കഴിഞ്ഞ ദിവസം ഗുരുവായൂര്‍ക്കൊന്ന് ഒരു ആവശ്യത്തിന് പോകേണ്ടിവന്നു. എന്തായാലും ഗുരുവായൂര്‍ക്ക് പോയതല്ലേ അമ്പലത്തില്‍ ഒന്നു പോയിക്കളയാം എന്നൊരു മോഹം .
അതെ . ക്ഷേത്ര നടയില്‍ എത്തി .
നല്ല തിരക്ക്
അകത്തു കയറുവാന്‍ പറ്റുമെന്ന് തോന്നുന്നില്ല.
പുറത്ത് നിന്ന് തൊഴുകതന്നെ
ഭാഗ്യം ആ സമയത്ത് നടതുറന്നു.
നേരില്‍ ക്കണ്ട് പ്രാര്‍ത്ഥിക്കാനൊരു അവസരം
അപ്പോഴുണ്ട് ഗോപുര വാതിലിനപ്പുറത്ത് നില്ക്കുന്ന ഒരാള്‍ നാലുവയസ്സായ കുട്ടിയെ എടുത്ത് തന്റെ തലക്ക് മുകളിലേക്ക് ഉയര്‍ത്തി ഭഗവാനെ കാണിക്കുന്നു.
അതും പലപ്രാവശ്യം .
പുറത്ത് , പിന്നില്‍ നില്ക്കുന്ന ആളുകള്‍ക്ക് വല്ലാത്ത മനപ്രയാസം ഇത് മൂലം നേരിടുന്നു.
ദീപസ്തംഭത്തിന്റെ അടുത്തുനില്ക്കുന്നവര് ഈ പ്രവര്‍ത്തിയെ ശപിക്കുന്നുമുണ്ട്
എട്ടു പൊട്ടും അറിയാത്ത കുട്ടിക്ക് ദര്‍ശനം മുഴുവന്‍ കിട്ടുവാനാണ് ആ പിതാവ് കഷ്ടപ്പെടുന്നത് .
ഈ രീതി എന്തുമാത്രം വിഡ്ഡിത്തമാണെന്ന് ഒന്ന് ആലോചിച്ചു നോക്കൂ .
ഇങ്ങനെ കാണിച്ചാല്‍ കുട്ടിക്ക് ഭഗവാനില്‍ നിന്ന് കൂടുതല്‍ അനുഗ്രഹം കിട്ടുമോ ?
നിങ്ങളും അഭിപ്രായം പങ്കുവെക്കൂ.
7 comments:
അസ്സലായി
എന്ത് അസ്സലായീന്നാ നിങ്ങള്‍ പറയുന്നത്
ഗുരുവായൂര്‍ അമ്പലത്തില്‍ 'പോയിക്കളയാം' എന്ന നിങ്ങളുടെ സമീപനം തന്നെ നെഗറ്റീവ് ആണല്ലോ.ആര്‍ക്കു വേണ്ടി പോകാമെന്ന്? ഭഗവാന് വേണ്ടിയോ?മറ്റുള്ള ഭക്തന്മാരെ സഹായിക്കാനും സേവിക്കാനും മനസുള്ളവര്‍ക്ക് ഒരു നിരാശയും അവിടെ തോന്നില്ല.കുട്ടിയെ ഭഗവാന് കാട്ടിക്കൊടുക്കുന്ന അച്ഛന്റെ സന്തോഷത്തില്‍ നിങ്ങളും പങ്കു കൊള്ളൂ.ഒരു ഉണ്ണിയെ ശപിച്ചുകൊണ്ട് ഉണ്ണി കണ്ണനെ തൊഴുന്ന വിഡ്ഡികളെ നോക്കിയും ചിരിക്കാവുന്നതെയുള്ളൂ
{അമ്പലത്തില്‍ ഒന്നു പോയിക്കളയാം }
ഇങ്ങനെ വെറുതെ പോയിക്കളയാനുള്ള എത്രയോ സ്ഥലങ്ങൾ ഉണ്ട്.
ഈ പോക്ക് വല്ല പബ്ലിക് ടോയ്ലറ്റിലേക്കുമായിരുന്നെങ്കിൽ എന്തെങ്കിലും ഗുണം ഉണ്ടാകുമായിരുന്നു.
ഇംഗ്ലീഷില്‍ ഒരു പറച്ചിലുണ്ട്
" When you keep mum, people may think that you are a fool. So better don't open your mouth to prove it"
"ഇങ്ങനെ കാണിച്ചാല്‍ കുട്ടിക്ക് ഭഗവാനില്‍ നിന്ന് കൂടുതല്‍ അനുഗ്രഹം കിട്ടുമോ ?"
ഇല്ല പക്ഷെ ആ കൊച്ചിനെ പിടിച്ചു താഴ്ത്തിയിട്ട് കുട്ടമണി പ്രാര്‍ത്ഥിച്ചാല്‍ ഒരൊന്നര കിലോ അനുഗ്രഹം ഉടനെ വരും ഉറപ്പ്
Post a Comment