നമ്മുടെ നാട്ടില്‍ ആശുപത്രികളില്‍ എന്തൊക്കെ ശസ്ത്രക്രിയകളാണ് ഒരോ ദിവസവും നടക്കുന്നത്.
പക്ഷെ , എനിക്കൊരു സംശയം ?
ഇതൊക്കെ ആവശ്യമുള്ളതാണോ ?
ഇതിനെക്കുറിച്ച് അന്വേഷണം ആരെങ്കിലും നടത്തുന്നുണ്ടോ ?
നടത്തിയാല്‍ തന്നെ റിപ്പോര്‍ട്ട് പത്രങ്ങള്‍ പ്രസിദ്ധീകരിക്കുന്നുണ്ടോ ?
ഉദാഹരണമായി , നമ്മുടെ നാട്ടില്‍ ഗര്‍ഭപാത്രം നീക്കം ചെയ്യുന്ന സ്ത്രീകളുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയണ് .
അതും പലരുടേയും പ്രായം 35 നും 40 നും മദ്ധ്യേയാണു താനും .
എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് ?
ഗര്‍ഭപാത്രത്തില്‍ ട്യൂമര്‍ ആണെന്നാണ് ഡോക്ടര്‍ മാര്‍ രോഗികളോട് പറയുന്നത് ?
എന്തുകൊണ്ടാണ് ഇവരില്‍ ട്യൂമര്‍ വരുന്നത് ?
അങ്ങനെ വരുത്തുന്ന ആരോഗ്യശീലങ്ങള്‍ എന്തൊക്കെയാണ് ?
ഇത് ജനിതകമാണോ ?
അതോ മറ്റെന്തെങ്കിലും .................
ഇതിനെക്കുറിച്ച് നമുക്ക് അന്വേഷിക്കേണ്ടെ ?
ഈ നാള്‍ വരെ എത്ര പേരുടെ ഗര്‍ഭപാത്രം നീക്കം ചെയ്തു ?
അതിന് വല്ല കണക്കുമുണ്ടൊ ?
യഥാര്‍ത്ഥത്തില്‍ അത് നീക്കം ചെയ്യേണ്ട കാര്യമുണ്ടായിരുന്നുവോ ?
ഇത് നടത്തുന്ന ആശുപത്രികളില്‍ ഇത്തരത്തിലുള്ള ഒരു സൂപ്പര്‍ ചെക്കിംഗ് നടത്തേണ്ടതല്ലേ നിങ്ങള്‍ എന്തു പറയുന്നു ?????????????????
പക്ഷെ , എനിക്കൊരു സംശയം ?
ഇതൊക്കെ ആവശ്യമുള്ളതാണോ ?
ഇതിനെക്കുറിച്ച് അന്വേഷണം ആരെങ്കിലും നടത്തുന്നുണ്ടോ ?
നടത്തിയാല്‍ തന്നെ റിപ്പോര്‍ട്ട് പത്രങ്ങള്‍ പ്രസിദ്ധീകരിക്കുന്നുണ്ടോ ?
ഉദാഹരണമായി , നമ്മുടെ നാട്ടില്‍ ഗര്‍ഭപാത്രം നീക്കം ചെയ്യുന്ന സ്ത്രീകളുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയണ് .
അതും പലരുടേയും പ്രായം 35 നും 40 നും മദ്ധ്യേയാണു താനും .
എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് ?
ഗര്‍ഭപാത്രത്തില്‍ ട്യൂമര്‍ ആണെന്നാണ് ഡോക്ടര്‍ മാര്‍ രോഗികളോട് പറയുന്നത് ?
എന്തുകൊണ്ടാണ് ഇവരില്‍ ട്യൂമര്‍ വരുന്നത് ?
അങ്ങനെ വരുത്തുന്ന ആരോഗ്യശീലങ്ങള്‍ എന്തൊക്കെയാണ് ?
ഇത് ജനിതകമാണോ ?
അതോ മറ്റെന്തെങ്കിലും .................
ഇതിനെക്കുറിച്ച് നമുക്ക് അന്വേഷിക്കേണ്ടെ ?
ഈ നാള്‍ വരെ എത്ര പേരുടെ ഗര്‍ഭപാത്രം നീക്കം ചെയ്തു ?
അതിന് വല്ല കണക്കുമുണ്ടൊ ?
യഥാര്‍ത്ഥത്തില്‍ അത് നീക്കം ചെയ്യേണ്ട കാര്യമുണ്ടായിരുന്നുവോ ?
ഇത് നടത്തുന്ന ആശുപത്രികളില്‍ ഇത്തരത്തിലുള്ള ഒരു സൂപ്പര്‍ ചെക്കിംഗ് നടത്തേണ്ടതല്ലേ നിങ്ങള്‍ എന്തു പറയുന്നു ?????????????????
2 comments:
നമ്മുടെ നാട്ടില്‍ ഗര്‍ഭപാത്രം നീക്കം ചെയ്യുന്ന സ്ത്രീകളുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയണ് .
അതും പലരുടേയും പ്രായം 35 നും 40 നും മദ്ധ്യേയാണു താനും .
എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് ?
ആദ്യമായി ഈ ബ്ലോഗിലേക്ക് ക്ഷണിച്ചതിനു നന്ദി പറയട്ടെ.
ഗര്‍ഭപാത്രം നീക്കം ചെയ്യല്‍ സര്‍ജ്ജറി ഇപ്പോള്‍ ഒരു ഫാഷനാകുന്നുണ്ട് എന്ന് പറയാതെ വയ്യ.
മുന്‍പൊക്കെ ഈ ദുരവസ്ഥ ടോണ്‍സിത്സ് ഗ്രന്ഥിക്കായിരുന്നു:-) ഇപ്പോള്‍ ആന്റീബയോട്ടിക്കുകള്‍ കൂടുതലായി വന്നതും ടോണ്‍സിത്സ് എടുത്തുകളയുന്നതിനെതിരേ ശക്തമായ സയന്റിഫിക് തെളിവുകളും വന്നപ്പോള്‍ അതു ഏറേക്കുറേ നിന്നിട്ടുണ്ട്.
ഗര്‍ഭപാത്രത്തില്‍ നിന്നും മാസമുറയുമായി ബന്ധപ്പെട്ട് വരുന്ന അമിതമായ രക്തസ്സ്രാവം ആണ് ഗര്‍ഭപാത്രം എടുത്തുകളയുന്നതിന്റെ പ്രധാനകാരണങ്ങളിലൊന്ന്. പലപ്പോഴും കൃത്യമായ ‘ഒറ്റ കാരണം’ ഈ പ്രശ്നത്തിനുകാണാറില്ലെങ്കിലും ഹോര്‍മോണ്‍ വ്യതിയാനങ്ങളാണ് ഈ പ്രശ്നങ്ങളില്‍ പലതിനു പിന്നിലും എന്ന് കണ്ടെത്തിയിട്ടുണ്ട്. അതായത് ഈസ്ട്രജന്‍, പ്രൊജെസ്ട്രോണ്‍ എന്നീ സ്ത്രൈണ ഹോര്‍മോണുകളുടെ ബാലന്‍സ് തെറ്റുന്ന അവസ്ഥ. ഇതിന്റെ ചികിത്സ യഥാര്‍ത്ഥത്തില്‍ ഗര്‍ഭപാത്രം നീക്കം ചെയ്യലല്ല. മറിച്ച് തെറ്റിപ്പോയ ബാലന്‍സ് ശരിയാക്കാനായി ഹോര്‍മോണ്‍ ഗുളിക ചെറിയൊരു കാലത്തേയ്ക്ക് ഉപയോഗിക്കലാണ്. ആറുമാസം വരെ ഇങ്ങനെ മരുന്നുപയോഗിച്ചിട്ടും മാസമുറസംബന്ധിയായ അമിത ബ്ലീഡിംഗ് നില്‍ക്കുന്നില്ലെങ്കില്‍ മാത്രമേ ഗര്‍ഭപാത്രം നീക്കം ചെയ്യുന്നതിനേ കുറിച്ചു ആലോചിക്കാവൂ എന്നാണ് ക്ലിനിക്കല്‍ തെളിവുകള്‍ കാണിക്കുന്നത്. അതും സ്ത്രീയുടെ ആരോഗ്യത്തെ ഈ ബ്ലീഡിംഗ് കാര്യമായി ബാധിക്കുമെങ്കില്‍ മാത്രം. അതിനു മുന്‍പ് ഗര്‍ഭപാത്രത്തിനുള്‍വശം ചുരണ്ടി ബ്ലീഡ് ചെയ്യുന്ന കലകളെ കളയുന്നതുപോലുള്ള ശസ്ത്രക്രിയേതര രീതികളും പരീക്ഷിക്കാവുന്നതാണ്. എന്നാല്‍ ഇന്ന് രോഗിയുടെയും ഡോക്ടറുടെയും ക്ഷമ തീരേക്കുറവാണ്. ആറുമാസമൊക്കെ വെയിറ്റ് ചെയ്യാന്‍ ഇപ്പോള്‍ ആര്‍ക്കും സമയമില്ല. “ഡോക്ടറേ ഈ ദുരിതം ഒന്നവസാനിപ്പിക്ക്” എന്ന മട്ടില്‍ അപേക്ഷ വരുന്നതു സാധാരണം. ഡോക്ടര്‍ക്കും സൌകര്യം - സര്‍ജ്ജറിയൊന്നിന് മോശമില്ലാത്ത തുക കിട്ടും - പ്രൈവറ്റ് ആശുപത്രിയാണെങ്കില്‍ :)
രോഗിയെയും കുറ്റം പറയാനാവില്ല - അവളുടെ ജീവിതം ന്നൂറു നൂലാമാലകളിലാണ്. അതിനിടെയാണ് ഈ ബ്ലീഡിംഗും വയറ്റു വേദനയും അലട്ടുന്നത്. സ്വാഭാവികമായും എടുത്തുകളഞ്ഞാല്‍ വലിയ കുഴപ്പമൊന്നുമില്ല എന്നു കരുതപ്പെടുന്ന അവയവം പിന്നെ ഈ മെനക്കേട് സഹിച്ച് വച്ചോണ്ടിരിക്കുന്നതെന്തിന് എന്ന് തോന്നാമല്ലൊ.
ഗര്‍ഭപാത്രത്തിലെ മുഴകള്‍ - ഫൈബ്രോയിഡ് പോലുള്ളവ - ഇന്ന് സാധാരണയായിട്ടുണ്ട്. ഇത് ട്യൂമര്‍ ആയിക്കാണാമെങ്കിലും സാമ്പ്രദായികാര്‍ത്ഥത്തില്‍ ഇതു കാന്‍സറോ അത്തര്‍ം രൂക്ഷതയുള്ളതോ ആയ രോഗമല്ല കേട്ടോ. ഫൈബ്രോയിഡുകളും ഹോര്‍മോണിന്റെ വ്യതിയാനങ്ങള്‍ക്കനുസരിച്ച് വളര്‍ച്ചപ്രാപിക്കുമെങ്കിലും മാസമുറ നില്‍ക്കുന്ന പ്രായമായാല്‍ ( 45 - 50 വയസ് ആകുമ്പൊള്‍) പിന്നെ ഗര്‍ഭപാത്രം കളയാതെ തന്നെ പ്രശ്നം പരിഹൃതമാകും. മുഴ ഈസ്ട്രജന്‍ അളവ് കുറയുന്നതിനനുസരിച്ച് ചുരുങ്ങി വരും. ഇവിടെയും മുകളില്‍ പറഞ്ഞ ക്ഷമയുടെ പ്രശ്നം തന്നെ. 40 വയസ്സുള്ള സ്ത്രീക്ക് ഈ മുഴ മൂലം മാസക്കുളിക്കാലത്ത് സ്ഥിരം വേദനയും മറ്റും വരുമ്പോള്‍ സ്വാഭാവികമായും അവള്‍ 5വര്‍ഷമൊന്നും കാത്തിരിക്കാറില്ല. മരുന്നില്‍ നില്‍ക്കാത്ത ഇത്തരം പ്രശ്നങ്ങള്‍ക്ക് സര്‍ജ്ജറിയിലൂടെ അവര്‍ പരിഹാരം കാണുന്നു.
[ഇനിയും ഒരുപാടെഴുതാനുണ്ട് ഈ വിഷയത്തെ പറ്റി.
ഐ.എം.ഏ, കേരളാ ഫെഡറേഷന്‍ ഒഫ് ഒബ്സ്റ്റട്രീഷ്യന്‍സ് & ഗൈനക്കോളജിസ്റ്റ് - kFOG തുടങ്ങിയവരുടെ പഠനങ്ങള്‍ ചിലത് വന്നിട്ടുണ്ട്. കൂടുതല്‍ സൌകര്യം കിട്ടുമ്പോള്‍ ക്യാന്‍സറുകളെ കുറിച്ചും എഴുതാം.]
Post a Comment