ജനപ്രിയ ലേഖനങ്ങള്‍ക്ക് - താഴെ ക്ലിക്ക് ചെയ്യൂ

/tr>
  1.ഹൈ ഹീല്‍ ചെരിപ്പുകള്‍ ഉപേക്ഷിക്കുക
  2.ഗുരുവായൂരിലെ കണ്ടക്ടര്‍ ആ‍ാവാതിരിക്കുക!!
  3.പഴുത്ത മാമ്പഴത്തെ ബഹിഷ്കരിക്കുക!
  4.അംബാസിഡര്‍ കാര്‍ ആര്‍ക്കും വേണ്ടാതാവുന്നുവോ
  5.ഇനി ഇടത്തരക്കാര്‍ക്കും കാര്‍ വാങ്ങാം?
  6.ഏത്തമിടീക്കലിന് നഷ്ടപരിഹാരം ?
  7.വരുണ്‍ഗാന്ധി പ്രസംഗിച്ചില്ലായിരുന്നുവെങ്കില്‍?
  8.പാഠം .1. എന്താണ് യോഗ?
  9.പാഠം .2.നിലമൊരുക്കല്‍
  10.ശരീരത്തില്‍ പട്ടു സാരി ;ഉള്ളിലോ???
  11.മദര്‍ തെരേസയും സംഭാവനയും?
  12.ഒരു പുഴു ഉണ്ടാക്കിയ പ്രശ്നം ( ഹാസ്യം)
  13.ഒബാമ അമേരിക്കന്‍ പ്രസിഡണ്ടാവാന്‍ കാരണമെന്ത് ?
  14.നിങ്ങളുടെ ഭാര്യ ഒരു വേരുവെട്ടിയാണോ ?;എങ്കില്‍ സൂക്ഷിക്കുക!!
  15.കുങ്കുമപ്പൂവ് കഴിച്ചാല്‍ നിറമുണ്ടാകുമോ??
  16.ട്യൂഷന്‍ മാഷിനൊരു സമ്മാനം (ഹാസ്യം)
  17.മിട്ടായിക്കടക്കാരന്റെ മകന്‍ (ഹാസ്യം)
  18.പെരുകുന്ന ഗര്‍ഭപാത്ര ശസ്ത്രക്രിയകള്‍ !!
  19.നിങ്ങളുടെ ഭാര്യയുടെ വയര്‍ ഒരു വേസ്റ്റ് ബാസ്കറ്റ് ആണോ ?
  20.ഭര്‍ത്താവിന്റെ വീട്ടുകാരെ കുറ്റം പറയരുത്!!
  21.എന്തുകൊണ്ടാണ് വയര്‍ വീര്‍ക്കുന്നത് ?( ഹാസ്യം)
  22.അദ്ധ്യാപകരെ കുറ്റം പറയരുത് !!
  23.ഇതാണോ ഇപ്പോഴത്തെ വിവാഹ സദ്യ??
  24.നാക്കുകെട്ടിക്കല്‍ ( ഒരു പ്രത്യേക ചികിത്സ)??
  25.അടിവസ്ത്രങ്ങള്‍ അനാവശ്യങ്ങളോ ??
  26.പഴശ്ശിരാജ ജിവിച്ചിരിക്കണമായിരുന്നെങ്കില്‍ ?
  27.ഹേ മനുഷ്യാ ? നിങ്ങള്‍ ഒരു കസേര മനുഷ്യനാണോ ?
  28. കഥാപ്രസംഗക്കാരന്റെ മുണ്ട് ( ഹാസ്യം )
  29. പോലീസുകാരന്റെ ഹാസ്യം
  30. വിദ്യാര്‍ത്ഥി സമരവും പോലിസും
  31.വിദ്യാര്‍ത്ഥി സമരവും പ്രിന്‍സിപ്പാളും (ഹാസ്യം )

ഈ സന്ദര്‍ശകരാണ് എന്റെ ആത്മധൈര്യം ; എന്നെ പ്രോത്സാ‍ഹിപ്പിക്കുന്നവര്‍

ചിന്തിക്കൂ ; ചിരിപ്പിക്കൂ ; ഈ യജ്ഞത്തില്‍ നിങ്ങളും പങ്കാളികളാകൂ .നിര്‍ദ്ദോഷമായ ഒരു ഫലിതം നിങ്ങളെ ദുഃഖങ്ങളില്‍ നിന്ന് മോചിതരാക്കാം.വായിച്ചുമാത്രം പോകാതെ ഒരു അഭിപ്രായവും എഴുതിപ്പോകൂ.നിങ്ങളുടെ കൂട്ടുകാരെക്കൊണ്ടും ഇത് വായിപ്പിക്കൂ
ഈ ചിരിലോകത്തില്‍ നിങ്ങളും ചേരൂ , നിങ്ങളുടെ സുഹൃത്തുക്കളേയും ചേര്‍ക്കൂ ; പറ്റുമെങ്കില്‍ ഈ ബ്ലോഗ് അഡ്രസ്സ് നിങ്ങളുടെ സുഹൃത്തിന് ഇ മെയില്‍ ചെയ്യൂ. അവരും മനസ്സറിഞ്ഞ് ഒന്നു ചിരിച്ചോട്ടെ . ചിരിയും സന്മാര്‍ഗ്ഗവും ഒത്തുചേരുന്ന ഈ ബ്ലോഗിലേക്ക് എല്ലാവര്‍ക്കും സ്വാഗതം .
സന്തോഷകരമായ ഈ കൂട്ടായ്മയില്‍ അങ്ങനെ നിങ്ങളും നിങ്ങളുടെ സമാന ചിന്താഗതിക്കാരും പങ്കാളികളാവൂ

ഇവരാണ് ചിരിലോകത്തിലെ അംഗങ്ങള്‍ ; ഈ ബ്ലോഗിനെ പ്രോത്സാഹിപ്പിക്കുന്നവര്‍

There was an error in this gadget

Sunday, August 23, 2009

അദ്ധ്യാപകരെ കുറ്റം പറയരുത്!!

ഇത് എന്താ ഇത് എന്നു നിങ്ങള്‍ ചോദിച്ചേക്കാം
എന്നാല്‍ കാര്യം ശരിയാണ് .
നിങ്ങളുടെ മക്കളുടെ മുന്നില്‍ വെച്ച് ക്ലാസ് ടീച്ചറേയോ മറ്റ് അദ്ധ്യാപകരേയോ എന്തിനേറെ പറയുന്നു ട്യൂഷന്‍ മാഷിനെ പ്പോലും കുറ്റം പറയരുത് .
പറഞ്ഞാല്‍ പിന്നെ നിങ്ങളുടെ മകന്‍ / മകള്‍ പ്രസ്തുത വിഷയവുമായുള്ള ബന്ധം കഷ്ടം തന്നെയാകും . അതിനാല്‍ പ്രസ്തുത അദ്ധ്യാപകന് കുറ്റമുണ്ടെങ്കില്‍ പോലും അക്കാര്യം കുട്ടിയുടെ മുന്നില്‍ വെച്ച് മാതാപിതാക്കള്‍ സംസാരിക്കാതിരിക്കുകയാണ് ബുദ്ധി.
ഇന്നത്തെ അവസ്ഥ ചിന്തിക്കയാണെങ്കില്‍ മിക്ക സ്കൂളുകളിലും ടീച്ചര്‍മാര്‍ക്ക് എന്തെങ്കിലും കുറ്റം കാണാതിരിക്കയില്ല.
എല്‍.കെ.ജി ക്ലാസില്‍ അമ്പതു പ്രാവശ്യം ഇമ്പോസിഷന്‍ കൊടുക്കുന്ന എത്ര ടീച്ചര്‍ മാരെ നമുക്ക് പരിചയമുണ്ട്.
എല്‍ .പി , യു.പി ക്ലാസുകളില്‍ കുട്ടികള്‍ ക്ക് ഇമ്പോസിഷന്‍ ഇംഗ്ലീഷ് മീഡിയത്തിലെ ടീച്ചര്‍ മാര്‍ കൂടുതലാണ് കൊടുക്കുന്നത് .
ഇപ്പോള്‍ കേരളത്തിലെ മിക്ക ഇംഗ്ലീഷ് മീഡിയം മാതാക്കള്‍ക്കും തങ്ങളുടെ മക്കള്‍ക്ക് ഇമ്പോസിഷന്‍ എഴുതികൊടുക്കലാണ്
പണി. എന്താ ചെയ്യുക ? പറഞാല്‍ കുട്ടി ഒറ്റപ്പെടും .പിന്നെ ആകെ പ്രശ്നമാകും അതിലുംഭേദമല്ലെ അല്പം ഇമ്പോസിഷന്‍
എഴുതികൊടുത്താല്‍ മതിയല്ലോ?
കുട്ടി ചിലപ്പോള്‍ ക്ലാസിലെ അനീതി - ടീച്ചര്‍ നടത്തുന്നത് - സംബന്ധിച്ച പരാതിയുമായായിരിആയിരികും വരിക.
അപ്പോഴും നിങ്ങള്‍ ചെയ്യേണ്ടത് - അഡ് ജസ്റ്റ് മെന്റ് മെക്കാനിസം നിങ്ങളുടെ മക്കളെ പഠിപ്പിക്കുന്നതായിരിക്കും നല്ലത് .
ഇത്തരം മാനസിക സംഘര്‍ഷങ്ങള്‍ നേരിടുവാനുള്ള ശേഷി മക്കളില്‍ വളര്‍ത്തുകയാണ് ബുദ്ധി.
അല്ലാതെ പ്രശ്നം കേട്ട ഉടനെ തന്നെ ടീച്ചര്‍ ക്ക് ഫോണ്‍ വിളിക്കുകയല്ല വേണ്ടത് .
പിന്നെ ട്യൂഷന്‍ മാഷന്മാരെ ക്കുറിച്ച് .............
അവരെ ആരും തന്നെ ബഹുമാനിക്കുന്നില്ല.
കുട്ടിയുടെ ധാരണതന്നെ കൂലിക്കു പണിയുന്ന മാഷ് എന്നുതന്നെയാണ്
ഇത്തരം ചിന്താഗതി കുട്ടികളില്‍ വളര്‍ത്തുന്നതില്‍ മുഖ്യപങ്ക് രക്ഷിതാക്കള്‍ക്കു തന്നെയാണ് .
ഒന്നോര്‍ക്കുക
കേരളത്തില്‍ ഈ ട്യൂഷന്‍ മാഷന്മാര്‍ ഇല്ലെങ്കില്‍ എന്തായിരിക്കും സ്ഥിതി
പല ഉന്നത വിജയം നേടുന്ന സ്കൂളുകളിലും ട്യുഷന്‍ മാഷ്ന്മാരാണ് അടിസ്ഥാന കാ‍രണം എന്ന് മനസ്സിലാക്കുക
മറ്റൊരു വിഡ്ഡിത്തരം മാതാപിതാക്കള്‍ ചെയ്യുന്നത് ‘കം‌പാരിസണ്‍ ‘ ആണ്
അതായത് താരതമ്യം ചെയ്യല്‍
തങ്ങളുടെ മക്കളെ മറ്റുള്ളവരുടെ മക്കളുമായി താരതമ്യം ചെയ്യല്‍
പരീക്ഷ കഴിഞ്ഞു
തന്റെ മകന് എത്ര മാര്‍ക്ക് ഉണ്ട് ?
മറ്റുള്ള വര്‍ക്ക് എത്രമാര്‍ക്ക് കിട്ടി
കൂടുതലോ കുറവോ ?
കുറഞ്ഞാല്‍ ........
പിന്നെ , പിള്ളേര്‍ പറയുന്നതുപോലെ ....
ചീത്ത പറച്ചില്‍ സീരിയല്‍ പോലെ
അതിനാല്‍ മക്കളെ മറ്റുള്ള വരുടെ മക്കളുമായി താരതമ്യം ചെയ്യരുത്
Comparison makes " ജലസി” എന്നാണ് പറയുന്നത്
അതിനാല്‍ മാതാക്കളേ
മാതാപിതാക്കളെ
മക്കള്‍ നിങ്ങളുടേതല്ലേ
അതിനാല്‍
നിങ്ങളുടെ കഴിവുകള്‍ / കഴിവുകേടുകള്‍ മക്കള്‍ക്കുണ്ടാകും
നിങ്ങള്‍ പരിശീലിപ്പിച്ച ശേഷികള്‍ മക്കള്‍ക്കുണ്ടാകും
അതിനാല്‍ ആദ്യം ഈ മാതാപിതാക്കള്‍ ചെയ്യേണ്ടത് സ്വന്തം കഴിവുകളേയും കഴിവുകേടുകളേയും തിരിച്ചറിയുകയാണ്
വേണ്ടത് .
സ്വന്തം വീട്ടിലെ സംസ്കാരത്തെ തിരിച്ചറിയൂ
അതിന് ഈ നോമ്പുമാസം തന്നെ ഒരു തുടക്കമാകട്ടെ

13 comments:

കുട്ടമണി said...

അതിനാല്‍ മാതാക്കളേ
മാതാപിതാക്കളെ
മക്കള്‍ നിങ്ങളുടേതല്ലേ
അതിനാല്‍
നിങ്ങളുടെ കഴിവുകള്‍ / കഴിവുകേടുകള്‍ മക്കള്‍ക്കുണ്ടാകും
നിങ്ങള്‍ പരിശീലിപ്പിച്ച ശേഷികള്‍ മക്കള്‍ക്കുണ്ടാകും
അതിനാല്‍ ആദ്യം ഈ മാതാപിതാക്കള്‍ ചെയ്യേണ്ടത് സ്വന്തം കഴിവുകളേയും കഴിവുകേടുകളേയും തിരിച്ചറിയുകയാണ്

കുട്ടി said...

എന്റെ അമ്മ സീരിയല്‍ കാണാന്‍ എന്നുമിരിക്കും .
അപ്പോള്‍ ഞാനും കൂടും
പിന്നെ രാത്രി പഠിക്കാന്‍ എവിടെ സമയം?/

Anonymous said...

ക്ലാസില്‍ വര്‍ത്തമാനം പറഞ്ഞതിന് പോയം അമ്പതു പ്രാവശ്യം എഴുതിവരാനാ ടീച്ചര്‍ പറഞ്ഞത്

അയലത്തെ അദ്ദേഹം said...

എന്റെ അമ്മ എപ്പോഴും എന്നോട് പറയാറ്
അപ്പുറത്തെ വീട്ടിലെ ----- കണ്ട് പഠിക്ക് എന്നായിരുന്നു.
പക്ഷെ ഒരു ദിവസം അയലത്തെ ==== ഒരു വെള്ളമടിക്കേസില്‍പെട്ട് അകത്തായി
അതോടെ അന്ന് ഞാന്‍ വീ‍ട്ടിലേക്ക് ഒരു വരവ് വന്നു
അമ്മയുടെ പത്തി താഴ്‌ന്നു നില്‍ക്കുന്നത് കാണേണ്ടതു തന്നെയായിരുന്നു.
അതില്പിന്നെ അയലത്തെ=== പോലെ ആകണം എന്ന് പറയാറില്ല

Anonymous said...

എന്നോട് അയലത്തെ കുട്ടിയെപ്പോലെ ആകണം എന്ന് പറയാറുണ്ട്
ഒരു ദിവസം സഹികെട്ടപ്പോള്‍ ഞാനും വെച്ചുകാച്ചി
അയലത്തെ അമ്മയെപ്പോലെ നിങ്ങള്‍ക്കും ആയാലെന്താ?
അതോടെ ആ പറച്ചില്‍ നിന്നു

Anonymous said...

മലയാളികളുടെ ഏറ്റവും വലിയ ഒരു വലിയ ഗുണം
നമുക്ക് മുന്നില്‍ ആരും തന്നെ തികഞ്ഞവരായി ഇല്ല എന്നതാണ്.
ആരെയും എന്തിനെയും അടച്ച് വിമര്‍ശിക്കുക എന്നത് നമ്മുടെ ജന്മാവകാശമാണ്.

പാവപ്പെട്ടവന്‍ said...

അപ്പോള്‍ പിന്നെ ഈ അദ്ധ്യാപകരേ തോന്നുന്ന പോലെ വിട്ടാല്‍ മതിയോ ഇവര്‍ക്ക് അഹങ്കാരം കൂടില്ലേ നല്ല പോസ്റ്റ്‌

കുട്ടമണി said...

പ്രിയ അനോണിമസ്സേ
മലയാളികളുടെ ഒരു സവിശേഷ ഗുണമാണ് താങ്കള്‍ വ്യക്ത മാക്കിയിരിക്കുന്നത്
നന്ദി

കുട്ടമണി said...

പാവപ്പെട്ടവന്‍ പറഞ്ഞത് കാര്യമാണ്
അവരെ അങ്ങനെ വെറുതെ വിട്ടുകൂട
കുറച്ച് കൌണ്‍സലിംഗ് കൊടുത്ത് ശരിയാക്കിയെടുക്കാമെന്ന് തോന്നുന്നു.

കുട്ടമണി said...

നന്ദി പാവപ്പെട്ടവന്‍
ബ്ലോഗ് സന്ദര്‍ശിച്ചതിനും കമന്റിട്ടതിനും

baiju elikkattoor said...

"മലയാളികളുടെ ഒരു സവിശേഷ ഗുണമാണ് താങ്കള്‍ വ്യക്ത മാക്കിയിരിക്കുന്നത്"

:)

kuttamani said...

Thanks Byju For your visit and Powerful comment

farisa said...

nan kuttam mathrame parayarulloo!

There was an error in this gadget

Labels

Total Pageviews

Popular Posts