ജനപ്രിയ ലേഖനങ്ങള്‍ക്ക് - താഴെ ക്ലിക്ക് ചെയ്യൂ

/tr>
  1.ഹൈ ഹീല്‍ ചെരിപ്പുകള്‍ ഉപേക്ഷിക്കുക
  2.ഗുരുവായൂരിലെ കണ്ടക്ടര്‍ ആ‍ാവാതിരിക്കുക!!
  3.പഴുത്ത മാമ്പഴത്തെ ബഹിഷ്കരിക്കുക!
  4.അംബാസിഡര്‍ കാര്‍ ആര്‍ക്കും വേണ്ടാതാവുന്നുവോ
  5.ഇനി ഇടത്തരക്കാര്‍ക്കും കാര്‍ വാങ്ങാം?
  6.ഏത്തമിടീക്കലിന് നഷ്ടപരിഹാരം ?
  7.വരുണ്‍ഗാന്ധി പ്രസംഗിച്ചില്ലായിരുന്നുവെങ്കില്‍?
  8.പാഠം .1. എന്താണ് യോഗ?
  9.പാഠം .2.നിലമൊരുക്കല്‍
  10.ശരീരത്തില്‍ പട്ടു സാരി ;ഉള്ളിലോ???
  11.മദര്‍ തെരേസയും സംഭാവനയും?
  12.ഒരു പുഴു ഉണ്ടാക്കിയ പ്രശ്നം ( ഹാസ്യം)
  13.ഒബാമ അമേരിക്കന്‍ പ്രസിഡണ്ടാവാന്‍ കാരണമെന്ത് ?
  14.നിങ്ങളുടെ ഭാര്യ ഒരു വേരുവെട്ടിയാണോ ?;എങ്കില്‍ സൂക്ഷിക്കുക!!
  15.കുങ്കുമപ്പൂവ് കഴിച്ചാല്‍ നിറമുണ്ടാകുമോ??
  16.ട്യൂഷന്‍ മാഷിനൊരു സമ്മാനം (ഹാസ്യം)
  17.മിട്ടായിക്കടക്കാരന്റെ മകന്‍ (ഹാസ്യം)
  18.പെരുകുന്ന ഗര്‍ഭപാത്ര ശസ്ത്രക്രിയകള്‍ !!
  19.നിങ്ങളുടെ ഭാര്യയുടെ വയര്‍ ഒരു വേസ്റ്റ് ബാസ്കറ്റ് ആണോ ?
  20.ഭര്‍ത്താവിന്റെ വീട്ടുകാരെ കുറ്റം പറയരുത്!!
  21.എന്തുകൊണ്ടാണ് വയര്‍ വീര്‍ക്കുന്നത് ?( ഹാസ്യം)
  22.അദ്ധ്യാപകരെ കുറ്റം പറയരുത് !!
  23.ഇതാണോ ഇപ്പോഴത്തെ വിവാഹ സദ്യ??
  24.നാക്കുകെട്ടിക്കല്‍ ( ഒരു പ്രത്യേക ചികിത്സ)??
  25.അടിവസ്ത്രങ്ങള്‍ അനാവശ്യങ്ങളോ ??
  26.പഴശ്ശിരാജ ജിവിച്ചിരിക്കണമായിരുന്നെങ്കില്‍ ?
  27.ഹേ മനുഷ്യാ ? നിങ്ങള്‍ ഒരു കസേര മനുഷ്യനാണോ ?
  28. കഥാപ്രസംഗക്കാരന്റെ മുണ്ട് ( ഹാസ്യം )
  29. പോലീസുകാരന്റെ ഹാസ്യം
  30. വിദ്യാര്‍ത്ഥി സമരവും പോലിസും
  31.വിദ്യാര്‍ത്ഥി സമരവും പ്രിന്‍സിപ്പാളും (ഹാസ്യം )

ഈ സന്ദര്‍ശകരാണ് എന്റെ ആത്മധൈര്യം ; എന്നെ പ്രോത്സാ‍ഹിപ്പിക്കുന്നവര്‍

ചിന്തിക്കൂ ; ചിരിപ്പിക്കൂ ; ഈ യജ്ഞത്തില്‍ നിങ്ങളും പങ്കാളികളാകൂ .നിര്‍ദ്ദോഷമായ ഒരു ഫലിതം നിങ്ങളെ ദുഃഖങ്ങളില്‍ നിന്ന് മോചിതരാക്കാം.വായിച്ചുമാത്രം പോകാതെ ഒരു അഭിപ്രായവും എഴുതിപ്പോകൂ.നിങ്ങളുടെ കൂട്ടുകാരെക്കൊണ്ടും ഇത് വായിപ്പിക്കൂ
ഈ ചിരിലോകത്തില്‍ നിങ്ങളും ചേരൂ , നിങ്ങളുടെ സുഹൃത്തുക്കളേയും ചേര്‍ക്കൂ ; പറ്റുമെങ്കില്‍ ഈ ബ്ലോഗ് അഡ്രസ്സ് നിങ്ങളുടെ സുഹൃത്തിന് ഇ മെയില്‍ ചെയ്യൂ. അവരും മനസ്സറിഞ്ഞ് ഒന്നു ചിരിച്ചോട്ടെ . ചിരിയും സന്മാര്‍ഗ്ഗവും ഒത്തുചേരുന്ന ഈ ബ്ലോഗിലേക്ക് എല്ലാവര്‍ക്കും സ്വാഗതം .
സന്തോഷകരമായ ഈ കൂട്ടായ്മയില്‍ അങ്ങനെ നിങ്ങളും നിങ്ങളുടെ സമാന ചിന്താഗതിക്കാരും പങ്കാളികളാവൂ

ഇവരാണ് ചിരിലോകത്തിലെ അംഗങ്ങള്‍ ; ഈ ബ്ലോഗിനെ പ്രോത്സാഹിപ്പിക്കുന്നവര്‍

Saturday, August 1, 2009

ഇനിയും ഭാരം കുറച്ചുകൂടെ

ലിവിന് നാട്ടിലെത്തിയപ്പോള്‍
പിറ്റേദിവസം കുട്ടികള്‍ സ്കൂളില്‍ പോകുന്നു.
ചുമലില്‍ ഒരു വലിയ ഭാഗ്
ഞാന്‍ ചോദിച്ചു “ എന്താ ഇതിനകത്ത് “
മക്കള്‍ “ പുസ്തകം”
“ ഇത്രക്കുണ്ടോ “
“ഉം”
എത പിരീഡുണ്ട് ?
ദിവസം എട്ട് പിരീഡ്
ഓ എട്ടു പിരീഡിനും ടെക്സ്റ്റും നോട്ടും വേണമല്ലോ അല്ലേ
ഉപ്പാ, ഇപ്പോ അല്പം കുറവാ , ഈ ടേമില്‍ പാര്‍ട്ട് വണ്‍ കൊണ്ടുപോയാല്‍ മതി . അതിനാ പാതി കനമേ ഉള്ളൂ
ഞാന്‍ ആലോചിച്ചു
ടെക്സ്റ്റ് പുസ്തകത്തിന്റെ പാതികനം കുറച്ച സര്‍ക്കാരേ നിങ്ങള്‍ക്ക് നന്ദി . കുട്ടികളുടെ പേരില്‍ ഒരായിരം നന്ദി.
പക്ഷെ , എട്ടു പിരീഡിലും എട്ടു വിഷയം വേണോ
മുന്നോ , നാലോ വിഷയം മതിയില്ലേ . അപ്പോള്‍ കുറച്ചു ഭാരം കുട്ടികള്‍ക്ക് കുറയില്ലേ
ഇനി , പിരീഡിന്റെ ദൈര്‍ഘ്യത്തെക്കുറിച്ച് കുട്ടികളോട് ചോദിച്ചപ്പോള്‍ അവര്‍ പറയുന്നത് ;
ടീച്ചര്‍ വന്ന് അല്പം കഴിഞ്ഞാല്‍ അപ്പോ ബെല്ലടിക്കും
അതായത് കഷ്ടി അരമണിക്കൂര്‍ മാത്രമുള്ള പിരീഡ്
വിവരവും വിദ്യാഭ്യാസവുമുള്ള ആളുകളേ
നിങ്ങള്‍ക്കെന്തെങ്കിലും ഇക്കാര്യത്തില്‍ ചെയ്യുവാന്‍ പറ്റുമോ
ദിവസത്തില്‍ നാല് വിഷയമാക്കി ചുരുക്കിയാല്‍
നാലു ടെക്സ്റ്റും നാലു നോട്ടും
എന്തു സുഖം
ആരോടാ ഇക്കാര്യങ്ങള്‍ പറയുക
ആരാണ് പിള്ളേരുടെ ഈ രോദനങ്ങള്‍ കേള്‍ക്കുക
ഇതു കൂടാതെ പത്താം ക്ലാസുകാര്‍ക്ക്
സ്പെഷെല്‍ ക്ലാസുകള്‍
കാലത്ത് ഒമ്പതു മുതല്‍ പത്തുവരെ
വൈകീട്ട് നാലുമുതല്‍ അഞ്ചുവരെ
എല്ലാ ശനിയാഴ്ചകളിലും
ഇങ്ങനെ ഒരു കാരാഗൃഹത്തില്‍ വളരുവാന്‍ നമ്മുടെ മക്കള്‍ എന്തു തെറ്റു ചെയ്തു.
അതിനിടെ ഒരു ടീച്ചര്‍ ഇമ്പോസിഷന്‍ നല്‍കിയത്
പദ്യം അമ്പതു പ്രാവശ്യം എഴുതിവരാന്‍
കാരണം ക്ലാസില്‍ വര്‍ത്തമാനം പറഞ്ഞതിന്
ഇതിനെതിരെ രക്ഷാകര്‍ത്താവ് മിണ്ടിയാല്‍
ആ കുട്ടിയുയെ കാര്യം കഷ്ടം
പിന്നെ സ്കൂള്‍ മാറുകയേ നിവൃത്തിയുള്ളൂ
ഇങ്ങനെ ഒരു പ്രത്യേക ജീവിയാക്കി വളര്‍ത്തുക എന്നതാണോ ഒരു ജനാധിപത്യരാഷ്ട്രത്തിന്റെ ലക്ഷ്യം
പ്രതികരിക്കൂ കൂട്ടരേ

6 comments:

കുട്ടമണി said...

സ്കൂളി ല്‍ എട്ടു പിരീഡ്
എട്ട് വിഷയം പഠിപ്പിക്കുന്നു ദിവസവും
അപ്പോള്‍ എട്ട് ടെക്സ്റ്റ് ബുക്ക്
എട്ട് നോട്ട് ബുക്ക്
അരമണിക്കുറിനു താഴെയുള്ള പിരീഡുകള്‍
തൊട്ടെതിനും പിടിച്ചതിനുകൊക്കെ സമരം ചെയ്യുന്നവര്‍ തങ്ങളുടെ മക്കളുടെ ഈ ഗതി കാണുന്നില്ലേ
ഏഴാം ക്ലാസിലെ പാഠപുസ്തകാം മാറിയതു കൊണ്ടുമാത്രം പ്രശ്നം തീര്‍ന്നോ
ഒരു ദിവസം നാലുവിഷയങ്ങള്‍ പഠിപ്പിച്ചാല്‍ പോരേ
ഒരു അന്വേഷണം

വിദ്യാര്‍ത്ഥി said...

ഒരു ടെക്സ്റ്റ് ബുക്കിന്റെ വലുപ്പം പണ്ടത്തേതിനേക്കാല്‍ നാലു മടങ്ങാ ഇപ്പോള്‍

Anonymous said...

പിരീഡിന്റെ ദൈര്‍ഘ്യം ഒരു മണിക്കൂറാക്കുവാന്‍ പോകുന്നുവെന്ന് പറയണതു കേട്ടല്ലോ
ആ ചര്‍ച്ച ഇപ്പോ എവിടെയാ

തരാര്‍ said...

ഒരു കൊല്ലത്തെ നാലു ടേമാക്കി എല്ലാ വിഷയങ്ങള്‍ക്കും കൂടി നാലു ടെക്സ്റ്റ് ബുക്ക് മതി .
അപ്പോള്‍ ഒരു ടെക്സ്റ്റ് ബുക്കില്‍ ആ ടേമിലെ എല്ലാ വിഷയങ്ങളും ഉണ്ടാവും . പ്രശനം തീര്‍ന്നില്ലേ

വിദ്യാര്‍ഥിയല്ലാത്തവന്‍ said...

ടെക്സ്റ്റ് ബുക്ക് എത്രവേണമെങ്കിലും ആയിക്കോട്ടെ .
ആരിതൊക്കെ കൊണ്ടു സ്കൂളില്‍ പോകുന്നു????

സ്നേഹിതന്‍ said...

പാഠപുസ്തകത്തില്‍ ചിത്രങ്ങള്‍ വലുതാക്കി കൊടുത്തതുകൊണ്ടാ പുസ്തകം വലുതായേ

Labels

Total Pageviews

Popular Posts