ജനപ്രിയ ലേഖനങ്ങള്‍ക്ക് - താഴെ ക്ലിക്ക് ചെയ്യൂ

/tr>
  1.ഹൈ ഹീല്‍ ചെരിപ്പുകള്‍ ഉപേക്ഷിക്കുക
  2.ഗുരുവായൂരിലെ കണ്ടക്ടര്‍ ആ‍ാവാതിരിക്കുക!!
  3.പഴുത്ത മാമ്പഴത്തെ ബഹിഷ്കരിക്കുക!
  4.അംബാസിഡര്‍ കാര്‍ ആര്‍ക്കും വേണ്ടാതാവുന്നുവോ
  5.ഇനി ഇടത്തരക്കാര്‍ക്കും കാര്‍ വാങ്ങാം?
  6.ഏത്തമിടീക്കലിന് നഷ്ടപരിഹാരം ?
  7.വരുണ്‍ഗാന്ധി പ്രസംഗിച്ചില്ലായിരുന്നുവെങ്കില്‍?
  8.പാഠം .1. എന്താണ് യോഗ?
  9.പാഠം .2.നിലമൊരുക്കല്‍
  10.ശരീരത്തില്‍ പട്ടു സാരി ;ഉള്ളിലോ???
  11.മദര്‍ തെരേസയും സംഭാവനയും?
  12.ഒരു പുഴു ഉണ്ടാക്കിയ പ്രശ്നം ( ഹാസ്യം)
  13.ഒബാമ അമേരിക്കന്‍ പ്രസിഡണ്ടാവാന്‍ കാരണമെന്ത് ?
  14.നിങ്ങളുടെ ഭാര്യ ഒരു വേരുവെട്ടിയാണോ ?;എങ്കില്‍ സൂക്ഷിക്കുക!!
  15.കുങ്കുമപ്പൂവ് കഴിച്ചാല്‍ നിറമുണ്ടാകുമോ??
  16.ട്യൂഷന്‍ മാഷിനൊരു സമ്മാനം (ഹാസ്യം)
  17.മിട്ടായിക്കടക്കാരന്റെ മകന്‍ (ഹാസ്യം)
  18.പെരുകുന്ന ഗര്‍ഭപാത്ര ശസ്ത്രക്രിയകള്‍ !!
  19.നിങ്ങളുടെ ഭാര്യയുടെ വയര്‍ ഒരു വേസ്റ്റ് ബാസ്കറ്റ് ആണോ ?
  20.ഭര്‍ത്താവിന്റെ വീട്ടുകാരെ കുറ്റം പറയരുത്!!
  21.എന്തുകൊണ്ടാണ് വയര്‍ വീര്‍ക്കുന്നത് ?( ഹാസ്യം)
  22.അദ്ധ്യാപകരെ കുറ്റം പറയരുത് !!
  23.ഇതാണോ ഇപ്പോഴത്തെ വിവാഹ സദ്യ??
  24.നാക്കുകെട്ടിക്കല്‍ ( ഒരു പ്രത്യേക ചികിത്സ)??
  25.അടിവസ്ത്രങ്ങള്‍ അനാവശ്യങ്ങളോ ??
  26.പഴശ്ശിരാജ ജിവിച്ചിരിക്കണമായിരുന്നെങ്കില്‍ ?
  27.ഹേ മനുഷ്യാ ? നിങ്ങള്‍ ഒരു കസേര മനുഷ്യനാണോ ?
  28. കഥാപ്രസംഗക്കാരന്റെ മുണ്ട് ( ഹാസ്യം )
  29. പോലീസുകാരന്റെ ഹാസ്യം
  30. വിദ്യാര്‍ത്ഥി സമരവും പോലിസും
  31.വിദ്യാര്‍ത്ഥി സമരവും പ്രിന്‍സിപ്പാളും (ഹാസ്യം )

ഈ സന്ദര്‍ശകരാണ് എന്റെ ആത്മധൈര്യം ; എന്നെ പ്രോത്സാ‍ഹിപ്പിക്കുന്നവര്‍

ചിന്തിക്കൂ ; ചിരിപ്പിക്കൂ ; ഈ യജ്ഞത്തില്‍ നിങ്ങളും പങ്കാളികളാകൂ .നിര്‍ദ്ദോഷമായ ഒരു ഫലിതം നിങ്ങളെ ദുഃഖങ്ങളില്‍ നിന്ന് മോചിതരാക്കാം.വായിച്ചുമാത്രം പോകാതെ ഒരു അഭിപ്രായവും എഴുതിപ്പോകൂ.നിങ്ങളുടെ കൂട്ടുകാരെക്കൊണ്ടും ഇത് വായിപ്പിക്കൂ
ഈ ചിരിലോകത്തില്‍ നിങ്ങളും ചേരൂ , നിങ്ങളുടെ സുഹൃത്തുക്കളേയും ചേര്‍ക്കൂ ; പറ്റുമെങ്കില്‍ ഈ ബ്ലോഗ് അഡ്രസ്സ് നിങ്ങളുടെ സുഹൃത്തിന് ഇ മെയില്‍ ചെയ്യൂ. അവരും മനസ്സറിഞ്ഞ് ഒന്നു ചിരിച്ചോട്ടെ . ചിരിയും സന്മാര്‍ഗ്ഗവും ഒത്തുചേരുന്ന ഈ ബ്ലോഗിലേക്ക് എല്ലാവര്‍ക്കും സ്വാഗതം .
സന്തോഷകരമായ ഈ കൂട്ടായ്മയില്‍ അങ്ങനെ നിങ്ങളും നിങ്ങളുടെ സമാന ചിന്താഗതിക്കാരും പങ്കാളികളാവൂ

ഇവരാണ് ചിരിലോകത്തിലെ അംഗങ്ങള്‍ ; ഈ ബ്ലോഗിനെ പ്രോത്സാഹിപ്പിക്കുന്നവര്‍

Saturday, December 4, 2010

വിദ്യാര്‍ത്ഥി സമരവും പോലീസും ( ഹാസ്യം )

വിദ്യാര്‍ത്ഥിസമരത്തിന്റെ സുനാമി അലയടിച്ചിരുന്ന എണ്‍പതുകള്‍.
സ്ഥലം : കോളേജ് പിള്ളാര്‍ സമരം ചെയ്ത് കോളേജ് വിടീച്ച് പട്ടണത്തിലെ റോഡില്‍ക്കൂടി പ്രകടനം നടത്തുന്നു.
അങ്ങനെ ഒരു സ്ഥലത്ത് എത്തിയപ്പോള്‍ .......
പോലീസുകാ‍ര്‍ ജീപ്പുമായി നില്‍ക്കുന്നു.
സമരം തടയാനെന്ന മട്ടിലാണ് അവരുടെ നില്‍പ്പ് .
എല്ലാം പോലീസുകാരും റോഡില്‍ വിലങ്ങനെ നില്‍ക്കുന്നു.
സമരക്കാര്‍ മന്ദഗതിയിലായി .
പോലീസുകാരുടെ മുന്നിലായി എസ് ഐ നില്‍ക്കുന്നു.
ആറടി ഉയരം , അതിനൊത്തവണ്ണം , കൊമ്പന്‍ മീശ, ,മുഖത്ത് മുറിവടയാളം , ക്രൂരഭാവം .
പിള്ളേരുടെ നടത്തം എസ് . ഐ യെ കണ്ടതിനാല്‍ സാവധാനത്തിലായി .
അങ്ങനെ സമരം എസ് ഐ യുടെ മുന്നിലെത്തി.
വിദ്യാര്‍ത്ഥികള്‍ ആവേശത്തോടെ മുദ്രാവാക്യം വിളിച്ചു.
“വിദ്യാര്‍ഥിസമരം തോറ്റീട്ടില്ല , തോറ്റ ചരിത്രം കേട്ടീട്ടില്ല.”
അങ്ങനെ എസ് . ഐ യുടെ തൊട്ടുമുന്നില്‍ സമരക്കാര്‍ എത്തി.
എസ് . ഐ സമരക്കാരെ തടഞ്ഞു നിറുത്തി പറഞ്ഞു.
“നിനക്കൊക്കെ ക്ലാസിലിരുന്നു പഠിച്ചു കൂടേടാ . തന്തയും തള്ളയും കഷ്ടപ്പെട്ടുണ്ടാക്കുന്നത് മുടിപ്പീക്കാന്‍ ”
ആ ഭീകരനായ എസ് ഐ ഇതു പറഞ്ഞു കഴിഞ്ഞതും വിദ്യാര്‍ത്ഥികളും കാണികളായ നാട്ടുകാരും കുറേ നേരത്തേക്ക് പൊട്ടി പ്പൊട്ടി ചിരിച്ചു.
കാരണമെന്തെന്ന് പറയാമോ ?
അത് അറിയുവാന്‍ താഴേക്ക് മൌസ് സ്ക്രോള്‍ ചെയ്തുനോക്കൂ
““
““
““
““

““
““
““
“““
““
എസ് . ഐ സംസാരിച്ചത് സ്ത്രീ ശബ്ദത്തിലായിരുന്നു.
ഭീകരനായ എസ് . ഐ എന്താണ് ചെയ്യുക എന്ന് പേടിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ഈ സ്ത്രീ ശബ്ദംകേട്ടപ്പോള്‍..
..... ചിരിച്ചതില്‍ അത്ഭുതപ്പെടാനില്ലല്ലോ .
എന്തുചെയ്യാം ചില ആണുങ്ങള്‍ക്ക് ദൈവം സ്ത്രീ ശബ്ദം കൊടുക്കാറൂണ്ടല്ലോ
ദൈവത്തിന്റെ ഓരോ വികൃതികളേ ........

10 comments:

സമയന്‍ said...

ഞങ്ങളുടെ അടുത്ത വീട്ടിലെ ചേച്ചിക്ക് ആണുങ്ങളുടെ ശബ്ദമാ

മേഘനാദന്‍ said...

ഓ , ഈ ശബ്ദത്തിലൊന്നും ഒരു കാര്യവുമില്ലെന്നേ .

മിന്നല്‍ said...

ഇടിവെട്ടുമ്പോള്‍ ശബ്ദമില്ലെങ്കിലത്തെ അവസ്ഥ എന്തായിരിക്കും മേഘനാദാ

ആണിസ്റ്റ് said...

വിദ്യാര്‍ത്ഥി സമരം കാരണം പെണ്‍ പിള്ളര്‍ക്കാ ഗുണം കിട്ടിയത് . അവര്‍ പഠിക്കുന്ന കോളേജിലും സ്കൂളിലും സമരം ഇല്ലല്ലോ . അതിനാല്‍ അവര്‍ക്ക് പഠിക്കുകയല്ലാതെ നിവൃത്തി ഇല്ലാതായി . അതുകൊണ്ടുതന്നെ അവര്‍ക്ക് നല്ല മാര്‍ക്കു കിട്ടി .പരീക്ഷ ജയിച്ചു. വീണ്ടും പഠിക്കാന്‍ സീറ്റ് കിട്ടി. ജോലി കിട്ടുകയും ചെയ്തു. ഇന്ന് സര്‍ക്കാര്‍ ജീവനക്കാരില്‍ കൂടുതലും സ്ത്രീകള്‍ ആയതിന്റെ കാരണം ഇതാണ്

ഫെമിനിസ്റ്റ് said...

അതൊന്നു മല്ല കാരണം . പെണ്‍ പിള്ളേര്‍ക്ക് ബുദ്ധിയുണ്ട് . അവര്‍ അദ്ധ്വാനിക്കും . അതുതന്നെ

നര്‍മ്മന്‍ said...

ഇതിനെ ആരാ പറയാ തമാശാന്ന് . ഒന്നു കിക്കിളി യാകാ‍മോ ചിരിക്കാനായി. കുട്ടമണിയേ ഒന്നു തമാശപറച്ചില്‍ നിറൂത്താമോ

Anonymous said...

കുട്ടമണി ഈ തമാശ പറച്ചില്‍ നിറൂത്തണം .. ബോറടിക്കുന്നു ഹേ . നോ ഹാ

Anonymous said...

വിദ്യാര്‍ത്ഥി സമരം മൂലം എത്രപേരുടെ ഭാവി വ:ളര്‍ന്നു ? എത്ര പേര്‍ക്ക് ഭാവി പോയി

Anonymous said...

വിദ്യാര്‍ത്ഥി സമരം ഇല്ലാത്തതിന്റെ ദോഷങ്ങളുമുണ്ട് . ഇന്ന് വിദ്യാഭ്യാ‍സരംഗത്ത് പല തോന്നിവാസത്തിനും കാരണം അതിന്റെ ഇല്ലായ്മയാണ്

കാക്കര kaakkara said...

പൈസക്കാര്‌ കുട്ടികൾ പഠിച്ചിരുന്ന ഇംഗ്ലീഷ്‌ മീഡിയത്തിലും സമരമുണ്ടായിരുന്നില്ല...

Labels

Total Pageviews

Popular Posts