ജനപ്രിയ ലേഖനങ്ങള്‍ക്ക് - താഴെ ക്ലിക്ക് ചെയ്യൂ

/tr>
    1.ഹൈ ഹീല്‍ ചെരിപ്പുകള്‍ ഉപേക്ഷിക്കുക
    2.ഗുരുവായൂരിലെ കണ്ടക്ടര്‍ ആ‍ാവാതിരിക്കുക!!
    3.പഴുത്ത മാമ്പഴത്തെ ബഹിഷ്കരിക്കുക!
    4.അംബാസിഡര്‍ കാര്‍ ആര്‍ക്കും വേണ്ടാതാവുന്നുവോ
    5.ഇനി ഇടത്തരക്കാര്‍ക്കും കാര്‍ വാങ്ങാം?
    6.ഏത്തമിടീക്കലിന് നഷ്ടപരിഹാരം ?
    7.വരുണ്‍ഗാന്ധി പ്രസംഗിച്ചില്ലായിരുന്നുവെങ്കില്‍?
    8.പാഠം .1. എന്താണ് യോഗ?
    9.പാഠം .2.നിലമൊരുക്കല്‍
    10.ശരീരത്തില്‍ പട്ടു സാരി ;ഉള്ളിലോ???
    11.മദര്‍ തെരേസയും സംഭാവനയും?
    12.ഒരു പുഴു ഉണ്ടാക്കിയ പ്രശ്നം ( ഹാസ്യം)
    13.ഒബാമ അമേരിക്കന്‍ പ്രസിഡണ്ടാവാന്‍ കാരണമെന്ത് ?
    14.നിങ്ങളുടെ ഭാര്യ ഒരു വേരുവെട്ടിയാണോ ?;എങ്കില്‍ സൂക്ഷിക്കുക!!
    15.കുങ്കുമപ്പൂവ് കഴിച്ചാല്‍ നിറമുണ്ടാകുമോ??
    16.ട്യൂഷന്‍ മാഷിനൊരു സമ്മാനം (ഹാസ്യം)
    17.മിട്ടായിക്കടക്കാരന്റെ മകന്‍ (ഹാസ്യം)
    18.പെരുകുന്ന ഗര്‍ഭപാത്ര ശസ്ത്രക്രിയകള്‍ !!
    19.നിങ്ങളുടെ ഭാര്യയുടെ വയര്‍ ഒരു വേസ്റ്റ് ബാസ്കറ്റ് ആണോ ?
    20.ഭര്‍ത്താവിന്റെ വീട്ടുകാരെ കുറ്റം പറയരുത്!!
    21.എന്തുകൊണ്ടാണ് വയര്‍ വീര്‍ക്കുന്നത് ?( ഹാസ്യം)
    22.അദ്ധ്യാപകരെ കുറ്റം പറയരുത് !!
    23.ഇതാണോ ഇപ്പോഴത്തെ വിവാഹ സദ്യ??
    24.നാക്കുകെട്ടിക്കല്‍ ( ഒരു പ്രത്യേക ചികിത്സ)??
    25.അടിവസ്ത്രങ്ങള്‍ അനാവശ്യങ്ങളോ ??
    26.പഴശ്ശിരാജ ജിവിച്ചിരിക്കണമായിരുന്നെങ്കില്‍ ?
    27.ഹേ മനുഷ്യാ ? നിങ്ങള്‍ ഒരു കസേര മനുഷ്യനാണോ ?
    28. കഥാപ്രസംഗക്കാരന്റെ മുണ്ട് ( ഹാസ്യം )
    29. പോലീസുകാരന്റെ ഹാസ്യം
    30. വിദ്യാര്‍ത്ഥി സമരവും പോലിസും
    31.വിദ്യാര്‍ത്ഥി സമരവും പ്രിന്‍സിപ്പാളും (ഹാസ്യം )

ഈ സന്ദര്‍ശകരാണ് എന്റെ ആത്മധൈര്യം ; എന്നെ പ്രോത്സാ‍ഹിപ്പിക്കുന്നവര്‍

ചിന്തിക്കൂ ; ചിരിപ്പിക്കൂ ; ഈ യജ്ഞത്തില്‍ നിങ്ങളും പങ്കാളികളാകൂ .നിര്‍ദ്ദോഷമായ ഒരു ഫലിതം നിങ്ങളെ ദുഃഖങ്ങളില്‍ നിന്ന് മോചിതരാക്കാം.വായിച്ചുമാത്രം പോകാതെ ഒരു അഭിപ്രായവും എഴുതിപ്പോകൂ.നിങ്ങളുടെ കൂട്ടുകാരെക്കൊണ്ടും ഇത് വായിപ്പിക്കൂ
ഈ ചിരിലോകത്തില്‍ നിങ്ങളും ചേരൂ , നിങ്ങളുടെ സുഹൃത്തുക്കളേയും ചേര്‍ക്കൂ ; പറ്റുമെങ്കില്‍ ഈ ബ്ലോഗ് അഡ്രസ്സ് നിങ്ങളുടെ സുഹൃത്തിന് ഇ മെയില്‍ ചെയ്യൂ. അവരും മനസ്സറിഞ്ഞ് ഒന്നു ചിരിച്ചോട്ടെ . ചിരിയും സന്മാര്‍ഗ്ഗവും ഒത്തുചേരുന്ന ഈ ബ്ലോഗിലേക്ക് എല്ലാവര്‍ക്കും സ്വാഗതം .
സന്തോഷകരമായ ഈ കൂട്ടായ്മയില്‍ അങ്ങനെ നിങ്ങളും നിങ്ങളുടെ സമാന ചിന്താഗതിക്കാരും പങ്കാളികളാവൂ

ഇവരാണ് ചിരിലോകത്തിലെ അംഗങ്ങള്‍ ; ഈ ബ്ലോഗിനെ പ്രോത്സാഹിപ്പിക്കുന്നവര്‍

Monday, July 28, 2008

പുതിയ മുദ്രാവാക്യം !!!!!

“ഉരല്‍ ഉരുളട്ടെ , മലര് ഒലരട്ടെ”
ഇത് പത്തുപ്രാവശ്യം സ്പീഡില്‍ ഉരുവിടുക .
ജയിച്ചവര്‍ മിടുക്കന്മാര്‍ !!!

Sunday, July 27, 2008

ഒരു തീറ്റ ചോദ്യം കൂടി?

1.ഇന്നത്തെ തീറ്റയില്‍ എത്രഗ്രാം ശവങ്ങള്‍ ഉണ്ടായിരുന്നു?
2.ഇന്നത്തെ തീറ്റയില്‍ എത്രഗ്രാം ഫ്രിഡ്‌ജില്‍ വെച്ചവ ഉണ്ടായിഉന്നു.
3.ഇന്നത്തെ തീറ്റയില്‍ എത്രഗ്രാം മനുഷ്യന്റെ ആഹാരമല്ലാത്തവ ഉണ്ടായിരുന്നു?
4.ഇന്ന് നിങ്ങള്‍ എത്ര ലിറ്റര്‍ കുടിച്ചു?
5.ഇന്നത്തെ ഭക്ഷണത്തിലെ രാസവസ്തുക്കളുടെ അളവെത്ര:?
6.ഇന്നത്തെ മോഷന്‍ എങ്ങനെ യായിരുന്നു?
7.ഇന്ന് ഭക്ഷണം കഴിച്ചത് സംസാരിച്ചു കൊണ്ടാണോ , ടി.വി കണ്ടുകൊണ്ടാണോ
9.ഇന്ന് എത്ര പഴം കഴിച്ചു ?
10 ഇന്ന് എത്ര ഫാസ്റ്റ് ഫുഡ് കഴിച്ചു ?
11.ഇന്ന് നിങ്ങള്‍ക്ക് ആരെങ്കിലും സ്നേഹത്തോടെ ഭക്ഷണം തന്നുവോ ?
12.ഇന്ന് നിങ്ങള്‍ എത്ര പേര്‍ക്ക് ഭക്ഷണം കൊടുത്തു ?
13.ഇന്ന് നിങ്ങള്‍ എത്രപേരുടെ അന്നം മുട്ടിച്ചു?
14.ഇന്ന് നിങ്ങള്‍ എത്ര ഭക്ഷണം അനാവശ്യമായി അകത്താക്കി ?
15 നിങ്ങള്‍ക്ക് ഭാരക്കുടുതലുണ്ടോ ?
16.ഇന്ന് നിങ്ങള്‍ കായികാധ്വാനം ചെയ്തുവോ ?
17.ഇന്ന് നിങ്ങള്‍ മദ്യപിച്ചുവോ ?
19.ഇന്ന് നിങ്ങള്‍ ആര്‍ക്കെങ്കിലും സ്നേഹത്തോടെ ഭക്ഷണം കൊടുത്തുവോ ?
20.ഇനിയും ഇങ്ങനെയുള്ള ചോദ്യങ്ങള്‍ കണ്ടെത്തിക്കൂടെ ?
ഇതിനുകൂടി ഉത്തരം തരൂ അനിലുചേട്ടാ . കാന്താരിച്ചേട്ടാ

ഇന്നത്തെ ചോദ്യം??

നിങ്ങള്‍ ഇന്ന് എത്ര കിലോ ഭക്ഷണം കഴിച്ചു?
അത് നിങ്ങള്‍ അദ്ധ്വാനിച്ചുണ്ടാക്കിയതാണോ ?
ഇത്തരം ചോദ്യത്തെ ക്കുറിച്ച് നിങ്ങളുടെ അഭിപ്രായമെന്ത് ?

Wednesday, July 23, 2008

മനുഷ്യന്‍ നാലുകാലില്‍ നടക്കുന്നതെപ്പോള്‍

എപ്പഴേങ്കിലും തോന്നുമ്പോള്‍

കൊക്ക് ഒറ്റക്കാലില്‍ നില്‍ക്കുന്നതെപ്പോള്‍ ?

മറ്റേ കാല്‍ പൊക്കിപ്പിടിച്ചപ്പോള്‍

ഒറ്റവാക്കില്‍ ഉത്തരമെഴുതുന്നതെങ്ങനെ ?

അത് അറിയാമെങ്കില്‍ ഞാന്‍ ആരായേനെ

ആദ്യത്തെ കണ്‍‌മണി ?

കമ്പ്യൂട്ടര്‍ എഞ്ചിനീയര്‍ ?

ലോകത്തിലെ ഏറ്റവും വലിയ പാലം ?

നീണ്ടകരപ്പാലം

ഇന്നത്തെ മുദ്രാവാക്യം

തുലയട്ടെ , തുലയട്ടെ , വിശ്വാസ പ്രമേയം തുലയട്ടെ
ശാന്ത സമുദ്രത്തില്‍ തുലയട്ടെ.
പോരട്ടെ പോരട്ടെ നോട്ടിന്‍ കെട്ടുകള്‍ പോരട്ടെ
ഉയരട്ടങ്ങനെ ഉയരട്ടെ ആണവ കരാര്‍ ഉയരട്ടെ.
തുലയട്ടെ തുലയട്ടെ ചേരിചേരാ നയം തുലയട്ടെ.
ചേരയെ തിന്നുന്ന നാട്ടുകാര്‍ അയലത്തങ്ങനെയുള്ളപ്പോള്‍
ആണവ വേല കൈയ്യില്‍ വേണ്ടെ
എല്ലാ മായി എല്ലാ മായി
ഇനി ഞമ്മക്ക് എല്ലാമായി.

Sunday, July 20, 2008

ഇന്നത്തെ മുദ്രാവാക്യം

എന്തൊക്കെ സംഭവിച്ചാലും ഞങ്ങള്‍ അത് മുതലാക്കും
മുതലാക്കും മുതലാക്കും മുതലക്കണ്ണീര്‍ മുതലാക്കും
വോട്ടിനു വേണ്ടി മുതലാക്കും
അതാണ് അതാണ് ഞ്ഞങ്ങടെ നയം
അതിന് നിങ്ങക്കെന്താ നാട്ടാരേ
പ്പോ പ്പോ നാട്ടാരേ
വോട്ടിനു മാത്രം വാ വാ

ബസ്സ് ജീവനക്കാര്‍ക്ക് ശമ്പള വര്‍ദ്ധനവ് വേണം

ബസ്സ് ചാര്‍ജ് വകയില്‍ ബസ്സ് ഉടമകള്‍ക്ക് നല്ലൊരു തുക കൈവരുന്നുണ്ടത്രെ .
അതുകൊണ്ടുതന്നെ ബസ്സ് തൊഴിലാളികള്‍ക്ക് ശമ്പളത്തില്‍ വര്‍ദ്ധനവ് വേണമെന്ന് അവര്‍ ആവശ്യപ്പെടുന്നു

പണിയെടുത്താല്‍ കൂലി കൊടുക്കണം

അദ്ധ്യാപകര്‍ക്ക് അവധി ദിവസം ശനിയാഴ്ചയാണ് . അന്നേ ദിവസം അവര്‍ക്ക് പണീ ഇല്ല . അപ്പോള്‍ അന്നേദിവസം പണിയെടുപ്പിച്ചാല്‍ കൂലികൊടുത്തുകൂടെ
പണിയെടുത്താല്‍ കൂലി കൊടുക്കരുതെന്ന് ഏത് തൊഴിലാളിവര്‍ഗ്ഗ സിദ്ധാന്തമാണ് വ്യക്തമാക്കുന്നത് ?

ഇന്നലത്തെ ക്ലസ്റ്റര്‍ ആവശ്യമായിരുന്നുവോ ?

ഇന്നലത്തെ ക്ലസ്റ്റര്‍ ആവശ്യമായിരുന്നില്ലെന്നാണ് പല അദ്ധ്യാപകരും പറയുന്നത് ,
ആറാം പ്രവര്‍ത്തിദിനത്തില്‍ ക്ലസ്റ്റര്‍ ബഹിഷ്കരിക്കുമെന്ന് പതിപക്ഷ അദ്ധ്യാപക സംഘടകള്‍ പ്രഖ്യാപിച്ചിരുന്നതാണ് . എന്നിരുന്നാലും ജൂണ്‍ മാസത്തിലെ ക്ലസ്റ്ററില്‍ അവര്‍ പങ്കെടുത്തിരുന്നു. കാരണം പ്രസ്തുത ദിവസം , ആര്‍ജ്ജിത അവധിയായി പരിഗണിക്കാമെന്ന് സര്‍ക്കാര്‍ ആലോചിച്ചിരുന്ന സാഹചര്യത്തിലാണ് അത് . എന്നാല്‍ സര്‍ക്കാര്‍ ആ തീരുമാനം മാറ്റിവെക്കുകയാണ് ചെയ്തത് .
ക്ലസ്റ്ററില്‍ പങ്ക്ടുക്കാത്ത അദ്ധ്യാപകര്‍ക്ക് എതിരെ ഏക്ഷന്‍ എടുക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.
എന്നാല്‍ മിക്കവാറും എല്ലാ ക്ലസ്റ്റര്‍ യോഗങ്ങളു പ്രഹസനമാകാറാണ് പതിവെത്രെ . ഒന്നോ രണ്ടോ അത്ര പ്രവര്‍ത്തന പരിചയമില്ലാത്ത അദ്ധ്യാപകരെ തിരഞ്ഞെടുത്ത് പരിശീലനം നടത്തുമ്പോള്‍ സംഭവിക്കവുന്ന പ്രശ്നങ്ങളൊക്കെ സംഭവിക്കും .ആര്‍ക്കുവേണ്ടിയാണോ ഈ പ്രശ്നം സംഘടിപ്പിക്കുന്നത് അവര്‍ക്ക് ഒരു പ്രയോജനവും ഈ ക്ലസ്റ്റര്‍ പരിശീലനം കൊണ്ട് ലഭിക്കാറില്ലത്രെ .
മാത്രമല്ല ഇങ്ങനെ ശനിയാഴ്ചയും വെക്കേഷനുകളും പ്രവര്‍ത്തിദിനമായി ഉപയോഗിക്കുന്നുവെങ്കില്‍ അദ്ധ്യാപകരെ വെക്കേഷന്‍ സ്റ്റാഫ് ആയി പരിഗണിച്ചാല്‍ പോരെ എന്ന് ചില അധ്യാപികമാര്‍ ചോദിച്ചു.
പുതിയ പഠന സമ്പ്രദായം വന്നപോള്‍ വീട്ടില്‍ പോയാലും പണിയാണ് .
സ്കൂളിലാണെങ്കിലോ ഇരിക്കാന്‍ പോലും നേരമില്ല .
ഈ അവസ്ഥയിലാണ് അധികാരികളേ പേടിച്ച് ക്ലസ്റ്ററില്‍ എത്തിയവര്‍ക്ക് ഉണ്ടായ പ്രശ്നങ്ങള്‍ ?
ഇതൊക്കെ അറിയാവുന്നവര്‍ തന്നെ യാണ് ഭരണപക്ഷ അദ്ധ്യാപക സംഘടനകള്‍ .
എന്നാലും അവര്‍ക്ക് ഇതിനോട് യോജിപ്പും ഉണ്ട് .
അതും വലിയ ഒരു വിഭാഗത്തിന്
പക്ഷെ , ഭരണം ഇല്ലേ , മിണ്ടാന്‍ പറ്റില്ലല്ലോ എന്നതാണ് അവസ്ഥ ?
ക്ലസ്റ്ററിന് ട്രൈ ഔട്ട് എന്ന പരിപാടിയുണ്ട് .
കുട്ടികള്‍ ക്ക് മുന്നില്‍ ഒരു അദ്ധ്യാപകന്‍ അടുത്തയൂണിറ്റിലെ ക്ലാസ് ഇങ്ങനെ യായിരിക്കണമെന്ന് ക്ലാസ്സെടുത്ത് കാണിച്ചു കോടുക്കുന്ന പരിപാടിയാണത്രെ ഇത് .
ഇതും മിക്കപ്പോഴും പരാജയപ്പെടാറാണ് പതിവ് .
ഇതിനു വേണ്ടി ഇന്നലെ കുട്ടികളും വന്നിരുന്നു,
അവര്‍ക്ക് നേരെയും ചില സ്ഥലങ്ങളില്‍ ആക്രമണം നടന്നിരുന്നുവെന്ന് പത്ര റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
അതുകൊണ്ട് തന്നെ സര്‍ക്കാര്‍ വിചാരിച്ചാല്‍ വിദ്യാഭ്യാസ രംഗം അക്രമാ സക്തമാവാതെ നോക്കാം .
അലെങ്കില്‍ മാഷേ ജീവന്‍ വേണമെങ്കില്‍ ഓടിക്കോ , ടീച്ചറെ മാനം വേണമെങ്കില്‍ ഓടിക്കോ എന്ന സ്ഥിതി വരും
പിടി വാശി വിദ്യാഭ്യാസത്തിനോട് വേണമോ ?
ഈ മലയാളം മീഡിയം സ്ക്കുളുകള്‍ - പാവപ്പെട്ടവന്റെ മക്കള്‍ പഠിക്കുന്ന സ്കുളുകള്‍ - എങ്ങനെയെങ്കിലും പിഴച്ചുപോകട്ടെ
ധൈര്യമുണ്ടെങ്കില്‍ - ഇതിനേക്കാളും മോശമായി പഠിപ്പിക്കുന്ന ഇംഗ്ലീഷ് മീഡിയം സ്കൂളുകള്‍ ഉണ്ട്
അവരെ പ്പോയി തടയ്
അപ്പോള്‍ കാണം
അതിന് ചങ്കൂറ്റമുണ്ടോ
ഏതോ ചിലര്‍ ഒരു പുതിയ പാഠപുസ്തകം തന്നെ ഇറക്കിയത്രേ
അവര്‍ അതിന്റെ രുചിയറിഞ്ഞു.
അതിലും മുഴുവന്‍ തെറ്റ്
ചിലരുടെ ധാരണ ഒരു പാഠപുസ്തകം ഇറക്കുക എന്നുവെച്ചാല്‍ അത് സുഖമുള്ള കാര്യമാണേന്നാ
ഇപ്പോഴാ ശരിക്കും വിവരമറിഞ്ഞത്
തെറ്റുകള്‍ സംഭവിക്കുക സ്വാഭാവികമാണ് .
അത് പാഠപുസ്തകമല്ല ഏതൊരു പ്രോഡക്ക്ട് ഇറക്കിയാലും ഉണ്ടാവും
എന്നാല്‍ അതു അറിഞ്ഞ ഉടനെ തിരുത്തണമെന്ന് മാത്രം
അല്ലാതെ അതിന് മാഷന്മാരെ കൊല്ലലല്ല മാര്‍ഗ്ഗം
ഇവര്‍ക്ക് വേണ്ടത്ര വിദ്യാഭ്യാസം അക്കാര്യത്തില്‍ പ്രസ്തുത രാഷ്ട്രീ‍യ പാര്‍ട്ടികള്‍ നല്‍കണം

മാഷേ ഓടിയ്ക്കോ ; ടീച്ചറേ മാനം പോകും ?

മാഷേ ഓടിയ്ക്കോ ; ടീച്ചറേ മാനം പോകും ?
തല വാചകം വായിച്ചല്ലോ . ഇതാണ് നമ്മുടെ കേരളത്തിലെ അവസ്ഥ ?
ഇത് ഇങ്ങനെ ആയാല്‍ മതിയോ ; നമുക്ക് മാറ്റിയെടുക്കേണ്ടെ ?
ഏഴാം ക്ലാസിലെ പാഠപുസ്തകത്തെ ക്കുറിച്ച് ഇവിടെ മുമ്പ് സൂചിപ്പിച്ചിരുന്നു.
അത് കേരളത്തിലെ ജനങ്ങളെ കാര്യമായി ബാധിക്കുന്ന പ്രശ്മ്നമൊന്നുമല്ല എന്ന കാര്യം അതില്‍ നിന്ന് വ്യക്തമാണ് .
എന്നിട്ടും തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് സമരങ്ങളുടെ വേലിയേറ്റം തന്നെ നടന്നു.
എന്നാല്‍ യഥാര്‍ത്ഥത്തില്‍ ജനജീവിതന്നെ ബാധിക്കുന്ന എത്രയോ പ്രശ്നങ്ങള്‍ ഇതിനിടക്ക് കടന്നു പോകുന്നു.
1. സാധനങ്ങളുടെ വില ഉയരുകയാണ് .
2.അടിസ്ഥാന ഭക്ഷ്യ വസ്തുക്കളുടെ വിലയില്‍ ഇനിയൂം കുറവു വന്നിട്ടില്ല.
അതായത് അരിവിലയില്‍ കുറവു വന്നിട്ടില്ല എന്നര്‍ത്ഥം . കറിയില്ലെങ്കിലും ജിവിക്കാം എന്നു വിചാരിച്ചുവെന്ന് മാത്രം
3.പെട്രോള്‍ ഡീസല്‍ വില വര്‍ദ്ധന
4. ബസ് ചാര്‍ജ് വര്‍ധന
5. കറന്റു ചാര്‍ജ് വര്‍ധന
6.അടിക്കടിയുള്ള മിന്നല്‍ ഹര്‍ത്താല്‍ മൂലം ഉള്ള വില കൂടുതല്‍ . കടക്കാ‍ര്‍ എന്തു ചെയ്യും . അവര്‍ അത് കസ്റ്റമേഴ്ദ്സിന്റെ കയ്യില്‍ നിന്ന് ഈടാക്കും . അത്ര തന്നെ
7.ഇത്രക്കേറെ ജനദ്രോഹകരമായ പ്രശ്നങ്ങളുള്ളപ്പോഴാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ ഈ പാര്‍ട്ടികള്‍ ഈ പാഠപുസ്തക വിവാദം മാത്രമായി മുന്നേറുന്നത്
ഇതൊക്കെ മനസ്സിലാക്കാനുള്ള വിവേകം ജനങ്ങള്‍ ക്ക് ഇല്ലെന്നു വെച്ചോ ?
ഇനി അഥവാ പ്രതിപക്ഷവും ഭരണ പക്ഷവും കൂടിയുള്ള ഒത്തുകളിയാണോ ഇത് ?
ചില കാര്യങ്ങള്‍ അങ്ങനെ ചിന്തിപ്പിക്കാന്‍ തോന്നുന്നു.
അതായത് ബസ് ചാര്‍ജ്ജ് വര്‍ദ്ധന തന്നെ ഉദാഹരണമായി എടുക്കാം .
പ്രതിപക്ഷം ഒരു പ്രതിഷേധം വേണ്ടെ എന്ന മട്ടില്‍ പ്രതിഷേധിച്ചു എന്നു മാത്രം
എന്നാല്‍ അതു മതിയോ ?
ബസ്സ് ചാര്‍ജ് കൂട്ടണമെന്ന കാര്യത്തില്‍ തര്‍ക്ക മില്ല
എങ്കിലും ഇങ്ങനെ ഒരു കുത്തനെയുള്ള കൂട്ടല്‍ ആശാസ്യമാണോ ?
മിനിമം ചാ‍ര്‍ജ്ജ് 3 രൂ‍പ ആയത് ഒറ്റ അടിക്ക് 4 രൂപ ആയി .
ഒരു രൂപ യുടെ ഭീമമായ വര്‍ധനവ്
ബസ്സുകാര്‍ ഇപ്പോള്‍ സന്തോഷവാന്മാരാണ് .
വിദ്യാര്‍ത്ഥീ‍കളുടെ വര്‍ദ്ധനവ് ഇല്ലെങ്കിലെന്താ ?
നല്ല ചാകര..
കൂട്ടിയ ചാര്‍ജ്ജ് ഈ ടാക്കിയ അന്ന് ബസ്സുകാര്‍ ഞെട്ടിപ്പോയത്രെ!!
അവര്‍ പോലും വിചാരിച്ചിട്ടില്ല ഇത്രക്ക് കിട്ടുമെന്ന്
ഇപ്പോള്‍ അവര്‍ പറയുന്നത് ഭരണ പക്ഷവും പ്രതിപക്ഷവും വാഴ്വ എന്നാണ്
നമുക്ക് വിഷയത്തിലേക്ക് തിരിച്ചുവരാം
........തുടരും

Saturday, July 19, 2008

നാളത്ത മുദ്രാവാക്യം ?

കണ്ടാടാ കണ്ടോടാ ഞങ്ങള്‍ കാട്ടണ്ത് കണ്ടോടാ
* * ** * *
ആരാണ്ടാ ആരാണ്ടാ കൊന്നത്
കൊന്നവനെ കൊല്ലണം
കൊന്ന് കൊന്ന് ചാകണം
എന്നിട്ട് ഞങ്ങള്‍ കത്തിക്കും
പാഠ പുസ്തകത്തില്‍ കത്തിക്കും
ആര്‍ക്ക ആര്‍ക്ക നൊന്തത്
ഞങ്ങള്‍ക്കല്ല ഞ്ഞങ്ങള്‍ക്കല്ല
നീയാ നീയ കൊന്നത്
അവരാ അവരാ കൊന്നത്
എന്തായി എന്തായി ?
കൊന്നീട്ടിപ്പോള്‍ എന്തായി
ഓടിക്കോ ഓടിക്കോ
ജീവന്‍ വേണേല് ഓടിക്കോ

നിങ്ങളുടെ ഭാവി ഈ ആഴ്ചയില്‍ (ബ്ലോഗ് ജ്യോതിഷം )


(20-7-08 മുതല്‍ 27-7-08 വരെ)


അശ്വതി:


സ്വത സിദ്ധമായ വാഗ് ചാതുരിയാല്‍ ആളുകളെ ആകര്‍ഷിക്കാന്‍ ഇടയുണ്ട് . ശരീരത്തിന് ക്ഷീണം ഉണ്ടാകും . ഈശ്വര ഭജന ഉത്തമം

.സുഹൃത്തുക്കളായി നടിക്കുന്ന ചിലരെ സൂക്ഷിക്കണം.
തിങ്കള്‍ ചീത്ത ദിവസം

ഭരണി :

ബുദ്ധിപരമായ തീരുമാനങ്ങളെടുക്കും . ഉപരിപഠനത്തിന് ശ്രമിക്കും .ഭാവിക്കു വേണ്ടി പരിശ്രമിക്കും . അനാവശ്യകാര്യങ്ങളിലിടപെടും

കാര്‍ത്തിക:

നേരമ്പോക്കിനു ചെയ്യുന്ന പലതും ഗുണപ്രദമായി വരും . വിനോദത്തില്‍ ഏര്‍പ്പെടുമ്പോള്‍ ശ്രദ്ധിക്കുക. ബുധനാഴ്ച സൂക്ഷിക്കണം

രോഹിണി:

ശത്രുക്കാള്‍ വര്‍ദ്ധിക്കും . പണച്ചെലവ് അമിതമാകും . സഹോദരന്മാര്‍ മുഖേന ബുദ്ധിമുട്ടുണ്ടാകും .സുഖദുഖമിശ്രണഫലം.


മകയിരം:

ആരുമായും വഴക്കിന് പോകാതിരിക്കുക. വാക്കുകള്‍ സൂക്ഷിച്ച് ഉപയ്യോഗിക്കുക. പറച്ചിലല്ല പ്രവൃത്തിയാണ് നല്ലത് . കഠിനാദ്ധ്വാനികള്‍ക്ക്

നല്ല ആഴ്ച



തിരുവാതിര:

പണച്ചെലവ് വര്‍ദ്ധിക്കും . മതാപിതാക്കള്‍ മുഖേന ബുദ്ധിമുട്ടുണ്ടാകും . ഈശ്വര ഭജന അത്യാവശ്യം


പുണര്‍തം:

വിദേശത്തുനിന്ന് ശുഭവാര്‍ത്ത കേള്‍ക്കും . സുഹൃത്തുക്കള്‍ മുഖേന നല്ല ഗുണം വരും . സന്താനങ്ങള്‍ സൌഭാഗ്യം കൊണ്ടുവരും



പൂയ്യം:

ഭരണപരമായ കാര്യങ്ങളില്‍ ഇടപെടൂം. ആര്‍ക്കും വേണ്ടാത്ത പ്രശ്നങ്ങള്‍ തലയില്‍ വലിച്ചുവെക്കും .ഊഹക്കച്ചവടത്തില്‍ ഏര്‍പ്പെടുനവര്‍

സൂക്ഷിക്കുക

ആയില്യം :

വിദ്യാര്‍ത്ഥികള്‍ക്ക് നല്ല കാലം . സാമ്പത്തിക പുരോഗതിയുണ്ടാകും . ചതിയില്‍ പ്പേടാതേ സൂക്ഷിക്കുക




മകം :

ആരുമായും അടുക്കുമ്പോള്‍ ശ്രദ്ധിക്കുക. അപരിചിതരുമായി പങ്കുകച്ചവടത്തില്‍ ഏര്‍പ്പെടാതിരിക്കുക . ഗൃഹനിര്‍മ്മാണം ശുഭമായി കാണുന്നു.

പൂരം:

ഉത്സാവാഘോഷത്തില്‍ പങ്കെടുക്കും . വിദ്യാഭ്യാ‍സ പുരോഗതിയുണ്ടാകും . സാഹിത്യ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പേടും . തിങ്കള്‍ ശ്രദ്ധിക്കുക


ഉത്രം:

അന്യര്‍ പറയുന്നത് ചെവികൊടുക്കാതിരിക്കുക . ഭക്ഷണ സുഖം കുറയും . പ്രാ‍ദേശിക തലത്തില്‍ ചില പ്രശ്നങ്ങളുണ്ടാകും



അത്തം :

ജലദോഷം ഉണ്ടാകാന്‍ സാ‍ദ്ധ്യതയുണ്ട് . ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധപുലര്‍ത്തണം . ഭക്ഷണം തൃപ്തികരമാവില്ല .


ചിത്തിര:

ഭാര്യമാരെ സൂക്ഷിക്കുക . അവര്‍ മുഖേന കുടുംബത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാകും . പണച്ചെലവ് ഊണ്ടാകും . വെള്ളി ക്ഷേത്രദര്‍ശനം

അഭികാമ്യം.

ചോതി:

പെട്ടെന്ന് ദേഷ്യം വരുന്ന വരാണ് ഇക്കുട്ടര്‍ . അനാവശ്യമായി ചോദ്യങ്ങള്‍ അവര്‍ സന്ദര്‍ഭം നോക്കാതെ ഉന്നയിക്കും, അത്

അപകടകരമാണ്.


വിശാഖം :

പൂക്കളെ ഇഷ്ടപ്പെടുക്കവരാണിവര്‍ . പച്ചക്കറി കൃഷിയില്‍ ശ്രദ്ധവെച്ചാല്‍ നന്ന് . ആരോഗ്യം ശുഭകരം

അനിഴം:

മരുമക്കള്‍ മുഖേന പ്രശ്നങ്ങള്‍ ഉണ്ടാകാം . തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയാത്ത സന്ദര്‍ഭങ്ങള്‍ ഉണ്ടാകാം മോശമാ‍യ ആഴ്ച

തൃക്കേട്ട:

ചില കാര്യങ്ങള്‍ കേട്ടില്ലെന്ന് നടിക്കും .ഇത് ആപത്ത് ഉണ്ടാക്കും . മൂത്തവര്‍ പറയുന്നത് കേട്ട് അനുസരിക്കുക

മൂലം:

മലമുകളിലെ കയറി ആരാധന നടത്തിയ അനുഭവം ഉണ്ടാകും. നല്ല സ്വപ്നങ്ങള്‍ ഉണ്ടാകും . നല്ല ആഴ്ച.




പൂരാടം :

പുതിയ വസ്ത്രങ്ങള്‍ ലഭിക്കും . ആരേയു അവിശ്വസിക്കതക്ക പ്രശ്നങ്ങള്‍ ഉണ്ടാവില്ല . ഭാര്യയുമായി കലഹിക്കും.

ഉത്രാടം :

ആരാധനാലയങ്ങള്‍ വിദ്യാലയങ്ങള്‍ എന്നിവ സന്ദര്‍ശിക്കും . അയല്‍ക്കരുമായി ശത്രുതയിലേര്‍പ്പെടും . ശ്വാനന്മാരെ സൂക്ഷിക്കുക

തിരുവോണം


വളര്‍ത്തു മൃഗങ്ങളെ സൂക്ഷിക്കുക . പുനര്‍ജന്മത്തില്‍ വിശ്വസിക്കേണ്ടിവരും . പിതാ‍മഹന്മാരുമായി അടുപ്പമുള്ളവരെ സ്വപ്മ്നത്തില്‍ കാണും.



അവിട്ടം:

പാഠപുസ്തകവുമായി ബന്ധപ്പേട്ട് പ്രവര്‍ത്തീക്കും . ചില പ്രശ്നങ്ങളില്‍ ഇടപെടാന്‍ സാദ്ധ്യതയുണ്ട് . സ്ത്രീകളെ സൂക്ഷിക്കുക
ചതയം:


പൂരോരുട്ടാതി:

ഉത്തരം കിട്ടാത്ത പ്രശ്നങ്ങള്‍ ഉണ്ടാകും . പ്രഭാതത്തില്‍ നേരത്തെ എണീറ്റ് ജോലി തടങ്ങണം

ഉത്രട്ടാതി:

കാര്യമായി ഒരു പണിയുമില്ലാത്ത ആഴ്ച് . സുഹൃത്തുക്കള്‍ ബോറടിപ്പിക്കും . പണച്ചെലവ് ...

രേവതി:

ബഹുമുഖ വ്യക്തിത്വം പ്രകടിപ്പിക്കും . അന്ധവിശ്വാസങ്ങള്‍ക്ക് അടിമപ്പേടും . ഭൂമി സംബന്ധമായ ഇടപാടില്‍ ആശങ്കയുണ്ടാക്കും

Thursday, July 17, 2008

ഹായ് മുദ്രാ‍വാക്യം




എന്തായി എന്തായി കത്തിക്കല്‍ എന്തായി**** കത്തിച്ചോ കത്തിച്ചോ ആണവ കരാര്‍ കത്തിച്ചോ****കത്തിച്ചോ , കത്തിച്ചോ വീട്ടിലെ അടുക്കളേല്‍ കത്തിച്ചോ***മഴ മഴ കുട കുട വീട്ടീപ്പോയി കത്തിക്കെടാ





ഫ്ലാഷ് മുദ്രാവാദ്യം





ആര്‍ക്കും വേണമെങ്കില്‍ പങ്കെടുക്കാം ; നടപ്പില്‍ വരുത്താം

ഒന്നു വിവര്‍ത്തനം ചെയ്തു നോക്കാമോ ( ഹാസ്യം )

THE TRAIN GOES THROUGH THE MOUNTAIN`S HOLE

ആകാശവാണി അടച്ചുപൂട്ടുമോ ?

ഇമ്മാതിരി എഫ് .എം സ്റ്റേഷനുകള്‍ വന്നാ‍ല്‍ പ്പിന്നെ ആകാശവാണി അടച്ചുപൂട്ടേണ്ടി വരുമോ എന്ന സംശയം ന്യായമായി പലര്‍ക്കും ഉണ്ടാകാം . എന്തുചെയ്യാം . അല്ലാതെ എന്തു പറയാന്‍

കുളിക്കേണ്ടതെപ്പോള്‍

ഉണ്ടു കുളിക്കണോനെ കണ്ടാല്‍ കുളിക്കണം

Monday, July 14, 2008

ഒരു പുഴു ഉണ്ടാക്കിയ പ്രശ്നം ( ഹാസ്യം )

കഴിഞ്ഞ ദിവസം കൂട്ടുകാരുമൊത്ത് വെറുതെ ഇരിക്കുമ്പോഴാണ് പുഴുവിനെ ക്കുറിച്ച് ചര്‍ച്ച വന്നത് .

പുഴു എന്നൊരു ജീവി ഇല്ലത്രെ .അത് ഒരു ജീവിയുടെ പരിണാമഘട്ടത്തിലെ ഒരു അവസ്ഥ മാത്രമാണെന്ന് ജോണച്ചന്‍ ( മൈക്രോ ബയോളജി ) വ്യക്തമാക്കി .

പക്ഷെ , പുഴുവിനെ ഉപ്പും മുളകും തേച്ച് വെളിച്ചെണ്ണയില്‍ വറുത്ത് ചൈനക്കാര്‍ കഴിക്കാറുണ്ടെന്ന് ജബ്ബാര്‍
( ഹോട്ടല്‍ മാനേജ് മെന്റ് )വ്യക്തമാക്കി .

ഇങ്ങനെ പുഴുപുരാണം ചര്‍ച്ച തുടങ്ങിയപ്പോള്‍ ബഷീര്‍ ( മലയാളം ട്യൂഷന്‍ മാഷ് ) ഒരു കഥ പറഞ്ഞു.


( ബഷീറിനെ ക്കുറിച്ചുള്ള കഥ വായിക്കണമെങ്കില്‍

ഇവിടെ,

ക്ലിക്കൂ .)


എം കൃഷ്ണന്‍ നായര്‍ ആരുടെയൊ കവിതയെ വിമര്‍ശിച്ചുകൊണ്ടാണത്രേ ഈ പുഴു പുരാണം എഴുതിയത് .

ഒരു ദിവസം ഒരു പരിചയക്കാരന്‍ യുവാവ് കൃഷ്ണന്‍ നായരെ കാണുവാന്‍ വന്നു.

യുവാവാവട്ടെ അല്പം മന്ദബുദ്ധിയായിരുന്നു.

കൃഷ്ണന്‍ നായര്‍ യുവാവിനോട് ഇരിക്കാന്‍ പറഞ്ഞ് കുശലം തുടങ്ങി .

യുവാവിന്റെ കണ്ണു രണ്ടും ചുവന്നിരുന്നു.

കൃഷ്ണന്‍ നായര്‍ ഈ ചുവപ്പിന്റെ കാര്യം അന്വേഷിച്ചു.

യുവാവ് അല്പം പരുങ്ങിയ ശേഷം കാര്യം പറഞ്ഞൂ.

ഇന്നലെ പ്രസ്തുത യുവാവ് ഒരു മീറ്റിംഗിന് പോയിരുന്നത്രെ!

ഒരു സാംസ്കാരിക യോഗം .

പേരെടുത്ത സാഹിത്യകാരനാ‍യിരുന്നു ഉദ്‌ഘാടകന്‍ .

നൂറുകണക്കിനാളുകള്‍ മീറ്റിംഗിനുണ്ടായിരുന്നു.

യുവാവിന് ഇരിക്കാന്‍ സീറ്റ് കിട്ടിയത് ഏറ്റവും പിന്നിലായിരുന്നു.

അതുകൊണ്ട് കുഴപ്പവുമൊന്നും ഇല്ല; പ്രാസംഗികനെ കാണുകയും കേള്‍ക്കുകയും ചെയ്യാം .

യുവാവിന്റെ തൊട്ടുമുന്നിലായി കസേരയില്‍ ഒരു സ്ത്രീ ഇരുന്നിരുന്നു.

വെളുത്തു തുടുത്ത ഒരു നാല്പതുകാരി സുന്ദരി !!

മുടിയൊക്കെ പ്രത്യേക രൂപത്തില്‍ കെട്ടിവെച്ച് ബ്ലൌസിന്റെ പിന്‍‌കഴുത്ത് ഇറക്കാന്‍ പറ്റുന്നത്ര ഇറക്കിയായിരുന്നു അവരുടെ ഡ്രസ്സിംഗ് .

പിന്നിലിരുന്ന യുവാവ് കഴിയുന്നത്ര ‘ പിന്‍ ദൃശ്യം ‘ ആസ്വദിച്ചു.

അപ്പോഴാണ് യുവാ‍വ് ഒരു കാര്യം ശ്രദ്ധിച്ചത് .....

ഒരു ചെറിയ പുഴു..... അതും ചൊറിയന്‍ പുഴു ...... ആ സ്ത്രീയുടെ പിന്‍‌ഭാഗത്തെ ജാക്കറ്റില്‍ ഇഴയുന്നു.

കാഴ്ചക്കാരന് അത് അസ്വസ്തത ഉളവാക്കി.

അതാ ആ പുഴു തന്റെ ജൈത്ര യാത്ര തുടരുകയാണ് .

വീണ്ടും മുകളിലേക്ക് ....

അതായത് ജാക്കറ്റില്‍ നിന്ന് വെളുത്തു തുടുത്ത് ചുവന്ന ത്വക്കിലേക്കായി അതിന്റെ പ്രയാണം .

അങ്ങനെ കഴുത്തു വഴി തലയിലേക്കാണ് അതിന്റെ ലക്ഷ്യമെന്ന് കാഴ്ചക്കാരന്‍ യുവാ‍വിന് മനസ്സിലായി.

സ്ത്രീയാണെങ്കിലോ ഇതൊന്നും അറിയുന്നില്ല.

യുവാവിനാണെങ്കിലൊ എന്തെങ്കിലും ഒന്ന് ഈ അസന്നിഗ്ദ ഘട്ടത്തില്‍ ചെയ്തേ പറ്റൂ.

പിന്നെ മടിച്ചില്ല ; യുവാവ് കൈകൊണ്ട് ആ പുഴുവിനെ ആ സ്ത്രീയുടെ പുറത്തു നിന്ന് എടുത്തു.

തന്റെ ജാക്കറ്റിന്റെ തുണിയില്ലാതെ കിടന്നിരുന്ന പുറം ഭാഗത്ത് ആരോ വിരല്‍ കൊണ്ട് തോണ്ടിയ അനുഭവമാണ് ആ സ്ത്രീക്കുണ്ടായത് .

അവര്‍ രോഷത്തോടെ തിരിഞ്ഞു നോക്കി.

യുവാവാകട്ടെ താന്‍ ചെയ്ത് സഹായത്തിന് ആ സുന്ദരിയായ സ്ത്രീ നന്ദിയുടെ തേന്‍ പുരണ്ട വാക്കുകള്‍ പറയുമെന്ന് പ്രതീക്ഷിച്ചുകൊണ്ട് പുഞ്ചിരിച്ചികൊണ്ട് കാത്തിരിക്കുകയാണ് .

ആ സ്ത്രീ തിരിഞ്ഞു നോക്കിയപ്പോള്‍ കണ്ടത് സന്തോഷത്തോടെ വഷളന്‍ ചിരി ചിരിച്ചിരിക്കുന്ന ഒരു യുവാവിനെയാണ് .

പുറത്ത് കൈവെച്ചതും പോരാ ‘വഷളന്‍ചിരി‘ ചിരിക്കുകയും ചെയ്യുന്നു.

പിന്നെ , ആ സ്ത്രീ രണ്ടാമതൊന്ന് ആലോചിച്ചില്ല .

കാലിലെ ഹൈഹീല്‍ ചെരിപ്പെടുത്ത് യുവാവിന്റെ ഇടതു കവിളില്‍ ഒന്നു കൊടുത്തു.

അങ്ങനെ ആ അടി അല്പം കണ്ണിലും ആയിപ്പോയി .

അതാണ് ഇടതുകണ്ണ് ചുവന്നത് .

യുവാവ് കൃഷ്ണന്‍ നായരോട് വിശദമാക്കി .

കൃഷ്ണന്‍ നായര്‍ ക്ക് പാവം തോന്നി .

“ അത് ശരി , അങ്ങനെയാണ് അല്ലേ . അപ്പോള്‍ വലതു കണ്ണു ചുവന്നതോ “ കൃഷ്ണന്‍ നായര്‍ വീണ്ടും യുവാവിനോട് ചോദിച്ചു

അതോ അത് ...

യുവാവ് വീണ്ടും പറഞ്ഞു തുടങ്ങി ...................

സ്ത്രീ യുടെ കയ്യില്‍ നിന്ന് അടികിട്ടി അഞ്ചുമിനിട്ടുകഴിഞ്ഞപ്പോള്‍ യുവാവിന് ഒരു കാര്യം ബോധ്യമായി .

താന്‍ ആ സ്ത്രീയുടെ പുറത്തിരുന്ന പുഴു വിനെ എടുത്തത് തെറ്റായിപ്പോയി.

ഇനി ആ തെറ്റ് തിരുത്തണം .

അതിനെന്താ ഒരു വഴി ?

യുവാവ് വേഗം തന്നെ വഴി കണ്ടു പിടിച്ചു!

അത് ഉടനെ പ്രാവര്‍ത്തികമാക്കുവാന്‍ തീരുമാനിക്കുകയും ചെയ്തു.

പിന്നെ മടിച്ചില്ല....

എടുത്ത പുഴുവിനെ വീണ്ടും യഥാ സ്ഥാനത്തുതന്നെ കൊണ്ടുവന്നു വെച്ചു.

(ഇതോടെ പ്രശ്നം തീന്നല്ലോ എന്ന് യുവാവ് ....

ഇനി സ്നേഹമാവാമല്ലോ എന്ന് യുവാവ് ..)

വിണ്ടും പുറത്ത് തോണ്ടല്‍ കിട്ടിയപ്പോള്‍ ആ സ്ത്രീ ഇരട്ടി രോഷാകുലയായി.

അവര്‍ എണിറ്റു നിന്ന് , തിരിഞ്ഞു നോക്കി .

അഞ്ചുമ്മിനിട്ടിനു മുമ്പേ തന്റെ കൈയ്യില്‍ നിന്ന് ചെരിപ്പുകൊണ്ട് അടി കിട്ടിയ ആ യുവാവ് പിന്നേയും തന്നെ നോക്കി ഇളിക്കുന്നു.

പിന്നെ , അവര്‍ അമാന്തിച്ചില്ല , വീണ്ടും ഹൈഹീല്‍ ചെരിപ്പെടുത്ത് വലതുകവിളില്‍ ആഞ്ഞടിച്ചു.

അതാണ് വലതു കണ്ണിന്റെ ചുവപ്പിനു കാരണം .

യുവാവ് പറഞ്ഞു നിര്‍ത്തി .

എം കൃഷ്ണന്‍ നായര്‍ വീണ്ടും എഴുതി ..

ഈ യുവാവിനെപ്പോലെയാണ് ഇപ്പോഴത്തെ കവികള്‍ ..

അതിനാല്‍ കവിതയുടെ കണ്ണുകള്‍ ചുവന്നു കൊണ്ടേയിരിക്കുന്നു.

ബഷീര്‍ മാഷ് പറഞു നിറുത്തി .

അപ്പോഴേക്കും നേരം ഇരുട്ടി .

ഇനി അടുത്തദിവസം കാണാമെന്നു പറഞ്ഞ് ഞങ്ങള്‍ പിരിഞ്ഞു.

പെരുകുന്ന ഗര്‍ഭപാത്രശസ്ത്രക്രിയകള്‍ക്ക് കാരണം

ഞാന്‍ കഴിഞ്ഞ ദിവസം പെരുകുന്ന ഗര്‍ഭപാത്രശസ്ത്രക്രിയകള്‍ എന്നൊരു പോസ്റ്റ് ഇട്ടിരുന്നു.
ആ വിഷയത്തില്‍ അത്യധികം ഉത്‌കണ്ഠ പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.
കേരളത്തിലാണ് ഈ പ്രശ്നം ഇത്തരത്തില്‍ വഷളായിക്കൊണ്ടിരിക്കുന്നത് .
എന്നിരുന്നാലും ജാന്‍സീറാണിമാരെപ്പോലെ വീര്യമുള്ള വനിതാ ബ്ലോഗര്‍മാര്‍ ഉണ്ടായിട്ടും ഇത്തരത്തില്‍ - മനുഷ്യവംശത്തിനുതന്നെ ഹാനി

സംഭവിക്കാവുന്ന കാര്യങ്ങളിലേയ്ക്ക് നീങ്ങിത്തുടങ്ങിയിട്ടുപോലും- പ്രതികരണങ്ങള്‍ ഒന്നും കണ്ടില്ല.
എങ്കിലും ഈ സന്ദര്‍ഭത്തില്‍ ബ്ലോഗില്‍ അറിയപ്പെടുന്ന നമ്മുടെ ഡോക്ടര്‍ക്ക് ഞാന്‍ രാമനുണ്ണി മാഷുടെ ഈ പോസ്റ്റില്‍

ഇവിടെ

ഒരു കമന്റു മുഖേന ഈ പ്രശ്നത്തിലേക്ക് ക്ഷണിച്ചു.
അദ്ദേഹം എന്റെ പോസ്റ്റില്‍ ഇട്ട കമന്റ് ഈ സന്ദര്‍ഭത്തില്‍ ഒരു പോസ്റ്റായി പ്രസിദ്ധീകരിക്കണമെന്ന് എനിക്കു തോന്നി .
അതുകൊണ്ട് അത് താഴെ കോടുക്കുന്നു

ആദ്യമായി ഈ ബ്ലോഗിലേക്ക് ക്ഷണിച്ചതിനു നന്ദി പറയട്ടെ.

ഗര്‍ഭപാത്രം നീക്കം ചെയ്യല്‍ സര്‍ജ്ജറി ഇപ്പോള്‍ ഒരു ഫാഷനാകുന്നുണ്ട് എന്ന് പറയാതെ വയ്യ.
മുന്‍പൊക്കെ ഈ ദുരവസ്ഥ ടോണ്‍സിത്സ് ഗ്രന്ഥിക്കായിരുന്നു:-) ഇപ്പോള്‍ ആന്റീബയോട്ടിക്കുകള്‍ കൂടുതലായി വന്നതും ടോണ്‍സിത്സ്

എടുത്തുകളയുന്നതിനെതിരേ ശക്തമായ സയന്റിഫിക് തെളിവുകളും വന്നപ്പോള്‍ അതു ഏറേക്കുറേ നിന്നിട്ടുണ്ട്.

ഗര്‍ഭപാത്രത്തില്‍ നിന്നും മാസമുറയുമായി ബന്ധപ്പെട്ട് വരുന്ന അമിതമായ രക്തസ്സ്രാവം ആണ് ഗര്‍ഭപാത്രം എടുത്തുകളയുന്നതിന്റെ

പ്രധാനകാരണങ്ങളിലൊന്ന്. പലപ്പോഴും കൃത്യമായ ‘ഒറ്റ കാരണം’ ഈ പ്രശ്നത്തിനുകാണാറില്ലെങ്കിലും ഹോര്‍മോണ്‍ വ്യതിയാനങ്ങളാണ്

ഈ പ്രശ്നങ്ങളില്‍ പലതിനു പിന്നിലും എന്ന് കണ്ടെത്തിയിട്ടുണ്ട്. അതായത് ഈസ്ട്രജന്‍, പ്രൊജെസ്ട്രോണ്‍ എന്നീ സ്ത്രൈണ

ഹോര്‍മോണുകളുടെ ബാലന്‍സ് തെറ്റുന്ന അവസ്ഥ. ഇതിന്റെ ചികിത്സ യഥാര്‍ത്ഥത്തില്‍ ഗര്‍ഭപാത്രം നീക്കം ചെയ്യലല്ല. മറിച്ച് തെറ്റിപ്പോയ

ബാലന്‍സ് ശരിയാക്കാനായി ഹോര്‍മോണ്‍ ഗുളിക ചെറിയൊരു കാലത്തേയ്ക്ക് ഉപയോഗിക്കലാണ്. ആറുമാസം വരെ ഇങ്ങനെ

മരുന്നുപയോഗിച്ചിട്ടും മാസമുറസംബന്ധിയായ അമിത ബ്ലീഡിംഗ് നില്‍ക്കുന്നില്ലെങ്കില്‍ മാത്രമേ ഗര്‍ഭപാത്രം നീക്കം ചെയ്യുന്നതിനേ കുറിച്ചു

ആലോചിക്കാവൂ എന്നാണ് ക്ലിനിക്കല്‍ തെളിവുകള്‍ കാണിക്കുന്നത്. അതും സ്ത്രീയുടെ ആരോഗ്യത്തെ ഈ ബ്ലീഡിംഗ് കാര്യമായി

ബാധിക്കുമെങ്കില്‍ മാത്രം. അതിനു മുന്‍പ് ഗര്‍ഭപാത്രത്തിനുള്‍വശം ചുരണ്ടി ബ്ലീഡ് ചെയ്യുന്ന കലകളെ കളയുന്നതുപോലുള്ള ശസ്ത്രക്രിയേതര
രീതികളും പരീക്ഷിക്കാവുന്നതാണ്. എന്നാല്‍ ഇന്ന് രോഗിയുടെയും ഡോക്ടറുടെയും ക്ഷമ തീരേക്കുറവാണ്. ആറുമാസമൊക്കെ വെയിറ്റ്
ചെയ്യാന്‍ ഇപ്പോള്‍ ആര്‍ക്കും സമയമില്ല. “ഡോക്ടറേ ഈ ദുരിതം ഒന്നവസാനിപ്പിക്ക്” എന്ന മട്ടില്‍ അപേക്ഷ വരുന്നതു സാധാരണം.
ഡോക്ടര്‍ക്കും സൌകര്യം - സര്‍ജ്ജറിയൊന്നിന് മോശമില്ലാത്ത തുക കിട്ടും - പ്രൈവറ്റ് ആശുപത്രിയാണെങ്കില്‍ :)
രോഗിയെയും കുറ്റം പറയാനാവില്ല - അവളുടെ ജീവിതം ന്നൂറു നൂലാമാലകളിലാണ്. അതിനിടെയാണ് ഈ ബ്ലീഡിംഗും വയറ്റു വേദനയും അലട്ടുന്നത്. സ്വാഭാവികമായും എടുത്തുകളഞ്ഞാല്‍ വലിയ കുഴപ്പമൊന്നുമില്ല എന്നു കരുതപ്പെടുന്ന അവയവം പിന്നെ ഈ മെനക്കേട് സഹിച്ച് വച്ചോണ്ടിരിക്കുന്നതെന്തിന് എന്ന് തോന്നാമല്ലൊ.
ഗര്‍ഭപാത്രത്തിലെ മുഴകള്‍ - ഫൈബ്രോയിഡ് പോലുള്ളവ - ഇന്ന് സാധാരണയായിട്ടുണ്ട്. ഇത് ട്യൂമര്‍ ആയിക്കാണാമെങ്കിലും
സാമ്പ്രദായികാര്‍ത്ഥത്തില്‍ ഇതു കാന്‍സറോ അത്തര്‍ം രൂക്ഷതയുള്ളതോ ആയ രോഗമല്ല കേട്ടോ. ഫൈബ്രോയിഡുകളും ഹോര്‍മോണിന്റെ വ്യതിയാനങ്ങള്‍ക്കനുസരിച്ച് വളര്‍ച്ചപ്രാപിക്കുമെങ്കിലും മാസമുറ നില്‍ക്കുന്ന പ്രായമായാല്‍ ( 45 - 50 വയസ് ആകുമ്പൊള്‍) പിന്നെ ഗര്‍ഭപാത്രം കളയാതെ തന്നെ പ്രശ്നം പരിഹൃതമാകും. മുഴ ഈസ്ട്രജന്‍ അളവ് കുറയുന്നതിനനുസരിച്ച് ചുരുങ്ങി വരും. ഇവിടെയും മുകളില്‍ പറഞ്ഞ ക്ഷമയുടെ പ്രശ്നം തന്നെ. 40 വയസ്സുള്ള സ്ത്രീക്ക് ഈ മുഴ മൂലം മാസക്കുളിക്കാലത്ത് സ്ഥിരം വേദനയും മറ്റും വരുമ്പോള്‍ സ്വാഭാവികമായും അവള്‍ 5വര്‍ഷമൊന്നും കാത്തിരിക്കാറില്ല. മരുന്നില്‍ നില്‍ക്കാത്ത ഇത്തരം പ്രശ്നങ്ങള്‍ക്ക് സര്‍ജ്ജറിയിലൂടെ അവര്‍ പരിഹാരം കാണുന്നു.

[ഇനിയും ഒരുപാടെഴുതാനുണ്ട് ഈ വിഷയത്തെ പറ്റി.
ഐ.എം.ഏ, കേരളാ ഫെഡറേഷന്‍ ഒഫ് ഒബ്സ്റ്റട്രീഷ്യന്‍സ് & ഗൈനക്കോളജിസ്റ്റ് - kFOG തുടങ്ങിയവരുടെ പഠനങ്ങള്‍ ചിലത് വന്നിട്ടുണ്ട്.

കൂടുതല്‍ സൌകര്യം കിട്ടുമ്പോള്‍ ക്യാന്‍സറുകളെ കുറിച്ചും എഴുതാം.]

സൂരജ് ചേട്ടാ നന്ദി.
എങ്കിലും ഞാന്‍ ചില ചോദ്യങ്ങള്‍ കൂടി ഉന്നയിക്കുകയാണ്
1.ഗര്‍ഭപാത്രത്തില്‍ അമിത രക്തസ്രാവമുണ്ടാവാനുള്ള കാരണമെന്ത് ?
2.വ്യായാമം ചെയ്യുകയാണെങ്കില്‍ ഈ അവസ്ഥക്ക് കുറവുവരുമോ
3. പണ്ടത്തെ കാലത്ത് സ്ത്രീകള്‍ വെള്ളം കോരുക , നിലം അടിക്കുക , നിലം തുടക്കുക , അമ്മിയില്‍ അരക്കുക , മുറ്റമടിക്കുക , ഉരലില്‍

ഇടിക്കുക എന്നീജോലികള്‍ ചെയ്തിരുന്നല്ലോ . ഇത്തരത്തിലുള്ള ജോലികള്‍ ഗര്‍ഭപാത്രത്തിലെ അമിത രക്തസ്രാവം ഇല്ലാതാക്കാനും

ഗര്‍ഭപാത്രത്തില്‍ ട്യൂമര്‍ ഇല്ലാതാക്കാനും സഹായിച്ചീട്ടുണ്ടോ ?
4.എന്തുകൊണ്ടാണ് ഗര്‍ഭപാത്രത്തില്‍ ട്യൂമര്‍ വളരാന്‍ കാരണം ?
5.നാം കഴിക്കുന്ന ആഹാരവുമായി ഇതിന് ബന്ധമുണ്ടോ ? പ്രത്യേകിച്ച് ഫ്രിഡ്‌ജിന്റെ വിപണി വന്നതോടെ ആഹാരം സൂക്ഷിച്ചുവെക്കുകയും

ആവശ്യമുള്ളപ്പോള്‍ ഉപയോഗിക്കുകയും ചെയ്യുന്ന രീതി നിലവില്‍ വന്നല്ലോ ? അമിതമായി ഇറച്ചി കഴിച്ചാല്‍ ഗര്‍ഭപാത്രത്തീല്‍ ട്യൂമര്‍

ഉണ്ടാകുമോ ?
6.ഗര്‍ഭപാത്രം നീക്കം ചെയ്താല്‍ മാനസിക തലത്തില്‍ സ്ത്രീയുടെ അവസ്ഥ എന്തായിരിക്കും ? സ്ത്രൈണവികാരങ്ങള്‍ ഉണ്ടാകുമോ ?
ഇതുംകൂടി ചര്‍ച്ചയ്ക്ക് വിധേയമാക്കണമെന്ന് ഞാന്‍ ബ്ലോഗ് ലോകത്തോട് അഭ്യര്‍ത്ഥിക്കുന്നു.

* * * * * * * * * *

ഇനി ഞാന്‍ ഒരു കാര്യം പ്രഖ്യാപിക്കുകയാണ് .
തനിക്കും താന്‍ അടങ്ങുന്ന സമൂഹത്തിനും ആവശ്യമുള്ള കാര്യത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുകയും ചിന്തിക്കുകയും അറിയുവാന്‍ ശ്രമിക്കുകയും ചെയ്യുന്നതല്ലേ നല്ലത്
അല്ലെങ്കില്‍ ഒരു ഗുണവുമില്ല .
ഇക്കാര്യത്തെക്കുറിച്ച് “സന്ദേശം“ എന്ന ബ്ലോഗില്‍ “മീനാക്ഷി“ എന്ന ബ്ലോഗര്‍ വ്യക്തമാക്കുന്നുണ്ട് . വളരേ ലളിതമായ ഉദാഹരണത്തോടെ !!

വിനോദയാത്ര എന്ന സത്യന്‍ അന്തിക്കാടിന്റെ സിനിമയുണ്ട് .
അതില്‍ മീരാ ജാസ്മിനോട് ദിലീപ് പ്രേമാഭ്യര്‍ത്ഥന നടത്തുമ്പോള്‍ ---
ഒരു ജീവിതം കരുപ്പിടിപ്പിക്കുന്നതിനാവശ്യമായ കാര്യങ്ങളെക്കുറിച്ച് അറിയുമോ എന്ന മറുചോദ്യം ഉന്നയിക്കുന്നുണ്ട്
“ വെളിച്ചെണ്ണ കിലോക്ക് എന്താ വില ?”
“ അരി കിലോവിന് എന്താ വില “
“പഞ്ചസാര കിലോക്ക് എന്താ വില “
ഇതൊന്നും ദിലീപ് എന്ന പ്രേമാര്‍ഭ്യര്‍ത്ഥിക്കറിയില്ല.
അതുകൊണ്ട് പുരുഷബ്ലോഗര്‍മാരേ ശ്രദ്ധിക്കുവിന്‍ !
സ്ത്രീ ബ്ലോഗര്‍ മാരേ ശ്രദ്ധിക്കുവിന്‍ !
നിങ്ങള്‍ ആണവ കരാറിനെകുറിച്ച് ചിന്തിക്കേണ്ട !
അവനവന്റെ മക്കളെക്കുറിച്ച് ചിന്തിക്കൂ !
ക്യൂബയിലും പോളണ്ടിലും എന്തുവേണമെങ്കിലും നടന്നോട്ടെ .
പുനിതാ ബ്ലോഗര്‍മാരേ .........
നിങ്ങള്‍ കവിതയെഴുതി നേരം കളയല്ലേ ........
മക്കള്‍ക്ക് നാല് സാരോപദേശകഥകള്‍ പറഞ്ഞു കൊടുക്കൂ.......
ഒരു നല്ല മകന്‍ അഥവാ മകള്‍ ജനിക്കുന്നത് ഒരു നല്ല മാതാവില്‍ നിന്നാണ് !
അതുകോണ്ട് ജോര്‍ജ്ജു ബുഷിനേയും ആണവകരാറിനേയും വിട !
മീനാക്ഷി പറഞ്ഞ വായിക്കണമെങ്കില്‍

ഇവിടെ
ക്ലിക്കൂ

Sunday, July 13, 2008

ബ്ലോഗ് പോസ്റ്റുകളെക്കുറിച്ച് റിവ്യൂ നടത്തുന്നു

ഞാന്‍ ബ്ലോഗ് പോസ്റ്റുകളെക്കുറിച്ച് ഒരു റിവ്യൂ അഥവാ വിശകലനം നടത്തുവാന്‍ തീരുമാനിച്ച വിവരം സസന്തോഷം എല്ലാ ബ്ലോഗര്‍ മാരേയും അറിയിച്ചുകൊള്ളുന്നു . താപ്ലര്യമുള്ളവര്‍ ബ്ലോഗ് ലിങ്ക് പ്രസിദ്ധീകരിച്ച് ഉടനെ എനിക്ക് ഈ മെയിലായി അയക്കുവാന്‍ അഭ്യര്‍ത്ഥന .
എന്റെ ഇ മെയില്‍ cuttamani@yahoo.com
ഈ റിവ്യു മുഖേന തങ്ങളുടെ പോസ്റ്റുകള്‍ മെച്ചപ്പേടുത്തുവാന്‍ സാധിക്കുമെന്ന് അറിയിക്കുന്നു.
താല്പര്യമുള്ളവര്‍ പങ്കെടുക്കുക

നിങ്ങളുടെ ഭാവി ഈ ആഴ്ചയില്‍ (ബ്ലോഗ് ജ്യോതിഷം )


(13-7-08 മുതല്‍ 19-7-08 വരെ)


അശ്വതി:

മനസുഖത്തിനു സാദ്ധ്യതിയില്ല. അഥിതികള്‍ മുഖേന കുടുംബപ്രശ്നങ്ങള്‍ ഉണ്ടാകാം.വിദ്യാര്‍ത്ഥികള്‍ വാഹനങ്ങളില്‍ യാത്ര ചെയ്യുമ്പൊള്‍ ശ്രദ്ധിക്കേണ്ടതാണ്. ബുധന്‍, വ്യാഴം എന്നീ ദിവസങ്ങള്‍ ഗുണകരം.
മൊബൈലില്‍ ഫ്രി ടോക്ക് ടൈം ലഭിക്കാന്‍ സാദ്ധ്യതയുണ്ട്


ഭരണി :

ഭക്ഷണ സുഖം ഉണ്ടാകും .എന്നിരുന്നാലും അമിത ചിലവുവരാതെ ശ്രദ്ധിക്കേണ്ടതാണ് . ദഹന സംബന്ധമായ ആരോഗ്യ പ്രശ്നങ്ങള്‍

ഉണ്ടാകാന്‍ സാദ്ധ്യതയുണ്ട് . തിങ്കള്‍ , ബുധന്‍ എന്നീ ദിവസങ്ങള്‍ ശ്രദ്ധിക്കണം


കാര്‍ത്തിക:

പൂര്‍വ്വികമായ സ്വത്തുക്കളില്‍ ചിലത് കൈവരാന്‍ സാധ്യതയുണ്ട് . യാത്രാ ക്ലേശം ഉണ്ടാകും . പണം ചെലവാകാ‍ന്‍ സാദ്ധ്യതയുണ്ട് . ദൂരയാത്രക്കാര്‍ ശ്രദ്ധിക്കുക . തിങ്കള്‍ നല്ല ദിവസം


രോഹിണി:

ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ക്ക് സാ‍ധ്യതയുണ്ട് . ഏതുകാര്യത്തിനും പരാതി ഉണ്ടായേക്കാം. പൊതുജനങ്ങളുമായി
ഇടപെടുന്നവര്‍ സൂക്ഷിക്കുക . ബുധന്‍ മോശം ദിവസം .



മകയിരം:

ഊഹക്കച്ചവടത്തില്‍ നിന്ന് ആദായം ലഭിക്കും . മദ്യപന്മാരുമായുള്ള കൂട്ടുകെട്ട് ശ്രദ്ധിക്കുക . കൂട്ടുകാര്‍ പരാജയപ്പെടുത്താന്‍ ശ്രമിക്കും



തിരുവാതിര:

വാഗ്‌സാമര്‍ഥ്യം കാണിച്ച് പലരും നിങ്ങളെ വീഴ്‌ത്താന്‍ സാധ്യതയുണ്ട് . യാത്രാ ക്ലേശം വര്‍ദ്ധിക്കും .മനസുഖം കുറയും
.ശനിയാഴ്ച സൂക്ഷിക്കണം
മൊബൈലില്‍ ഫ്രി ടോക്ക് ടൈം ലഭിക്കാന്‍ സാദ്ധ്യതയുണ്ട്



പുണര്‍തം:

അനാവശ്യകാര്യങ്ങളില്‍ അമിതമായി ഇടപെടാനുള്ള പ്രവണത വര്‍ദ്ധിക്കും . തൊട്ടതിനും പിടിച്ചതിനുമൊക്ക കലഹിക്കും .
പല കാര്യങ്ങളിലും സ്വന്തം അഭിപ്രായം പറയാതിരിക്കുക
ഇന്റര്‍നെറ്റില്‍ അധിക സമയം ചെലവഴിക്കാന്‍ സാധ്യതയുണ്ട് .


പൂയ്യം:

അന്യരുടെ മുമ്പില്‍ ബുദ്ധിവൈഭവമുള്ള കാര്യങ്ങള്‍ പറഞ്ഞ് വലിയ ആളാവാന്‍ നോക്കും. കുടുംബബന്ധങ്ങള്‍ ശക്തിപ്പേടും .വെള്ളി നല്ല ദിവസം.വ്യാജ ഇ മെയിലുകളെ സൂക്ഷിക്കുക



ആയില്യം :

കുടുബജീവിതത്തില്‍ സന്തോഷവും സംതൃപ്തിയും സമാധാനാവും ഉണ്ടാകും . പാഠപുസ്തകവുമായുള്ള വിവാദങ്ങളില്‍ ഏര്‍പ്പേടും . ചീത്ത ദിവസം ബുധന്‍ .




മകം :

കൂട്ടുകാര്‍ അപായപ്പെടൂത്താന്‍ ശ്രമിക്കും . ആത്മാര്‍ഥ പ്രവര്‍ത്തനത്താല്‍ പ്രതികൂല സാഹചര്യങ്ങളെ തരണം ചെയ്യാനുള്ള കഴിവുണ്ടാകും .ആണവ സംബന്ധമായ പ്രശ്നങ്ങളില്‍ ഏര്‍പ്പേടും.വ്യാജ ഇ മെയിലുകളെ സൂക്ഷിക്കുക



പൂരം:

സമ്മയബന്ധിതമായി പ്രവര്‍ത്തനങ്ങളിലേര്‍പ്പേടും . ആരോടൂം പകയില്ലാതെ പ്രവര്‍ത്തിക്കും . അന്യര്‍ക്ക് അസൂയ ജനിപ്പിക്കുന്ന കാര്യങ്ങള്‍ ചെയ്യും . നല്ല ദിവസം ചോവ്വ .മൊബൈല്‍ ബില്‍ വര്‍ദ്ധിക്കാം


ഉത്രം:

ചില ക്രൂരതകള്‍ സുഹൃത്തുക്കളുടെ നിര്‍ബന്ധത്തിനു വഴങ്ങി ചെയ്യാനിടയുണ്ട് . അപരിചിതരെ സൂക്ഷിക്കണം . ബസ് ചാര്‍ജുമായുള്ള പ്രശ്നങ്ങളില്‍ ഇടപെടാന്‍ സാധ്യതയുണ്ട് .സ്നേഹിതരെ സൂക്ഷിക്കുക




അത്തം :

ഉപരിപഠനത്തിനു ചേരും . എതിര്‍ ലിഗവുമായി പ്രശ്നങ്ങള്‍ ഉണ്ടാകും . ഭാര്യാ സുഖം കുറയും . അന്യരെ ആശ്രയിക്കേണ്ടി വരും .തിങ്കള്‍ , ചൊവ്വ ചീത്ത ദിവസം .മൊബൈല്‍ ബില്‍ വര്‍ദ്ധിക്കാം


ചിത്തിര:

ആരോഗ്യം തൃപ്തികരമായിരിക്കും . സാഹിത്യപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പേടും . അന്യരെ വൃഥാ പഴിച്ചുകൊണ്ടിരിക്കും ഈ ആഴ ഗുണദോഷ സമ്മീശ്രം .


ചോതി:

പെട്ടെന്ന് അന്യരുമായി വഴക്കിടും . മനസ്സുഖം ഉണ്ടാവില്ല. സന്താനങ്ങള്‍ മുഖേന ദുഃഖമുണ്ടാകും . ചിലവു വര്‍ദ്ധിക്കും
സ്നേഹിതരെ സൂക്ഷിക്കുക

വിശാഖം :

കൂടൂതല്‍ സമയം ജോലിചെയ്യേണ്ടിവരും . ഭക്ഷണസുഖം കുറയും . കുടുംബത്തില്‍ സമാധാനം ഉണ്ടാകും


അനിഴം:

അപ്രതീക്ഷിത സംഭവങ്ങള്‍ ഉണ്ടാകും . നറക്കെടുപ്പുകള്‍ ശ്രദ്ധിക്കുക . എതിര്‍ലിംഗവുമായി നല്ല ബന്ധം സ്ഥാപിക്കും.

തൃക്കേട്ട:

പൊതുപ്രവര്‍ത്തനങ്ങളില്‍ ശോഭിക്കും . പലരേയും പറ്റിക്കും . ആശുപത്രികള്‍ സന്ദര്‍ശിക്കാന്‍ സാധ്യതയുണ്ട്


മൂലം:

പോലിസ് കേസുകളില്‍ കുടുങ്ങാതിരിക്കാന്‍ ശ്രദ്ധിക്കുക .വെറുതെ പഴികേള്‍ക്കാം ഈ ആഴ്ച പൊതുവെ ദോഷകരം
പണം അമിതമായി ചെലവു ചെയ്യേണ്ട ഘട്ടമുണ്ടാകും

പൂരാടം :

സഹോദരങ്ങള്‍ മുഖേന സുഖമുണ്ടാകും . വിദേശത്തുനിന്ന് നല്ല വാര്‍ത്തകള്‍ കേള്‍ക്കും . ഈ ആഴ്ച നല്ലത്


ഉത്രാടം :

നയതന്ത്രങ്ങള്‍ ആവിഷ്കരിക്കും . ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ക് മുഴുവനും ഫലം ലഭിക്കണമെന്നില്ല. ആരോഗ്യനില പ്രശ്നം
പണം അമിതമായി ചെലവു ചെയ്യേണ്ട ഘട്ടമുണ്ടാകും

തിരുവോണം


ബന്ധുക്കളുമായി ഒത്തുതിര്‍പ്പിലെത്തും . അവിചാരിതമായി ചില വാര്‍ത്തകള്‍ കേള്‍ക്കും . കുടുംബസുഖം വര്‍ദ്ധിക്കും
ഇന്റര്‍നെറ്റില്‍ അധിക സമയം ചെലവഴിക്കാന്‍ സാധ്യതയുണ്ട് .ഉറക്കക്കുറവ് അനുഭവപ്പെടാം .


അവിട്ടം:

കീഴ് ജീവനക്കാരുമായി തെറ്റും . അപമാനം സഹിക്കേണ്ടിവരും , വാക്കുകള്‍ സൂക്ഷിക്കുക

ചതയം:


കഷ്ടകാലം കൂട്ടത്തോടെ വരുമെന്ന സൂചനയുണ്ടാകും . സൂക്ഷിക്കണം . ഈശ്വരഭജന അവിഭാജ്യം


പൂരോരുട്ടാതി:

കുടുംബാഗങ്ങള്‍ പ്രശ്ന മുണ്ടാക്കും . അയല്‍ക്കരുമായി നല്ല ബന്ധത്തിലേര്‍പ്പെടൂക . ബുധന്‍ നല്ല ദിവസം

ഉത്രട്ടാതി:

ആല്‍മാര്‍ത്ഥമായി പലകാര്യങ്ങളും ചെയ്യും . പക്ഷെ പഴികേള്‍ക്കാന്‍ സാധ്യതയുണ്ട് . കരള്‍ സംബന്ധമായ് അസുഖങ്ങള്‍ വര്‍ദ്ധികാന്‍ സധ്യത .ഉറക്കക്കുറവ് അനുഭവപ്പെടാം .

രേവതി:

ജലദോഷം ഉണ്ടാവാ‍ന്‍ സാധ്യത , അന്യരെ സഹായിക്കും . പണച്ചെലവ് ഉണ്ടാകും . ഭക്ഷണ സുഖം ഉണ്ടാവും

ഇക്കാര്യം നിങ്ങളൊന്ന് ഓര്‍ത്തേ

നിങ്ങള്‍ മറ്റുള്ളവരെ പണം കൊടുത്ത് സഹായിക്കു‌മ്പോള്‍ അത് നിങ്ങള്‍ അദ്ധ്വാനിച്ചുണ്ടാക്കിയ കാശാണോ അതോ നിങ്ങള്‍ മറ്റുള്ളവരെ പറ്റിച്ചുണ്ടാക്കിയ കാശാണോ ?
നിങ്ങള്‍ ആരാധനാലയങ്ങളില്‍ വഴിപാടുചെയ്യുമ്പോള്‍ അത് നിങ്ങളുടെ അദ്ധ്വാനത്തില്‍ നിന്നുണ്ടായ പണമാണോ അതോ മറ്റുള്ളവരെ പിഴിഞ്ഞുണ്ടാക്കിയ പണമാണോ ?
നിങ്ങള്‍ നിങ്ങളുടെ മക്കള്‍ക്കുവേണ്ടി പണം ചെലവഴിക്കുമ്പോള്‍ അത് നിങ്ങള്‍ അദ്ധ്വാനിച്ചുണ്ടാകിയ കാശാണോ അതോ മറ്റുള്ള കുട്ടികളുടെ അച്ഛന്മാരെ പിഴിഞ്ഞുണ്ടാക്കിയ കാശാണോ ?
നിങ്ങളുടെ മക്കള്‍ നിങ്ങളോട് പറയുന്നുണ്ടോ കളവു നടത്താനും നുണ പറയാനും കൈക്കൂലി വാങ്ങാനും മറ്റുമൊക്കെ ; മക്കള്‍ക്കുവേണ്ടി പണമുണ്ടാക്കുന്നവര്‍ ഇത് ശ്രദ്ധിച്ചാല്‍ നന്ന്

കുഞ്ഞുണ്ണീ മാഷിന് ഒരു പാരഡിക്കവിത

നായ കുരക്കും
നാരി ചിലക്കും
കുരക്കുന്ന നായിനേയും
ചിലക്കുന്ന നായിനേയും
കാര്യമാക്കണ്ടാന്ന്

ചില തമാശാ‍ വാചകങ്ങള്‍

1. ആ ശ്മശാന നിശ്ശബ്ദതയില്‍ വെടിപൊട്ടിച്ചാലും കേള്‍ക്കും.
( മുട്ടു സൂചി വീണാല്പോലും കേള്‍ക്കും എന്നാണല്ലോ നാം സാധാരണ പറയാറ് )
2. ആ റോഡില്‍ വെച്ച് പഞ്ഞിലോറി കയറിയാലും ആള്‍ ചത്തേനെ
( ലോറിയില്‍ എന്തു നിറച്ചിരിക്കുന്നു എന്നതിനെ നിശ്ചയിച്ചല്ലൊ അതിന്റെ ഭാരം നിര്‍ണ്ണയിക്കുന്നത് )

വില കൂടുന്നതെന്തുകൊണ്ട്

നാട്ടില്‍ സാ‍ധനങ്ങളുടെ വില ഉയരുകയാണ് .
അതിനും കുറ്റപ്പെടുത്തല്‍ ഒട്ടേറെ .
ഇതില്‍ കേന്ദ്രത്തിനേയൊ കേരളത്തിനേയോ കുറ്റം പറഞ്ഞീട്ടുകാര്യമില്ല .
എന്നിരുന്നാലും ചില ഔദ്യാഗിക കണക്കുകള്‍ സൂചിപ്പിക്കുന്നത് വേറെ കാര്യങ്ങളാണ്
1. കള്ളപ്പണം : ഇത് മൂല്യ ശോഷണം വര്‍ദ്ധിപ്പിക്കുന്നു.
2.കള്ളനോട്ട് : ഇത് മൂല്യശോഷണം വര്‍ദ്ധിപ്പിക്കുന്നു.
ഇതിനൊക്കെ നടപടിയെടുക്കാതെ ഹര്‍ത്താല്‍ നടത്തിയതുകൊണ്ട് എന്തു കാര്യം ?
വാല്‍ക്കഷണം ;
കഴിഞ്ഞ ദിവസം ഒരു ഗള്‍ഫുകാരന്‍ പറഞ്ഞത് .
അയാള്‍ ഒരു പുതിയ വീട് പണിതത്രെ .
വീട്ടുനികുതി കുറച്ചുകിട്ടാന്‍ അല്ലെങ്കില്‍ ശരിയാക്കുന്നതിന് കൈക്കൂലി കൊടുക്കേണ്ടി വന്നത്രെ.
“ ഈ നാട് എങ്ങനെയാണ് ഇങ്ങനെയായാല്‍ നന്നാവുക “ എന്ന കമന്റും
ഈ ദേഹം വീടു പണിയാനുള്ള പണം മുഴുവന്‍ കുഴല്‍ ആയി അയച്ചതാണെന്നാണ് നാട്ടുകാരുടെ സംസാരം .
എന്നീട്ടും ആ ദേഹം പറയുന്ന ന്യായം നോക്കൂഇതാണ് ഇപ്പോഴത്തെ ഒരു ന്യായം ?
തനിക്ക് അഴിമതി കാണിക്കാം . എന്നാല്‍ മറ്റുള്ളവര്‍ അഴിമതി കാണിക്കാന്‍ പാടില്ല പോലും !

26. .മദര്‍ തെരേസയും സംഭാവനയും

ഒരിക്കല്‍ , അതായത് മദര്‍ തെരേസ കല്‍ക്കട്ടയില്‍ തന്റെ ആതുരശുശ്രൂഷാ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്ന കാലം .
ചേരിയിലെ പാവപ്പെട്ടവരേയും രോഗികളേയും അവര്‍ ദത്തെടുത്തിരുന്നു . എങ്കിലും നാളുകള്‍ കഴിയുംതോറും ഈ രോഗികള്‍ക്കു വേണ്ട മരുന്ന് , ഭക്ഷണം , വസ്ത്രം എന്നിവക്ക് വേണ്ട തുക ലഭിക്കാതായി .
ഒരു നാള്‍ അവര്‍ ബാങ്കിലെത്തി.
സംഭാവനാക്കായാണ് ബാങ്കിലെത്തിയത് .
സംഭാവനചോദിച്ചു,ആരും തരുന്ന മട്ടില്ല .
ചിലരാകട്ടെ കളിയാക്കാനും ആരംഭിച്ചു.
എന്നിരുന്നാലും അവര്‍ ക്ഷോഭിച്ചില്ല.
അവര്‍ നിരാശയാവാതെ വീണ്ടും ഒരോരുത്തരെ സമീപിച്ചു.
അവര്‍ പറഞ്ഞു
“ ഞാന്‍ നിങ്ങളുടെ പക്കല്‍ നിന്ന് ഈ സാധു മനുഷ്യര്‍ക്കു വേണ്ടി ഒരു രൂപ മാത്രമാണ് സംഭാവന ചോദിക്കുന്നത് . ഒരേ ഒരു രൂപ മാത്രം . കൂടുതല്‍ വേണ്ട . “
അവിടെ ഭൂരിഭാഗവും ആണുങ്ങളായിരുന്നു.
അവര്‍ വീണ്ടും പരിഹസിച്ചൂ.
മദര്‍ തെരേസ ആ പരിഹാരത്തെ വീണ്ടും പുഞ്ചിരിയൊടെ നേരിട്ടു.
അവര്‍ പറഞ്ഞു,
“ ഞാന്‍ ആവശ്യപ്പെടുന്നത് ഒരു രൂപ മാത്ര മാണ് . അതും നിങ്ങള്‍ പുകവലിച്ചു തുലച്ചുകളയുന്ന ഒരു രൂപ. സിഗരറ്റിനു വേണ്ടി ചിലവാക്കുന്ന ഈ ഒരു രൂപയാണ് ഞാന്‍ ആവശ്യപ്പെടുന്നത് . നിങ്ങള്‍ നിങ്ങളുടെ മക്കള്‍ക്കുവേണ്ടി സമ്പാദിക്കുന്നു. ആ പണം ഞാന്‍ ചോദിക്കുന്നില്ല”
ഈ പുരുഷന്മാരുടെ ;പല പ്രാവശ്യം ആക്ഷേപങ്ങള്‍ , കളിയാ‍ക്കല്‍ , അപമാനിക്കല്‍ എന്നിവ സഹിച്ചു നില്‍കുന്ന ഈ കന്യാസ്ത്രീയെ കണ്ട ആ ബാങ്കിലെ സ്വീപ്പര്‍ക്ക് വല്ലാത്ത വിഷമം തോന്നി .
ആ തൂപ്പുകാരി ഉടന്‍ തന്നെ തന്റെ കയ്യിലുണ്ടായിരുന്ന ഒരു രൂപ മദര്‍ തെരേസക്കു നല്‍കി .
പക്ഷെ തെരേസ വാങ്ങാന്‍ കൂട്ടാക്കിയില്ല.
നിത്യജീവിതം ഒരു വിധം ഉന്തിതള്ളി കഴിയുന്ന ആ തൂപുകാരിസ്ത്രീയില്‍ നിന്ന് സംഭാവന വാങ്ങുന്നത് ശരിയല്ലെന്നായിരുന്നു മദറിന്റെ പക്ഷംആ തൂപ്പുകാരി സ്ത്രീ പറഞ്ഞു.
“ നാളെ എന്റെ മകന്റെ പിറന്നാളാണ് . ആ ദിവസത്തേക്ക് മധുരപലഹാരം വാങ്ങാന്‍ ഞാന്‍ സംഭരിച്ചുവെച്ചിരുന്നതാണ് ഈ പണം . പക്ഷെ , ഞ്ഞാന്‍ ഈ കാര്യത്തിന് ഇത് നല്‍കിയെന്നു കേട്ടാല്‍ അവന്‍ മധുരപലഹാരം കഴിക്കുന്നതിനേക്കാളും സന്തോഷമാകും . കാരണം , എനിക്ക് ഈ ജോലി കിട്ടുന്നതിനു മുമ്പ് ദാരിദ്യം , രോഗം എന്നിവയുടെ തീവ്രത ഞങ്ങള്‍ക്ക് നന്നായി അറിയാം “
അങ്ങനെ തൂപ്പുകാരി സ്ത്രീയുടെ സംഭാവന മദറിന് വാങ്ങേണ്ടി വന്നു.
ഈ സംഭാഷണം ആ ബാങ്കിലെ മറ്റുള്ള വരും കേള്‍ക്കുന്നുണ്ടായിരുന്നു.
ഇത് അവരുടെ കണ്ണുതുറപ്പിച്ചു.
അവരും പണം നല്‍കി.
അങ്ങനെ , മദര്‍ അവിടെ നിന്ന് പോകാന്‍ നേരം മുന്‍പ് മദറിനെ അപമാനിച്ചവര്‍ മദറിനോട് മാപ്പു ചോദിച്ചു.
അവരിലൊരാള്‍ പറഞ്ഞു,
“ മദര്‍ , ഞങ്ങള്‍ ഇത്രയേറെ അപമാനിച്ചിട്ടും മദറിന്റെ മുഖത്ത് വിഷമം ഉണ്ടായില്ലല്ലോ ? എന്താണ് അതിനു കാരണം?“
മദര്‍ മറുപടി പറഞ്ഞു,
“ യഥാ‍ര്‍ത്ഥത്തില്‍ ഞ്ഞാന്‍ ഇത് ചെയ്യുന്നത് എനിക്കു വേണ്ടിയല്ല . പാ‍വപ്പെട്ട രോഗികള്‍ക്കു വേണ്ടിയാണ് . അവര്‍ക്കു വേണ്ടി ഇത്തരം ആക്ഷേപങ്ങള്‍ ചിലപ്പോള്‍ ഏല്‍ക്കേണ്ടി വന്നീട്ടുണ്ട് . അപ്പോഴോക്കെ ഈ നിര്‍ധനരായ ഈ രോഗികള്‍ക്കു വേണ്ടിയല്ലേ എന്ന് ഞാന്‍ ഓര്‍ക്കും . അത് എനിക്ക് ആത്മ വിശ്വാസം നല്‍കും .’‘
അങ്ങനെ മദര്‍ അവിടെ നിന്ന് യാത്രയായി

25. ..പെരുകുന്ന ഗര്‍ഭപാത്രശസ്ത്രക്രിയകള്‍

നമ്മുടെ നാട്ടില്‍ ആശുപത്രികളില്‍ എന്തൊക്കെ ശസ്ത്രക്രിയകളാണ് ഒരോ ദിവസവും നടക്കുന്നത്.
പക്ഷെ , എനിക്കൊരു സംശയം ?
ഇതൊക്കെ ആവശ്യമുള്ളതാണോ ?
ഇതിനെക്കുറിച്ച് അന്വേഷണം ആരെങ്കിലും നടത്തുന്നുണ്ടോ ?
നടത്തിയാല്‍ തന്നെ റിപ്പോര്‍ട്ട് പത്രങ്ങള്‍ പ്രസിദ്ധീകരിക്കുന്നുണ്ടോ ?
ഉദാഹരണമായി , നമ്മുടെ നാട്ടില്‍ ഗര്‍ഭപാത്രം നീക്കം ചെയ്യുന്ന സ്ത്രീകളുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയണ് .
അതും പലരുടേയും പ്രായം 35 നും 40 നും മദ്ധ്യേയാണു താനും .
എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് ?
ഗര്‍ഭപാത്രത്തില്‍ ട്യൂമര്‍ ആണെന്നാണ് ഡോക്ടര്‍ മാര്‍ രോഗികളോട് പറയുന്നത് ?
എന്തുകൊണ്ടാണ് ഇവരില്‍ ട്യൂമര്‍ വരുന്നത് ?
അങ്ങനെ വരുത്തുന്ന ആരോഗ്യശീലങ്ങള്‍ എന്തൊക്കെയാണ് ?
ഇത് ജനിതകമാണോ ?
അതോ മറ്റെന്തെങ്കിലും .................
ഇതിനെക്കുറിച്ച് നമുക്ക് അന്വേഷിക്കേണ്ടെ ?
ഈ നാള്‍ വരെ എത്ര പേരുടെ ഗര്‍ഭപാത്രം നീക്കം ചെയ്തു ?
അതിന് വല്ല കണക്കുമുണ്ടൊ ?
യഥാര്‍ത്ഥത്തില്‍ അത് നീക്കം ചെയ്യേണ്ട കാര്യമുണ്ടായിരുന്നുവോ ?
ഇത് നടത്തുന്ന ആശുപത്രികളില്‍ ഇത്തരത്തിലുള്ള ഒരു സൂപ്പര്‍ ചെക്കിംഗ് നടത്തേണ്ടതല്ലേ നിങ്ങള്‍ എന്തു പറയുന്നു ?????????????????
വിദേശങ്ങളിലും ഗര്‍ഭാപാത്രം 35 കഴിഞ്ഞാല്‍ നീക്കം ചെയ്യാറുണ്ടോ
നമ്മുടെ പ്രവാസി ബ്ലോഗര്‍മാര്‍ പറയട്ടെ

Saturday, July 12, 2008

24. .ട്യൂഷന്‍ മാഷിനൊരു സമ്മാനം ( ഹാസ്യം )

ബഷീര്‍ ഡിഗ്രി പാസ്സായി . ജോലിക്ക് ശ്രമിച്ചിട്ട് കിട്ടുന്നുമില്ല . അങ്ങനെയിരിക്കുമ്പോഴാണ് കുട്ടികള്‍ക്ക് ട്യൂഷനെടുത്താലോ എന്ന ചിന്ത തലയില്‍ കയറിയത് .
പിന്നെ അമാന്തിച്ചില്ല, ട്യൂഷന്‍ തുടങ്ങി .
കുറച്ചു കുട്ടികളെ കിട്ടുകയും ചെയ്തു.
അല്ലറ ചില്ലറ വകയ്ക്ക് ചെലവുചെയ്യാനുള്ള വകുപ്പുമായി.
അങ്ങനെ ബഷീര്‍ , ബഷീര്‍ മാഷായി നാട്ടില്‍ അറിയപ്പെട്ടു.
എന്നിരുന്നാലും ബഷീര്‍ മാഷിന് ഒരു വിഷമം!!
തന്നെ ശരിക്ക് സ്കൂളില്‍ പഠിപ്പിക്കുന്ന മാഷന്മാരെപ്പോലെ നാട്ടുകാര്‍ കാണുന്നില്ല.
അതുപോട്ടെ , കുട്ടികളെങ്കിലും കാണെണ്ടെ .
അതുമില്ല , അവരുടെ രക്ഷിതാക്കളോ ; കാശിന് അവര്‍ കൂലിക്കുവെച്ച ഒരാളെപ്പോലെയാണ് കാണുന്നത് .
എന്തുചയ്യാം ; സ്കൂളിലെ മാഷന്മാരേക്കാളും നല്ല രീതിയില്‍ ക്ലാസെടുക്കുന്നുണ്ട് , എന്നിട്ടും................
പക്ഷെ , എന്നുവെച്ച് ട്യുഷന്‍ മുടക്കാന്‍ പറ്റുമോ
അങ്ങനെ നീങ്ങുന്ന സന്ദര്‍ഭത്തില്‍ ...................
ഒരു ദിവസം .................
കാലത്ത് ഏഴുമണിക്കു തന്നെ ആദ്യത്തെ ട്യൂഷന്‍ കുട്ടിയെത്തി.
അവനാണ് മണ്‍സൂര്‍ .
അവനും അവന്റെ വീട്ടുകാര്‍ക്കുമൊക്കെ ബഷീര്‍ മാഷിനെ അത്രക്ക് വിലയില്ല എന്ന് മാഷിനറിയാം .
എങ്കിലും അന്നേദിവസം മണ്‍സൂര്‍ വന്നപ്പോള്‍ കൈയ്യില്‍ ഒരു പാത്രം !!
“ എന്താടാ ഇത് “ മാഷ് ചോദിച്ചു
“ ഇത് കൊറച്ച് പാലാ , ഉമ്മ തന്നയാച്ചതാ. മാഷിന് കുടിക്കാനാ “
ബഷീര്‍ മാഷിന് സന്തോഷം തോന്നി
തന്നെ ഇപ്പോഴെങ്കിലും ഒരു കുട്ടിയുടെ രക്ഷാകര്‍ത്താവ് അംഗീകരിച്ചല്ലോ !
മണ്‍സൂറാണെങ്കില്‍ ............... അവന്റെ നില്പില്‍ അല്പം ബഹുമാനവും കാണുന്നുണ്ട്
മാഷിന്‍ സന്തോഷം മറച്ചുവെച്ചില്ല .
മാഷ് ചോദിച്ചു.
“ ഇപ്പഴെങ്കിലും നിന്റെ ഉമ്മാക്ക് മനസ്സിലായിട്ടുണ്ടാകും അല്ലേ , ഈ ബഷീര്‍ മാഷ് ആരാണെന്ന് .എന്തായാലും വൈകിയെങ്കിലും വിവേകം വന്നല്ലോ “
അപ്പോള്‍ മണ്‍സൂറിന്റെ മുഖത്ത് പരുങ്ങല്‍
“ എന്തു പറ്റിയെടാ നിനക്ക് “ മാഷ് ചോദിച്ചു
“ഒന്നൂല്ല്യ” മണ്‍സൂര്‍ മറുപടി പറഞ്ഞു
അപ്പോഴും മാഷിന് ഒരു സംശയം .
എന്തുകൊണ്ടാണ് മണ്‍സൂറിന്റെ ഉമ്മ മാഷിന് കുടിക്കാനായി പാലുതന്നയച്ചത് ?
ബഹുമാനം കോണ്ടുതന്നെയാണോ ?
അതോ ...........
ഇതുവരേക്കും ഇങ്ങനെ ഉണ്ടായിട്ടില്ലല്ലോ
അതോ , പാലിന്റെ കാശ് ട്യൂഷന്റെ ഫീസില്‍ നിന്ന് പിടിക്കുമോ
മാഷ് സംശയം മറച്ചുവെച്ചില്ല
“ എന്താ മണ്‍സൂറേ , പാലിന്റെ കാശ് ട്യൂഷന്‍ ഫീസില്‍ നിന്ന് നിന്റെ ഉമ്മ ഈടാക്കോ “
ഉടനെ മണ്‍സൂര്‍ വാചാലനായി .
“ ഇല്ല മാഷേ , തീര്‍ച്ചയായും ഇല്ല . കാലത്ത് പാല്‍ കൊണ്ടുവന്ന് വടക്കേ പുറത്ത് പാത്രത്തില്‍ തുറന്നുവെച്ചിരുന്നു.അപ്പോഴാ തെക്കേലെ നായ അതില്‍ വന്ന് നക്കിക്കുടിച്ചത് . ഉടനെ ഉമ്മ നായേനെ ഓടിച്ചു. പിന്നെ എന്തിനാ‍ പാല് വെറുതെ കളയണത് എന്നു പറഞ്ഞ് ബഷീര്‍ മാഷിന് കൊടൂത്തോ എന്ന് പറഞ്ഞു . അതോണ്ട് കാശൊന്നും ബേണ്ട “
മണ്‍സൂര്‍ സത്യസന്ധമായി കാര്യം അവതരിപ്പിച്ചു.
ഇതുകേട്ട ബഷീര്‍ മാഷിന് കലിയിളകി
എന്ത് , ഒരു നായ നക്കിക്കുടിച്ചതിന്റെ ബാക്കി കുടിക്കാനുള്ളതാണെന്നോ ഒരു ട്യൂഷന്‍ മാഷ് .
തനിക്ക് ഒരു രക്ഷാകര്‍ത്താവ് കല്പിച്ച വില കണ്ടില്ലേ
മാഷിന് ദേഷ്യം സഹിച്ചില്ല.
പാലിരുന്ന പാത്രം കാലുകൊണ്ട് ഒറ്റത്തട്ട് ..
പാലിരുന്ന സ്റ്റീല്‍ പാത്രം ഒരു ഫുഡ്‌ബോളുപോലെ വായുവില്‍ പൊങ്ങി ഇറയത്തെ തൂണില്‍ തട്ടി നിലത്തുവീണു.
ആ വീഴ്ചയില്‍ പാത്രം വല്ലാതെ ‘ഞെളങ്ങി “
മണ്‍സൂര്‍ നിലവിളിച്ചു.
“അയ്യോ മാഷേ “
“ എന്താടാ“ മാഷ് ആക്രോശിച്ചു
മണ്‍സൂര്‍ കരഞ്ഞുകൊണ്ടു പറഞ്ഞു
“ മാഷേ , പാലിന്‍ പാത്രം ഞെളങ്ങി മാഷേ. അതിന് ഉമ്മ വഴക്കുപറയും “
“എന്നെ ഒരു നായെയെപ്പോലെ കണ്ടതും പോരാ; പാത്രം ഒന്ന് ഞെളങ്ങിയതിനും നീ ഗുസ്തിക്കുവരുന്നോ “
മാഷ് സമചിത്തനായി പറഞ്ഞു.
മാഷിന്റെ ദേഷ്യം അല്പം ശമിച്ചെന്നുകരുതിയ മണ്‍സൂര്‍ പറഞ്ഞു.
‘’മാഷേ , ആ പാത്രം ഉമ്മ രാത്രീല് മൂത്രം പാത്ത്‌ണ പാത്രാ . ഇനി ഞെളങ്ങ്യോണ്ട് അതിന് പറ്റില്ല്യാലോ “
എന്ത് , നിന്റെ ഉമ്മ രാത്രിയില്‍ മൂത്രമൊഴിക്കുന്ന പാത്രത്തിലാണെന്നോ എനിക്ക് പാല്‍ തന്നയച്ചിരിക്കുന്നത് ?
മാഷിന് കലി കയറി
ഇപ്രാവശ്യം ഫുഡ്‌ബോളുപോലെ വായുവില്‍ പൊങ്ങിയത് പാത്രമല്ല ; മണ്‍സൂറായിരുന്നു.

( നാട്ടുകാര്‍ പറഞ്ഞുകേട്ട ഫലിതം )

23. .മിട്ടായിക്കടക്കാരന്റെ മകന്‍ ( ഹാസ്യം )

പണ്ട് ഒരു പെട്ടിക്കടക്കാരന്‍ ഉണ്ടായിരുന്നു.
അയാള്‍ ഉച്ചക്ക് ഭക്ഷണം കഴിക്കാന്‍ വീട്ടില്‍ പോകുമ്പോള്‍ പീടികയുടെ ഉത്തരവാദിത്തം മകനായ അമീറിനായിരുന്നു.
ഒരു ദിവസം ഉച്ചസമയം ; പീടികയില്‍ അമിര്‍ മാത്രമേ ഉണ്ടായിരുന്നുള്ളു.
അപ്പോള്‍ ഒരു അപരിചിതന്‍ സിഗരറ്റ് വാങ്ങാന്‍ വന്നു .
അമീര്‍ സിഗരറ്റ് കൊടുക്കുകയും പൈസ വാങ്ങുകയും ചെയ്തു .
അടുത്ത ബസ്സ് എപ്പോഴാണെന്ന് അപരിചിതന്‍ അമീറിനോട് ചോദിച്ചു.പത്തുമിനിട്ടുകഴിഞ്ഞാല്‍ ബസ്സ് വരുമെന്ന് അമീര്‍ മറുപടിയും നല്കി.അപരിചിതന്‍ നേരം പോകാനായി അമീറുമായി കുശലപ്രശ്നങ്ങളിലേര്‍പ്പെട്ടു......................
അങ്ങനെ ഇടക്കുവെച്ച് അയാള്‍ അമീറിനോട് ചോദിച്ചു“ അമീറേ , നീ ഇങ്ങനെ ബാപ്പയില്ലാത്ത സമയത്ത് ഒറ്റക്ക് പീടികയിലിക്കുമ്പോള്‍ നിനക്ക് ഈ മിട്ടായിയൊക്കെ കണ്ട് എടുക്കാന്‍ കൊതി തോന്നില്ലേ .അങ്ങനെ മിട്ടായി എടുത്തതിന് നിന്നെ ബാപ്പ അടിച്ചിട്ടുണ്ടോ ? നീയും ഒരു പന്ത്രണ്ടുവയസ്സായ കുട്ടിയല്ലേ “
“ഇല്ല”
‘’മിട്ടായി എടുത്തതിന് നിന്റെ ബാപ്പ ഒരിക്കലും നിന്നെ ശിക്ഷിച്ചീട്ടില്ല!!“
‘’ഇല്ല’
‘‘’ ഓ , നിന്റെ ആത്മ നിയന്ത്രണം അപാരം "
അപരിചിതന്‍ അമീറിനെ പുഴ്‌ത്തി.
‘’ എന്നാല്‍ ഞാനും നിന്നെപ്പോലെ ഒരു മിട്ടായി കച്ചവടക്കാരന്റെ മകനായിരുന്നു. ചെറുപ്പത്തില്‍ വില്‍ക്കാന്‍ വെച്ചിരുന്ന മിട്ടായി എടുത്തതിന് എന്റെ ബാപ്പയുടെ കൈയ്യില്‍ നിന്ന് എത്രമാത്രം അടി കിട്ടിയിട്ടുണ്ടെന്നോ .പിന്നീട് എന്നെ ബാപ്പ് കടയിലേക്ക് കയറ്റാതെ യായി’‘ അപരിചിതന്‍ പറഞ്ഞു
“അത് നിങ്ങക്ക് ബുദ്ധിയില്ലാണ്ടാ “
“ മനസ്സിലായില്ല”
“ മനസ്സിലാക്കാനൊന്നുമില്ല’‘
അമീര്‍ ഒന്നു നിറുത്തിയതിനുശേഷം വീണ്ടും പറഞ്ഞുതുടങ്ങി
“ ഈ ഭരണിയിലിരിക്കുന്ന മിട്ടായിയില്ലേ ,അതില്‍നിന്ന് ഓരോ മിട്ടായി എടുത്ത് അതിന്റെ പ്ലാസ്റ്റിക് കടലാസ് ഞാന്‍ പതുക്കനെ വിടര്‍ത്തും എന്നീട്ട് മിട്ടായി വായിലിടും . രണ്ടുമിനിട്ട് ഓരോ മിട്ടയിയും എന്റെ വായില്‍ കിടക്കും . അതിനുശേഷം ഞാന്‍ അത് എടുത്ത് വീണ്ടും അതേ പ്ലാസ്റ്റിക് കടലാസില്‍
പൊതിഞ്ഞ് ഭരണിയിലിടും “
എങ്ങനെ യുണ്ട് എന്റെ ബുദ്ധി എന്ന മട്ടില്‍ അമീര്‍ ചിരിച്ചു.
അപ്പോഴേക്കും ബസ്സ് വന്നു. അപരിചിതന്‍ ബസ്സിലേക്ക് ഓടിക്കയറി
(പറഞ്ഞുകേട്ട ഫലിതം )

22. .പാഠപുസ്തക മുദ്രാവാക്യം

കത്തിക്കും ഞങ്ങള്‍ കത്തിക്കും
പാഠപുസ്തകം കത്തിക്കും
കിറിക്കും ഞങ്ങള്‍ കീറിക്കും
പാഠപുസ്തകം കീറിക്കും
പഠിപ്പിക്കില്ല പഠിപ്പിക്കില്ല
പാഠപുസ്തകം പഠിപ്പിക്കില്ല
ഏഴ് എന്നോരു ക്ലാസുണ്ടെങ്കില്‍
സാമൂഹ്യം എന്നൊരു വിഷയമുണ്ടെങ്കില്‍
അതില്‍ പെശകായ പാഠമുണ്ടെങ്കില്‍
കത്തിക്കും ഞങ്ങള്‍ കത്തിക്കും
തീ കൊണ്ട് കത്തിക്കും
ലൈറ്ററു കോണ്ടും കത്തിക്കും
പുല്ലാണെ പുല്ലാണെ
ഏഴാം ക്ലാസ് പുല്ലാണെ
പുല്ലാണേ പുല്ലാണെ
പാഠപുസ്തകം പുല്ലാണേ
കത്തിക്കും ഞങ്ങള്‍ കത്തിക്കും
വോട്ടുള്ളോടത്ത് കത്തിക്കും
വോട്ടിനു വേണ്ടി കത്തിക്കും
ഇലക്ഷനുവേണ്ടി കത്തിക്കും

Friday, July 11, 2008

21. .ശ്രീലങ്കയെ ഇന്ത്യന്‍ യൂണിയനില്‍ ഉള്‍പ്പെടുത്താത്തതെന്തുകൊണ്ട് ?

ശ്രീലങ്കയെ ഇന്ത്യന്‍ യൂണിയനില്‍ ഉപ്പെടാത്താത്തതിന്റെ കാരണമെന്തായിരുന്നു?
ആര്‍ക്കാണ് ഇതിന്റെ ഉത്തരം അറിയുക .
ഒരു നല്ല ചരിത്ര പരമായ ഫോട്ടോ ഉത്തരം നല്‍കുന്ന ആള്‍ക്ക് സമ്മാനം .
ഇന്ത്യ പാക്ക് തര്‍ക്കമൊന്നും ശ്രീലങ്കയുടെ കാര്യത്തില്‍ ഇല്ലായിരുന്നല്ലോ അല്ലേ?

20. .പുത്തന്‍ വചനം

ജോലി ഏതായാലും മതി  ; കാ‍ശുണ്ടായാല്‍ മതി

19 ..ഏഴാം ക്ലാസ് പാഠപുസ്തകം : ഈ കോലാഹലം വേണമോ ?

ഈ വര്‍ഷം പത്താം ക്ലാസ് പരീക്ഷ എഴുതിയത് നാലരലക്ഷം പേരാണ് .
അതായത് ഈ വര്‍ഷം ഏഴാം ക്ലാസില്‍ പഠിക്കുന്നത് നാലുലക്ഷം കുട്ടികളാണെന്നതാണ് അര്‍ത്ഥം .
അവര്‍ക്കുവേണ്ടിയാണ് ഈ കോലാഹലങ്ങളൊക്കെ.
അതില്‍ തന്നെ എത്രപേര്‍ 80 ശതമാനം ജയിപ്പിക്കണം എന്നലേബലില്‍ ജയിക്കുന്നു എന്നറിയുമോ ?
അതായത് 90 % പേര്‍.അതായത് ഒന്നും പഠിക്കാതെ കടന്നു കൂടുന്നു.
പിന്നെ ,ടെക്സ്റ്റ് പുസ്തകം എന്തായാലെന്ത് ?
കുട്ടികള്‍ ഒന്നും അറിയുന്നില്ല.
പിന്നെ , ഇവിടുത്തെ അദ്ധ്യാപകര്‍ എത്രപേര്‍ പാഠപുസ്തകങ്ങള്‍ ആ സ്പിരിറ്റില്‍ പഠിപ്പിക്കുന്നുണ്ട് ,
അങ്ങനെ പഠിപ്പിച്ചിരുന്നെങ്കില്‍ മലയാളം മീഡിയത്തില്‍ കുട്ടികളുടെ കുറവ് വരുമോ ?ഈ വര്‍ഷം ഒരു ലക്ഷം വിദ്യാര്‍ത്ഥികളുടെ എണ്ണമാ കുറവ് കാണിക്കുന്നത് ?
പിന്നെ എന്തിനാ ഈ ശബ്ദ മൊക്കെ ഒരു പ്രാവശ്യം ശബ്ദമുണ്ടാക്കി എന്നുവെച്ച് ഭരണം കിട്ടിയത് ഓര്‍ത്തുകൊണ്ടാണോ ?
അത് അന്നത്തെ കാര്യം .
അതുകൊണ്ടാണല്ലോ ഒരാള്‍ പറഞ്ഞത് ,
ഞങ്ങള്‍ കയറിയാല്‍ പുസ്തകം മാറ്റും എന്ന് .
ഇതൊന്നും കാണാതെ ഓളിയിടുന്നവരെ , നിങ്ങള്‍ അവരുടെകൂടെ കൂടല്ലേ .അതല്ലേ ശരി ?
അതല്ല സ്കൂള്‍ തുറന്നതേയുള്ളുസമരവും ബഹളവുമാണ് മലയാളം മീഡിയത്തില്‍ എന്ന് വരുത്തിവെച്ച് മലയാളം മീഡിയം എന്ന കട അടപ്പിക്കാനാണൊ ശ്രമം.
അതു തന്നെയാണ് ലോക ബാങ്കും പറയുന്നതും.
അവര്‍ക്ക് പോതുവിദ്യാഭ്യാസത്തിന് ഇത്ര പണം ചെലവിടുന്നതില്‍ താല്പര്യമില്ലത്രെ .അത് അങ്ങനെ .
ഈ ഓളി ഇടുന്നവരില്‍ എത്ര പേരുടെ മക്കള്‍ ഏഴാം ക്ലാസില്‍ പഠിക്കുന്നുണ്ട് ?
അതു പോട്ടെ ,
ഈ ഓളി ഇടുന്നവരുടെ മക്കള്‍ മലയാളം മീഡിയത്തിലാണോ പഠിക്കുന്നത് ?
പിന്നെ എന്താ ഇംഗ്ലീഷ് മീഡിയം കാരായ അമേരിക്കേ നീ ഓളി ഇടുന്നേ .
ഞങ്ങള്‍ , മലയാളം മീഡിയം കാരായ ഇറാക്കുകാര്‍ എങ്ങനെയെങ്കിലും നാലക്ഷരം പഠിച്ചോട്ടെ.
അതും മുട്ടിക്കാനാണോ ഈ ശ്രമം പാവപ്പട്ടവന്റെ മക്കളല്ലേ പഠിക്കുന്നത് .അവിടെ ഏവര്‍ക്കും എന്തും ആവാ‍മല്ലോ ഏത് വിദ്യാഭ്യാസ പരീക്ഷണവും കുറേ പ്രതികരണങ്ങള്‍ ബ്ലോഗിലും വന്നിരുന്നുഅനുകൂലിച്ചും പ്രതികൂലിച്ചും ???ഇവരുടെയൊക്കെ മക്കള്‍ പഠിക്കുന്നത് ഇംഗ്ലീഷ് മീഡിയത്തിലാണ് .പിന്നെന്താ കുഴപ്പം ?
ബോറടിച്ചിരിക്കുമ്പോള്‍ നാല് ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടാലെന്താ ?
പിന്നെ പ്രവാ‍സി എന്നൊക്കെ പറഞ്ഞ് ഒരു നൊസ്റ്റാള്‍ജിയ....
അതും വല്ലോന്റെ മക്കള്‍ടെ കാര്യത്തില്‍....
ഇവര്‍ക്കൊക്കെ ഈ ലഹള വെക്കുന്നതിനു പകരം നാലു ട്യൂഷന്‍ സെന്റര്‍ തുടങ്ങിയാ‍ലെന്താ ?
പോട്ടെ , ഇപ്പോഴും അക്ഷരം എഴുതാനും വായിക്കാനും കിട്ടാത്തവര്‍ ഏഴാം ക്ലാസിലുണ്ട് എന്ന വാസ്തവം പറയാതെ തന്നെ അറിയാം .
ഈ ജാഥക്കും ഹര്‍ത്താലിനും പകരം ഇവര്‍ക്കു വേണ്ടി ഒരു മണിക്കുറെങ്കിലും അക്ഷരം പഠിപ്പിച്ചാലെന്താ ?
നിങ്ങള്‍ കേട്ടീട്ടുണ്ടോ ഉപ്പു സത്യാഗ്രഹത്തെക്കുറിച്ച് ....
അത് ഉപ്പ് ഉണ്ടാക്കിയിട്ടാണ് സത്യാഗ്രഹം നടത്തിയത് ..അതു പോലെ നാലക്ഷരം പിള്ളേരെ പഠിപ്പിച്ച് സമരം നടത്തിയാലെന്താ ?
തൊലിയുരിഞ്ഞു പോകുമോ ?

18. .ഒരു പുതിയ ചിരി !!

കൈ ,കൈ
കൂയ് കൂയ്
കൈ ,കൈ
കക്കട, കക്കട ,
കുക്കുടു കുക്കുടു
വേണമെങ്കില്‍ പരിശീലിച്ചോളൂ

Thursday, July 10, 2008

17. .മുദ്രാവാക്യങ്ങള്‍

വാടാ , വാടാ മുട്ടാടാ
മുട്ടണമെങ്കില്‍ മുട്ടിക്കോ
തട്ടണമെങ്കില്‍ തട്ടിക്കോ
ചോരക്കു ചോര
ജീവനു ജീവന്‍
എങ്ങനെയുണ്ട് ?

Wednesday, July 9, 2008

16. .ഓണത്തിന് സാധനങ്ങള്‍ക്ക് വില കൂടുമോ ?

വില കൂടിലാലെന്താ ?
നമുക്ക് അതൊന്നുമല്ലല്ലൊ കാര്യം .
നമുക്ക് ഏഴാം ക്ലാസിലെ പാഠപുസ്തകം പിന്‍‌വലിച്ചാല്‍ മാത്രം മതി .
എല്ലാ പ്രശ്നവും തീര്‍ന്നു.

15. .മുദ്രാവാക്യ മത്സരം

“ ഞങ്ങടെ പോലീസ് ഞങ്ങളെ തല്ലിയാല്‍ നിങ്ങക്കെന്താ നാട്ടാരേ “
ത് ആര്‍ , എപ്പോള്‍ , എന്ന് , എവിടെ പറഞ്ഞു വെന്ന് പറയാമോ ?

14. .അമേരിക്കന്‍ പ്രസിഡണ്ടിന് ഒരു കത്ത്

ഞങ്ങടെ രാജ്യത്ത് നിങ്ങള്‍ക്ക് ഇടപെടാന്നെച്ചാ നിങ്ങടെ രാജ്യത്ത് ഞങ്ങക്കും ഇടപ്പെട്ടൂടെ
ഒരു പാലമിട്ടാ അങ്ങട്ടും ഇങ്ങട്ടും യാത്ര ചെയ്തൂടെ
അപ്പോ , അമേരിക്കന്‍ പ്രസിഡണ്ടിനെ ഒതുക്കാനും ഞമ്മക്ക് അധികാരം ബേണം

13. .കുഞ്ഞുണ്ണീ മാഷിന് ഒരു പാരഡിക്കവിത

നായ കുരക്കും
നാരി ചിലക്കും
കുരക്കുന്ന നായിനേയും
ചിലക്കുന്ന നായിനേയും
കാര്യമാക്കണ്ടാന്ന്

Tuesday, July 8, 2008

12.ഇന്നത്തെ പഴംചൊല്ല്

“ഇടതുപിന്തുണ പിന്‍‌വലിച്ചു”
തുമ്മിയാല്‍ തെറിക്കുന്ന മൂക്കാണെങ്കില്‍ലങ്ങ് പോകട്ടേന്ന്

Monday, July 7, 2008

11.ദോശ വാചകം

കുട്ടിക്കാലത്ത് കൂട്ടുകാര്‍ പറയുന്നത് കേട്ട് പഠിച്ചതാണ്
“ കേശവാ നിനക്ക് ദോശ തിന്നാനാശയുണ്ടെങ്കില്‍ ആ‍ശാന്റെ മേശയില്‍നിന്ന് കാശെടുത്ത് കാശിയില്‍ പോയി ദോശ വാങ്ങിതിന്ന് ആശ മാറ്റെടാ കേശവാ“

10.ചില തമാശാ‍ വാചകങ്ങള്‍

1. ആ ശ്മശാന നിശ്ശബ്ദതയില്‍ വെടിപൊട്ടിച്ചാലും കേള്‍ക്കും.
( മുട്ടു സൂചി വീണാല്പോലും കേള്‍ക്കും എന്നാണല്ലോ നാം സാധാരണ പറയാറ് )
2. ആ റോഡില്‍ വെച്ച് പഞ്ഞിലോറി കയറിയാലും ആള്‍ ചത്തേനെ
( ലോറിയില്‍ എന്തു നിറച്ചിരിക്കുന്നു എന്നതിനെ നിശ്ചയിച്ചല്ലൊ അതിന്റെ ഭാരം നിര്‍ണ്ണയിക്കുന്നത് )

9.പാഠപുസ്തകത്തെ ശ്രീനാരായണീയര്‍ അംഗീകരിക്കുന്നതെന്തുകൊണ്ട് ?

പാഠപുസ്തകത്തെ ശ്രീനാരായണീയര്‍ അംഗീകരിക്കുന്നതെന്തുകൊണ്ട് ?എന്തുചെയ്യാം . ശ്രീനാരായണീയര്‍ക്ക് പാഠപുസ്തകത്തെ അംഗീകരിച്ചേ മതിയാവൂ.
ഒരു ജാതി ഒരു മതം എന്നു തന്നെ പറഞ്ഞാല്‍ നമുക്കറിയാം അതില്‍ മതമില്ലാ‍ എന്ന കാ‍ര്യം . അപ്പൊള്‍ പിന്നെ എന്തു ചെയ്യാന്‍ പറ്റും .
മുകളന്മാരുടെ ചരിത്രമൊക്കെ പതിപ്പിക്കുന്ന രീതി മാറി അവനവന്റെ നാട്ടില്‍ ഒരു ജനത തൊട്ടുമുന്‍പുനേരിട്ട കാര്യങ്ങള്‍ - ജാതിയുടെ പേരു പറഞ്ഞുള്ള പീഡനങ്ങള്‍ - എന്നിവ ഒക്കെയല്ലേ ഏഴില്‍ അവതരിപ്പിച്ചിരിക്കുന്നത് .
ഈ കാര്യം ഒഴിവാകിയ പഴയ ചരിത്ര രചയിതാക്കളെ യഥാര്‍ത്ഥത്തില്‍ ഓടിക്കേണ്ടതല്ലേ എന്ന് ഒരു പക്ഷം .ഇനി അതും പോട്ടെ , മിശ്ര വിവാഹിതരും അനുകൂലിച്ചുകൊണ്ട് രംഗത്തിറങ്ങിയിട്ടുണ്ട് . അപ്പോള്‍ ഒരു സംശയം എന്തുകൊണ്ട് ശ്രീനാരായണീയര്‍ മിശ്ര വിവാഹം കഴിക്കുന്നില്ല.
അതൊക്കെ പാഠപുസ്തകത്തിന്റെ കാര്യത്തില്‍ അല്ലേ .ഓ അതു ശരി .

Sunday, July 6, 2008

8.മദര്‍ തെരേസയും സംഭാവനയും !!

 ഒരിക്കല്‍ , അതായത് മദര്‍ തെരേസ കല്‍ക്കട്ടയില്‍ തന്റെ ആതുരശുശ്രൂഷാ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്ന കാലം .
ചേരിയിലെ പാവപ്പെട്ടവരേയും രോഗികളേയും അവര്‍ ദത്തെടുത്തിരുന്നു . എങ്കിലും നാളുകള്‍ കഴിയുംതോറും ഈ രോഗികള്‍ക്കു വേണ്ട മരുന്ന് , ഭക്ഷണം , വസ്ത്രം എന്നിവക്ക് വേണ്ട തുക ലഭിക്കാതായി .
ഒരു നാള്‍ അവര്‍ ബാങ്കിലെത്തി.
സംഭാവനാക്കായാണ് ബാങ്കിലെത്തിയത് .
സംഭാവനചോദിച്ചു,
ആരും തരുന്ന മട്ടില്ല .
ചിലരാകട്ടെ കളിയാക്കാനും ആരംഭിച്ചു.
എന്നിരുന്നാലും അവര്‍ ക്ഷോഭിച്ചില്ല.
അവര്‍ നിരാശയാവാതെ വീണ്ടും ഒരോരുത്തരെ സമീപിച്ചു.
അവര്‍ പറഞ്ഞു
“ ഞാന്‍ നിങ്ങളുടെ പക്കല്‍ നിന്ന് ഈ സാധു മനുഷ്യര്‍ക്കു വേണ്ടി ഒരു രൂപ മാത്രമാണ് സംഭാവന ചോദിക്കുന്നത് . ഒരേ ഒരു രൂപ മാത്രം . കൂടുതല്‍ വേണ്ട . “
അവിടെ ഭൂരിഭാഗവും ആണുങ്ങളായിരുന്നു.
അവര്‍ വീണ്ടും പരിഹസിച്ചൂ.
മദര്‍ തെരേസ ആ പരിഹാരത്തെ വീണ്ടും പുഞ്ചിരിയൊടെ നേരിട്ടു.
അവര്‍ പറഞ്ഞു,
“ ഞാന്‍ ആവശ്യപ്പെടുന്നത് ഒരു രൂപ മാത്ര മാണ് . അതും നിങ്ങള്‍ പുകവലിച്ചു തുലച്ചുകളയുന്ന ഒരു രൂപ. സിഗരറ്റിനു വേണ്ടി ചിലവാക്കുന്ന ഈ ഒരു രൂപയാണ് ഞാന്‍ ആവശ്യപ്പെടുന്നത് . നിങ്ങള്‍ നിങ്ങളുടെ മക്കള്‍ക്കുവേണ്ടി സമ്പാദിക്കുന്നു. ആ പണം ഞാന്‍ ചോദിക്കുന്നില്ല”
ഈ പുരുഷന്മാരുടെ ;പല പ്രാവശ്യം ആക്ഷേപങ്ങള്‍ , കളിയാ‍ക്കല്‍ , അപമാനിക്കല്‍ എന്നിവ സഹിച്ചു നില്‍കുന്ന ഈ കന്യാസ്ത്രീയെ കണ്ട ആ ബാങ്കിലെ സ്വീപ്പര്‍ക്ക് വല്ലാത്ത വിഷമം തോന്നി .
ആ തൂപ്പുകാരി ഉടന്‍ തന്നെ തന്റെ കയ്യിലുണ്ടായിരുന്ന ഒരു രൂപ മദര്‍ തെരേസക്കു നല്‍കി .
പക്ഷെ തെരേസ വാങ്ങാന്‍ കൂട്ടാക്കിയില്ല.
നിത്യജീവിതം ഒരു വിധം ഉന്തിതള്ളി കഴിയുന്ന ആ തൂപുകാരിസ്ത്രീയില്‍ നിന്ന് സംഭാവന വാങ്ങുന്നത് ശരിയല്ലെന്നായിരുന്നു മദറിന്റെ പക്ഷം
ആ തൂപ്പുകാരി സ്ത്രീ പറഞ്ഞു.
“ നാളെ എന്റെ മകന്റെ പിറന്നാളാണ് . ആ ദിവസത്തേക്ക് മധുരപലഹാരം വാങ്ങാന്‍ ഞാന്‍ സംഭരിച്ചുവെച്ചിരുന്നതാണ് ഈ പണം . പക്ഷെ , ഞ്ഞാന്‍ ഈ കാര്യത്തിന് ഇത് നല്‍കിയെന്നു കേട്ടാല്‍ അവന്‍ മധുരപലഹാരം കഴിക്കുന്നതിനേക്കാളും സന്തോഷമാകും . കാരണം , എനിക്ക് ഈ ജോലി കിട്ടുന്നതിനു മുമ്പ് ദാരിദ്യം , രോഗം എന്നിവയുടെ തീവ്രത ഞങ്ങള്‍ക്ക് നന്നായി അറിയാം “
അങ്ങനെ തൂപ്പുകാരി സ്ത്രീയുടെ സംഭാവന മദറിന് വാങ്ങേണ്ടി വന്നു.
ഈ സംഭാഷണം ആ ബാങ്കിലെ മറ്റുള്ള വരും കേള്‍ക്കുന്നുണ്ടായിരുന്നു.
ഇത് അവരുടെ കണ്ണുതുറപ്പിച്ചു.
അവരും പണം നല്‍കി.
അങ്ങനെ , മദര്‍ അവിടെ നിന്ന് പോകാന്‍ നേരം മുന്‍പ് മദറിനെ അപമാനിച്ചവര്‍ മദറിനോട് മാപ്പു ചോദിച്ചു.
അവരിലൊരാള്‍ പറഞ്ഞു,
“ മദര്‍ , ഞങ്ങള്‍ ഇത്രയേറെ അപമാനിച്ചിട്ടും മദറിന്റെ മുഖത്ത് വിഷമം ഉണ്ടായില്ലല്ലോ ? എന്താണ് അതിനു കാരണം?“
മദര്‍ മറുപടി പറഞ്ഞു,
“ യഥാ‍ര്‍ത്ഥത്തില്‍ ഞ്ഞാന്‍ ഇത് ചെയ്യുന്നത് എനിക്കു വേണ്ടിയല്ല . പാ‍വപ്പെട്ട രോഗികള്‍ക്കു വേണ്ടിയാണ് . അവര്‍ക്കു വേണ്ടി ഇത്തരം ആക്ഷേപങ്ങള്‍ ചിലപ്പോള്‍ ഏല്‍ക്കേണ്ടി വന്നീട്ടുണ്ട് . അപ്പോഴോക്കെ ഈ നിര്‍ധനരായ ഈ രോഗികള്‍ക്കു വേണ്ടിയല്ലേ എന്ന് ഞാന്‍ ഓര്‍ക്കും . അത് എനിക്ക് ആത്മ വിശ്വാസം നല്‍കും .’‘
അങ്ങനെ മദര്‍ അവിടെ നിന്ന് യാത്രയായി .

7.ഇക്കാര്യം നിങ്ങളൊന്ന് ഓര്‍ത്തേ

നിങ്ങള്‍ മറ്റുള്ളവരെ പണം കൊടുത്ത് സഹായിക്കു‌മ്പോള്‍ അത് നിങ്ങള്‍ അദ്ധ്വാനിച്ചുണ്ടാക്കിയ കാശാണോ അതോ നിങ്ങള്‍ മറ്റുള്ളവരെ പറ്റിച്ചുണ്ടാക്കിയ കാശാണോ ?
നിങ്ങള്‍ ആരാധനാലയങ്ങളില്‍ വഴിപാടുചെയ്യുമ്പോള്‍ അത് നിങ്ങളുടെ അദ്ധ്വാനത്തില്‍ നിന്നുണ്ടായ പണമാണോ അതോ മറ്റുള്ളവരെ പിഴിഞ്ഞുണ്ടാക്കിയ പണമാണോ ?
നിങ്ങള്‍ നിങ്ങളുടെ മക്കള്‍ക്കുവേണ്ടി പണം ചെലവഴിക്കുമ്പോള്‍ അത് നിങ്ങള്‍ അദ്ധ്വാനിച്ചുണ്ടാകിയ കാശാണോ അതോ മറ്റുള്ള കുട്ടികളുടെ അച്ഛന്മാരെ പിഴിഞ്ഞുണ്ടാക്കിയ കാശാണോ ?
നിങ്ങളുടെ മക്കള്‍ നിങ്ങളോട് പറയുന്നുണ്ടോ കളവു നടത്താനും നുണ പറയാനും കൈക്കൂലി വാങ്ങാനും മറ്റുമൊക്കെ ; മക്കള്‍ക്കുവേണ്ടി പണമുണ്ടാക്കുന്നവര്‍ ഇത് ശ്രദ്ധിച്ചാല്‍ നന്ന്

6.ശ്രീ നാരായണ ഗുരു പറഞ്ഞു

“ അവനവനാത്മ സുഖത്തിനായ് ആചരിക്കുന്നവ അപരന്ന് സുഖത്തിനായ് വരേണം

5.ഏഴാക്ലാസ് പാഠപുസ്തകം : ഈ കോലാഹലം വേണമോ ?

ഈ വര്‍ഷം പത്താം ക്ലാസ് പരീക്ഷ എഴുതിയത് നാലരലക്ഷം പേരാണ് .
അതായത് ഈ വര്‍ഷം ഏഴാം ക്ലാസില്‍ പഠിക്കുന്നത് നാലുലക്ഷം കുട്ടികളാണെന്നതാണ് അര്‍ത്ഥം .
അവര്‍ക്കുവേണ്ടിയാണ് ഈ കോലാഹലങ്ങളൊക്കെ.
അതില്‍ തന്നെ എത്രപേര്‍ 80 ശതമാനം ജയിപ്പിക്കണം എന്നലേബലില്‍ ജയിക്കുന്നു എന്നറിയുമോ ?അതായത് 90 % പേര്‍
.അതായത് ഒന്നും പഠിക്കാതെ കടന്നു കൂടുന്നു.
പിന്നെ ,ടെക്സ്റ്റ് പുസ്തകം എന്തായാലെന്ത് ?
കുട്ടികള്‍ ഒന്നും അറിയുന്നില്ല.
പിന്നെ , ഇവിടുത്തെ അദ്ധ്യാപകര്‍ എത്രപേര്‍ പാഠപുസ്തകങ്ങള്‍ ആ സ്പിരിറ്റില്‍ പഠിപ്പിക്കുന്നുണ്ട് ,
അങ്ങനെ പഠിപ്പിച്ചിരുന്നെങ്കില്‍ മലയാളം മീഡിയത്തില്‍ കുട്ടികളുടെ കുറവ് വരുമോ ?
ഈ വര്‍ഷം ഒരു ലക്ഷം വിദ്യാര്‍ത്ഥികളുടെ എണ്ണമാ കുറവ് കാണിക്കുന്നത് ?
പിന്നെ എന്തിനാ ഈ ശബ്ദ മൊക്കെ ഒരു പ്രാവശ്യം ശബ്ദമുണ്ടാക്കി എന്നുവെച്ച് ഭരണം കിട്ടിയത് ഓര്‍ത്തുകൊണ്ടാണോ ?
അത് അന്നത്തെ കാര്യം .
അതുകൊണ്ടാണല്ലോ ഒരാള്‍ പറഞ്ഞത് , ഞങ്ങള്‍ കയറിയാല്‍ പുസ്തകം മാറ്റും എന്ന് .
ഇതൊന്നും കാണാതെ ഓളിയിടുന്നവരെ , നിങ്ങള്‍ അവരുടെകൂടെ കൂടല്ലേ .അതല്ലേ ശരി ?
അതല്ല സ്കൂള്‍ തുറന്നതേയുള്ളു
സമരവും ബഹളവുമാണ് മലയാളം മീഡിയത്തില്‍ എന്ന് വരുത്തിവെച്ച് മലയാളം മീഡിയം എന്ന കട അടപ്പിക്കാനാണൊ ശ്രമം.
അതു തന്നെയാണ് ലോക ബാങ്കും പറയുന്നതും.അവര്‍ക്ക് പോതുവിദ്യാഭ്യാസത്തിന് ഇത്ര പണം ചെലവിടുന്നതില്‍ താല്പര്യമില്ലത്രെ .
അത് അങ്ങനെ .
ഈ ഓളി ഇടുന്നവരില്‍ എത്ര പേരുടെ മക്കള്‍ ഏഴാം ക്ലാസില്‍ പഠിക്കുന്നുണ്ട് ?
അതു പോട്ടെ , ഈ ഓളി ഇടുന്നവരുടെ മക്കള്‍ മലയാളം മീഡിയത്തിലാണോ പഠിക്കുന്നത് ?
പിന്നെ എന്താ ഇംഗ്ലീഷ് മീഡിയം കാരായ അമേരിക്കേ നീ ഓളി ഇടുന്നേ .
ഞങ്ങള്‍ , മലയാളം മീഡിയം കാരായ ഇറാക്കുകാര്‍ എങ്ങനെയെങ്കിലും നാലക്ഷരം പഠിച്ചോട്ടെ.
അതും മുട്ടിക്കാനാണോ ഈ ശ്രമം പാവപ്പട്ടവന്റെ മക്കളല്ലേ പഠിക്കുന്നത് .
അവിടെ ഏവര്‍ക്കും എന്തും ആവാ‍മല്ലോ ഏത് വിദ്യാഭ്യാസ പരീക്ഷണവും കുറേ പ്രതികരണങ്ങള്‍ ബ്ലോഗിലും വന്നിരുന്നുഅനുകൂലിച്ചും പ്രതികൂലിച്ചും ???
ഇവരുടെയൊക്കെ മക്കള്‍ പഠിക്കുന്നത് ഇംഗ്ലീഷ് മീഡിയത്തിലാണ് .
പിന്നെന്താ കുഴപ്പം ?
ബോറടിച്ചിരിക്കുമ്പോള്‍ നാല് ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടാലെന്താ ?
പിന്നെ പ്രവാ‍സി എന്നൊക്കെ പറഞ്ഞ് ഒരു നൊസ്റ്റാള്‍ജിയ....
അതും വല്ലോന്റെ മക്കള്‍ടെ കാര്യത്തില്‍....
ഇവര്‍ക്കൊക്കെ ഈ ലഹള വെക്കുന്നതിനു പകരം നാലു ട്യൂഷന്‍ സെന്റര്‍ തുടങ്ങിയാ‍ലെന്താ ?
പോട്ടെ , ഇപ്പോഴും അക്ഷരം എഴുതാനും വായിക്കാനും കിട്ടാത്തവര്‍ ഏഴാം ക്ലാസിലുണ്ട് എന്ന വാസ്തവം പറയാതെ തന്നെ അറിയാം .
ഈ ജാഥക്കും ഹര്‍ത്താലിനും പകരം ഇവര്‍ക്കു വേണ്ടി ഒരു മണിക്കുറെങ്കിലും അക്ഷരം പഠിപ്പിച്ചാലെന്താ ?
നിങ്ങള്‍ കേട്ടീട്ടുണ്ടോ ഉപ്പു സത്യാഗ്രഹത്തെക്കുറിച്ച് ....
അത് ഉപ്പ് ഉണ്ടാക്കിയിട്ടാണ് സത്യാഗ്രഹം നടത്തിയത് ..
അതു പോലെ നാലക്ഷരം പിള്ളേരെ പഠിപ്പിച്ച് സമരം നടത്തിയാലെന്താ ?
തൊലിയുരിഞ്ഞു പോകുമോ ?

4.പെരുകുന്ന ഗര്‍ഭപാത്ര ശസ്ത്രക്രിയകള്‍

നമ്മുടെ നാട്ടില്‍ ആശുപത്രികളില്‍ എന്തൊക്കെ ശസ്ത്രക്രിയകളാണ് ഒരോ ദിവസവും നടക്കുന്നത്.
പക്ഷെ , എനിക്കൊരു സംശയം ?
ഇതൊക്കെ ആവശ്യമുള്ളതാണോ ?
ഇതിനെക്കുറിച്ച് അന്വേഷണം ആരെങ്കിലും നടത്തുന്നുണ്ടോ ?
നടത്തിയാല്‍ തന്നെ റിപ്പോര്‍ട്ട് പത്രങ്ങള്‍ പ്രസിദ്ധീകരിക്കുന്നുണ്ടോ ?
ഉദാഹരണമായി , നമ്മുടെ നാട്ടില്‍ ഗര്‍ഭപാത്രം നീക്കം ചെയ്യുന്ന സ്ത്രീകളുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയണ് .
അതും പലരുടേയും പ്രായം 35 നും 40 നും മദ്ധ്യേയാണു താനും .
എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് ?
ഗര്‍ഭപാത്രത്തില്‍ ട്യൂമര്‍ ആണെന്നാണ് ഡോക്ടര്‍ മാര്‍ രോഗികളോട് പറയുന്നത് ?
എന്തുകൊണ്ടാണ് ഇവരില്‍ ട്യൂമര്‍ വരുന്നത് ?
അങ്ങനെ വരുത്തുന്ന ആരോഗ്യശീലങ്ങള്‍ എന്തൊക്കെയാണ് ?
ഇത് ജനിതകമാണോ ?
അതോ മറ്റെന്തെങ്കിലും .................
ഇതിനെക്കുറിച്ച് നമുക്ക് അന്വേഷിക്കേണ്ടെ ?
ഈ നാള്‍ വരെ എത്ര പേരുടെ ഗര്‍ഭപാത്രം നീക്കം ചെയ്തു ?
അതിന് വല്ല കണക്കുമുണ്ടൊ ?
യഥാര്‍ത്ഥത്തില്‍ അത് നീക്കം ചെയ്യേണ്ട കാര്യമുണ്ടായിരുന്നുവോ ?
ഇത് നടത്തുന്ന ആശുപത്രികളില്‍ ഇത്തരത്തിലുള്ള ഒരു സൂപ്പര്‍ ചെക്കിംഗ് നടത്തേണ്ടതല്ലേ നിങ്ങള്‍ എന്തു പറയുന്നു ?????????????????

3.വിലകൂടുന്നതെന്തുകൊണ്ട് ?

നാട്ടില്‍ സാ‍ധനങ്ങളുടെ വില ഉയരുകയാണ് .
അതിനും കുറ്റപ്പെടുത്തല്‍ ഒട്ടേറെ .
ഇതില്‍ കേന്ദ്രത്തിനേയൊ കേരളത്തിനേയോ കുറ്റം പറഞ്ഞീട്ടുകാര്യമില്ല .
എന്നിരുന്നാലും ചില ഔദ്യാഗിക കണക്കുകള്‍ സൂചിപ്പിക്കുന്നത് വേറെ കാര്യങ്ങളാണ്
1. കള്ളപ്പണം : ഇത് മൂല്യ ശോഷണം വര്‍ദ്ധിപ്പിക്കുന്നു.
2.കള്ളനോട്ട് : ഇത് മൂല്യശോഷണം വര്‍ദ്ധിപ്പിക്കുന്നു.
ഇതിനൊക്കെ നടപടിയെടുക്കാതെ ഹര്‍ത്താല്‍ നടത്തിയതുകൊണ്ട് എന്തു കാര്യം ?
വാല്‍ക്കഷണം ;
കഴിഞ്ഞ ദിവസം ഒരു ഗള്‍ഫുകാരന്‍ പറഞ്ഞത് .
അയാള്‍ ഒരു പുതിയ വീട് പണിതത്രെ .
വീട്ടുനികുതി കുറച്ചുകിട്ടാന്‍ അല്ലെങ്കില്‍ ശരിയാക്കുന്നതിന് കൈക്കൂലി കൊടുക്കേണ്ടി വന്നത്രെ.
“ ഈ നാട് എങ്ങനെയാണ് ഇങ്ങനെയായാല്‍ നന്നാവുക “ എന്ന കമന്റും
ഈ ദേഹം വീടു പണിയാനുള്ള പണം മുഴുവന്‍ കുഴല്‍ ആയി അയച്ചതാണെന്നാണ് നാട്ടുകാരുടെ സംസാരം .
എന്നീട്ടും ആ ദേഹം പറയുന്ന ന്യായം നോക്കൂഇതാണ് ഇപ്പോഴത്തെ ഒരു ന്യായം ?
തനിക്ക് അഴിമതി കാണിക്കാം . എന്നാല്‍ മറ്റുള്ളവര്‍ അഴിമതി കാണിക്കാന്‍ പാടില്ല പോലും !

2.വിദ്യാര്‍ത്ഥികളും മൊബൈല്‍ഫോണും

മൊബൈല്‍ കൊണ്ടുവന്നതിന് വിദ്യാര്‍ഥിനിയെ വസ്ത്രമുരിഞ്ഞ് പരിശോധിച്ചെന്ന് വാര്‍ത്ത . ഇല്ലെന്ന് അധികൃതരും .ഹര്‍ത്താലും ബസ്സ് സമരവും നടക്കുന്ന കാലം.അതുകൊണ്ടുതന്നെ ഒരു പ്ലസ് വണ്‍ വിദ്യാര്‍ഥിനി മൊബൈല്‍ കയ്യില്‍ വെച്ചാല്‍ രക്ഷാകര്‍ത്താക്കള്‍ കുറ്റം പറയില്ല താനും

1.സ്വാഗതം

ഞാന്‍ ഒരു ബ്ലോഗ് തുടങ്ങുന്നു.
ഏവര്‍ക്കും സ്വാഗതം

Labels

Blog Archive

Total Pageviews

Popular Posts

CHIRILOGAM SMS CHANNEL