അന്ന് പോലീസുകാര്‍ സൈക്കിളുകാരെ പിടിക്കാറുണ്ടായിരുന്നു........
ഫൈന്‍ വാങ്ങിക്കാറൂണ്ടായിരുന്നു......
ഏത് കാര്യങ്ങള്‍ക്കൊക്കെയായിരുന്നെന്നോ ?
ഡബ്ബിള്‍ വെക്കുക , ത്രിബിള്‍ വെക്കുക എന്നൊക്കെയാണ് പറയുക
അതായത് , സൈക്കിളില്‍ രണ്ടാളെവെച്ചുപോകുന്നതിന് ഡബ്ബിള്‍ വെക്കുക എന്നും മുന്നാളെ ( മുന്നിലെ തണ്ടില്‍ ഒരാളെ , പിന്നെ പിറകില്‍ ) വെച്ചുപോകുന്നതിന്റെ ത്രിബിള്‍ വെക്കുക എന്നാണ് പറയുക .
മാത്രമല്ല ; രാത്രിയില്‍ സൈക്കിള്‍ യാത്രക്കാരെ പിടിക്കാറുണ്ട് .
അത് ഏന്തിനാണെന്നോ ?
രാത്രിയില്‍ ലൈറ്റില്ലാതെ സൈക്കിള്‍ ഓടിക്കുന്നതിന്
അങ്ങനെ നമ്മുടെ നായകന്റെ ഊഴവുമെത്തി .
നായകന്റെ രണ്ട് ഹോബികളാണ് സിനിമകാണലും പുസ്തക പാരായണവും !
താന്‍ ഭാവിയില്‍ ഒരു സാഹിത്യകാന്‍ ആകുമെന്നാണ് നായകന്റെ ധാരണ .
നായകന്‍ സൈക്കിളില്‍ , സെക്കന്‍ഡ് ഷോ സിനിമ കഴിഞ്ഞ് വരവാണ് .
സൈക്കിളില്‍ ലൈറ്റ് ഇല്ല.
പക്ഷെ , നല്ല നിലാവ് ഉള്ളതുകൊണ്ട് പ്രശ്നമില്ല.
മുന്നിലെ വഴി കൃത്യമായി അറിയാം .
അങ്ങനെ കേശവേട്ടന്റെ ചായക്കടയുടെ അവിടെ എത്തിയപ്പോള്‍
അതാ ഒരു പോലീസുകാരന്‍ !
അദ്ദേഹം കൈ കാട്ടി .
നായകന്‍ സൈക്കിള്‍ നിര്‍ത്തി.
ലൈറ്റില്ലാതെ സൈക്കിള്‍ ഓടിക്കുന്നതെന്താ , അത് കുറ്റകരമല്ലേ എന്ന് ചോദിച്ചു
ഉടന്‍ സാഹിത്യകാര്‍നായ നായകന്‍ മറുപടി പറഞ്ഞു.
“സാര്‍ , ചന്ദ്രന്റെ ഈ പൂനിലാവില്‍ വെട്ടിത്തിളങ്ങുന്ന ഈ രാത്രിയില്‍ എന്തിനാ സാര്‍ സൈക്കിളില്‍ ലൈറ്റ് ?
”
ഉടന്‍ തന്നെ പോലീസുകാരന്‍ പറഞ്ഞു.
“സുഹൃത്തെ മന്ദമാരുതന്‍ തഴുകിയൊഴുകുന്ന ഈ രാത്രിയില്‍ എന്തിനാ തനിക്ക് സൈക്കിളിന്റെ ട്യൂബില്‍ കാറ്റ് ”
തുടര്‍ന്ന് പോലീസുകാരന്‍ സൈക്കിളിന്റെ രണ്ടു ടയറുകളീലേയും കാറ്റഴിച്ചുവിട്ടു.
വാല്‍ക്കഷണം :
പോലീസുകാരനും ഒരു സാഹിത്യകാരനായിരുന്നു.
14 comments:
ha kollaam
എന്ത് കൊള്ളാമെന്നാ പറയുന്നത് .ഈ തുക്കടാ ഫലിതമോ ?
സൈക്കിളില്‍ യാത്രചെയ്യുന്നത് ആരോഗ്യത്തിന് നല്ലതാണ് .
ഡബ്ബിള്‍ വെച്ചു ചവിട്ടിയാല്‍ ആരോഗ്യം കൂടും , ത്രിബിള്‍ വെച്ചാലോ വീണ്ടും ആരോഗ്യം കൂടും
ഫോര്‍ത്തോ , ഫിഫ്ത്തോ വെച്ചാലോ
ഇത് തടിയന്മാര്‍ക്ക് പറഞ്ഞ പണിയാ
അമിത വണ്ണത്തിന് ഒരു പരിഹാരമാണ് സൈക്കിള്‍ ചവട്ടല്‍
വണ്ണമില്ലെങ്കില്‍ ഒരു തറവാടിയുടേ ലക്ഷണമുണ്ടാവില്ല
വണ്ണം വണ്ണേന ശാന്തി എന്നാണല്ലോ പ്രമാണം
ആനയെക്കൊണ്ട് സൈക്കിള്‍ ചവിട്ടി വണ്ണം കുറപ്പിക്കാമോ
ആന മെലിഞ്ഞാലും തൊഴുത്തില്‍ കെട്ടുമോ ; ആട് വണ്ണംവെച്ചാലും കോലം എഴുന്നള്ളിക്കുമോ ?
എന്തിനാ കുട്ടമണി ഇങ്ങനെ സ്വന്തം പേരില്‍ കമന്റ് ഇടണത്
http://myonlinemaster.com/aboutus.php
Myonlinemastr to making things easy for everyone in Cochin Metro.We wanted to make a difference in how information is organized and searched.
ഹ ഹ
Post a Comment