(14-10-2014 മുതല്‍ 24-3-2014 വരെ)
അശ്വതി:
മനസുഖത്തിനു സാദ്ധ്യതിയില്ല. അഥിതികള്‍ മുഖേന കുടുംബപ്രശ്നങ്ങള്‍ ഉണ്ടാകാം.വിദ്യാര്‍ത്ഥികള്‍ വാഹനങ്ങളില്‍ യാത്ര ചെയ്യുമ്പൊള്‍ ശ്രദ്ധിക്കേണ്ടതാണ്. ബുധന്‍ , വ്യാഴം എന്നീ ദിവസങ്ങള്‍ ഗുണകരം.മൊബൈലില്‍ ഫ്രി ടോക്ക് ടൈം ലഭിക്കാന്‍ സാദ്ധ്യതയുണ്ട് . വാട്ട്സ് അപ് മുഖേന വരുന്ന മെസേജുകള്‍ ശ്രദ്ധിക്കുക
ഭരണി :
ഭക്ഷണ സുഖം ഉണ്ടാകും .എന്നിരുന്നാലും അമിത ചിലവുവരാതെ ശ്രദ്ധിക്കേണ്ടതാണ് . വിക്സ് ഉപയോഗിക്കേണ്ടിവരും . ദഹന സംബന്ധമായ ആരോഗ്യ പ്രശ്നങ്ങള്‍ .ഉണ്ടാകാന്‍ സാദ്ധ്യതയുണ്ട് . തിങ്കള്‍ , ബുധന്‍ എന്നീ ദിവസങ്ങള്‍ ശ്രദ്ധിക്കണം.നല്ല രീതിയില്‍ പെരുമാറിയാല്‍ ആളുകള്‍ തിരിച്ചും നല്ലരീതിയില്‍ പെരുമാറുംടൂ വീലറില്‍ പെട്രോള്‍ അടിക്കേണ്ടിവരും
കാര്‍ത്തിക:
പൂര്‍വ്വികമായ സ്വത്തുക്കളില്‍ ചിലത് കൈവരാന്‍ സാധ്യതയുണ്ട് . യാത്രാ ക്ലേശം ഉണ്ടാകും . പണം ചെലവാകാന്‍ സാദ്ധ്യതയുണ്ട് . ദൂരയാത്രക്കാര്‍ ശ്രദ്ധിക്കുക . തിങ്കള്‍ നല്ല ദിവസംമൊബൈലില് മിസ് കോള്‍ വരാന്‍ സാദ്ധ്യതയുണ്ട് ; അത് എടുക്കരുത്
രോഹിണി:
രാവിലെ കണികാണുന്നത് ശ്രദ്ധിക്കുകശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ക്ക് സാധ്യതയുണ്ട് . ഏതുകാര്യത്തിനും പരാതി ഉണ്ടായേക്കാം. പൊതുജനങ്ങളുമായി ഇടപെടുന്നവര്‍ സൂക്ഷിക്കുക . ബുധന്‍ മോശം ദിവസം .
ഫേസ് ബുക്കില്‍ ധാരാളം ലൈക്സ് കിട്ടാന്‍ സാദ്ധ്യതയുണ്ട്
മകയിരം:
ഊഹക്കച്ചവടത്തില്‍ നിന്ന് ആദായം ലഭിക്കും . മദ്യപന്മാരുമായുള്ള കൂട്ടുകെട്ട് ശ്രദ്ധിക്കുക . കൂട്ടുകാര്‍ പരാജയപ്പെടുത്താന്‍ ശ്രമിക്കും . കൂള്‍ ഡ്രിംഗ്സ് അധികമായി ഉപയോഗിക്കാന്‍ സാദ്ധ്യതയുണ്ട്തിരുവാതിര:
വാഗ്സാമര്‍ഥ്യം കാണിച്ച് പലരും നിങ്ങളെ വീഴ്ത്താന്‍ സാധ്യതയുണ്ട് . യാത്രാ ക്ലേശം വര്‍ദ്ധിക്കും .മനസുഖം കുറയും.ശനിയാഴ്ച സൂക്ഷിക്കണം . ഫ്രിഡ്ജില്‍ വെച്ച ഭക്ഷണം കഴിക്കാന്‍ സാധ്യതയുണ്ട്
മൊബൈലില്‍ ഫ്രി ടോക്ക് ടൈം ലഭിക്കാന്‍ സാദ്ധ്യതയുണ്ട്
പുണര്‍തം:
അനാവശ്യകാര്യങ്ങളില്‍ അമിതമായി ഇടപെടാനുള്ള പ്രവണത വര്‍ദ്ധിക്കും . തൊട്ടതിനും പിടിച്ചതിനുമൊക്ക കലഹിക്കും .പല കാര്യങ്ങളിലും സ്വന്തം അഭിപ്രായം പറയാതിരിക്കുക
ഇന്റര്‍നെറ്റില്‍ അധിക സമയം ചെലവഴിക്കാന്‍ സാധ്യതയുണ്ട് .
പൂയ്യം:
അന്യരുടെ മുമ്പില്‍ ബുദ്ധിവൈഭവമുള്ള കാര്യങ്ങള്‍ പറഞ്ഞ് വലിയ ആളാവാന്‍ നോക്കും. കുടുംബബന്ധങ്ങള്‍ ശക്തിപ്പേടും .വെള്ളി നല്ല ദിവസം.വ്യാജ ഇ മെയിലുകളെ സൂക്ഷിക്കുകലോട്ടറി എടുക്കാന്‍ സാധ്യതയുണ്ട്
ആയില്യം :
കുടുബജീവിതത്തില്‍ സന്തോഷവും സംതൃപ്തിയും സമാധാനാവും ഉണ്ടാകും . പാഠപുസ്തകവുമായുള്ള വിവാദങ്ങളില്‍ ഏര്‍പ്പേടും . ചീത്ത ദിവസം ബുധന്‍ .പത്രവായന അധികമാകും . മഴ കൊള്ളുവാന്‍ ഇടയുണ്ട്
മകം :
കൂട്ടുകാര്‍ അപായപ്പെടൂത്താന്‍ ശ്രമിക്കും . ആത്മാര്‍ഥ പ്രവര്‍ത്തനത്താല്‍ പ്രതികൂല സാഹചര്യങ്ങളെ തരണം ചെയ്യാനുള്ള കഴിവുണ്ടാകും .ആണവ സംബന്ധമായ പ്രശ്നങ്ങളില്‍ ഏര്‍പ്പേടും.വ്യാജ ഇ മെയിലുകളെ സൂക്ഷിക്കുക . പെട്രോള്‍ വാഹനങ്ങളില്‍ സഞ്ചരിക്കാന്‍ സാധ്യതയുണ്ട്
പൂരം:
സമ്മയബന്ധിതമായി പ്രവര്‍ത്തനങ്ങളിലേര്‍പ്പേടും . ആരോടൂം പകയില്ലാതെ പ്രവര്‍ത്തിക്കും . അന്യര്‍ക്ക് അസൂയ ജനിപ്പിക്കുന്ന കാര്യങ്ങള്‍ ചെയ്യും . നല്ല ദിവസം ചോവ്വ .മൊബൈല്‍ ബില്‍ വര്‍ദ്ധിക്കാം . കറന്റ് ബില്‍ കൂടുംഉത്രം:
ചില ക്രൂരതകള്‍ സുഹൃത്തുക്കളുടെ നിര്‍ബന്ധത്തിനു വഴങ്ങി ചെയ്യാനിടയുണ്ട് . അപരിചിതരെ സൂക്ഷിക്കണം . ബസ് ചാര്‍ജുമായുള്ള പ്രശ്നങ്ങളില്‍ ഇടപെടാന്‍ സാധ്യതയുണ്ട് .സ്നേഹിതരെ സൂക്ഷിക്കുക .അത്തം :
ഉപരിപഠനത്തിനു ചേരും . എതിര് ലിഗവുമായി പ്രശ്നങ്ങള്‍ ഉണ്ടാകും . ഭാര്യാ സുഖം കുറയും . അന്യരെ ആശ്രയിക്കേണ്ടി വരും .തിങ്കള്‍ , ചൊവ്വ ചീത്ത ദിവസം .മൊബൈല്‍ ബില്‍ വര്ദ്ധിക്കാംചിത്തിര:
ആരോഗ്യം തൃപ്തികരമായിരിക്കും . സാഹിത്യപ്രവര്ത്തനങ്ങളില് ഏര്‍പ്പേടും . അന്യരെ വൃഥാ പഴിച്ചുകൊണ്ടിരിക്കും ഈ ആഴ ഗുണദോഷ സമ്മീശ്രം .ഇന്റര്‍നെറ്റ് അധികമായി ഉപയോഗിക്കും
ചോതി:
പെട്ടെന്ന് അന്യരുമായി വഴക്കിടും . മനസ്സുഖം ഉണ്ടാവില്ല. സന്താനങ്ങള്‍ മുഖേന ദുഃഖമുണ്ടാകും . ചിലവു വര്‍ദ്ധിക്കും
സ്നേഹിതരെ സൂക്ഷിക്കുക
വിശാഖം :
കൂടൂതല്‍ സമയം ജോലിചെയ്യേണ്ടിവരും . ഭക്ഷണസുഖം കുറയും . കുടുംബത്തില്‍ സമാധാനം ഉണ്ടാകും . ടൂവീലര്‍ ഉപയോഗം കൂടുംഅനിഴം:
അപ്രതീക്ഷിത സംഭവങ്ങള്‍ ഉണ്ടാകും . നറക്കെടുപ്പുകള്‍ ശ്രദ്ധിക്കുക . എതിര്‍ലിംഗവുമായി നല്ല ബന്ധം സ്ഥാപിക്കും.തൃക്കേട്ട:
പൊതുപ്രവര്ത്തനങ്ങളില് ശോഭിക്കും . പലരേയും പറ്റിക്കും . ആശുപത്രികള്‍ സന്ദര്‍ശിക്കാന്‍ സാധ്യതയുണ്ട്മൂലം:
പോലിസ് കേസുകളില്‍ കുടുങ്ങാതിരിക്കാന്‍ ശ്രദ്ധിക്കുക .വെറുതെ പഴികേള്‍ക്കാം ഈ ആഴ്ച പൊതുവെ ദോഷകരംപണം അമിതമായി ചെലവു ചെയ്യേണ്ട ഘട്ടമുണ്ടാകും
പൂരാടം :
സഹോദരങ്ങള്‍ മുഖേന സുഖമുണ്ടാകും . വിദേശത്തുനിന്ന് നല്ല വാര്‍ത്തകള്‍ കേള്‍ക്കും . ഈ ആഴ്ച നല്ലത്ഉത്രാടം :
നയതന്ത്രങ്ങള്‍ ആവിഷ്കരിക്കും . ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ക് മുഴുവനും ഫലം ലഭിക്കണമെന്നില്ല. ആരോഗ്യനില പ്രശ്നംപണം അമിതമായി ചെലവു ചെയ്യേണ്ട ഘട്ടമുണ്ടാകും
തിരുവോണം
ബന്ധുക്കളുമായി ഒത്തുതിര്‍പ്പിലെത്തും . അവിചാരിതമായി ചില വാര്‍ത്തകള്‍ കേള്‍ക്കും . കുടുംബസുഖം വര്‍ദ്ധിക്കും
ഇന്റര്‍നെറ്റില്‍ അധിക സമയം ചെലവഴിക്കാന്‍ സാധ്യതയുണ്ട് .ഉറക്കക്കുറവ് അനുഭവപ്പെടാം .
അവിട്ടം:
കീഴ് ജീവനക്കാരുമായി തെറ്റും . അപമാനം സഹിക്കേണ്ടിവരും , വാക്കുകള്‍ സൂക്ഷിക്കുകചതയം:
കഷ്ടകാലം കൂട്ടത്തോടെ വരുമെന്ന സൂചനയുണ്ടാകും . സൂക്ഷിക്കണം . ഈശ്വരഭജന അവിഭാജ്യം
മതേതരത്വ ചിന്താഗതി ഉണ്ടാകും
1 comment:
Excellent post about the topic. Nice language and view. Great thoughts.
No Addicton Powder
Sandhi Sudha Oil
Slim N Lift Aire Bra
Hanuman Chalisa Yantra
Hanuman Chalisa Yantra
Post a Comment