പണ്ട് മുന്‍ മുഖ്യമന്ത്രി കരുണകരന്‍ വോട്ട് ചെയ്ത് മടങ്ങുമ്പോള്‍ ഒരു പത്രപ്രതിനിധി ചോദിച്ചു
“ താങ്കളുടെ അഭിപ്രായത്തില്‍ ആരാണ് തെരഞ്ഞെടുപ്പില്‍ ജയിക്കുക ?”
സംശയം കൂടാതെ ലീഡര്‍ മറുപടി പറഞ്ഞു
“ തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ വോട്ട് ലഭിച്ച ആള്‍ ജയിക്കും “
ഈ പ്രതികരണം അവിടെ നിന്നവരെ നന്നായി രസിപ്പിച്ചു
7 comments:
നിഷേധ വോട്ടിനാണ് ഭൂരിപക്ഷം കിട്ടിയതെങ്കിലോ ? ആരാ ജയിക്കുക ?
അന്ത കാലത്ത് നിഷേധ വോട്ട് ഉണ്ടായിരുന്നില്ല സുഹൃത്തേ
തെരഞ്ഞെടുപ്പോ തിരഞ്ഞെടുപ്പോ ഏതാണ് ശരി
ഇതിലെന്തോന്ന ഇത്ര സംശയം തെരയുക എന്നു വെച്ചാല്‍ അന്വേഷിക്കുക എന്നര്‍ത്ഥം അതായത് തെരഞ്ഞെടുപ്പ് എന്നു വെച്ചാല്‍ ... അതല്ല തിരിയുക എന്നു വെച്ചാല്‍ വേര്‍തിരിച്ചെടുക്കുക എന്നര്‍ഥം
പ്രവാസികള്‍ക്ക് ഇന്റര്‍നെറ്റ് വഴി എന്നാണാവോ വോട്ട്
വോട്ട് ഇന്ന ആള്‍ക്ക് ചെയ്തെന്ന് ആരോടും പറയരുത് . അത് രഹസ്യമാണ്
ഭാര്യയോടുപോലും ?
Post a Comment