ജനപ്രിയ ലേഖനങ്ങള്‍ക്ക് - താഴെ ക്ലിക്ക് ചെയ്യൂ

/tr>
    1.ഹൈ ഹീല്‍ ചെരിപ്പുകള്‍ ഉപേക്ഷിക്കുക
    2.ഗുരുവായൂരിലെ കണ്ടക്ടര്‍ ആ‍ാവാതിരിക്കുക!!
    3.പഴുത്ത മാമ്പഴത്തെ ബഹിഷ്കരിക്കുക!
    4.അംബാസിഡര്‍ കാര്‍ ആര്‍ക്കും വേണ്ടാതാവുന്നുവോ
    5.ഇനി ഇടത്തരക്കാര്‍ക്കും കാര്‍ വാങ്ങാം?
    6.ഏത്തമിടീക്കലിന് നഷ്ടപരിഹാരം ?
    7.വരുണ്‍ഗാന്ധി പ്രസംഗിച്ചില്ലായിരുന്നുവെങ്കില്‍?
    8.പാഠം .1. എന്താണ് യോഗ?
    9.പാഠം .2.നിലമൊരുക്കല്‍
    10.ശരീരത്തില്‍ പട്ടു സാരി ;ഉള്ളിലോ???
    11.മദര്‍ തെരേസയും സംഭാവനയും?
    12.ഒരു പുഴു ഉണ്ടാക്കിയ പ്രശ്നം ( ഹാസ്യം)
    13.ഒബാമ അമേരിക്കന്‍ പ്രസിഡണ്ടാവാന്‍ കാരണമെന്ത് ?
    14.നിങ്ങളുടെ ഭാര്യ ഒരു വേരുവെട്ടിയാണോ ?;എങ്കില്‍ സൂക്ഷിക്കുക!!
    15.കുങ്കുമപ്പൂവ് കഴിച്ചാല്‍ നിറമുണ്ടാകുമോ??
    16.ട്യൂഷന്‍ മാഷിനൊരു സമ്മാനം (ഹാസ്യം)
    17.മിട്ടായിക്കടക്കാരന്റെ മകന്‍ (ഹാസ്യം)
    18.പെരുകുന്ന ഗര്‍ഭപാത്ര ശസ്ത്രക്രിയകള്‍ !!
    19.നിങ്ങളുടെ ഭാര്യയുടെ വയര്‍ ഒരു വേസ്റ്റ് ബാസ്കറ്റ് ആണോ ?
    20.ഭര്‍ത്താവിന്റെ വീട്ടുകാരെ കുറ്റം പറയരുത്!!
    21.എന്തുകൊണ്ടാണ് വയര്‍ വീര്‍ക്കുന്നത് ?( ഹാസ്യം)
    22.അദ്ധ്യാപകരെ കുറ്റം പറയരുത് !!
    23.ഇതാണോ ഇപ്പോഴത്തെ വിവാഹ സദ്യ??
    24.നാക്കുകെട്ടിക്കല്‍ ( ഒരു പ്രത്യേക ചികിത്സ)??
    25.അടിവസ്ത്രങ്ങള്‍ അനാവശ്യങ്ങളോ ??
    26.പഴശ്ശിരാജ ജിവിച്ചിരിക്കണമായിരുന്നെങ്കില്‍ ?
    27.ഹേ മനുഷ്യാ ? നിങ്ങള്‍ ഒരു കസേര മനുഷ്യനാണോ ?
    28. കഥാപ്രസംഗക്കാരന്റെ മുണ്ട് ( ഹാസ്യം )
    29. പോലീസുകാരന്റെ ഹാസ്യം
    30. വിദ്യാര്‍ത്ഥി സമരവും പോലിസും
    31.വിദ്യാര്‍ത്ഥി സമരവും പ്രിന്‍സിപ്പാളും (ഹാസ്യം )

ഈ സന്ദര്‍ശകരാണ് എന്റെ ആത്മധൈര്യം ; എന്നെ പ്രോത്സാ‍ഹിപ്പിക്കുന്നവര്‍

ചിന്തിക്കൂ ; ചിരിപ്പിക്കൂ ; ഈ യജ്ഞത്തില്‍ നിങ്ങളും പങ്കാളികളാകൂ .നിര്‍ദ്ദോഷമായ ഒരു ഫലിതം നിങ്ങളെ ദുഃഖങ്ങളില്‍ നിന്ന് മോചിതരാക്കാം.വായിച്ചുമാത്രം പോകാതെ ഒരു അഭിപ്രായവും എഴുതിപ്പോകൂ.നിങ്ങളുടെ കൂട്ടുകാരെക്കൊണ്ടും ഇത് വായിപ്പിക്കൂ
ഈ ചിരിലോകത്തില്‍ നിങ്ങളും ചേരൂ , നിങ്ങളുടെ സുഹൃത്തുക്കളേയും ചേര്‍ക്കൂ ; പറ്റുമെങ്കില്‍ ഈ ബ്ലോഗ് അഡ്രസ്സ് നിങ്ങളുടെ സുഹൃത്തിന് ഇ മെയില്‍ ചെയ്യൂ. അവരും മനസ്സറിഞ്ഞ് ഒന്നു ചിരിച്ചോട്ടെ . ചിരിയും സന്മാര്‍ഗ്ഗവും ഒത്തുചേരുന്ന ഈ ബ്ലോഗിലേക്ക് എല്ലാവര്‍ക്കും സ്വാഗതം .
സന്തോഷകരമായ ഈ കൂട്ടായ്മയില്‍ അങ്ങനെ നിങ്ങളും നിങ്ങളുടെ സമാന ചിന്താഗതിക്കാരും പങ്കാളികളാവൂ

ഇവരാണ് ചിരിലോകത്തിലെ അംഗങ്ങള്‍ ; ഈ ബ്ലോഗിനെ പ്രോത്സാഹിപ്പിക്കുന്നവര്‍

Saturday, August 22, 2009

ഭര്‍ത്താവിന്റെ വീ‍ട്ടുകാരെ കുറ്റം പറയരുത്!!!

എന്താ ? തലക്കെട്ടുകണ്ടപ്പോള്‍ വല്ലതും തോന്നിയോ ? വിവാഹിതരാണ് ഇത് വായിക്കുന്നതെങ്കില്‍ അവര്‍ക്ക് കാര്യം
മനസ്സിലായിട്ടുണ്ടായിരിക്കും . അതിനാല്‍ അല്ലാത്തവര്‍ക്കുവേണ്ടി ഞാന്‍ ഒന്നു പോസ്റ്റട്ടെ.
വിവാഹം കഴിയുന്നതോടെയാണ് ഈ ‘സംഗതി’ ഉണ്ടാവുക. വിവാഹിതയായ പെണ്‍കുട്ടി സ്വന്തം വീട്ടില്‍ വന്ന്
ഭര്‍ത്താവിന്റെ വീട്ടിലെ വിശേഷം പറയും . അത് അറിയുവാന്‍ പെണ്‍‌വീട്ടുകാര്‍ക്ക് താല്പര്യമുണ്ടാവുക സ്വാഭാവികവുമാണല്ലോ
അപ്പോഴാണ് അവിടത്തെ ന്യായാന്യായങ്ങളെക്കുറിച്ച് പെണ്‍‌വീട്ടുകാര്‍ വിലയിരുത്തുന്നതും അഭിപ്രായം പറയുന്നതും .ഇത്
എന്തുമാത്രം കുഴപ്പം പിടിച്ചതാണെന്ന് ആരും ഓര്‍ക്കുന്നില്ല എന്നതാണ് വസ്തുത. അതിനാല്‍ പ്രശ്നങ്ങള്‍ ഒഴിവാക്കുവാന്‍
പെണ്‍കുട്ടിയുടെ അച്ഛനും അമ്മയും ഇക്കാര്യത്തില്‍ ശ്രദ്ധവെക്കുന്നത് നല്ലത് . ഇനി ഇവരേക്കാള്‍ കൂടുതല്‍ പ്രശ്നക്കാരുണ്ട്
അത് പെണ്‍‌കുട്ടിയുടെ ആന്റിമാരാണ് . ഈ ആന്റിമാര്‍ ചെറുപ്പക്കാരാണെങ്കില്‍ സൂക്ഷിച്ചേ മതിയാവൂ അവര്‍ അവരുടെ
ഐഡിയോളജി പെണ്‍കുട്ടിയില്‍ പ്രയോഗിച്ചുകളയും അതിനാല്‍ ചെറുപ്പക്കാരായ ആന്റി മാരെ സൂക്ഷിക്കുക . അവര്‍
നിങ്ങളുടെ പെണ്‍കുട്ടിയെ വഴിതെറ്റിക്കും . എന്നു വെച്ചാല്‍ എല്ലാവരും അങ്ങനെയുള്ളവര്‍ ആയിരിക്കണമെന്നില്ല, പക്ഷെ
ഭൂരിഭാഗവും അങ്ങനെയാണ് . വിപ്ലവകരമായ കാര്യങ്ങള്‍ നിങ്ങളുടെ പെണ്‍‌മക്കളില്‍ കുത്തിവെച്ച് അവരെ ഒരു
ഗാര്‍ഹിക നക്സലൈറ്റ് ആക്കിതീര്‍ക്കും .പല പെണ്‍കുട്ടികളും ഭര്‍ത്താവിന്റെ വീ‍ട്ടിലെ അനീതികള്‍ വീട്ടില്‍ പറഞ്ഞ് സ്വാന്തനം ലഭിക്കുവാന്‍ ശ്രമിക്കാറുണ്ട് . പെണ്‍ കുട്ടിയുടെ വീട്ടുകാരാകട്ടെ ഭര്‍ത്താവിന്റെ വീ‍ട്ടിലെ അഡ്മിനിസ്ട്രേഷനെ എങ്ങനെയൊക്കെ എതിര്‍ക്കാം എന്നുള്ള വഴികള്‍ പെണ്‍ കുട്ടിക്കു പറഞ്ഞുകൊടുക്കും . ഇതോടെ ആ ദാമ്പത്യ ബന്ധം അവസാനിക്കാനുള്ള അദ്യത്തെ കാല്‍‌വെപ്പ് ആയി. അതിനാല്‍ മാതാപിതാക്കളെ നിങ്ങളുടെ പെണ്‍കുട്ടി ഭര്‍ത്താവിന്റെ വീ‍ട്ടില്‍ സുഖമായി കഴിയണമെന്നുണ്ടെങ്കില്‍
ഭര്‍ത്താവിന്റെ വീ‍ട്ടിലെ നിയമങ്ങളെ എതിര്‍ക്കാനല്ല മറിച്ച് അവയുമായി എങ്ങനെ ഒത്തൊരുമിച്ച് പോകാം .
കൂടുതാലായി കാര്യങ്ങള്‍ നമുക്ക കമന്റുകള്‍ വഴി പ്രതിക്ഷിക്കാം
കുട്ടമണിയുടെ കമറ്റുകളാണ് പോസ്റ്റിനേക്കാല്‍ രസകരമെന്ന് ആരോ ഒരാള്‍ അഭിപ്രായപ്പെട്ടു,

24 comments:

കുട്ടമണി said...

ഭര്‍ത്താവിന്റെ വീട്ടുകരെ കുറ്റം പറഞ്ഞ് ആ തളിരുടുന്ന ദാമ്പത്യം കലക്കിയ നാവുകള്‍ ഒട്ടേറെ . പെണ്‍‌കുട്ടിയോട് ഒരുക്കലും അവളുടെ ഭര്‍ത്താവിനെ കുറീച്ച് കുറ്റം പറയരുത് . വിവാഹത്തിനുമുന്‍പ് ചിലര്‍ അവളോട് അവളുടെ ഭാവിവരനെക്കുറീച്ച് കുറ്റം പറയാറുണ്ട് ; പോരായ്മകള്‍ പറയാറുണ്ട്. വിവാഹം കഴിയുമ്പോള്‍ തീര്‍ച്ചയായും അവള്‍ അത് അവളുടെ ഭര്‍ത്താവിനോട് പറയും . അങ്ങനെ നിങ്ങള്‍ക്ക് ഫ്രീ ആയി ഒരു ശത്രു ഫാമലിയെ സമ്പാദിക്കുവാന്‍ കഴിയും

കുട്ടമണി said...

ഭര്‍ത്താവിന്റെ വീട്ടിലെ കറിക്ക് എരിവ് പോരാതെകണ്ട് സ്വന്തം വീട്ടില്‍ നിന്ന് അച്ചാര്‍ കൊണ്ട്പോയ മഹതികളെ നിങ്ങള്‍ ലജ്ജിക്കുക. അങ്ങനെയാണൊ വേണ്ടത് ? അവിടത്തെ രുചിയുമായി ഒന്ന് അഡ്‌ജസ്റ്റ് ചെയ്യേണ്ടെ??

അമ്മായിയമ്മ said...

അസ്സലായി കുട്ടമണി നീയാടാ മിടുക്കന്‍

കുട്ടമണി said...

ഇതില്‍ മിടുക്കൊന്നുമില്ല .ഒള്ളകാര്യം മുഖത്ത് നോക്കി പറഞ്ഞു എന്നേ ഉള്ളു. ആര്‍ക്കെങ്കിലും ഗുണപ്പെട്ടാല്‍ മനസ്സിന് ഒരു സന്തോയം ; അത്രമാത്രം

Anonymous said...

ഗുഡ് മണി ഒരു ഫിനിഷിംഗ് സ്കൂള്‍ തുടങ്ങിക്കോ

മരുമകള്‍ said...

ആദ്യനൊക്കെ എനിക്ക് ഭര്‍ത്താവിന്റെ വീട്ടിലെ മീന്‍ കുട്ടാന്‍ പിടിക്കുമായിരുന്നില്ല . ഇപ്പൊള്‍ ഒ.കെ

ബേക്കറിക്കാരന്‍ said...

ഇപ്പോ എന്തോന്ന് കൂട്ടാനും മറ്റും . രണ്ടിടത്തും ഫാസ്സ്റ്റ് ഫുഡ് അല്ലേ .

Anonymous said...

ദോശക്ക് ആട്ടുമ്പോള്‍ അല്പം ഉലുവയിടൂ ; തുമ്പപ്പൂ പോലെ വെളുത്തിരിക്കും

sivaprasad said...

സ്വോന്തമായി കമെന്റ് ഇട്ടതും പോര, അനോണിയായി വന്നു അതിനു മറുപടിയും ഇട്ടു!!
കൊള്ളാം കൊള്ളാം

Anonymous said...

ചായയുണ്ടാക്കുമ്പോള്‍ അല്പം ഏലക്കാ ഇട്ടാക് ഉജാര്‍

കുട്ടമണി said...

ഇതൊക്കെ ഇത്ര ഗൌരവമായി എടുക്കുവാനുണ്ടോ ശിവപ്രസാദേ. ഒരു തമാശ അത്രതന്നെ

കുട്ടമണി said...

ശിവപ്രസാദ് ചേട്ടാ ഇങ്ങനെ ഇടുന്നതില്‍ വല്ല കുഴപ്പവുമുണ്ടെങ്കില്‍ പറയണേ . ബ്ലോഗില്‍ ഞാനൊരു പുതു മുഖമാണേ.
എന്റെ ബ്ലോഗില്‍ ആരും കമാന്ന് ഒരു കമന്റ് ഇടുന്നില്ല . പിന്നെ എന്താ ചെയ്യാ .അപ്പോ ഞാന്‍ തന്നെ കമന്റ് ഇട്ടു. അപ്പോഴുണ്ട് എന്റേതാണ് കമന്റ് എന്നറിഞ്ഞീ‍ട്ടുകൂടി അഭിനന്ദനത്തിന്റെ ഇ മെയിലുകള്‍ . അതുകൊണോ ചേട്ടാ
വല്ല പ്രശ്നവും ഉണെങ്കില്‍ നിറുത്താം കേട്ടോ

കുട്ടമണി said...

എന്തായാലും ശിവപ്രസാദ് ചേട്ടാ , ചേട്ടന്‍ എന്റെ ബ്ലോഗ് വായിച്ചതിനും കമന്റ്റ് ഇട്ടതിനും നന്ദി .
ഞാന്‍ കൈകാര്യം ചെയ്ത വിഷയത്തില്‍ ചേട്ടന്റെ അഭിപ്രായം ഒന്ന് അറിയിച്ചാല്‍ വളരേ സന്തോഷം .
എന്തെങ്കിലും അനുഭവങ്ങള്‍ , കേട്ടറിവുകള്‍ എന്നിവയെക്കുറീച്ച് പറഞ്ഞാലും മതി

Anonymous said...

ചിലര്‍ ഭാര്യവീട്ടുകാരെകുറീച്ച് കുറ്റം പറയും

ഭാര്യാസ്നേഹി said...

അമ്മാനച്ഛനു പണമുണ്ടെങ്കില്‍
സമ്മന്തം ബഹു സുന്ദരമാക്കാം

ബുദ്ധിമതി said...

എന്റെ ഭര്‍ത്താവിന്റെ വീട്ടുകാര്‍ ഞങ്ങളേക്കാള്‍ സാമ്പത്തികമായി കുറഞ്ഞവരാ അതോണ്ട് കുഴപ്പമില്ല

ഗള്‍ഫ് കാരന്റെ ഭാര്യ said...

ഞാന്‍ ഗള്‍ഫ് കാരന്റെ ഭാര്യയാ
അതുകൊണ്ട് ഭര്‍ത്താവ് ഗള്‍ഫില്‍നിന്ന് വരുമ്പോള്‍ മാത്രമേ ഞാന്‍ ഭര്‍ത്താവിന്റെ വീ‍ട്ടില്‍ പോകുകയുള്ളൂ
അതോണ്ട് പ്രശ്നമില്ല

കൂലിപ്പണിക്കാരന്റെ ഭാര്യ said...

എന്തോന്ന് ഭര്‍ത്താവിന്റെ വീട്; ഞാന്‍ പണിയെടുത്താല്‍ അന്ന് തിന്നാം അത്രതന്നെ .
എനിക്കു പനിവന്നോ പട്ടിണി തന്നെ ; ആരും നോക്കില്ല
സ്വന്തം വീട്ടുകാര്‍ പോലും

പാവപ്പെട്ടവൻ said...

വിപ്ലവകരമായ കാര്യങ്ങള്‍ നിങ്ങളുടെ പെണ്‍‌മക്കളില്‍ കുത്തിവെച്ച് അവരെ ഒരു
ഗാര്‍ഹിക നക്സലൈറ്റ് ആക്കിതീര്‍ക്കും
കലക്കി കടുവറുത്ത് ജിഹോ

കുട്ടമണി said...

നന്ദി പാവപ്പെട്ടവന്‍
ഈയുള്ളവന്റെ ബ്ലോഗ് വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദി
ഈ കടുവറക്കല്‍ പ്രയോഗം അസ്സലായി

Anil cheleri kumaran said...

നല്ല എഴുത്താണല്ലോ.!

KUTTAMANI said...

Thanks for u r visit and Comment ; Kumaran

Unknown said...

kuttamani.. ii atuththaaNu njaan kayari vannath. I like your issues

Anonymous said...

entha kuttamani...bharthavinte veettukare adjust cheyyano..kalikalam

Labels

Total Pageviews

Popular Posts

CHIRILOGAM SMS CHANNEL