ജനപ്രിയ ലേഖനങ്ങള്‍ക്ക് - താഴെ ക്ലിക്ക് ചെയ്യൂ

/tr>
  1.ഹൈ ഹീല്‍ ചെരിപ്പുകള്‍ ഉപേക്ഷിക്കുക
  2.ഗുരുവായൂരിലെ കണ്ടക്ടര്‍ ആ‍ാവാതിരിക്കുക!!
  3.പഴുത്ത മാമ്പഴത്തെ ബഹിഷ്കരിക്കുക!
  4.അംബാസിഡര്‍ കാര്‍ ആര്‍ക്കും വേണ്ടാതാവുന്നുവോ
  5.ഇനി ഇടത്തരക്കാര്‍ക്കും കാര്‍ വാങ്ങാം?
  6.ഏത്തമിടീക്കലിന് നഷ്ടപരിഹാരം ?
  7.വരുണ്‍ഗാന്ധി പ്രസംഗിച്ചില്ലായിരുന്നുവെങ്കില്‍?
  8.പാഠം .1. എന്താണ് യോഗ?
  9.പാഠം .2.നിലമൊരുക്കല്‍
  10.ശരീരത്തില്‍ പട്ടു സാരി ;ഉള്ളിലോ???
  11.മദര്‍ തെരേസയും സംഭാവനയും?
  12.ഒരു പുഴു ഉണ്ടാക്കിയ പ്രശ്നം ( ഹാസ്യം)
  13.ഒബാമ അമേരിക്കന്‍ പ്രസിഡണ്ടാവാന്‍ കാരണമെന്ത് ?
  14.നിങ്ങളുടെ ഭാര്യ ഒരു വേരുവെട്ടിയാണോ ?;എങ്കില്‍ സൂക്ഷിക്കുക!!
  15.കുങ്കുമപ്പൂവ് കഴിച്ചാല്‍ നിറമുണ്ടാകുമോ??
  16.ട്യൂഷന്‍ മാഷിനൊരു സമ്മാനം (ഹാസ്യം)
  17.മിട്ടായിക്കടക്കാരന്റെ മകന്‍ (ഹാസ്യം)
  18.പെരുകുന്ന ഗര്‍ഭപാത്ര ശസ്ത്രക്രിയകള്‍ !!
  19.നിങ്ങളുടെ ഭാര്യയുടെ വയര്‍ ഒരു വേസ്റ്റ് ബാസ്കറ്റ് ആണോ ?
  20.ഭര്‍ത്താവിന്റെ വീട്ടുകാരെ കുറ്റം പറയരുത്!!
  21.എന്തുകൊണ്ടാണ് വയര്‍ വീര്‍ക്കുന്നത് ?( ഹാസ്യം)
  22.അദ്ധ്യാപകരെ കുറ്റം പറയരുത് !!
  23.ഇതാണോ ഇപ്പോഴത്തെ വിവാഹ സദ്യ??
  24.നാക്കുകെട്ടിക്കല്‍ ( ഒരു പ്രത്യേക ചികിത്സ)??
  25.അടിവസ്ത്രങ്ങള്‍ അനാവശ്യങ്ങളോ ??
  26.പഴശ്ശിരാജ ജിവിച്ചിരിക്കണമായിരുന്നെങ്കില്‍ ?
  27.ഹേ മനുഷ്യാ ? നിങ്ങള്‍ ഒരു കസേര മനുഷ്യനാണോ ?
  28. കഥാപ്രസംഗക്കാരന്റെ മുണ്ട് ( ഹാസ്യം )
  29. പോലീസുകാരന്റെ ഹാസ്യം
  30. വിദ്യാര്‍ത്ഥി സമരവും പോലിസും
  31.വിദ്യാര്‍ത്ഥി സമരവും പ്രിന്‍സിപ്പാളും (ഹാസ്യം )

ഈ സന്ദര്‍ശകരാണ് എന്റെ ആത്മധൈര്യം ; എന്നെ പ്രോത്സാ‍ഹിപ്പിക്കുന്നവര്‍

ചിന്തിക്കൂ ; ചിരിപ്പിക്കൂ ; ഈ യജ്ഞത്തില്‍ നിങ്ങളും പങ്കാളികളാകൂ .നിര്‍ദ്ദോഷമായ ഒരു ഫലിതം നിങ്ങളെ ദുഃഖങ്ങളില്‍ നിന്ന് മോചിതരാക്കാം.വായിച്ചുമാത്രം പോകാതെ ഒരു അഭിപ്രായവും എഴുതിപ്പോകൂ.നിങ്ങളുടെ കൂട്ടുകാരെക്കൊണ്ടും ഇത് വായിപ്പിക്കൂ
ഈ ചിരിലോകത്തില്‍ നിങ്ങളും ചേരൂ , നിങ്ങളുടെ സുഹൃത്തുക്കളേയും ചേര്‍ക്കൂ ; പറ്റുമെങ്കില്‍ ഈ ബ്ലോഗ് അഡ്രസ്സ് നിങ്ങളുടെ സുഹൃത്തിന് ഇ മെയില്‍ ചെയ്യൂ. അവരും മനസ്സറിഞ്ഞ് ഒന്നു ചിരിച്ചോട്ടെ . ചിരിയും സന്മാര്‍ഗ്ഗവും ഒത്തുചേരുന്ന ഈ ബ്ലോഗിലേക്ക് എല്ലാവര്‍ക്കും സ്വാഗതം .
സന്തോഷകരമായ ഈ കൂട്ടായ്മയില്‍ അങ്ങനെ നിങ്ങളും നിങ്ങളുടെ സമാന ചിന്താഗതിക്കാരും പങ്കാളികളാവൂ

ഇവരാണ് ചിരിലോകത്തിലെ അംഗങ്ങള്‍ ; ഈ ബ്ലോഗിനെ പ്രോത്സാഹിപ്പിക്കുന്നവര്‍

Monday, July 14, 2008

പെരുകുന്ന ഗര്‍ഭപാത്രശസ്ത്രക്രിയകള്‍ക്ക് കാരണം

ഞാന്‍ കഴിഞ്ഞ ദിവസം പെരുകുന്ന ഗര്‍ഭപാത്രശസ്ത്രക്രിയകള്‍ എന്നൊരു പോസ്റ്റ് ഇട്ടിരുന്നു.
ആ വിഷയത്തില്‍ അത്യധികം ഉത്‌കണ്ഠ പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.
കേരളത്തിലാണ് ഈ പ്രശ്നം ഇത്തരത്തില്‍ വഷളായിക്കൊണ്ടിരിക്കുന്നത് .
എന്നിരുന്നാലും ജാന്‍സീറാണിമാരെപ്പോലെ വീര്യമുള്ള വനിതാ ബ്ലോഗര്‍മാര്‍ ഉണ്ടായിട്ടും ഇത്തരത്തില്‍ - മനുഷ്യവംശത്തിനുതന്നെ ഹാനി

സംഭവിക്കാവുന്ന കാര്യങ്ങളിലേയ്ക്ക് നീങ്ങിത്തുടങ്ങിയിട്ടുപോലും- പ്രതികരണങ്ങള്‍ ഒന്നും കണ്ടില്ല.
എങ്കിലും ഈ സന്ദര്‍ഭത്തില്‍ ബ്ലോഗില്‍ അറിയപ്പെടുന്ന നമ്മുടെ ഡോക്ടര്‍ക്ക് ഞാന്‍ രാമനുണ്ണി മാഷുടെ ഈ പോസ്റ്റില്‍

ഇവിടെ

ഒരു കമന്റു മുഖേന ഈ പ്രശ്നത്തിലേക്ക് ക്ഷണിച്ചു.
അദ്ദേഹം എന്റെ പോസ്റ്റില്‍ ഇട്ട കമന്റ് ഈ സന്ദര്‍ഭത്തില്‍ ഒരു പോസ്റ്റായി പ്രസിദ്ധീകരിക്കണമെന്ന് എനിക്കു തോന്നി .
അതുകൊണ്ട് അത് താഴെ കോടുക്കുന്നു

ആദ്യമായി ഈ ബ്ലോഗിലേക്ക് ക്ഷണിച്ചതിനു നന്ദി പറയട്ടെ.

ഗര്‍ഭപാത്രം നീക്കം ചെയ്യല്‍ സര്‍ജ്ജറി ഇപ്പോള്‍ ഒരു ഫാഷനാകുന്നുണ്ട് എന്ന് പറയാതെ വയ്യ.
മുന്‍പൊക്കെ ഈ ദുരവസ്ഥ ടോണ്‍സിത്സ് ഗ്രന്ഥിക്കായിരുന്നു:-) ഇപ്പോള്‍ ആന്റീബയോട്ടിക്കുകള്‍ കൂടുതലായി വന്നതും ടോണ്‍സിത്സ്

എടുത്തുകളയുന്നതിനെതിരേ ശക്തമായ സയന്റിഫിക് തെളിവുകളും വന്നപ്പോള്‍ അതു ഏറേക്കുറേ നിന്നിട്ടുണ്ട്.

ഗര്‍ഭപാത്രത്തില്‍ നിന്നും മാസമുറയുമായി ബന്ധപ്പെട്ട് വരുന്ന അമിതമായ രക്തസ്സ്രാവം ആണ് ഗര്‍ഭപാത്രം എടുത്തുകളയുന്നതിന്റെ

പ്രധാനകാരണങ്ങളിലൊന്ന്. പലപ്പോഴും കൃത്യമായ ‘ഒറ്റ കാരണം’ ഈ പ്രശ്നത്തിനുകാണാറില്ലെങ്കിലും ഹോര്‍മോണ്‍ വ്യതിയാനങ്ങളാണ്

ഈ പ്രശ്നങ്ങളില്‍ പലതിനു പിന്നിലും എന്ന് കണ്ടെത്തിയിട്ടുണ്ട്. അതായത് ഈസ്ട്രജന്‍, പ്രൊജെസ്ട്രോണ്‍ എന്നീ സ്ത്രൈണ

ഹോര്‍മോണുകളുടെ ബാലന്‍സ് തെറ്റുന്ന അവസ്ഥ. ഇതിന്റെ ചികിത്സ യഥാര്‍ത്ഥത്തില്‍ ഗര്‍ഭപാത്രം നീക്കം ചെയ്യലല്ല. മറിച്ച് തെറ്റിപ്പോയ

ബാലന്‍സ് ശരിയാക്കാനായി ഹോര്‍മോണ്‍ ഗുളിക ചെറിയൊരു കാലത്തേയ്ക്ക് ഉപയോഗിക്കലാണ്. ആറുമാസം വരെ ഇങ്ങനെ

മരുന്നുപയോഗിച്ചിട്ടും മാസമുറസംബന്ധിയായ അമിത ബ്ലീഡിംഗ് നില്‍ക്കുന്നില്ലെങ്കില്‍ മാത്രമേ ഗര്‍ഭപാത്രം നീക്കം ചെയ്യുന്നതിനേ കുറിച്ചു

ആലോചിക്കാവൂ എന്നാണ് ക്ലിനിക്കല്‍ തെളിവുകള്‍ കാണിക്കുന്നത്. അതും സ്ത്രീയുടെ ആരോഗ്യത്തെ ഈ ബ്ലീഡിംഗ് കാര്യമായി

ബാധിക്കുമെങ്കില്‍ മാത്രം. അതിനു മുന്‍പ് ഗര്‍ഭപാത്രത്തിനുള്‍വശം ചുരണ്ടി ബ്ലീഡ് ചെയ്യുന്ന കലകളെ കളയുന്നതുപോലുള്ള ശസ്ത്രക്രിയേതര
രീതികളും പരീക്ഷിക്കാവുന്നതാണ്. എന്നാല്‍ ഇന്ന് രോഗിയുടെയും ഡോക്ടറുടെയും ക്ഷമ തീരേക്കുറവാണ്. ആറുമാസമൊക്കെ വെയിറ്റ്
ചെയ്യാന്‍ ഇപ്പോള്‍ ആര്‍ക്കും സമയമില്ല. “ഡോക്ടറേ ഈ ദുരിതം ഒന്നവസാനിപ്പിക്ക്” എന്ന മട്ടില്‍ അപേക്ഷ വരുന്നതു സാധാരണം.
ഡോക്ടര്‍ക്കും സൌകര്യം - സര്‍ജ്ജറിയൊന്നിന് മോശമില്ലാത്ത തുക കിട്ടും - പ്രൈവറ്റ് ആശുപത്രിയാണെങ്കില്‍ :)
രോഗിയെയും കുറ്റം പറയാനാവില്ല - അവളുടെ ജീവിതം ന്നൂറു നൂലാമാലകളിലാണ്. അതിനിടെയാണ് ഈ ബ്ലീഡിംഗും വയറ്റു വേദനയും അലട്ടുന്നത്. സ്വാഭാവികമായും എടുത്തുകളഞ്ഞാല്‍ വലിയ കുഴപ്പമൊന്നുമില്ല എന്നു കരുതപ്പെടുന്ന അവയവം പിന്നെ ഈ മെനക്കേട് സഹിച്ച് വച്ചോണ്ടിരിക്കുന്നതെന്തിന് എന്ന് തോന്നാമല്ലൊ.
ഗര്‍ഭപാത്രത്തിലെ മുഴകള്‍ - ഫൈബ്രോയിഡ് പോലുള്ളവ - ഇന്ന് സാധാരണയായിട്ടുണ്ട്. ഇത് ട്യൂമര്‍ ആയിക്കാണാമെങ്കിലും
സാമ്പ്രദായികാര്‍ത്ഥത്തില്‍ ഇതു കാന്‍സറോ അത്തര്‍ം രൂക്ഷതയുള്ളതോ ആയ രോഗമല്ല കേട്ടോ. ഫൈബ്രോയിഡുകളും ഹോര്‍മോണിന്റെ വ്യതിയാനങ്ങള്‍ക്കനുസരിച്ച് വളര്‍ച്ചപ്രാപിക്കുമെങ്കിലും മാസമുറ നില്‍ക്കുന്ന പ്രായമായാല്‍ ( 45 - 50 വയസ് ആകുമ്പൊള്‍) പിന്നെ ഗര്‍ഭപാത്രം കളയാതെ തന്നെ പ്രശ്നം പരിഹൃതമാകും. മുഴ ഈസ്ട്രജന്‍ അളവ് കുറയുന്നതിനനുസരിച്ച് ചുരുങ്ങി വരും. ഇവിടെയും മുകളില്‍ പറഞ്ഞ ക്ഷമയുടെ പ്രശ്നം തന്നെ. 40 വയസ്സുള്ള സ്ത്രീക്ക് ഈ മുഴ മൂലം മാസക്കുളിക്കാലത്ത് സ്ഥിരം വേദനയും മറ്റും വരുമ്പോള്‍ സ്വാഭാവികമായും അവള്‍ 5വര്‍ഷമൊന്നും കാത്തിരിക്കാറില്ല. മരുന്നില്‍ നില്‍ക്കാത്ത ഇത്തരം പ്രശ്നങ്ങള്‍ക്ക് സര്‍ജ്ജറിയിലൂടെ അവര്‍ പരിഹാരം കാണുന്നു.

[ഇനിയും ഒരുപാടെഴുതാനുണ്ട് ഈ വിഷയത്തെ പറ്റി.
ഐ.എം.ഏ, കേരളാ ഫെഡറേഷന്‍ ഒഫ് ഒബ്സ്റ്റട്രീഷ്യന്‍സ് & ഗൈനക്കോളജിസ്റ്റ് - kFOG തുടങ്ങിയവരുടെ പഠനങ്ങള്‍ ചിലത് വന്നിട്ടുണ്ട്.

കൂടുതല്‍ സൌകര്യം കിട്ടുമ്പോള്‍ ക്യാന്‍സറുകളെ കുറിച്ചും എഴുതാം.]

സൂരജ് ചേട്ടാ നന്ദി.
എങ്കിലും ഞാന്‍ ചില ചോദ്യങ്ങള്‍ കൂടി ഉന്നയിക്കുകയാണ്
1.ഗര്‍ഭപാത്രത്തില്‍ അമിത രക്തസ്രാവമുണ്ടാവാനുള്ള കാരണമെന്ത് ?
2.വ്യായാമം ചെയ്യുകയാണെങ്കില്‍ ഈ അവസ്ഥക്ക് കുറവുവരുമോ
3. പണ്ടത്തെ കാലത്ത് സ്ത്രീകള്‍ വെള്ളം കോരുക , നിലം അടിക്കുക , നിലം തുടക്കുക , അമ്മിയില്‍ അരക്കുക , മുറ്റമടിക്കുക , ഉരലില്‍

ഇടിക്കുക എന്നീജോലികള്‍ ചെയ്തിരുന്നല്ലോ . ഇത്തരത്തിലുള്ള ജോലികള്‍ ഗര്‍ഭപാത്രത്തിലെ അമിത രക്തസ്രാവം ഇല്ലാതാക്കാനും

ഗര്‍ഭപാത്രത്തില്‍ ട്യൂമര്‍ ഇല്ലാതാക്കാനും സഹായിച്ചീട്ടുണ്ടോ ?
4.എന്തുകൊണ്ടാണ് ഗര്‍ഭപാത്രത്തില്‍ ട്യൂമര്‍ വളരാന്‍ കാരണം ?
5.നാം കഴിക്കുന്ന ആഹാരവുമായി ഇതിന് ബന്ധമുണ്ടോ ? പ്രത്യേകിച്ച് ഫ്രിഡ്‌ജിന്റെ വിപണി വന്നതോടെ ആഹാരം സൂക്ഷിച്ചുവെക്കുകയും

ആവശ്യമുള്ളപ്പോള്‍ ഉപയോഗിക്കുകയും ചെയ്യുന്ന രീതി നിലവില്‍ വന്നല്ലോ ? അമിതമായി ഇറച്ചി കഴിച്ചാല്‍ ഗര്‍ഭപാത്രത്തീല്‍ ട്യൂമര്‍

ഉണ്ടാകുമോ ?
6.ഗര്‍ഭപാത്രം നീക്കം ചെയ്താല്‍ മാനസിക തലത്തില്‍ സ്ത്രീയുടെ അവസ്ഥ എന്തായിരിക്കും ? സ്ത്രൈണവികാരങ്ങള്‍ ഉണ്ടാകുമോ ?
ഇതുംകൂടി ചര്‍ച്ചയ്ക്ക് വിധേയമാക്കണമെന്ന് ഞാന്‍ ബ്ലോഗ് ലോകത്തോട് അഭ്യര്‍ത്ഥിക്കുന്നു.

* * * * * * * * * *

ഇനി ഞാന്‍ ഒരു കാര്യം പ്രഖ്യാപിക്കുകയാണ് .
തനിക്കും താന്‍ അടങ്ങുന്ന സമൂഹത്തിനും ആവശ്യമുള്ള കാര്യത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുകയും ചിന്തിക്കുകയും അറിയുവാന്‍ ശ്രമിക്കുകയും ചെയ്യുന്നതല്ലേ നല്ലത്
അല്ലെങ്കില്‍ ഒരു ഗുണവുമില്ല .
ഇക്കാര്യത്തെക്കുറിച്ച് “സന്ദേശം“ എന്ന ബ്ലോഗില്‍ “മീനാക്ഷി“ എന്ന ബ്ലോഗര്‍ വ്യക്തമാക്കുന്നുണ്ട് . വളരേ ലളിതമായ ഉദാഹരണത്തോടെ !!

വിനോദയാത്ര എന്ന സത്യന്‍ അന്തിക്കാടിന്റെ സിനിമയുണ്ട് .
അതില്‍ മീരാ ജാസ്മിനോട് ദിലീപ് പ്രേമാഭ്യര്‍ത്ഥന നടത്തുമ്പോള്‍ ---
ഒരു ജീവിതം കരുപ്പിടിപ്പിക്കുന്നതിനാവശ്യമായ കാര്യങ്ങളെക്കുറിച്ച് അറിയുമോ എന്ന മറുചോദ്യം ഉന്നയിക്കുന്നുണ്ട്
“ വെളിച്ചെണ്ണ കിലോക്ക് എന്താ വില ?”
“ അരി കിലോവിന് എന്താ വില “
“പഞ്ചസാര കിലോക്ക് എന്താ വില “
ഇതൊന്നും ദിലീപ് എന്ന പ്രേമാര്‍ഭ്യര്‍ത്ഥിക്കറിയില്ല.
അതുകൊണ്ട് പുരുഷബ്ലോഗര്‍മാരേ ശ്രദ്ധിക്കുവിന്‍ !
സ്ത്രീ ബ്ലോഗര്‍ മാരേ ശ്രദ്ധിക്കുവിന്‍ !
നിങ്ങള്‍ ആണവ കരാറിനെകുറിച്ച് ചിന്തിക്കേണ്ട !
അവനവന്റെ മക്കളെക്കുറിച്ച് ചിന്തിക്കൂ !
ക്യൂബയിലും പോളണ്ടിലും എന്തുവേണമെങ്കിലും നടന്നോട്ടെ .
പുനിതാ ബ്ലോഗര്‍മാരേ .........
നിങ്ങള്‍ കവിതയെഴുതി നേരം കളയല്ലേ ........
മക്കള്‍ക്ക് നാല് സാരോപദേശകഥകള്‍ പറഞ്ഞു കൊടുക്കൂ.......
ഒരു നല്ല മകന്‍ അഥവാ മകള്‍ ജനിക്കുന്നത് ഒരു നല്ല മാതാവില്‍ നിന്നാണ് !
അതുകോണ്ട് ജോര്‍ജ്ജു ബുഷിനേയും ആണവകരാറിനേയും വിട !
മീനാക്ഷി പറഞ്ഞ വായിക്കണമെങ്കില്‍

ഇവിടെ
ക്ലിക്കൂ

1 comment:

അനില്‍@ബ്ലോഗ് said...

പെരുകുന്ന ഗര്‍ഭപാത്ര ശസ്ത്രക്രിയക്കു കാരണം വികസിതമായ ശസ്ത്രക്രിയാ സംവിധാനമാണു,എന്തെല്ലം താല്‍ക്കലിക ചികിത്സകള്‍ ചെയ്താലും നീക്കെണ്ടിവരും എന്ന ധാരണ, അതൊടൊപ്പം കീഹോള്‍ സര്‍ജറി തുടങ്ങിയ ആധുനിക വിദ്യകള്‍, ഇവ കാരണം .
പിന്നെ ഇന്നതെ ഭക്ഷണ ശീലം,മറ്റു ഹൊര്‍മോണുകളുടെ ഉപയോഗം എല്ലാം കൂടി സിസ്റ്റിക് ഒവറി ധാരാളം, ഓവറി മാത്രം റിമൂവ് ചെയ്താല്‍ പിന്നെയും യുട്ടിറസ്സിനു പിറകെ നടക്കണം, അപ്പൊള്‍ എളുപ്പം, ഒവറോ ഹിസ്റ്റ്രെക്റ്റമി തന്നെ.

Labels

Blog Archive

Total Pageviews

Popular Posts