സംഗതി ശരിയല്ലേ
നമ്മുടെ നാട്ടിലും കുഴിക്കലുണ്ടായില്ലേ
അടുത്ത കാലത്ത് ‘പട്ടണം ‘ എന്ന പ്രദേശത്ത് നടന്ന കുഴിക്കലുകള്‍ അല്ല ക്ഷമിക്കണം ഉദ്ഘനനം എന്തൊക്കെയാണ് വെളിപ്പെടുത്തിയത് ?
പല സ്ഥലങ്ങളിലും ‘നന്നാങ്ങാടികള്‍ ‘ കിട്ടുന്നു
അതും മണ്ണില്‍ മൂടപ്പെട്ടുതന്നെ
പക്ഷെ നന്നങ്ങാടികളുടെ കാര്യത്തില്‍ ഒരു വ്യത്യാസമുണ്ട്
കാരണം അത് പോസ്റ്റ് ബറിയല്‍ ആണ്
അതായത് സംസ്കരിച്ച ശവത്തിന്റെ അവശിഷ്ടങ്ങളാണെന്ന് അര്‍ത്ഥം
പക്ഷെ ഞാന്‍ അതൊന്നുമല്ല ചോദിക്കുന്നത്
മറ്റുള്ള പുരാവസ്തു അവശിഷ്ടങ്ങളൊക്കെ ആരാണ് ഇങ്ങനെ മണ്ണിട്ടുമൂടുന്നതെന്ന് ?
കഴിഞ്ഞ ദിവസം പത്രത്തില്‍ ഒരു വാര്‍ത്ത കണ്ടു
യേശുവിന്റെ വീട് മണ്ണ് കുഴിച്ചപ്പോള്‍ കണ്ടെത്തിയത്രെ!!

അതും മണ്ണിട്ടുമ്മൂടി
എന്തിനേറെ പറയുന്നു
ആരാണ് കാലാകാലങ്ങളില്‍ ഇങ്ങനെ മണ്ണിട്ടുമൂടുന്നവര്‍
ഇവര്‍ക്ക് വേറെ പണിയൊന്നുമില്ലേ
ചിലര്‍ പറയുമായിരിക്കും പ്രകൃതിക്ഷോഭം , വെള്ളപ്പൊക്കം എന്നിവ മൂലം മണ്ണ് വന്നടിഞ്ഞതാണെന്ന്
പക്ഷെ , എല്ലാ ചരിത്ര സ്മാരകങ്ങളും സ്ഥിതിചെയ്യുന്നിടത്ത് ഇങ്ങനെയുള്ള പ്രകൃതിയന്‍ പ്രതിഭാസങ്ങള്‍ - മണ്ണിട്ടുമൂടല്‍ നടക്കുന്നതെന്തുകൊണ്ട്?
ആരും ഇതേവരേക്ക് എന്താ ചിന്തിക്കാത്തത് ?
ലിങ്കുകള്‍
1. യേശുവിന്റെ വാര്‍ത്തക്കായി ഇവിടെ ക്ലിക്ക് ചെയ്യൂ
4 comments:
അത് വെള്ളപ്പൊക്കം കാരണമാ കുട്ടമണീ
ഭൂമികുലുക്കമാ
ചരിത്രം മണ്ണിന്നടിയിലാ
Post a Comment