കഴിഞ്ഞ ദിവസം വീട്ടില്‍ ഒരു അതിഥി വന്നു.
മുകളിലത്തെ നിലയില്‍ നില്ക്കുമ്പൊള് തന്നെ അതിഥി ഗേറ്റ് തുറന്ന് വരുന്നത് കണ്ടു .
അതിനാല്‍ താഴെ വന്ന് പുമുഖത്തെ വാതില്‍ തുറന്നു.
അതിഥിയെ കാണാനില്ല
ശ്ശെടാ വിരുന്നു കാരന് എവിടെ പ്പോയി ?
അതോ തോന്നിയതാവുമോ
അതിഥിയെ അന്വേഷിച്ചു?
കുറച്ചു സമയം കഴിഞ്ഞു നോക്കിയപ്പോഴുണ്ട് വിരുന്നുകാരന് പശുത്തൊഴുത്തിനരികെ നില്ക്കുന്നു.
പശുവിനെ സശ്രദ്ധം നിരിക്ഷിക്കുന്നുണ്ട് വിരുന്നുകാരന് .
ഇത് ശരിയാണോ ?
അതിഥി വന്നാല്‍ ; യഥാര്‍ത്ഥത്തില്‍ കുടുംബനാഥനെയോ അല്ലെങ്കില്‍ ഏതെങ്കിലുമൊരു അംഗത്തേയോ കണ്ടതിനു ശേഷം മാത്രമല്ലേ ഇത്തരത്തിലുള്ള കലാപരിപാടികളില്‍ ഏര്‍പ്പെടുവാന്‍ പാടുള്ളൂ .
നിങ്ങളുടെ അഭിപ്രായമെന്ത് ?
പ്രതികരിക്കൂ ; പങ്കുവെക്കൂ
അതിഥികള്‍ ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ കൂടുതലായി അറിയുവാന്‍
38 comments:
എന്റെ വീട്ടില്‍ വരുന്ന ഒരു അതിഥിയുണ്ട് . പോകുമ്പോള്‍ യാത്ര പറയാതെയാ പോകുക .
എന്റെ വീട്ടില്‍ കഴിഞ ദിവസം ഒരു അതിഥി വന്നപ്പോള്‍ ചായ കൊണ്ടുവന്നു കൊടുത്തു . അപ്പോള്‍ അദ്ദേഹം പറയുകയാ ഞാന്‍ ചായ കുടിക്കുകയില്ല കാപ്പിയേ കുടിക്കൂ എന്ന് . എന്റെ ശ്രീമതിക്ക് വല്ലാതെ ദേഷ്യം വന്നു
എന്റെ വീട്ടില്‍ ശ്രീമതി ആരും വന്നാലും ഉടനെ ഒരു ചോദ്യമാണ് മധുരം ഇട്ട് ചായ കുടിക്കുമോ എന്ന് ? അപ്പോള്‍ ഉള്ളുകള്ളി പുറത്താവുമല്ലോ ?
ഞങ്ങള്‍ വീട്ടില്‍ ആരുവന്നാലും ഒന്നും കൊടുക്കില്ല അതിനാല്‍ ഇത്തരം പ്രശ്നം ഇല്ല
കഴിഞ്ഞ ദിവസം വീട്ടില്‍ വന്ന അതിഥി നേരെ വന്നത് അടുക്കളയിലേക്കാണ് ? എന്തു ചെയ്യും ? മൂപ്പര് അങ്ങനെ ചെയ്യുന്നത് അടുപ്പം കാണിക്കാനാണത്രെ
ശരിയാ ചില അതിഥികള്‍ സ്വികരണ മുറിയില്‍ ഇരിക്കാതെ ബെഡ് റൂമിലേക്കാ വരിക . എന്താ ചെയ്യാ ?
ഞങ്ങളുടെ വീട്ടില്‍ വരുന്ന ഒരു അതിഥിയുണ്ട് . വീട്ടിലെ ആണുങ്ങളൊട് സംസാരിക്കില്ല ; പെണ്ണുങ്ങളൊടുമാത്രമേ സംസാരിക്കൂ - തമാശ പറയൂ ? അത് എന്താ കാരണം
ഞങ്ങളുടെ വീട്ടില്‍ വരുന്ന അതിഥി , വന്നാല്‍ പിന്നെ പോകില്ല . ശല്യം തന്നെ . ഇതിന് എന്താ ഒരു മാര്‍ഗ്ഗം
ഞങ്ങളുടെ വീട്ടില്‍ വരുന്ന അതിഥി ഭക്ഷണം മുഴുവനും തിന്നു തീര്‍ക്കും
ഞങ്ങളുടെ വീട്ടില്‍ ഒരു വരുന്ന അതിഥിയുണ്ട് . പുള്ളി മാഷ് ആണ് . വന്നാല്‍ കുട്ടികളൊട് പഠിപ്പിനെ ക്കുറി ച്ച് സംസാരിക്കും . അതിനാല്‍ കുട്ടികള്‍ക്ക് അയാളെ ഇഷ്ടമല്ല . പിന്നെ പരീക്ഷക്കു കിട്ടിയ മാര്‍ക്ക് ചോദിക്കും ? തുടര്‍ന്ന് ഉപദേശം തുടങ്ങ്യും . അതിനാല്‍ ഇപ്പോള്‍ ആ മാഷ് വരുമ്പോള്‍ കുട്ടികള്‍ അയല്‍പ്പക്കത്ത് ഓടിയോളിക്കും
ഈ ബ്ലോഗില്‍ അതിഥികളെ കുറ്റം പറയുന്നത് ശരിയല്ല ട്ടോ
എന്റെ വീട്ടില്‍ വരുന്ന അതിഥി വന്നു കഴിഞാല് ആരോടും മിണ്ടില്ല . ടീപ്പോയിലെ പത്രം വായിച്ചു കൊണ്ടിരിക്കും
എന്റെ വീട്ടില്‍ വരുന്ന അതിഥി എന്നും വരുമ്പോള്‍ തീറ്റ സാധനങ്ങള്‍ കൊണ്ടാ വരിക . അതിനാല്‍ അദ്ദേഹം വരുന്നത് എല്ലാവര്ക്കും പ്രത്യേകിച്ച് കുട്ടികള്‍ക്ക് ഇഷ്ടമാ
എന്റെ വീട്ടില്‍ വരുന്ന അതിഥി കുട്ടികള്‍ക്ക് പുസ്തകം കൊണ്ടാ വരിക . അതിനാല്‍ കുട്ടികള്‍ക്ക് അദ്ദേഹത്തെ ഇഷ്ടമല്ല
എന്റെ വീട്ടില്‍ വരുന്ന അതിഥി എപ്പോഴും മറ്റുവീട്ടിലെ കാര്യങ്ങള്‍ പറയും ; പരദൂഷണം പറയും . അതിനാല്‍ വീട്ടിലെ സ്ത്രീകള്‍ക്ക് ഈ അതിഥിയെ വലിയ ഇഷ്ടമാ . പിന്നീടാണ് മനസ്സിലായത് , ഇതുപോലെ എന്റെ വീട്ടിലേയും കാര്യങ്ങള്‍ ഈ അതിഥി മറ്റുള്ള വീട്ടില്‍ പറയുന്നുണ്ട് എന്ന കാര്യം . അതോടെ അതിഥി സിക്സര്‍
എന്റെ വീട്ടില്‍ വരുന്ന ഒരു അതിഥി , വീട്ടില്‍ വിരുന്ന വന്നാല്‍ പിന്നെ ലാന്‍ഡ് ഫോണെടുത്ത് വിളിയോടു വിളീയാ ? അങ്ങനെ ടെലിഫോണ്‍ ബില്ലു കൂട്ടും ?
എന്റെ വീട്ടില്‍ വരുന്ന അതിഥി കാശു കിട്ടിയാലേ പോകൂ
എന്റെ വീട്ടില്‍ വരുന്ന അതിഥി ടി വി ചാനല്‍ കണ്ടു കൊണ്ടിരിക്കും . അതിനാല്‍ ഭാര്യ ക്കും അമ്മക്കും സീരിയാല്‍ കാണാന്‍ പറ്റാത്തതിനാല്‍ അതിഥിയെ വലിയ ദേഷ്യമാ
എന്റെ വീട്ടില്‍ വരുന്ന അതിഥി ടി വി ചാനല്‍ കണ്ടു കൊണ്ടിരിക്കും . അതിനാല്‍ ഭാര്യ ക്കും അമ്മക്കും സീരിയാല്‍ കാണാന്‍ പറ്റാത്തതിനാല്‍ അതിഥിയെ വലിയ ദേഷ്യമാ
എന്റെ വീട്ടില്‍ വരുന്ന ഒരു അതിഥി വീട്ടില്‍ വന്നാല്‍ മുത്തശ്ശന് കിടക്കുന്ന ചാരുകസേരയില്‍ കയറി ക്കിടക്കും . അതിനാല്‍ മുത്തശ്ശന് അയാളെ ഇഷ്ടമല്ല
എന്റെ വീട്ടില്‍ വരുന്ന ഒരു അതിഥി പുകവലിക്കും
എന്റെ വീട്ടില്‍ വരുന്ന അതിഥി എപ്പോഴും കുട്ടികള്‍ക്ക് പണം കൊടുക്കും . അവര്‍ അത് ഉപയോഗിച്ച് സിനിമക്ക് പോകും
എന്റെ വീട്ടില്‍ സീരിയല്‍ കാണുന്ന സമയത്ത് അതിഥിവന്നാല്‍ ആരു അതിഥിയെ ശ്രദ്ധിക്കാറില്ല
എന്റെ വീട്ടില്‍ അതിഥി വന്നാല്‍ അയാളോട് ഇരിക്കാന്‍ പറയാറില്ല
എന്റെ വീട്ടില്‍ വന്ന അതിഥി ചോദിക്കാതെ ഫ്രിഡ്ജ് തുറന്ന് വെള്ളമെടുത്ത് കുടിച്ചു
എന്റെ വീട്ടില്‍ വന്ന അതിഥി “ ഇവിടത്തെ പ്രായമായ പെണ്കുട്ടിയേതാ ? “ എന്ന് ചോദിച്ചു അപ്പഴാ മനസ്സിലായത് അവര്‍ പെണ്ണുകാണാന്‍ വന്നതാണെന്ന്
എന്റെ വീട്ടില്‍ വരുന്ന ഗള്ഫുകാരന് അതിഥി എപ്പോഴും സാരി കൊണ്ടുവരും
എന്റെ വീട്ടില്‍ വരുന്ന ഗള്ഫുകാരന് അതിഥി പെണ്ണുങ്ങള്‍ക്കുള്ള വസ്ത്രം മാത്രമേ കൊണ്ടുവരൂ . ആണുങ്ങള്‍ക്ക് ഒന്നും കൊണുവരില്ല . പിന്നീട് പെണ്ണുങ്ങളെ കാണുമ്പൊള്‍ സാരി ഇഷ്ടപ്പെട്ടോ ? ചൂരിദാര്‍ ഇഷ്ടപ്പെട്ടൊ എന്നൊക്കെ ചോദിക്കും ? ഒരു വായിനോക്കി
എന്റെ വീറ്റീല് വരുന്ന അതിഥി ഒരു എസ് പി ആണ് . അതായത് സ്വയം പൊക്കി ആണ്
എന്റെ വീട്ടില്‍ വരുന്ന ഒരു അതിഥിക്ക് ഗ്യാസ് അടുപ്പില്‍ വെച്ച ഭക്ഷണം കഴിക്കില്ല . വിറകടുപ്പില്‍ ഭക്ഷണം പാകം ചെയ്തു കൊടുക്കണം
എന്റെ വീട്ടില്‍ വരുന്ന അതിഥി എന്നു ആറുമണിക്കു ശേഷമേ വരൂ . ഇയാളെക്കൊണ്ടു ഞാന്‍ തോറ്റു. മാത്രമല്ല ചായകുടിച്ചൂ കഴിഞ്ഞ ശേഷം റോഡുവരെ ബൈക്കില്‍ കൊണ്ടു ചെന്നാക്കണം
എന്റെ വീട്ടില്‍ വരുന്ന ഒരു അതിഥി എന്നു രാത്രി എട്ടുമണിക്കേ വരൂ . മാത്രമല്ല പതിനൊന്നു മണിവരെ വര്‍ത്തമാനം പറഞ്ഞ് ബോറടിപ്പിക്കും
എന്റെ വീട്ടില്‍ വരുന്ന ഒരു അതിഥി വന്നാല്‍ രണ്ടുമൂന്നു ദിവസം കഴിഞ്ഞേ പോകൂ
എന്റെ വീട്ടില്‍ വരുന്ന അതിഥിക്ക് ഇറച്ചിയും മീനും കിട്ടണം . മീന്‍ ചാര് ഇല്ലാതെ ചോര്‍ ഇറങ്ങില്ലാത്രെ.
നല്ലൊരു അതിഥിയാകുവാനുള്ള മാര്‍ഗ്ഗരേഖ എന്തൊക്കെയാണ് കുട്ടൂസേ
എന്റെ വീട്ടില്‍ അതിഥികള്‍ വന്നാല്‍ ഞാന്‍ ബ്ലോഗും വായിച്ച് ഒറ്റയിരിപ്പാണ്,
അതു കാരണം ഒരു തവണ വിരുന്നുവന്നവര്‍ പിന്നീട് അധികം ബുദ്ധിമുട്ടിക്കാറില്ല.
എന്റെ വീട്ടില്‍ വരുന്ന അതിഥി ഒര് ബ്ലോഗറാണ് വായ തുറക്കുന്നതേ ബ്ലോഗിലെ വിഷയവുമായിട്ടാണ് ഉടനെ എന്തെങ്കിലുമൊക്കെ തിന്നാന്‍ കൊടുത്ത് അമ്മ അയാളുടെ വായടപ്പിക്കാറാണ് പതിവ്
എന്റെ വീട്ടില്‍ അതിഥികള്‍ വന്നാല്‍ ഞാന്‍ ഉടനെ പുറത്തേക്കിറങ്ങും ,അതിനാല്‍ ആരും എന്നെ ബുദ്ധിമുട്ടിക്കാറില്ല
Post a Comment