പപ്പായ അമേരിക്കക്കാരനാണ് ; ഇന്ത്യന്‍ അല്ല. കൃത്യമായി പറഞ്ഞാല്‍ മെക്സിക്കോക്കാരന്‍ .
പ്രസ്തുത വാക്ക് സ്പാനിഷ് ഭാഷയില്‍ നിന്ന് കരിബിയന്‍ ഭാഷ കടമെടുത്തതാണ് .
ആണ്‍ , പെണ്‍ , ആണും പെണ്ണും ഉള്ളവ എന്നിങ്ങനെ മൂന്നുതരത്തില്‍ പപ്പായ ചെറ്റികള്‍ കാണപ്പെടുന്നു . അണ്‍ ചെടികള്‍ പൂമ്പൊടി ഉല്പാദിപ്പിക്കുമെങ്കിലും ഫലങ്ങള്‍ തരുകയില്ല .പെണ്‍ ചെടികള്‍ പരാഗണം നടന്നുകഴിഞ്ഞാല്‍ ഫലങ്ങള്‍ തരുന്നതാണ് . എന്നാല്‍ ആണ്‍ പൂവും പെണ്‍ പൂവും ഉള്ള ചെടികള്‍ ഫലങ്ങള്‍ തരുന്നവയാണ്
ഇവയില്‍ ആണ്‍ ചെടികള്‍ പൂത്തുതുടങ്ങുമ്പോള്‍ വെട്ടിമാറ്റണം . പെണ്‍ ചെടികളും ആണ്‍ പൂവും പെണ്‍ പൂവും ഉള്ള ചെടികള്‍ നിലനിര്‍ത്തണം . എല്ലാം പെണ്‍ ചെടികള്‍ മാത്രമുള്ള തോട്ടത്തില്‍ പത്ത് പെണ്‍ ചെടികള്‍ക്ക് ഒരു ആണ്‍ ചെടി എന്ന രീതിയില്‍ നിലനിര്‍ത്തണം .പപ്പായ തോട്ടത്തില്‍ കളകള്‍ അനുവദിക്കുവാന്‍ പാടില്ല. നട്ട് 3 - 5 മാസമാകുമ്പോള്‍ തൈകള്‍ പൂക്കുകയും കായ് പിടിക്കുകയും ചെയ്യും . ഒരു ചെടിയില്‍ നിന്നും ഒരു വര്‍ഷം ഏകദേശം 30 കായ്‌കളോളം ഒരു വര്‍ഷം ലഭിക്കും . കായ് കളില്‍ മഞ്ഞ നിറമുള്ള വരകള്‍ പ്രത്യക്ഷപ്പെടുമ്പോള്‍ വിളവ് എടുക്കാവുന്നതാണ് .
ഉപയോഗങ്ങൾ
പപ്പൈൻ എന്ന പ്രോട്ടിയസ് എന്സൈമിനാൽ സമൃദ്ധമാണ് പച്ച പപ്പായ. മാംസ്യ ഉൽപ്പന്നങ്ങൾ പാചകം ചെയ്യുമ്പോൾ മയപ്പെടുത്തുവാൻ ഇതിന്റെ പച്ച കായ വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. പഴുക്കുമ്പോൾ പപൈനിനു രാസമാറ്റം സംഭവിച്ചു ഇല്ലാതാകുന്നു. ദഹന സംബന്ധിയായ അസ്വസ്ഥതകൾക്കു പരിഹാരമായി പപ്പൈൻ അടങ്ങിയ ഔഷധങ്ങൾ ധാരാളമായി വിപണിയിലുണ്ട്. പച്ചക്കായിൽ കാണപ്പെടുന്ന വെള്ള നിറത്തിലുള്ള കറയിലാണ് പപ്പൈൻ കൂടുതലായുള്ളത്. അതുകൊണ്ടു തന്നെ ഇതിന്റെ വ്യാപാരമൂല്യം ഏറെയാണ്.ശരീരത്തിന് ആവശ്യമായ ഒട്ടേറെ രാസഘടകങ്ങളുടെ ഉറവിടമാണ് പപ്പായ. പോളിക് ആസിഡുകൾ ,ആൽക്കലോയിഡുകൾ, ഗ്ലൈക്കോസ്റ്റെഡുകൾ , വിറ്റാമിൻ-സി, വിറ്റാമിൻ-എ ,ഇരുമ്പ്, കാത്സ്യം, തയാമിൻ ,നിയാസിൻ, പൊട്ടാസ്യം മുതലായവയും പപ്പായയിൽ കൂടുതൽ അടങ്ങിയിരിക്കുന്നു. കരോട്ടിൻ,ബീറ്റ കരോട്ടിൻ എന്നിവ അടങ്ങിയിരിക്കുന്നതിനാൽ അർബുദത്തെ പ്രധിരോധിക്കുവാൻ സഹായിക്കുന്നു .ധാരാളം ആന്റി ഓക്സിഡന്റുകളാൽ സമ്പുഷ്ടമാണ് പപ്പായ. പച്ചക്കായകൊണ്ട് പച്ചടി, കിച്ചടി, തോരൻ എന്നീ കറികളുണ്ടാക്കി കഴിക്കുന്നത് മലയാളികളുടെ ഇടയിൽ സാധാരണമാണ്. കായ പഴുത്തുകഴിഞ്ഞാൽ മധുരമുള്ള പഴമായി മിക്ക രാജ്യങ്ങളിലും ഉപയോഗിക്കുന്നു. ഐസ്ക്രീമിലും ബേക്കറി ഉൽപ്പന്നങ്ങളിലും വളരെയധികം ഉപയോഗിച്ച് വരുന്ന മധുരമുള്ള പദാത്ഥമാണിത്.പച്ച പപ്പായ ചെറു കഷണങ്ങളാക്കി നിറവും മധുരവും ചേർത്ത് സംസ്കരിച്ച് തയാറാക്കുന്ന ടൂട്ടി-ഫ്രൂട്ടിയും ബേക്കറി സാധനങ്ങളിൽ ചേർത്തുവരുന്നു.കൃമി നാശിനിയാണ്. പപ്പായ സ്ഥിരമായി കഴിച്ചാൽ മൂലക്കുരു, വയറുകടി, ദഹനക്കേട്, കുടൽവൃണം എന്നിവയെ കുറയ്ക്കും.[2] ഡെങ്കിപ്പനിക്ക് പലരാജ്യങ്ങളിലും പപ്പായയുടെ ഇല ഉപയോഗിച്ചു വരുന്നതായി ഗവേഷകർ രേഖപ്പെടുത്തുന്നു. എലികളിൽ നടത്തിയ ചില പരീക്ഷണങ്ങൾ ആശാവഹമാണ്
ശ്രേഷ്ഠമായ ആന്റി ഓക്‌സീകരണ ഗുണത്താൽ രോഗപ്രതിരോധശേഷി വേണ്ടവിധം നിലനിർത്താനും കരളിന്റെ പ്രവർത്തനം ത്വരപ്പെടുത്താനും കഴിവുള്ളതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. പോളീസാക്കറൈഡുകളും ധാതുലവണങ്ങളും എൻസൈമുകളും പ്രോട്ടീനും ആൽക്കലോയിഡുകളും ഗ്ലൈക്കോസ്സെഡുകളും ലെക്റ്റിനുകളും സാപ്പോണിനുകളും ഫേ്‌ളവനോയിഡുകളും കൂടാതെ വിറ്റാമിൻ സി, വിറ്റാമിൻ എ, ഇരുമ്പിന്റെ അംശം, കാത്സ്യം, തയാമിൻ, നിയാസിൻ, പൊട്ടാസ്യം എന്നിവയും അടങ്ങിയിട്ടുണ്ട്.കരോട്ടിൻ, ബീറ്റാ കരോട്ടിൻ എന്നിവ അടങ്ങിയിട്ടുള്ളതിനാൽ അർബുദത്തെ പ്രതിരോധിക്കാൻ പപ്പായ സഹായകമാണ്. നാരുകൾ അധികം അടങ്ങിയിട്ടുള്ളതിനാൽ ദഹന പ്രക്രീയക്ക് സഹായകമാണ് .
ഗുണപാഠം :
ഇനി ചിന്തിക്കൂ നിങ്ങളുടെ വീട്ടിലും പപ്പായ വളര്ത്തിക്കൂടെരാസവളം ചേര്‍ക്കാതെ വളര്‍ത്തിയെടുത്ത ഫലം കഴിക്കാമെന്നത് വലിയമെച്ചം
കീടനാശിനി തളിക്കാത്ത ഫലം കഴിക്കാമെന്നത് വലിയമെച്ചം
പണം ഒട്ടും ചെലവഴിക്കാതെ ഫലം കഴിക്കാമെന്നത് വലിയമെച്ചം
പപ്പായ വളര്‍ത്തൂ ; കഴിക്കൂ കുടുംബാരോഗ്യം സംരക്ഷിക്കൂ
No comments:
Post a Comment