .

പുറത്ത് കൈവെച്ചതും പോരാ ‘വഷളന്‍ചിരി‘ ചിരിക്കുകയും ചെയ്യുന്നു.

പിന്നെ , ആ സ്ത്രീ രണ്ടാമതൊന്ന് ആലോചിച്ചില്ല .

കാലിലെ ഹൈഹീല്‍ ചെരിപ്പെടുത്ത് യുവാവിന്റെ ഇടതു കവിളില്‍ ഒന്നു കൊടുത്തു.

അങ്ങനെ ആ അടി അല്പം കണ്ണിലും ആയിപ്പോയി .

അതാണ് ഇടതുകണ്ണ് ചുവന്നത് .

യുവാവ് കൃഷ്ണന്‍ നായരോട് വിശദമാക്കി .

കൃഷ്ണന്‍ നായര്‍ ക്ക് പാവം തോന്നി .

“ അത് ശരി , അങ്ങനെയാണ് അല്ലേ . അപ്പോള്‍ വലതു കണ്ണു ചുവന്നതോ “ കൃഷ്ണന്‍ നായര്‍ വീണ്ടും യുവാവിനോട് ചോദിച്ചു

അതോ അത് ...

യുവാവ് വീണ്ടും പറഞ്ഞു തുടങ്ങി ...................

സ്ത്രീ യുടെ കയ്യില്‍ നിന്ന് അടികിട്ടി അഞ്ചുമിനിട്ടുകഴിഞ്ഞപ്പോള്‍ യുവാവിന് ഒരു കാര്യം ബോധ്യമായി .

താന്‍ ആ സ്ത്രീയുടെ പുറത്തിരുന്ന പുഴു വിനെ എടുത്തത് തെറ്റായിപ്പോയി.

ഇനി ആ തെറ്റ് തിരുത്തണം .

അതിനെന്താ ഒരു വഴി ?

യുവാവ് വേഗം തന്നെ വഴി കണ്ടു പിടിച്ചു!

അത് ഉടനെ പ്രാവര്‍ത്തികമാക്കുവാന്‍ തീരുമാനിക്കുകയും ചെയ്തു.

പിന്നെ മടിച്ചില്ല....

എടുത്ത പുഴുവിനെ വീണ്ടും യഥാ സ്ഥാനത്തുതന്നെ കൊണ്ടുവന്നു വെച്ചു.

(ഇതോടെ പ്രശ്നം തീന്നല്ലോ എന്ന് യുവാവ് ....

ഇനി സ്നേഹമാവാമല്ലോ എന്ന് യുവാവ് ..)

വിണ്ടും പുറത്ത് തോണ്ടല്‍ കിട്ടിയപ്പോള്‍ ആ സ്ത്രീ ഇരട്ടി രോഷാകുലയായി.

അവര്‍ എണിറ്റു നിന്ന് , തിരിഞ്ഞു നോക്കി .

അഞ്ചുമ്മിനിട്ടിനു മുമ്പേ തന്റെ കൈയ്യില്‍ നിന്ന് ചെരിപ്പുകൊണ്ട് അടി കിട്ടിയ ആ യുവാവ് പിന്നേയും തന്നെ നോക്കി ഇളിക്കുന്നു.

പിന്നെ , അവര്‍ അമാന്തിച്ചില്ല , വീണ്ടും ഹൈഹീല്‍ ചെരിപ്പെടുത്ത് വലതുകവിളില്‍ ആഞ്ഞടിച്ചു.

അതാണ് വലതു കണ്ണിന്റെ ചുവപ്പിനു കാരണം .

യുവാവ് പറഞ്ഞു നിര്‍ത്തി .

എം കൃഷ്ണന്‍ നായര്‍ വീണ്ടും എഴുതി ..

ഈ യുവാവിനെപ്പോലെയാണ് ഇപ്പോഴത്തെ കവികള്‍ ..

അതിനാല്‍ കവിതയുടെ കണ്ണുകള്‍ ചുവന്നു കൊണ്ടേയിരിക്കുന്നു.

ബഷീര്‍ മാഷ് പറഞു നിറുത്തി .

അപ്പോഴേക്കും നേരം ഇരുട്ടി .

ഇനി അടുത്തദിവസം കാണാമെന്നു പറഞ്ഞ് ഞങ്ങള്‍ പിരിഞ്ഞു.

5 comments:

കുഞ്ഞന്‍ said...

കുട്ടമണി..

ഇത് ഹാസ്യം എന്ന ലേബലിലില്‍ ഒതുക്കല്ലെ..

വായനക്കാര്‍ അവരുടെ കഴിവനുസരിച്ച് രചനകളെ നോക്കിക്കണ്ടോളും. വളരെ നല്ല സൃഷ്ടികളാണിവ.നല്ല ശൈലിയും.. തുടരുക..

ശ്രീ said...

എഴുത്ത് കൊള്ളാമല്ലോ മാഷേ.

കുഞ്ഞന്‍ ചേട്ടന്‍ പറഞ്ഞതില്‍ കാര്യമുണ്ട്.
:)

നവരുചിയന്‍ said...

ഇതു കൊള്ളാം മാഷെ

Sathees Makkoth | Asha Revamma said...

എഴുത്തിഷ്ടപ്പെട്ടു.

അനില്‍@ബ്ലോഗ് // anil said...

ഞാ‍ന്‍ ശിശുവാണു കേട്ടൊ.

Labels

Blog Archive

Total Pageviews

Popular Posts

CHIRILOGAM SMS CHANNEL