ജനപ്രിയ ലേഖനങ്ങള്‍ക്ക് - താഴെ ക്ലിക്ക് ചെയ്യൂ

/tr>
    1.ഹൈ ഹീല്‍ ചെരിപ്പുകള്‍ ഉപേക്ഷിക്കുക
    2.ഗുരുവായൂരിലെ കണ്ടക്ടര്‍ ആ‍ാവാതിരിക്കുക!!
    3.പഴുത്ത മാമ്പഴത്തെ ബഹിഷ്കരിക്കുക!
    4.അംബാസിഡര്‍ കാര്‍ ആര്‍ക്കും വേണ്ടാതാവുന്നുവോ
    5.ഇനി ഇടത്തരക്കാര്‍ക്കും കാര്‍ വാങ്ങാം?
    6.ഏത്തമിടീക്കലിന് നഷ്ടപരിഹാരം ?
    7.വരുണ്‍ഗാന്ധി പ്രസംഗിച്ചില്ലായിരുന്നുവെങ്കില്‍?
    8.പാഠം .1. എന്താണ് യോഗ?
    9.പാഠം .2.നിലമൊരുക്കല്‍
    10.ശരീരത്തില്‍ പട്ടു സാരി ;ഉള്ളിലോ???
    11.മദര്‍ തെരേസയും സംഭാവനയും?
    12.ഒരു പുഴു ഉണ്ടാക്കിയ പ്രശ്നം ( ഹാസ്യം)
    13.ഒബാമ അമേരിക്കന്‍ പ്രസിഡണ്ടാവാന്‍ കാരണമെന്ത് ?
    14.നിങ്ങളുടെ ഭാര്യ ഒരു വേരുവെട്ടിയാണോ ?;എങ്കില്‍ സൂക്ഷിക്കുക!!
    15.കുങ്കുമപ്പൂവ് കഴിച്ചാല്‍ നിറമുണ്ടാകുമോ??
    16.ട്യൂഷന്‍ മാഷിനൊരു സമ്മാനം (ഹാസ്യം)
    17.മിട്ടായിക്കടക്കാരന്റെ മകന്‍ (ഹാസ്യം)
    18.പെരുകുന്ന ഗര്‍ഭപാത്ര ശസ്ത്രക്രിയകള്‍ !!
    19.നിങ്ങളുടെ ഭാര്യയുടെ വയര്‍ ഒരു വേസ്റ്റ് ബാസ്കറ്റ് ആണോ ?
    20.ഭര്‍ത്താവിന്റെ വീട്ടുകാരെ കുറ്റം പറയരുത്!!
    21.എന്തുകൊണ്ടാണ് വയര്‍ വീര്‍ക്കുന്നത് ?( ഹാസ്യം)
    22.അദ്ധ്യാപകരെ കുറ്റം പറയരുത് !!
    23.ഇതാണോ ഇപ്പോഴത്തെ വിവാഹ സദ്യ??
    24.നാക്കുകെട്ടിക്കല്‍ ( ഒരു പ്രത്യേക ചികിത്സ)??
    25.അടിവസ്ത്രങ്ങള്‍ അനാവശ്യങ്ങളോ ??
    26.പഴശ്ശിരാജ ജിവിച്ചിരിക്കണമായിരുന്നെങ്കില്‍ ?
    27.ഹേ മനുഷ്യാ ? നിങ്ങള്‍ ഒരു കസേര മനുഷ്യനാണോ ?
    28. കഥാപ്രസംഗക്കാരന്റെ മുണ്ട് ( ഹാസ്യം )
    29. പോലീസുകാരന്റെ ഹാസ്യം
    30. വിദ്യാര്‍ത്ഥി സമരവും പോലിസും
    31.വിദ്യാര്‍ത്ഥി സമരവും പ്രിന്‍സിപ്പാളും (ഹാസ്യം )

ഈ സന്ദര്‍ശകരാണ് എന്റെ ആത്മധൈര്യം ; എന്നെ പ്രോത്സാ‍ഹിപ്പിക്കുന്നവര്‍

ചിന്തിക്കൂ ; ചിരിപ്പിക്കൂ ; ഈ യജ്ഞത്തില്‍ നിങ്ങളും പങ്കാളികളാകൂ .നിര്‍ദ്ദോഷമായ ഒരു ഫലിതം നിങ്ങളെ ദുഃഖങ്ങളില്‍ നിന്ന് മോചിതരാക്കാം.വായിച്ചുമാത്രം പോകാതെ ഒരു അഭിപ്രായവും എഴുതിപ്പോകൂ.നിങ്ങളുടെ കൂട്ടുകാരെക്കൊണ്ടും ഇത് വായിപ്പിക്കൂ
ഈ ചിരിലോകത്തില്‍ നിങ്ങളും ചേരൂ , നിങ്ങളുടെ സുഹൃത്തുക്കളേയും ചേര്‍ക്കൂ ; പറ്റുമെങ്കില്‍ ഈ ബ്ലോഗ് അഡ്രസ്സ് നിങ്ങളുടെ സുഹൃത്തിന് ഇ മെയില്‍ ചെയ്യൂ. അവരും മനസ്സറിഞ്ഞ് ഒന്നു ചിരിച്ചോട്ടെ . ചിരിയും സന്മാര്‍ഗ്ഗവും ഒത്തുചേരുന്ന ഈ ബ്ലോഗിലേക്ക് എല്ലാവര്‍ക്കും സ്വാഗതം .
സന്തോഷകരമായ ഈ കൂട്ടായ്മയില്‍ അങ്ങനെ നിങ്ങളും നിങ്ങളുടെ സമാന ചിന്താഗതിക്കാരും പങ്കാളികളാവൂ

ഇവരാണ് ചിരിലോകത്തിലെ അംഗങ്ങള്‍ ; ഈ ബ്ലോഗിനെ പ്രോത്സാഹിപ്പിക്കുന്നവര്‍

Wednesday, April 14, 2010

രണ്ടാമത്തെ കുട്ടി എപ്പോഴാ വേണ്ടത് ?

ഗള്‍ഫില്‍ നിന്ന് വിശ്രമ ജീവിതം നാട്ടില്‍ നയിക്കുന്ന എന്റേയും ഭാര്യയുടെയും വലിയ വിനോദം ബന്ധുഗ്രഹങ്ങള്‍ സന്ദര്‍ശിക്കുക എന്നതാ‍ണ് .
ഈ സന്ദര്‍ശനത്തില്‍ ബന്ധുവീട്ടുകാരും സന്തുഷ്ടരാണ് താനും
കാരണം എന്തെന്നല്ലേ .
ചായ , കാപ്പി , ലഘുഭക്ഷണം , ഊണ് എന്നീ സ്വീകരണങ്ങള്‍ വര്‍ജ്ജിക്കുന്നവരാണ് ഞങ്ങളെന്ന് ആദ്യമേ തന്നെ ബന്ധുക്കളെ ബോദ്ധ്യപ്പെടുത്തിയിട്ടുണ്ട്.
ഇനി നിര്‍ബ്ബന്ധിച്ച് തന്നാലും ഞങ്ങള്‍ കഴിക്കില്ല എന്നൊരു വെജിറ്റേറിയന്‍ തീരുമാനവുമെടുത്തിട്ടുണ്ട്
പിന്നെ അവര്‍ക്ക് ഞങ്ങള്‍ ഒരു ശല്യവുമാവില്ലല്ലോ
അങ്ങനെ , ബന്ധുവീടുകളിലെ വിശേഷങ്ങള്‍ അറിഞ്ഞ് നേരം സന്ധ്യയാക്കിക്കൊണ്ടിരിക്കുന്ന കാലത്തിങ്കല്‍ ...............
( എന്നാല്‍ ഇതാണ് നിത്യവും പണി എന്നൊന്നും വിചാരിക്കരുത് കേട്ടോ...........
കൃഷിപ്പണിയൊക്കെ കഴിഞ്ഞ് നേരം കിട്ടിയാല്‍ മാത്രം .........
പിള്ളേരാണെങ്കിലോ ഹോസ്റ്റലിലും ..........)
ഒരു ദിവസം ഒരു ബന്ധുവീടു സന്ദര്‍ശിച്ചു...........
ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങും വഴി............
അതിനാല്‍ തന്നെ ക്ഷേത്രത്തിനടുത്തെ ഹോട്ടലില്‍ നിന്ന് ചൂടുചായ , മസാല ദോശ , വട എന്നിവ രുചിയോടെ സേവിച്ച ശേഷമാണ് ഈ സന്ദര്‍ശനം
തിക്കും തിരക്കുമൊന്നും ബന്ധുവീട്ടില്‍ ഇല്ല
ആശ്വാസം
അല്ലെങ്കില്‍ പൊല്ലാപ്പാണ്
ഭാര്യയും ഭര്‍ത്താവും കുട്ടിയു മടങ്ങുന്ന കുടുബം
ഭാര്യ ചെറുപ്പക്കാരി പ്പെണ്‍കുട്ടി സ്വീകരിച്ചിരുത്തി.
ഭര്‍ത്താവ് ജോലിക്കു പോയിരിക്കുന്നു
കൊച്ച് ഉറക്കത്തിലാണ് .
സ്വീകരണമുറിയില്‍ സ്വീകരിച്ചിരുത്തി
ഇരു ഭാര്യമാരും അല്പാല്പം കുശുകുശുപ്പ് തുടങ്ങി
ഞാന്‍ കാര്യം അന്വേഷിച്ചു
ഞാന്‍ പറയട്ടെ എന്ന മുഖവുര അനുവാദമാക്കി ഭാര്യ പറഞ്ഞു
“രണ്ടാമത്തെ കൊച്ച് എപ്പഴാ വേണ്ടേ എന്നതാ പ്രശ്നം ‘“
എന്നീട്ട് വല്ല തീരുമാനവുമായോ
ഇല്ല
ഞാന്‍ ഒട്ടും അമാന്തിച്ചില്ല
ഒരു ദീര്‍ഘ പ്രഭാഷണം നടത്തി
ഒന്നാമത്തെ കൊച്ച് വലുതായി സ്വന്തം കാര്യം നോക്കാന്‍ കഴിഞാല്‍ അതായത് പണ്ടുപറഞ്ഞപോലെ സ്കൂളില്‍ പോയിതുടങ്ങിയാല്‍ രണ്ടാമത്തെ കൊച്ച് ആകാം
തക്കതായ സാമ്പത്തികശേഷി , കുട്ടിയെ നോക്കുവാനുള്ള ചുറ്റുപാട് എന്നിവയും വേണം
ഇതു മാത്രം പോര ഭാര്യാ ഭര്‍ത്താക്കന്മാര്‍ക്ക് ശിശുപരിപാലനം താല്പര്യമുള്ളതാകണം , ഉല്ലാസപ്രദമായിരിക്കണം
ഇത്യാദി കാര്യങ്ങള്‍ കൂടി പറഞ്ഞ് ഞങ്ങള്‍ പിരിഞ്ഞു
അപ്പോള്‍ ചെറുപ്പക്കാരി പറഞ്ഞു
ഇത്തരത്തില്‍ ഞങ്ങള്‍ക്ക് ആരും പറഞ്ഞു തന്നിട്ടില്ല ട്ടോ
അതിനാല്‍ ഇതുപോലെ എത്രപേര്‍കാണും ഇത് കേള്‍ക്കാ‍നായി
അതിനാല്‍ ഇത് ഇവിടെ പോസ്റ്റുന്നു

3 comments:

mani said...

iith assalayi ttO

മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍ said...

എവിടെയാ?കുറേകാലമായി വിവരങ്ങളൊന്നും അറിയാറില്ലല്ലോ?

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ശക്തമായി വിയോജിക്കുന്നു. രണ്ടാമന്‍ വേണം എന്നു തീരുമാനം ആണെങ്കില്‍ ഒന്നാമനു രണ്ടു വയസാകുമ്പോള്‍ അവനും പുറമേ വന്നോട്ടെ. രണ്ടു പേരും കൂടി കളിച്ചു വളര്‍ന്ന് കൊള്ളും

Labels

Total Pageviews

Popular Posts

CHIRILOGAM SMS CHANNEL