ജനപ്രിയ ലേഖനങ്ങള്‍ക്ക് - താഴെ ക്ലിക്ക് ചെയ്യൂ

/tr>
    1.ഹൈ ഹീല്‍ ചെരിപ്പുകള്‍ ഉപേക്ഷിക്കുക
    2.ഗുരുവായൂരിലെ കണ്ടക്ടര്‍ ആ‍ാവാതിരിക്കുക!!
    3.പഴുത്ത മാമ്പഴത്തെ ബഹിഷ്കരിക്കുക!
    4.അംബാസിഡര്‍ കാര്‍ ആര്‍ക്കും വേണ്ടാതാവുന്നുവോ
    5.ഇനി ഇടത്തരക്കാര്‍ക്കും കാര്‍ വാങ്ങാം?
    6.ഏത്തമിടീക്കലിന് നഷ്ടപരിഹാരം ?
    7.വരുണ്‍ഗാന്ധി പ്രസംഗിച്ചില്ലായിരുന്നുവെങ്കില്‍?
    8.പാഠം .1. എന്താണ് യോഗ?
    9.പാഠം .2.നിലമൊരുക്കല്‍
    10.ശരീരത്തില്‍ പട്ടു സാരി ;ഉള്ളിലോ???
    11.മദര്‍ തെരേസയും സംഭാവനയും?
    12.ഒരു പുഴു ഉണ്ടാക്കിയ പ്രശ്നം ( ഹാസ്യം)
    13.ഒബാമ അമേരിക്കന്‍ പ്രസിഡണ്ടാവാന്‍ കാരണമെന്ത് ?
    14.നിങ്ങളുടെ ഭാര്യ ഒരു വേരുവെട്ടിയാണോ ?;എങ്കില്‍ സൂക്ഷിക്കുക!!
    15.കുങ്കുമപ്പൂവ് കഴിച്ചാല്‍ നിറമുണ്ടാകുമോ??
    16.ട്യൂഷന്‍ മാഷിനൊരു സമ്മാനം (ഹാസ്യം)
    17.മിട്ടായിക്കടക്കാരന്റെ മകന്‍ (ഹാസ്യം)
    18.പെരുകുന്ന ഗര്‍ഭപാത്ര ശസ്ത്രക്രിയകള്‍ !!
    19.നിങ്ങളുടെ ഭാര്യയുടെ വയര്‍ ഒരു വേസ്റ്റ് ബാസ്കറ്റ് ആണോ ?
    20.ഭര്‍ത്താവിന്റെ വീട്ടുകാരെ കുറ്റം പറയരുത്!!
    21.എന്തുകൊണ്ടാണ് വയര്‍ വീര്‍ക്കുന്നത് ?( ഹാസ്യം)
    22.അദ്ധ്യാപകരെ കുറ്റം പറയരുത് !!
    23.ഇതാണോ ഇപ്പോഴത്തെ വിവാഹ സദ്യ??
    24.നാക്കുകെട്ടിക്കല്‍ ( ഒരു പ്രത്യേക ചികിത്സ)??
    25.അടിവസ്ത്രങ്ങള്‍ അനാവശ്യങ്ങളോ ??
    26.പഴശ്ശിരാജ ജിവിച്ചിരിക്കണമായിരുന്നെങ്കില്‍ ?
    27.ഹേ മനുഷ്യാ ? നിങ്ങള്‍ ഒരു കസേര മനുഷ്യനാണോ ?
    28. കഥാപ്രസംഗക്കാരന്റെ മുണ്ട് ( ഹാസ്യം )
    29. പോലീസുകാരന്റെ ഹാസ്യം
    30. വിദ്യാര്‍ത്ഥി സമരവും പോലിസും
    31.വിദ്യാര്‍ത്ഥി സമരവും പ്രിന്‍സിപ്പാളും (ഹാസ്യം )

ഈ സന്ദര്‍ശകരാണ് എന്റെ ആത്മധൈര്യം ; എന്നെ പ്രോത്സാ‍ഹിപ്പിക്കുന്നവര്‍

ചിന്തിക്കൂ ; ചിരിപ്പിക്കൂ ; ഈ യജ്ഞത്തില്‍ നിങ്ങളും പങ്കാളികളാകൂ .നിര്‍ദ്ദോഷമായ ഒരു ഫലിതം നിങ്ങളെ ദുഃഖങ്ങളില്‍ നിന്ന് മോചിതരാക്കാം.വായിച്ചുമാത്രം പോകാതെ ഒരു അഭിപ്രായവും എഴുതിപ്പോകൂ.നിങ്ങളുടെ കൂട്ടുകാരെക്കൊണ്ടും ഇത് വായിപ്പിക്കൂ
ഈ ചിരിലോകത്തില്‍ നിങ്ങളും ചേരൂ , നിങ്ങളുടെ സുഹൃത്തുക്കളേയും ചേര്‍ക്കൂ ; പറ്റുമെങ്കില്‍ ഈ ബ്ലോഗ് അഡ്രസ്സ് നിങ്ങളുടെ സുഹൃത്തിന് ഇ മെയില്‍ ചെയ്യൂ. അവരും മനസ്സറിഞ്ഞ് ഒന്നു ചിരിച്ചോട്ടെ . ചിരിയും സന്മാര്‍ഗ്ഗവും ഒത്തുചേരുന്ന ഈ ബ്ലോഗിലേക്ക് എല്ലാവര്‍ക്കും സ്വാഗതം .
സന്തോഷകരമായ ഈ കൂട്ടായ്മയില്‍ അങ്ങനെ നിങ്ങളും നിങ്ങളുടെ സമാന ചിന്താഗതിക്കാരും പങ്കാളികളാവൂ

ഇവരാണ് ചിരിലോകത്തിലെ അംഗങ്ങള്‍ ; ഈ ബ്ലോഗിനെ പ്രോത്സാഹിപ്പിക്കുന്നവര്‍

Thursday, September 3, 2009

ഓണവിശേഷങ്ങള്‍

1. കാലാവസ്ഥ:
അത്തം കറുത്താല്‍ ഓണം വെളുക്കുമോ ? എന്തായാലും അത്തം തൊട്ടേ മഴ ; അങ്ങനെ ഓണത്തിനും മഴ
മഴയില്‍ ഒരു ഓണം എന്നു വേണമെങ്കില്‍ പറയാം.
പക്ഷെ , നാം മലയാളികള്‍ സ്വദേശത്തായാലും വിദേശത്തായാലും ഓണത്തിന് കാലാവസ്ഥ വ്യതിയാനങ്ങള്‍ പ്രശ്നമല്ലല്ലോ .

അതിനാല്‍ ഓണം നല്ലോണം ആഘോഷിച്ചു എന്നു തന്നെ പറയാം
2.മദ്യം
അസ്സലായി ഓണത്തിന് നാം മലയാളികള്‍ അസ്സലായി മദ്യപിച്ച് ആഘോഷിച്ചു എന്ന് ബിവറേജസ് കോര്‍പ്പറേഷന്റെ
കണക്കുകള്‍ വ്യക്തമാക്കുന്നു. അതായത് മദ്യത്തിനു മുന്നില്‍ മാലോകരെല്ലാം ഒന്നു പോലെ എന്ന വസ്തുത കേരള ജനത
ശരിക്കും എടുത്തിരിക്കുന്നു.
3. ഒരു മരണം
ആന്ധ്രാ മുഖ്യമന്ത്രി ഹെലികോപ്പ്‌റ്റര്‍ അപകടത്തില്‍ മരിച്ചത് ; ടി വി യില്‍ വാര്‍ത്ത വന്നത് പ്രേക്ഷകരില്‍ ചെറിയ
അസ്വസ്തത ഉളവാക്കി.
4.തുണിക്കട
അസ്സല്‍ തിരക്ക് ; എല്ലാവര്‍ക്കും സ്വന്തം മേനി ഭംഗിക്കൂട്ടണം അതിനാല്‍ അവര്‍ അതിനു വേണ്ടി കാര്യങ്ങള്‍ ചെയ്യുന്നു.
5.കോഴി
ഇറച്ചിക്കോഴി തന്നെ ഇപ്പോഴും ഓണത്തിന് ഭക്ഷ്യമേശയില്‍ ഒന്നാമന്‍ എന്ന് നിലവാരം സൂചിപ്പിക്കുന്നു. കിലോക്ക് 60
രൂപക്കു മുകളില്‍ വില്പന നടന്നു.
6.പാല്‍
പാലില്‍ കൃത്രിമം . പാല്‍ പരിശോധനയി ല്‍ അത് കണ്ടെത്തി. അത് മോശമായിപ്പോയി
7.പാല്‍പ്പായസം
അത് കൃത്യസമയത്ത് തന്നെ വീട്ടില്‍ എത്തിച്ചു. ഇപ്പോള്‍ നാട്ടിന്‍ പുറത്ത് ഇങ്ങനെ ഒരു എടപാടുണ്ട് . ഏതെങ്കിലും ഒരു സമിതി പായസം , ഇഞ്ചന്‍ പുളി , കാളന്‍ , എന്നിവ ആവശ്യക്കാര്‍ക്ക് സപ്ലെ ചെയ്യും .എന്തോരു സുഖം
8.ടി,വി
കണ്ടുകൊണ്ടിരിക്കാം ഓണപ്പരിപാടികള്‍ , അല്ലാതെ നിവൃത്തിയൊന്നു മില്ല
9.ആര്‍പ്പുവിളി
ശ്ശെ , അതൊക്കെ മോശമല്ലേ
10.ശര്‍ക്കരവരട്ടി
ഉപ്പേരി കൊള്ളാം ; പക്ഷെ ഷുഗര്‍ കാരണം . എന്തോന്ന് ശര്‍ക്കരവരട്ടി
ഇതൊക്കെ വീട്ടിലുണ്ടാക്കാന്‍ മെനക്കെടാണത്രെ
11.ഓണം കൊള്ളല്‍
ചിലയിടത്ത് ഉത്രാടരാത്രിയില്‍
ചിലയിടത്ത് ഓണപ്പുലരിയില്‍
ഏതാണവോ ശരി
മാവേലി എപ്പോഴാണവോ എത്തുന്നത്
12.മദ്യപാനം
വീട്ടില്‍ വെച്ച് ആണുങ്ങള്‍ അല്പം കഴിച്ചു എന്നുവെച്ചാല്‍ എന്താ കുഴപ്പം
പെണ്ണുങ്ങളായ നമുക്ക് അല്പം കിട്ടിയാലും കുഴപ്പമില്ല
ഒരു ദെഹനത്തിന്
13.ഫ്രിഡ്‌ജ്
ഓണവിഭവങ്ങള്‍ ബാക്കിവന്നാല്‍ വെക്കാമല്ലോ ഫ്രിഡ്ജില്‍ . പിന്നെ ചുടാക്കി കഴിച്ചാല്‍ മതി
നാലുനാള്‍ അങ്ങനെ അടുക്കള ഓടിക്കോളും
എന്തൊരു തന്തോയം പെണ്ണുങ്ങള്‍ ക്ക്
അല്ല പെങ്ങന്മാര്‍ക്ക്
14.അച്ചാര്‍ , സാമ്പാര്‍
ഇത് ബാക്കിയാവുന്നു
15.ചൈന
ഓണത്തിന് ചൈനയില്‍ നിന്ന് നേന്ത്രപ്പഴം ഇറക്കുമതി ചെയ്യണം അല്ലാതെ ശരിയാവില്ല
ഭയങ്കര വില
ചൈനയില്‍ നേന്ത്രപ്പഴത്തിന് വില കുറവ് കാണുമായിരിക്കും
ചൈനീസ് മദ്യം എന്താ ഇറങ്ങാത്തേ
ഇത് താന്‍ ഡാ ഓണവിശേഷം

4 comments:

Anil cheleri kumaran said...

ഓണവിശേഷങ്ങൾ കലക്കി.

കുട്ടമണി said...

നന്ദി കുമാരന്‍
ഓണവിശേഷത്തിന് കമന്റിട്ടതിന് നന്ദി.
എന്തെങ്കിലും അഭിപ്രായം കൂടി പങ്കുവെക്കാമായിരുന്നു ട്ടോ

മാണിക്യം said...

"ഓണവിശേഷങ്ങള് ‍ഗംഭീരമായി ...."

മഴ നല്ലതല്ലേ?
ഓണത്തിനു മാവേലിയോടൊപ്പം എത്തിയതാവും മഴ..
ഓണം ഗംഭീരമായി, എന്നറിയുന്നതില്‍ അതിയായ സന്തോഷം.

എന്തു കൊണ്ടാ സന്തോഷത്തിന് ചിലയാളുകള്‍ മദ്യത്തെ കൂട്ട് പിടിക്കുന്നത്?
സുബോധത്തോടെ ആനന്ദിക്കാണ്‍ സാധിക്കില്ലെ?

ആന്ധ്രാ മുഖ്യമന്ത്രിയുടെ നിര്യാണത്തിനു അനുശോചിക്കുന്നു...

ഓണക്കോടി അതു ഒരു സന്തോഷ പ്രകടനമല്ലെ? ഓണക്കൊടി സമ്മാനമായല്ലേ കിട്ടുക?

ഇറ്ച്ചിക്കോഴി വീട്ടിലെ മേശയില്‍ എത്തിയോ? അതു അതു സംശയമാ:) കണ്ണൂര്‍ ഓണത്തിനു കോഴിക്കറി എന്നു കേട്ടിട്ടുണ്ട്...

ഇനിയൊരു കാലം വരും സദ്യയുടെ വിഭവം എന്തെന്നും എങ്ങനെ വയ്ക്കുന്നു എന്നും അറിയാത്ത ഒരു തലമുറയുടെ കാലം ..അന്ന് സപ്ലേ മത്രേ കാണു അതിന്റെ മുന്നോടിയാ ഈ കാണുന്നത്.
മവേലി പിന്നാം പുറത്ത് കാത്തു നില്‍ക്കാന്‍ തുടങ്ങീട്ട് സമയം ഏറേ ആയി ട്ടോ..:)

അല്ലാ അടുത്ത ഓണത്തിനു നമുക്ക് ചൈനക്ക് തന്നെ ആങ്ങോട്ട് പോയാലോ?

കുട്ടമണി said...

Thanks for the visit Manikkyam.
പറഞ്ഞ അഭിപ്രായങ്ങളും അസ്സലായിട്ടുണ്ട്.
ഇന്നിയും ബ്ലോഗ് സന്ദര്‍ശിക്കുമെന്നും ഇത്തരത്തില്‍ എരിവുള്ള കമന്റുകള്‍ ഇടുമെന്നും പ്രതീക്ഷിക്കുന്നു

Labels

Total Pageviews

Popular Posts

CHIRILOGAM SMS CHANNEL