ജനപ്രിയ ലേഖനങ്ങള്‍ക്ക് - താഴെ ക്ലിക്ക് ചെയ്യൂ

/tr>
    1.ഹൈ ഹീല്‍ ചെരിപ്പുകള്‍ ഉപേക്ഷിക്കുക
    2.ഗുരുവായൂരിലെ കണ്ടക്ടര്‍ ആ‍ാവാതിരിക്കുക!!
    3.പഴുത്ത മാമ്പഴത്തെ ബഹിഷ്കരിക്കുക!
    4.അംബാസിഡര്‍ കാര്‍ ആര്‍ക്കും വേണ്ടാതാവുന്നുവോ
    5.ഇനി ഇടത്തരക്കാര്‍ക്കും കാര്‍ വാങ്ങാം?
    6.ഏത്തമിടീക്കലിന് നഷ്ടപരിഹാരം ?
    7.വരുണ്‍ഗാന്ധി പ്രസംഗിച്ചില്ലായിരുന്നുവെങ്കില്‍?
    8.പാഠം .1. എന്താണ് യോഗ?
    9.പാഠം .2.നിലമൊരുക്കല്‍
    10.ശരീരത്തില്‍ പട്ടു സാരി ;ഉള്ളിലോ???
    11.മദര്‍ തെരേസയും സംഭാവനയും?
    12.ഒരു പുഴു ഉണ്ടാക്കിയ പ്രശ്നം ( ഹാസ്യം)
    13.ഒബാമ അമേരിക്കന്‍ പ്രസിഡണ്ടാവാന്‍ കാരണമെന്ത് ?
    14.നിങ്ങളുടെ ഭാര്യ ഒരു വേരുവെട്ടിയാണോ ?;എങ്കില്‍ സൂക്ഷിക്കുക!!
    15.കുങ്കുമപ്പൂവ് കഴിച്ചാല്‍ നിറമുണ്ടാകുമോ??
    16.ട്യൂഷന്‍ മാഷിനൊരു സമ്മാനം (ഹാസ്യം)
    17.മിട്ടായിക്കടക്കാരന്റെ മകന്‍ (ഹാസ്യം)
    18.പെരുകുന്ന ഗര്‍ഭപാത്ര ശസ്ത്രക്രിയകള്‍ !!
    19.നിങ്ങളുടെ ഭാര്യയുടെ വയര്‍ ഒരു വേസ്റ്റ് ബാസ്കറ്റ് ആണോ ?
    20.ഭര്‍ത്താവിന്റെ വീട്ടുകാരെ കുറ്റം പറയരുത്!!
    21.എന്തുകൊണ്ടാണ് വയര്‍ വീര്‍ക്കുന്നത് ?( ഹാസ്യം)
    22.അദ്ധ്യാപകരെ കുറ്റം പറയരുത് !!
    23.ഇതാണോ ഇപ്പോഴത്തെ വിവാഹ സദ്യ??
    24.നാക്കുകെട്ടിക്കല്‍ ( ഒരു പ്രത്യേക ചികിത്സ)??
    25.അടിവസ്ത്രങ്ങള്‍ അനാവശ്യങ്ങളോ ??
    26.പഴശ്ശിരാജ ജിവിച്ചിരിക്കണമായിരുന്നെങ്കില്‍ ?
    27.ഹേ മനുഷ്യാ ? നിങ്ങള്‍ ഒരു കസേര മനുഷ്യനാണോ ?
    28. കഥാപ്രസംഗക്കാരന്റെ മുണ്ട് ( ഹാസ്യം )
    29. പോലീസുകാരന്റെ ഹാസ്യം
    30. വിദ്യാര്‍ത്ഥി സമരവും പോലിസും
    31.വിദ്യാര്‍ത്ഥി സമരവും പ്രിന്‍സിപ്പാളും (ഹാസ്യം )

ഈ സന്ദര്‍ശകരാണ് എന്റെ ആത്മധൈര്യം ; എന്നെ പ്രോത്സാ‍ഹിപ്പിക്കുന്നവര്‍

ചിന്തിക്കൂ ; ചിരിപ്പിക്കൂ ; ഈ യജ്ഞത്തില്‍ നിങ്ങളും പങ്കാളികളാകൂ .നിര്‍ദ്ദോഷമായ ഒരു ഫലിതം നിങ്ങളെ ദുഃഖങ്ങളില്‍ നിന്ന് മോചിതരാക്കാം.വായിച്ചുമാത്രം പോകാതെ ഒരു അഭിപ്രായവും എഴുതിപ്പോകൂ.നിങ്ങളുടെ കൂട്ടുകാരെക്കൊണ്ടും ഇത് വായിപ്പിക്കൂ
ഈ ചിരിലോകത്തില്‍ നിങ്ങളും ചേരൂ , നിങ്ങളുടെ സുഹൃത്തുക്കളേയും ചേര്‍ക്കൂ ; പറ്റുമെങ്കില്‍ ഈ ബ്ലോഗ് അഡ്രസ്സ് നിങ്ങളുടെ സുഹൃത്തിന് ഇ മെയില്‍ ചെയ്യൂ. അവരും മനസ്സറിഞ്ഞ് ഒന്നു ചിരിച്ചോട്ടെ . ചിരിയും സന്മാര്‍ഗ്ഗവും ഒത്തുചേരുന്ന ഈ ബ്ലോഗിലേക്ക് എല്ലാവര്‍ക്കും സ്വാഗതം .
സന്തോഷകരമായ ഈ കൂട്ടായ്മയില്‍ അങ്ങനെ നിങ്ങളും നിങ്ങളുടെ സമാന ചിന്താഗതിക്കാരും പങ്കാളികളാവൂ

ഇവരാണ് ചിരിലോകത്തിലെ അംഗങ്ങള്‍ ; ഈ ബ്ലോഗിനെ പ്രോത്സാഹിപ്പിക്കുന്നവര്‍

Friday, May 1, 2009

നിങ്ങളുടെ ഭാര്യ ഒരു ‘വേരുവെട്ടിയാ‍ണോ‘ ; എങ്കില്‍ സൂക്ഷിക്കുക!!

ചോദ്യം കേട്ട് ഞെട്ടേണ്ട . ‘വേരുവെട്ടി ‘എന്ന പദം കൊണ്ട് ഉദ്ദേശിച്ചത് സസ്യങ്ങളുടേയോ , വൃക്ഷങ്ങളുടേയോ വേര് വെട്ടുന്നതിനെക്കുറിച്ചല്ല. മറിച്ച് മനുഷ്യബന്ധങ്ങളുടെ വേര് വെട്ടുന്നതിനെക്കുറിച്ചാണ്.
വിവാഹം കഴിയുന്നതോടെ ഭാര്യ ഒരാളുടെ സാമൂഹ്യജീവിതത്തില്‍ വലിയ പങ്ക് വഹിക്കുന്നുവെന്ന കാര്യം എല്ലാവര്‍ക്കും അറിവുള്ളതാണല്ലോ.
തുടര്‍ന്നാണ് ഈ വേരുവെട്ടി ഭാര്യമാരുടെ കളി.
വിവാഹത്തിനു ശേഷം അവര്‍ വെട്ടു തുടങ്ങിക്കൊണ്ടിരിക്കും.
അവര്‍ ഭര്‍ത്താവിന്റെ ഒരോ ബന്ധങ്ങളെയും വെട്ടി -അറുത്തുമാറ്റിക്കൊണ്ടിരിക്കും.
ആദ്യം പെങ്ങന്മാരേ
ഭര്‍ത്താവ് ,പെങ്ങമാര്‍ക്ക് എന്തെങ്കിലും കൊടുക്കുന്നതുകണ്ടാല്‍ ഭാര്യ സഹിക്കില്ല.
പിന്നെ , സംശയമുണ്ടെങ്കില്‍ നിങ്ങള്‍ പരീക്ഷിച്ചോളൂന്നേയ്
ടെയ്,
വേണമെങ്കില്‍ ഒരു സാരി വാങ്ങി നിങ്ങളുടെ പെങ്ങള്‍ക്കുകൊടുക്കൂ.
നാല്പത്തിയൊന്നു ദിവസം കഴിയേണ്ട ‘അവളുടെ തലയിണമന്ത്രം ‘ വഴി നിങ്ങള്‍ എന്തെങ്കിലും കാര്യത്തില്‍ നിങ്ങളുടെ പെങ്ങള്‍ വീട്ടുകാരുമായി തെറ്റിയിരിക്കും.
ഇനി നിങ്ങള്‍ നിങ്ങളുടെ അനിയനുമായി നല്ല ബന്ധത്തിലായിരിക്കാം.
അതൊക്കെ വിവാഹത്തിനു മുന്‍പ് ട്ടോ
നിങ്ങളുടെ ഭാര്യ ഒരു ‘ വേരുവെട്ടിയാണെങ്കില്‍’ പിന്നെ അവളുടെ പറച്ചില്‍ വേറെയാണ്.
“ ഹോ, മര്യാദക്ക് ഒന്നു സാരി മാറാനും കൂടി വയ്യ; നിങ്ങളുടെ അനിയന്‍ കാരണം”
ഇത് കേട്ടാല്‍ മതിയല്ലോ,ചേട്ടന്‍ കാര്‍ന്നോര്‍ക്ക് .
ചേട്ടച്ചാരുടെ അടുത്ത പ്ലാന്‍ പിന്നെ ഒരു പുതിയ വീടുവെക്കുന്നതിനെക്കുറിച്ചായിരിക്കും’
കഴിഞ്ഞ ദിവസം ഞാന്‍ ഒരു മധ്യ-വയസ്കനെ കണ്ടു
അതും ഒരു ആത്മീയാന്തരീക്ഷത്തില്‍ വെച്ച്.
അപ്പോള്‍ അയാള്‍ ആത്മഗതമെന്നോണം സ്വന്തം കാര്യം പറഞ്ഞു.
ഒരു വേരുവെട്ടി ഭാര്യ അയാള്‍ക്കുവരുത്തിവെച്ച ദുരിതങ്ങള്‍
പക്ഷെ, ഇപ്പോള്‍ അയാള്‍ ഓര്‍ക്കുന്നു...
ആദ്യമൊന്നും അയാള്‍ ഇക്കാര്യം അറിഞ്ഞിരുന്നില്ലെത്രെ.
ഭാര്യയുടെ ഭംഗിയില്‍ ,കൊഞ്ചിക്കുഴയലില്‍ , കൊച്ചു പിടിവാശിയില്‍ , വാശിപിടിച്ചുള്ള കരച്ചിലില്‍ , പിന്നെ രുചിയുള്ള പാചകത്തില്‍ ...ഒക്കെ അയാള്‍ പലതും മറന്നു.
പലതും അവളുടെ അഭിപ്രായത്തിന് വിട്ടുകൊടുത്തു.
അവസാനം ജോലിചെയ്യുക ,കാശുണ്ടാക്കുക എന്നതുമാത്രമായി അയാളുടെ ദൌത്യം.
പക്ഷെ ,ഒരു ദിനം അയാള്‍ ഈ വസ്തുത തിരിച്ചറിഞ്ഞു.
അയാള്‍ക്ക് ഒരു പ്രശ്നമുണ്ടായി
സ്വന്തം മകന്റെ ഒരു ‘ലൌ അഫയര്‍‘ .
അതും വല്ലാത്ത മോശമായ അന്തരീക്ഷത്തിലുള്ള സ്ത്രീയുമായി...
അപ്പോഴാണ് അയാള്‍ക്ക് വീണ്ടുവിചാരമുണ്ടായത്
അയാള്‍ ഇക്കാര്യം ഏറെ വൈകിയാണ് അറിയുന്നതുതന്നെ....
മറ്റെല്ലാവര്‍ക്കും ;തന്റെ സുഹൃത്തുക്കള്‍ ബന്ധുക്കള്‍ ...എന്നിവര്‍ക്കൊക്കെ ഈ കാര്യം അറിയാമായിരുന്നു.
കോളേജില്‍ പഠിക്കുന്ന തന്റെ മകന്‍ പ്രണയിക്കുന്നത്, തന്നേക്കാള്‍ പ്രായക് കൂടിയവളും ‘ വിവാഹിതയും മൂന്നിലും അഞ്ചിലും പഠിക്കുന്ന കുട്ടികളുടെ മാതാവിനെയാണെന്ന്.
തുടക്കത്തിലേ അറിഞ്ഞിരുന്നുവെങ്കില്‍ മുളയിലേ നുള്ളാമായിരുന്നു.
പക്ഷെ, അപ്പോഴേക്കും അവരുടെ ഒളിച്ചോട്ടം കഴിഞ്ഞിരുന്നു.
നാട്ടില്‍ പാട്ടായി, പോലീസ് സ്റ്റേഷനില്‍ പരാതിയും‌പോയിക്കഴിഞിരുന്നു
എന്തുചെയ്യാം .
അപ്പോഴാണ് അയാള്‍ ചിന്തിച്ചത് ?
തന്റെ സമൂഹവുമായുള്ള ബന്ധത്തെക്കുറിച്ച്...
വിവാഹത്തിനുമുന്‍പ് തന്റെ സാമൂഹ്യജീവിതവുമായി അയാള്‍ താരതമ്യം ചെയ്തു.
ഇത് ഒരാളുടെ കഥ മാത്രം
ഈ വേരുവെട്ടി ഭാര്യമാര്‍ ആദ്യം ഭര്‍ത്താവിന്റെ ബന്ധങ്ങളെ വെട്ടിക്കളയും ,പിന്നെയോ സ്വന്തം ബന്ധങ്ങളേയും.
ഇനി വേറെ ഒരു തരത്തിലുള്ള വേരുവെട്ടി ഭാര്യമാരുണ്ട്
അവര്‍ പകുതി സാമൂഹ്യബന്ധങ്ങളെ മാത്രമേ വേരുവെട്ടുകയുള്ളൂ.
അതായത് , ഭര്‍ത്താവിന്റെ ബന്ധങ്ങളെ മുഴുവന്‍ വേരറുത്തുകളയും എന്നാല്‍ തന്റെ സ്വന്തം വീട്ടുകാരേ -അവരുടെ ബന്ധങ്ങളെ അറുത്തുകളയുകയില്ല.
ഇനി മറ്റൊരു തരം വേരുവെട്ടിച്ചികള്‍ ഉണ്ട്.
അതായത് അവര്‍ വെട്ടിമാറ്റുക ഭര്‍ത്താവിന്റെ സുഹൃത്തുക്കളെയാണ്.
അങ്ങനെ ആ ഭര്‍ത്താവിനെ അവള്‍ നല്ലൊരു അന്തര്‍മുഖനാക്കി മാറ്റിക്കളയും.
ഈ വേരുവെട്ടി ഭാര്യമാര്‍ വളരേ സ്വാര്‍ത്ഥകളാണ്
അവര്‍ ആര്‍ക്കും ഒന്നും കൊടുക്കില്ല.
പ്രത്യേകിച്ച് ഭക്ഷണം
അതൊക്കെയാണ് അവരുടെ പ്രധാന ലക്ഷണം .

നിങ്ങളുടെ പെങ്ങള്‍ ,ഭാര്യ , അമ്മ എന്നിവര്‍ക്കൊക്കെ ഈ വേരുവെട്ടി സ്വഭാവം ഉണ്ടോ?
ഉണ്ടെങ്കില്‍ അത് മാറ്റണം സുഹൃത്തുക്കളേ
അത് നിങ്ങളുടെ കുടുംബത്തെ നശിപ്പിക്കും
അടുത്ത തലമുറയെ നശിപ്പിക്കും
വേരുവെട്ടി ഭാര്യമാര്‍ക്ക് ഇനിയും കുറേ ഉപലക്ഷണങ്ങള്‍ ഉണ്ട്.
അവ നിങ്ങള്‍ കമന്റുമുഖേന ഇവിടെ പോസ്റ്റൂ നാട്ടാരേ.
ഇത് ഇ-മെയില്‍ വഴി മറ്റുള്ളവരെ
നിങ്ങളൂടെ കുടുബാംഗങ്ങള്‍ -അത് ആണായാലും പെണ്ണായാലും ഇത്തരം ബന്ധങ്ങളുടെ വിഛേദനം നടത്തുകയാണെങ്കില്‍ അപ്പോള്‍ വേരുവെട്ടല്ലേ എന്ന തമാശയായി പറയൂ സുഹൃത്തുക്കേളെ
അപ്പോള്‍ അവര്‍ എന്താ കാര്യം എന്ന് ചോദിക്കും
നിങ്ങള്‍ക്ക് ധൈര്യമായി പറയാം കുട്ടമണിയുടെ ബ്ലോഗില്‍ കണ്ട കാര്യം
അത് അവിടെ ചര്‍ച്ചക്കൂ കൂട്ടരേ
നമുക്ക് ഈ വേരുവെട്ടികളെ കൂട്ടത്തോടെ പിഴുതെറിയാം

20 comments:

കുട്ടമണി said...

തുടര്‍ന്നാണ് ഈ വേരുവെട്ടി ഭാര്യമാരുടെ കളി.
വിവാഹത്തിനു ശേഷം അവര്‍ വെട്ടു തുടങ്ങിക്കൊണ്ടിരിക്കും.
അവര്‍ ഭര്‍ത്താവിന്റെ ഒരോ ബന്ധങ്ങളെയും വെട്ടി -അറുത്തുമാറ്റിക്കൊണ്ടിരിക്കും.
ആദ്യം പെങ്ങന്മാരേ
ഭര്‍ത്താവ് ,പെങ്ങമാര്‍ക്ക് എന്തെങ്കിലും കൊടുക്കുന്നതുകണ്ടാല്‍ ഭാര്യ സഹിക്കില്ല.
പിന്നെ , സംശയമുണ്ടെങ്കില്‍ നിങ്ങള്‍ പരീക്ഷിച്ചോളൂന്നേയ്

ഉത്തമന്‍ said...

ഒരു നല്ല ഭാര്യ വേരുവെട്ടുകയല്ല വേരുകളെ ഉണ്ടാക്കുകയാണ് ചെയ്യുക .’അവള്‍ കുടുംബത്തില്‍ വന്നാല്‍ ബന്ധങ്ങള്‍ പുഷ്പിച്ചു തടങ്ങും

ഭഗീരഥന്‍ said...

ഇനി മുതല്‍ എന്റെ ഭാര്യക്ക് ഈ സ്വഭാവമുണ്ടോ എന്ന് ഞാന്‍ ശ്രദ്ധിക്കും

ഷീസുവര്‍ said...

കുട്ടമണി അസ്സലായിട്ടുണ്ട്
ഇനിയും ഇങ്ങനത്തെ പോസ്റ്റുകള്‍ വരട്ടെ ട്ടോ

മണ്ടൂസ് said...

ഇത് സത്യമാണോ?
അതോ വെറുതെ എഴുതുന്നതോ
എന്തായാലും ഒരു രസമുണ്ട് വായിക്കാന്‍

Anonymous said...

എന്തായാലും എന്റെ ഭാര്യയുടേ സ്വഭാവം നാന്നാക്കിയേ അടങ്ങൂ അല്ലേ .
ഗുരുവായൂരിലെ കണ്ടക്ടറും വേരുവെട്ടിയും കൂടി ആയാല്‍ എന്താണ് സ്ഥിതി
ഓഹോ

വോട്ടര്‍ said...

സര്‍വ്വലോക വേരുവെട്ടി ഭാര്യമാരെ സംഘടിക്കുവിന്‍ .
നിങ്ങള്‍ക്ക് നഷ്ടപ്പെടാന്‍ വെട്ടുകത്തികള്‍ മാത്രം
നമ്മുടെ ചിഹ്നം വെട്ടുകത്തി , ചൂല്‍ , വാല്‍നക്ഷത്രം

കോന്തന്‍ said...

കുട്ടമണിയുടെ ഈ പോസ്റ്റിനെക്കുറിച്ച് ഞാന്‍ ഭാര്യയോട് പറഞ്ഞപ്പോള്‍ അവള്‍ എന്നേ ചീത്ത പറഞ്ഞൂ

Anonymous said...

ചില ഭര്‍ത്താക്കന്മാര്‍ ഭാര്യമാരെക്കൊണ്ട് വേരുവെട്ടിക്കും

Anonymous said...

ചില ഭാര്യമാര്‍ കൊമ്പുവെട്ടികളാണ് .
ഇനി അതിനെക്കുറീച്ച് എഴുതൂ കുട്ടകമ്മണി

Anonymous said...

പോസ്റ്റ് കുഴപ്പമില്ല
എന്നാലും 1min,2min gap'l കുറെ അനോണി കമ്മന്റുകള്‍

നിരക്ഷരൻ said...

ഭര്‍ത്താവിന്റെ സുഹൃത്തുക്കളുടെ വേരുവെട്ടുന്ന ഒരു പെണ്ണിനെ എനിക്കുമറിയാം. എന്റൊരു സുഹൃത്തിന്റെ ഭാര്യ ആ കാറ്റഗറിയില്‍ ഉണ്ട്.

എന്റെ പൊണ്ടാട്ടി ഏതിനമാണാവോ ?
കൊല്ലം 10 ആകാനായിട്ടും എനിക്കറിയില്ല.
നാളെ മുതല്‍ വാച്ച് ചെയ്ത് കളയാം :) :)
:):)

പാവപ്പെട്ടവൻ said...

എവിടന്നു കിട്ടുന്നു ഈ പൊല്ലാപ്പു കാര്യങ്ങള്‍

മരമാക്രി said...

ചിന്തയില്‍ നിന്ന് മരമാക്രി പുറത്ത്
പഴയ പോലെ കമന്‍റ് ബോക്സില്‍ കണ്ടു മുട്ടാം

ഹന്‍ല്ലലത്ത് Hanllalath said...

നല്ല നിരീക്ഷണങ്ങള്‍...

പാര്‍ത്ഥന്‍ said...

'എടാ ഭാര്യമാരെ വരച്ച വരയിൽ നിർത്താനുള്ള ആണത്തം വേണം’ എന്നു പറഞ്ഞു തരുന്ന ടൈപ് കാർന്നോന്മാര് വീട്ടിലില്ലാലേ.

(എന്തായാലും ഇത്തരം പാരകളിൽ കുടുങ്ങേണ്ടി വന്നിട്ടില്ല.)

കുട്ടി said...

പെണ്ണുങ്ങള്‍ക്കു മാത്രമെ ഇത്തരത്തിലുള്ള സ്വഭാവം ഉള്ളോ??... ആണുങ്ങള്‍ക്കില്ലെ?

കല്ല്യാണം കഴിയുന്നതോടെ തങ്ങളുടെ സുഹൃത്തുകളെ നഷ്ടപ്പെടുന്ന എത്രയോ സ്തീകള്‍ ഉണ്ട്. അതിനെ കുറിച്ചു ആര്‍ക്കും ഒന്നും പറായാന്‍ ഇല്ലെ?

മാണിക്യം said...

സംഭവം വായിച്ചു.
സത്യം അല്ലന്ന് അഭിപ്രയമില്ല. എന്നാല്‍ വിവാഹം കഴിക്കുന്നത് പുരുഷനാവണം.. താങ്ങും തണലും അടിയുറച്ച അഭിപ്രായസ്ഥിരതയും ഉള്ള വ്യക്തിത്വം.

സ്ത്രീ എന്നും നനഞ്ഞ കളിമണ്ണ് തന്നെയാണ് ഏത് രൂപത്തില്‍ ഏത് ഭാവത്തില്‍ നിലകൊള്ളണം എന്ന് നിശ്ചയിക്കുന്നത് ശില്പിയായ ഭര്‍ത്താവാണ്.

അല്ലങ്കില്‍ ദ്രാവകം അതു ഉള്‍കൊള്ളുന്ന പാത്രത്തിന്റെ രൂപം സ്വീകരിക്കുന്നു, അപ്പോള്‍ സ്ത്രീയെ കുറ്റപ്പെടുതാനാവുമോ? എന്നെ ഞാനാക്കിയ മാതാപിതാക്കള്‍ സഹോദരങ്ങള്‍ സുഹൃത്തുക്കള്‍ എന്നിവരെ ഭാര്യയുടെ തലയിണമന്ത്രം കൊണ്ട് വേരുവെട്ടി എന്ന് പറയുന്നത് ശുദ്ധഭോഷ്ക്കാണ്.

വിവാഹബന്ധം - എന്നാ പറയുക, അതു വെറും പുരുഷനും സ്ത്രീയും ഒന്നിക്കുന്നതൊ ഉണ്ടുറങ്ങുന്നതോ അല്ല. രണ്ടു കുടുംബങ്ങള്‍ ഊടും പാവും പോലെ ഇണങ്ങുന്നതാണ്.. ഒന്നില്‍ ഇല്ലാത്തത് മറ്റൊന്നില്‍ നിന്ന് ഉള്‍കൊള്ളുന്നത്. ഭാര്യ/ഭര്‍ത്താവ് ജീവിതത്തിലേക്ക് കടന്നു വന്നാല്‍ കൂടപ്പിറപ്പിനെ തള്ളി പറയാനാവില്ല, നമ്മുടെ മക്കളും അതാണ് കണ്ടു വളരുന്നത്. സഹോദരസ്നേഹത്തിന്റെ ദൃഢത അതിലെ ശക്തി നമ്മളെക്കാള്‍ ഏറെ അവര്‍ ആഗീരണം ചെയ്യും.
എന്റെ അച്ഛന്റെ ജെഷ്ടന്‍ കുറെ ദൂരെ ആണ് താമസം പക്ഷെ എന്നെങ്കിലും അച്ഛനു സുഖമില്ലതായാല്‍ ആ‍ ദിവസം പേരപ്പന്‍ വീട്ടില്‍ എത്തും ആരും പറയണ്ടാ അതിന്റെ മാജിക് എന്താന്ന് ഇന്നും അറിയില്ല.

സ്നേഹം അടിച്ചേല്‍പ്പിക്കുന്നതല്ല, അതുള്‍ക്കൊള്ളണ്ടതാണ്,
ഭര്‍ത്താവിനെ വരച്ചവരയില്‍ നിര്‍ത്താന്‍ ശ്രമിക്കുന്നവര്‍ക്ക് ഒരു ട്രിക്ക് അദ്ദേഹത്തിന്റെ മാതാപിതാക്കളേയും സഹോദരങ്ങളേയും അതിര്‍ വരമ്പില്ലാതെ എല്ലാ ഗുണദോഷത്തോടും കൂടി മനസ്സാലെ സ്വന്തമാക്കുക, അവര്‍ സ്വന്തം അമ്മയും സഹോദരങ്ങളുമാണെങ്കില്‍ കുറ്റം നിങ്ങള്‍ പറയുമോ?
അതു തന്നെ അപ്പോള്‍ വേരുകള്‍ പടര്‍ന്നു പന്തലിക്കും, ഇന്ന് ഒന്നുംഒറ്റയും ആയി വളരുന്ന മക്കള്‍ പില്‍ക്കാലത്ത് ഒറ്റപെടാതിരിക്കാന്‍ സ്വന്തമെന്ന് പദത്തിന്റെ അര്‍‌ത്ഥ വ്യാപ്തി അവരറിയട്ടെ, കുടുംബയോഗങ്ങളും പരസ്പര സന്ദര്‍ശ്ശ്നവും മറക്കതിരിക്കുക..
പാടെ നിലം പൊത്താതിര്രിക്കാന്‍ ബലമുള്ള വേരുകള്‍ ഉണ്ടായിരിക്കണം ..


***പക്ഷെ, ഇപ്പോള്‍ അയാള്‍ ഓര്‍ക്കുന്നു...
ആദ്യമൊന്നും അയാള്‍ ഇക്കാര്യം അറിഞ്ഞിരുന്നില്ലെത്രെ.
ഭാര്യയുടെ ഭംഗിയില്‍ ,കൊഞ്ചിക്കുഴയലില്‍ , കൊച്ചു പിടിവാശിയില്‍ , വാശിപിടിച്ചുള്ള കരച്ചിലില്‍ , പിന്നെ രുചിയുള്ള പാചകത്തില്‍ ...ഒക്കെ അയാള്‍ പലതും മറന്നു.***
ഈ വക ആകഷണങ്ങള്‍ അസ്തമിക്കുമ്പോള്‍ ഒറ്റപെടാതിരിക്കാന്‍ എല്ലാ ഭര്‍ത്താക്കന്മാരും ശ്രദ്ധിക്കുക,
എന്നും ന്യായമായി തീരുമാനങ്ങള്‍ സത്യസന്ധമായി എടുക്കുക, കൂടപ്പിറപ്പുകളോടും മാതാപിതാക്കളോടും മക്കളോടും.. അതാണ് യഥാര്‍ത്ത പൌരുഷം എന്ന് മനസ്സിലാക്കുക.

പുരുഷനായാ- ഭര്‍ത്താവിന്റെ അച്ഛന്റെ മകന്റെ സ്ഥാനം എന്നും ഒരു ന്യായാധിപന്റെതാണ്, അവിടെ കണ്ണുതുറന്ന് ന്യായം നടപ്പാക്കാനുള്ള ത്രാണി പുരുഷനുണ്ടാവണം .
വേര് വേര്‍പെടില്ലാ ...വേര്‍പെടാന്‍ പാടില്ല..

കുറുമ്പന്‍ said...

ഒരുത്തി വേരു വെട്ടാനായൊരുങ്ങി വന്നതാ...മുന്‍പേ അറിഞ്ഞപ്പം ഞമ്മളു ഓളെ വെട്ടി...

ponman said...

കുട്ടമണി പറഞ്ഞത് 90%-വും ശരിയാണ് .വിവാഹം കഴിയുന്നതോടെ ഒരു സ്ത്രീയ്ക്ക് ഈ ലോകത്തില്‍ ഞാനും എന്റെ ഭര്‍ത്താവും മാത്രം മതി എന്നാ മനോഭാവമാണ്.ശരിക്ക് പറയുകയാണെങ്കില് ‍വിവാഹത്തിന് മുമ്പ് ഭര്‍ത്താവ് എന്ന വ്യക്തിക്ക് അച്ഛന്‍,അമ്മ,
,സഹോദരന്‍,സഹോദരി തുടങ്ങി,അയാള്‍ക്ക് താങ്ങായും തണലായും പത്തിരുപത് വര്‍ഷം ഒപ്പമുണ്ടായിരുന്നവരോട് ചില ഉത്തരവാദിത്വങ്ങളും,കടമകളും ഒക്കെ നിറവേറ്റാനുന്ടെന്ന യാതാര്‍ത്ഥ്യം മനസ്സിലാക്കാതെയാണ് ഭൂരിപക്ഷം പെണ്‍കുട്ടികളും പെരുമാറാറുളളത്,ശരിക്ക് പറഞ്ഞാല്‍ ഒരു ആണ് വിവാഹിതനാകുന്നതോടെ ഒരു കുടുംബനാഥന്റെ സ്ഥാനമാണ് അയാള്‍ക്ക് കുടുംബാംഗങ്ങള്‍ക്ക് മുന്നില്‍.സ്വാഭാവികമായി അയാളുടെ ഉത്തരവാദിത്വങ്ങളും വര്ധിക്കുകയായി.വിവാഹാനന്തരം അയാള്‍ക്ക് കൈകാര്യം ചെയ്യേണ്ടുന്ന വേഷങ്ങള്‍ പലതാണ് ഭര്‍ത്താവ്,മകന്‍,ചേട്ടന്‍,ആങ്ങള പിന്നീട് അച്ഛന്‍ എന്നിങ്ങനെ ........!.അതോടൊപ്പം തന്നെ മകന്റെ വിവാഹശേഷം കുടുംബത്തിന്റെ ഉത്തരവാദിത്വങ്ങള്‍ മകനെയും മരുമകളെയും ഏല്പിച്ച് ഇനിയുള്ള കാലം അവരുടെ സംരക്ഷണയില്‍ സ്വസ്ഥമായി വിശ്രമ ജീവിതം നയിക്കാം എന്നാണ് ഭൂരിപക്ഷം മാതാപിതാക്കളും ചിന്തിക്കുന്നത്.

എന്നാല്‍ സ്വന്തം ഭര്‍ത്താവിന്റെ മേല്‍ വന്നുചേര്‍ന്നിട്ടുള്ള ഇത്തരത്തിലുള്ള അധികഭാരത്തെ ചിന്തിക്കാതെ ,ഭര്‍ത്താവ് സാധാ സമയവും തന്റെ ഒപ്പം തന്നെ ഉണ്ടാവണമെന്നും,തന്നെ മാത്രമേ സ്നേഹിക്കാവൂ എന്നുമൊക്കെ വാശി പിടിക്കുകയും ,പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയും,ഭര്‍ത്താവിന്റെ കുടുംബാംഗങ്ങള്‍ അയാളില്‍ നിന്നും ആഗ്രഹിച്ച /പ്രതീക്ഷിക്കുന്ന സംരക്ഷണം നല്കുന്നതില്‍നിന്നും ,അയാളില്‍ അര്‍പ്പിതമായ കുടുംബപരമായ കടമകള്‍ നിറവേറ്റുന്നതിന് തടസ്സം നില്‍ക്കുകയുമാണ് പലപ്പോഴും പെണ്‍കുട്ടികള്‍ ചെയ്യാറുള്ളത് .
സ്വന്തം കടമകളും ഉത്തരവാദിത്വങ്ങളും ശരിയായ രീതിയില്‍ നിറവേറ്റുന്നതില്‍ പുരുഷന്‍ പരാജയപ്പെടുന്നതോടെ പ്രശ്നങ്ങള്‍ തുടങ്ങുകയും ചെയ്യും.എന്നാല്‍ ഈ പ്രശ്നങ്ങള്‍ എല്ലാം ഭര്‍ത്താവിന്റെ വീട്ടുകാര്‍ക്ക് മരുമകളോടുള്ള ദേഷ്യം കൊണ്ട് മനപ്പൂര്‍വ്വം ഉണ്ടാക്കുന്നതാണെന്ന് വളരെ ഫലപ്രദമായി (വേണമെങ്കില്‍ ഒരു പോട്ടിക്കരചിലിന്റെയോ,നിരാഹാരത്തിന്റെയോ,അതുമല്ലെങ്കില്‍ ഒരു രോഗാഭിനയത്തിന്റെയോ ഒക്കെ സഹായത്തോടെ)പറഞ്ഞു ഫലിപ്പിക്കാന്‍ പെണ്ണിന് ഒരു പ്രത്യേക മിടുക്ക് തന്നെയുണ്ട്‌ ,
അതില്‍ വിജയിച്ചാല്‍ അടുത്ത നടപടി ,നമ്മളെ ഇവിടെ ആര്‍ക്കും ഇഷ്ടമല്ലാ എന്നും ,നമുക്ക് വേറെ എവിടെയെങ്കിലും മാറിതാമസ്സിക്കാം എന്നും പറഞ്ഞു ഭര്‍ത്താവിനെ ബ്രെയിന്‍ വാഷ് ചെയ്യുക എന്നതാണ് .
കുടുംബ പ്രശ്നങ്ങളില്‍ പെട്ട് മനസ്സുഴറി നില്‍ക്കുന്ന ഈ ഘട്ടത്തില്‍ ,എന്നാലെങ്കിലും ഈ പ്രശ്നങ്ങള്‍ ഒന്നു തീരുമല്ലോ എന്നോര്‍ത്ത് ഭര്‍ത്താവത് സമ്മതിക്കുന്നിടം വരെ എത്തിക്കാന്‍ പെണ്ണിനൊരു പ്രത്യേക സാമര്‍ത്ഥ്യം തന്നെയുണ്ട്‌.കാരണം അതവളുടെ ആവശ്യമാണ് ,അവള്‍ക്ക് അവളും അവളുടെ ഭര്‍ത്താവും മാത്രമുള്ളൊരു ലോകം സൃഷ്ടിക്കാന്‍ .

അത് കൊണ്ട് പ്രിയപ്പെട്ട സഹോദരന്മാരെ ,നിങ്ങളുടെ ഭാര്യ നിങ്ങളുടെ സ്വന്തം വീട്ടുകാരെപ്പറ്റി സദാ കുറ്റം പറയുകയാണെങ്കില്‍ കല്യാണം കഴിഞ്ഞ അന്നു മുതല്‍ എനിക്കീ വീട്ടില്‍ ഒരു സമധാനവും കിട്ടിയിട്ടില്ല എന്നൊക്കെ സ്ഥിരം പറയുകയാണെങ്കില്‍,ഒരു നിമിഷം സ്വസ്ഥമായ മനസ്സോടെ ഇത്തരത്തില്‍ നിങ്ങളൊന്നു ചിന്തിക്കൂ,തങ്ങളുടെ യവ്വനത്തിണ്റ്റെ നല്ലൊരു ഭാഗം മക്കള്‍ക്കു വേണ്ടി കഷ്ടപ്പെട്ട അച്ഛനും അമ്മയും ഒരിക്കലും സ്വന്തം മക്കള്‍ വേദനിപ്പിക്കണം എന്നാഗ്രഹിക്കില്ല ,വാര്‍ദ്ദക്യത്തിണ്റ്റേതായ ചില പിടിവാശികള്‍ കാട്ടുമായിരിക്കാം,അത്‌ പലപ്പോഴും ഒരു മകനില്‍നിന്നും അവര്‍ ആഗ്രഹിച്ച സ്നേഹവും സംരക്ഷണവും ലഭിക്കുന്നില്ലാ എന്നു തോന്നുമ്പോളുമാണ്‌ സംഭവിക്കാരുള്ളത്‌.
ഞാന്‍ ഇത് പറയുന്നത് നിങ്ങള്‍ നിങ്ങളുടെ ഭാര്യയെ കുറ്റവാളിയായി കാണാന്‍ വേണ്ടി അല്ലാ നിങ്ങളെ ഒരു പാട് കാലം സ്നേഹിച്ച നിങ്ങളുടെ വൃദ്ധരായ മാതാപിതാക്കളുടെയും ,ഒരേ അമ്മയുടെ വയറ്റില്‍ പിറന്ന നിങ്ങളുടെ സ്വന്തം കൂടപ്പിറപ്പുകള്‍ നിങ്ങള്‍ക്ക് അന്യരാകാതിരിക്കാനും വേണ്ടിയാണ്.

Labels

Total Pageviews

Popular Posts

CHIRILOGAM SMS CHANNEL