ജനപ്രിയ ലേഖനങ്ങള്‍ക്ക് - താഴെ ക്ലിക്ക് ചെയ്യൂ

/tr>
  1.ഹൈ ഹീല്‍ ചെരിപ്പുകള്‍ ഉപേക്ഷിക്കുക
  2.ഗുരുവായൂരിലെ കണ്ടക്ടര്‍ ആ‍ാവാതിരിക്കുക!!
  3.പഴുത്ത മാമ്പഴത്തെ ബഹിഷ്കരിക്കുക!
  4.അംബാസിഡര്‍ കാര്‍ ആര്‍ക്കും വേണ്ടാതാവുന്നുവോ
  5.ഇനി ഇടത്തരക്കാര്‍ക്കും കാര്‍ വാങ്ങാം?
  6.ഏത്തമിടീക്കലിന് നഷ്ടപരിഹാരം ?
  7.വരുണ്‍ഗാന്ധി പ്രസംഗിച്ചില്ലായിരുന്നുവെങ്കില്‍?
  8.പാഠം .1. എന്താണ് യോഗ?
  9.പാഠം .2.നിലമൊരുക്കല്‍
  10.ശരീരത്തില്‍ പട്ടു സാരി ;ഉള്ളിലോ???
  11.മദര്‍ തെരേസയും സംഭാവനയും?
  12.ഒരു പുഴു ഉണ്ടാക്കിയ പ്രശ്നം ( ഹാസ്യം)
  13.ഒബാമ അമേരിക്കന്‍ പ്രസിഡണ്ടാവാന്‍ കാരണമെന്ത് ?
  14.നിങ്ങളുടെ ഭാര്യ ഒരു വേരുവെട്ടിയാണോ ?;എങ്കില്‍ സൂക്ഷിക്കുക!!
  15.കുങ്കുമപ്പൂവ് കഴിച്ചാല്‍ നിറമുണ്ടാകുമോ??
  16.ട്യൂഷന്‍ മാഷിനൊരു സമ്മാനം (ഹാസ്യം)
  17.മിട്ടായിക്കടക്കാരന്റെ മകന്‍ (ഹാസ്യം)
  18.പെരുകുന്ന ഗര്‍ഭപാത്ര ശസ്ത്രക്രിയകള്‍ !!
  19.നിങ്ങളുടെ ഭാര്യയുടെ വയര്‍ ഒരു വേസ്റ്റ് ബാസ്കറ്റ് ആണോ ?
  20.ഭര്‍ത്താവിന്റെ വീട്ടുകാരെ കുറ്റം പറയരുത്!!
  21.എന്തുകൊണ്ടാണ് വയര്‍ വീര്‍ക്കുന്നത് ?( ഹാസ്യം)
  22.അദ്ധ്യാപകരെ കുറ്റം പറയരുത് !!
  23.ഇതാണോ ഇപ്പോഴത്തെ വിവാഹ സദ്യ??
  24.നാക്കുകെട്ടിക്കല്‍ ( ഒരു പ്രത്യേക ചികിത്സ)??
  25.അടിവസ്ത്രങ്ങള്‍ അനാവശ്യങ്ങളോ ??
  26.പഴശ്ശിരാജ ജിവിച്ചിരിക്കണമായിരുന്നെങ്കില്‍ ?
  27.ഹേ മനുഷ്യാ ? നിങ്ങള്‍ ഒരു കസേര മനുഷ്യനാണോ ?
  28. കഥാപ്രസംഗക്കാരന്റെ മുണ്ട് ( ഹാസ്യം )
  29. പോലീസുകാരന്റെ ഹാസ്യം
  30. വിദ്യാര്‍ത്ഥി സമരവും പോലിസും
  31.വിദ്യാര്‍ത്ഥി സമരവും പ്രിന്‍സിപ്പാളും (ഹാസ്യം )

ഈ സന്ദര്‍ശകരാണ് എന്റെ ആത്മധൈര്യം ; എന്നെ പ്രോത്സാ‍ഹിപ്പിക്കുന്നവര്‍

ചിന്തിക്കൂ ; ചിരിപ്പിക്കൂ ; ഈ യജ്ഞത്തില്‍ നിങ്ങളും പങ്കാളികളാകൂ .നിര്‍ദ്ദോഷമായ ഒരു ഫലിതം നിങ്ങളെ ദുഃഖങ്ങളില്‍ നിന്ന് മോചിതരാക്കാം.വായിച്ചുമാത്രം പോകാതെ ഒരു അഭിപ്രായവും എഴുതിപ്പോകൂ.നിങ്ങളുടെ കൂട്ടുകാരെക്കൊണ്ടും ഇത് വായിപ്പിക്കൂ
ഈ ചിരിലോകത്തില്‍ നിങ്ങളും ചേരൂ , നിങ്ങളുടെ സുഹൃത്തുക്കളേയും ചേര്‍ക്കൂ ; പറ്റുമെങ്കില്‍ ഈ ബ്ലോഗ് അഡ്രസ്സ് നിങ്ങളുടെ സുഹൃത്തിന് ഇ മെയില്‍ ചെയ്യൂ. അവരും മനസ്സറിഞ്ഞ് ഒന്നു ചിരിച്ചോട്ടെ . ചിരിയും സന്മാര്‍ഗ്ഗവും ഒത്തുചേരുന്ന ഈ ബ്ലോഗിലേക്ക് എല്ലാവര്‍ക്കും സ്വാഗതം .
സന്തോഷകരമായ ഈ കൂട്ടായ്മയില്‍ അങ്ങനെ നിങ്ങളും നിങ്ങളുടെ സമാന ചിന്താഗതിക്കാരും പങ്കാളികളാവൂ

ഇവരാണ് ചിരിലോകത്തിലെ അംഗങ്ങള്‍ ; ഈ ബ്ലോഗിനെ പ്രോത്സാഹിപ്പിക്കുന്നവര്‍

Monday, August 24, 2009

ഇതാണോ ഇപ്പോഴത്തെ വിവാഹ സദ്യ???

ലീവിനു നാട്ടിലെത്തി കുറച്ചുനാളായി.
വിവാഹത്തിനു കൂടുക ; സദ്യ ആസ്വദിക്കുക
എന്ന മോഹങ്ങള്‍ സാക്ഷാത്ക്കരിക്കപ്പെടുന്ന അവസരം
ആദ്യ വിവാഹത്തിന് തിങ്കളാഴ്ച തന്നെയാണ് പോയത് .
നഗരത്തിലെ വലിയ വിവാഹ മണ്ഡപം
ഞാന്‍ വധുവിന്റെ ആളാണ് .
അതിനാല്‍ നേരിട്ട് വിവാഹത്തിനെത്തിയാല്‍ മതി .
മുഹൂര്‍ത്തം പത്തുമണിക്ക്
കൃത്യം പത്തുമണിക്കു തന്നെ ഹാള്‍ നിറഞ്ഞു,
ആഘോഷ സമ്മൃദ്ധമായ വിവാഹം
ചെണ്ട , നാദസ്വരം
പൂക്കള്‍ കൊണ്ടുള്ള വൃന്ദാവനം സ്റ്റേജില്‍
അങ്ങനെ ചെറുക്കന്‍ വധുവിന്റെ കഴുത്തില്‍ താലികെട്ടി
ചെണ്ടയുടെ ശബ്ദം ഉച്ചത്തിലായി.
പെട്ടന്നതാ സീറ്റില്‍ നിന്ന് ആളുകള്‍ എണീക്കുന്നു
പിന്നെ തിരക്കോട് തിരക്ക്
ആളുകള്‍ ഹാളില്‍ നിന്ന് പുറത്തുകടക്കുവാന്‍ ശ്രമിക്കുകയാ‍ണ്
സിനിമ കഴിഞ് തിയേറ്ററില്‍ നിന്ന് പുറത്തുപോകുന്നതുപോലെ
തിക്കും തിരക്കുമാണെങ്കില്‍ സഹിക്കാം
പക്ഷെ ഉന്തും തള്ളുമാണെങ്കിലോ/
അടുത്തിരിക്കുന്ന പരിചയക്കാരന്‍ പറഞ്ഞു
എന്തുകാണാനാ ഇരിക്കുന്നേ
എണീക്ക്
ഞാന്‍ പിന്നെ അമാന്തിച്ചില്ല
നാടോടുമ്പോള്‍ നടുവെഓടുക എന്നതല്ലെ പ്രമാണം
ഞാനും കൂട്ടത്തില്‍ കൂടി
നടക്കേണ്ടി വന്നില്ല
ഉന്തിനിടയില്‍ അല്ല ആ ഒഴുക്കിനിടയില്‍ ഞാന്‍ എങ്ങനെയോ ഹാളിനു പുറത്തെത്തി
ഞാന്‍ പിന്‍‌തിരിഞുനോക്കി
വധൂവരന്മാര്‍ അപ്പോഴും വലം വെച്ചുകഴിഞ്ഞിട്ടില്ല
ഞാനടങ്ങുന്ന ജനസമുദ്രം എവിടേക്കോ എത്തി
മറ്റൊരു ഹാളിനു മുന്നില്‍
അത് ഭക്ഷണഹാളാണെന്ന് എഴുതിവെച്ചിട്ടുണ്ട്
അതിന്റെ മുന്നില്‍ ഷട്ടര്‍ ഇട്ടിരിക്കുന്നു
അതിനെ മുന്നില്‍ ജനക്കൂട്ടം അക്ഷമയോടെ കാത്തുനിന്നു.
പടക്കുമുന്നില്‍ പന്തിക്കുമുന്നില്‍
ആരോ ഒരു പഴഞ്ചൊല്ലു പറഞ്ഞു
പെട്ടെന്ന് ഹാളിന്റെ കമാനം തുറന്നു
ജനം അക്രമാസക്തമായി ഹാളിലേക്ക് ഇരമ്പിക്കയറി
ഊണുകഴിക്കാനായി സീറ്റു പിടിക്കാനുള്ള ലഹളമയം
കുട്ടിക്കാലത്തെ കസേരകളി എനിക്ക് ഓര്‍മ്മവന്നു
അതുപോലെ ഒരു കസേര കളി
സീറ്റുകിട്ടിയാല്‍ ഉണ്ണാമെന്ന് അര്‍ഥം
കുറേ പേര്‍ക്ക് സീറ്റുകിട്ടിയില്ല
അവര്‍ പുറത്തു പോകേണ്ടി വന്നു
അല്ല അവരെ പുറത്താക്കി എന്നു പറയാം
സദ്യ മോശമല്ലായിരുന്നു.
പക്ഷെ കറിയോക്കെ വിളമ്പുന്നത് കുറേശ്ശെ
എന്താ ഇത് എന്ന് അയല്‍ മേശയിലിരിക്കുന്ന ആളോട് ചോദിച്ചപ്പോള്‍ ..
അയാള്‍ പറഞ്ഞു
ചിലപ്പോള്‍ .. ഇലക്കാവും കാശ്
അതുകൊണ്ട് എല്ലാം ചോദിച്ച് വാങ്ങണം
പിന്നെ അമാന്തിച്ചില്ല
കുറച്ച് കറി വിളമ്പുന്നവനോട്
കുറച്ചുകൂടി എന്നു പറയാന്‍ വിഷമമുണ്ടായിരുന്നില്ല
രണ്ടുതരം പായസം കൂട്ടി ഊണുകഴിച്ചു
പാല്‍ പായസം , ഗോതമ്പുപായസം
പ്രഥമന്‍ അതായത് അടപ്രഥമന്‍ അസാനിദ്ധ്യം കൊണ്ട് എന്റെ മുന്നില്‍ ശ്രദ്ധേയനായി
പായസത്തിനു ശേഷം മോരുകൂട്ടി ചോറ് കുഴച്ച് അച്ചാറ് തൊട്ടുനക്കി മൂന്നാലു ഉരുള കഴിച്ചു
അപ്പുറത്തെ മേശയിലെ പ്ലസ് ടു വിന് പഠിക്കുന്ന കുട്ടികള്‍ ഞാന്‍ ഈ കര്‍ത്തവ്യം( പായസത്തിനു ശേഷം മോരും അച്ചാറും

കൂട്ടിയുള്ള ഊണ് കഴിക്കുന്നതു കണ്ടപ്പോള്‍ ) ചെയ്യുന്നതു കണ്ടപ്പോള്‍ അത്ഭുതത്തോടെ നോക്കി നിന്നു
പിന്നെ അന്യോന്യം ചെവിയില്‍ എന്തോ പറഞ്ഞ് ചിരിച്ചു
ഞാന്‍ അത് മൈന്‍ഡ് ചെയ്യാന്‍ പോയില്ല
നിങ്ങളൊക്കെ ഇനി എന്തൊക്കെ കാണുവാന്‍ ഇരിക്കുന്നു കുഞ്ഞിമക്കളെ എന്ന് ഞാന്‍ മനസ്സില്‍ പറഞ്ഞു
ഊണുകഴിഞ്ഞു
കൈകഴുകി
പുറത്തു കടക്കുവാന്‍ ശ്രമിക്കുമ്പോള്‍
അതാ ഒരു പ്ലേറ്റില്‍ പഴം
ങേ , എന്താ ഇത് ഇലയില്‍ വിളമ്പാത്തത് ?
ഞാന്‍ അല്‍ഭുതപ്പെട്ടു.
എന്റെ ആത്മഗതം ഉച്ചത്തിലായതുകൊണ്ടാകാം അടുത്തുനിന്ന പരിചയക്കാരന്‍ പറഞ്ഞു
ഇപ്പോ ഇങ്ങനെയാ
അല്ലെങ്കില്‍ നഷ്ടമാ കച്ചോടം . പലരും പഴം കഴിക്കില്ല; വെറുതെ വേസ്റ്റാകും
ഇപ്പോഴത്തെ പിള്ളേര്‍ തീരെ പഴം കഴിക്കില്ല
ഹോ , എന്താ ഈ കേക്ക് ണേ
എനിക്ക് പണ്ടത്തെ കാര്യം ഓര്‍മ്മവന്നു
സദ്യക്കുപോയതും ചാണകം മെഴുകിയ തറയില്‍ പായയിട്ട് സദ്യയുണ്ടതും വട്ടനുപ്പേരിയും ശര്‍ക്കരവരട്ടിയും പഴവും
ട്രൌസറിന്റെ പോക്കിറ്റില്‍ അനിയത്തിക്കു കൊടുക്കാനായി എടുത്തുവെച്ചതും വീ‍ട്ടില്‍ ചെന്ന് അനിയത്തിക്കു
കൊടുത്തപ്പോള്‍ അവളുടെ മുഖത്തെ സന്തോഷം .. ആ കൊച്ചരിപ്പല്ലുകള്‍ കാട്ടിയുള്ള സന്തോഷം
അതില്‍ നിന്ന് ഒരു ശര്‍ക്കര വരട്ടിയും ഒരു ഉപ്പേരിയും പകുതിപ്പഴവും എനിക്ക് തിരിച്ച് സമ്മാനിച്ച ആ സൌഹൃദവും

ഇപ്പോഴത്തെ തലമുറക്ക് അന്യമാകുന്നുവോ ?/
ഇതൊക്കെ ഇവര്‍ക്ക് പറഞ്ഞുകൊടുത്താല്‍ മനസ്സിലാകുമോ
ഇതൊക്കെ അനുഭവിച്ചല്ലേ അറിയുവാന്‍ പറ്റൂ
തിരിച്ച് വിവാഹ ഹാളിലെത്തി
ആരും തന്നെ അവിടെ ഇല്ല
പുറത്ത് ഗാര്‍ഡനില്‍ വരനും വധുവും സിനിമാ സ്റ്റൈലില്‍ വീഡിയോക്ക് പോസ് ചെയ്യുന്നു
അവര്‍ ചിരപരിചിതരെ പ്പോലെ
നൂറ്റാണ്ടുകളായി പരിചയമുള്ളവരെപ്പോലെ
അല്ല , തെറ്റിപ്പോയി ; ജന്മാന്തരങ്ങളായി പരിചയമുള്ള വരെ പ്പോലെ പെരുമാറുന്നു
ഞാന്‍ വീണ്ടും ആത്മഗതം ചെയ്തു
ഇവര്‍ മുമ്പേ തന്നെ പരിചയക്കരെന്നു തോന്നുന്നു
ആത്മഗതം ഉറക്കെ ആയി
പരിചയക്കാരന്‍ തൊട്ടടുത്തുനിന്ന് മറുപടി പറഞ്ഞു,
അത് ഫോണിഗാ
ഞാന്‍ മനസ്സിലാകാത്ത മട്ടില്‍ നിന്നു,
അയാള്‍ കൂടുതല്‍ വിശദീകരിച്ചു
അതായത് , നിശ്ചയത്തിനുശേഷം പയ്യന്‍സ് മൊബൈല്‍ ഫോണ്‍ പെണ്‍ കുട്ടിക്ക് വാങ്ങിക്കൊടുക്കുന്നു; ഇഷ്ടം പോലെ

ടോക്ക് ടൈമും !!!
ഞാന്‍ ഇക്കാര്യത്തില്‍ എന്റേതുമായി താരതമ്യം വേണ്ടെന്നു വെച്ചു
അത് ശരിയാവില്ല
നോക്കിയപ്പോള്‍ ആളൊഴിഞ്ഞിരിക്കുന്നു
എല്ലാരും പോകുന്നു
ഞാനും വീട്ടിലേക്കു പോയി
വീട്ടിലെത്തിയപ്പോള്‍ ഭാര്യ ചോദിച്ചു
പെണ്‍‌കുട്ടിയെങ്ങെനെ?
എനിക്ക് ഉത്തരം പറയാന്‍ കഴിഞില്ല.
അവള്‍ വീണ്ടും സ്പെസിഫിക്കായി ചോദിച്ചു
സ്വര്‍ണ്ണമൊക്കെ ധാരാളമുണ്ടോ ?
അതിനും ഉത്തരം പറയാന്‍ എനിക്കു കഴിഞ്ഞില്ല
അല്ലാ അതിപ്പോ , ഇതിപ്പോ എന്ന മട്ടിലായി ഞാന്‍
വല്ല പരിചയക്കാരേം കണ്ട് വര്‍ത്തമാനം പറഞ്ഞ് നിന്നീട്ടുണ്ടാകും അല്ലേ
അവള്‍ കാരണവും കണ്ടു പിടിച്ചു
‘ങാ , ഞാന്‍ അതേ എന്ന് ചൊല്ലി
സുഹൃത്തുക്കളേ നിങ്ങള്‍ക്കും ഇതുപോലെ അനുഭവമുണ്ടാകില്ലേ
കമന്റായി പങ്കുവെക്കൂ സോദരരെ
എത്ര പേര്‍ വെറുതെ വായിച്ചുപോകാതെ അഭിപ്രായം പറയുന്നു എന്ന് നമുക്ക് കാണാം

12 comments:

കുട്ടമണി said...

എനിക്ക് പണ്ടത്തെ കാര്യം ഓര്‍മ്മവന്നു
സദ്യക്കുപോയതും ചാണകം മെഴുകിയ തറയില്‍ പായയിട്ട് സദ്യയുണ്ടതും വട്ടനുപ്പേരിയും ശര്‍ക്കരവരട്ടിയും പഴവും

ട്രൌസറിന്റെ പോക്കിറ്റില്‍ അനിയത്തിക്കു കൊടുക്കാനായി എടുത്തുവെച്ചതും വീ‍ട്ടില്‍ ചെന്ന് അനിയത്തിക്കു

കൊടുത്തപ്പോള്‍ അവളുടെ മുഖത്തെ സന്തോഷം .. ആകൊച്ചരിപ്പല്ലുകള്‍ കാട്ടിയുള്ള സന്തോഷം
അതില്‍ നിന്ന് ഒരു ശര്‍ക്കര വരട്ടിയും ഒരു ഉപ്പേരിയും പകുതിപ്പഴവും എനിക്ക് തിരിച്ച് സമ്മാനിച്ച ആ സൌഹൃദവും

ഇപ്പോഴത്തെ തലമുറക്ക് അന്യമാകുന്നുവോ ?/

കുട്ടമണി said...
This comment has been removed by the author.
keraladasanunni said...

ഹാളില്‍ ചെന്ന് ഇരുന്ന ഉടനെ ഒരു പ്ലാസ്റ്റിക്ക് ഗ്ലാസ് വെള്ളം കുടിക്കാന്‍ തരുന്നത് കൂടി ആയാല്‍ സംഗതി ആധുനീക കാലത്തെ കല്യാണമായി
palakkattettan

keraladasanunni said...

ഹാളില്‍ ചെന്ന് ഇരുന്ന ഉടനെ ഒരു പ്ലാസ്റ്റിക്ക് ഗ്ലാസ് വെള്ളം കുടിക്കാന്‍ തരുന്നത് കൂടി ആയാല്‍ സംഗതി ആധുനീക കാലത്തെ കല്യാണമായി
palakkattettan

Typist | എഴുത്തുകാരി said...

ഈ പറഞ്ഞതൊക്കെ അക്ഷരംപ്രതി ശരിയാണു്, ഇങ്ങനെയൊക്കെ തന്നെയാണ്.

ഇന്നലെ ഞാനും പോയിരുന്നു ഒരു കല്യാണ സദ്യക്കു്. ചോറും സാമ്പാറും വിളമ്പി തൊട്ടു പിന്നാലെ വരുന്നു ഒരാളുടെ ഒരു കൈയില്‍ രസം, മറ്റേ കയ്യില്‍ മോരു്. പറഞ്ഞുപോകുന്നതു് “രസം മോര്, രസം മോര്“ എന്നും.

MKERALAM said...

കുട്ടമണീ

ഇതൊക്കെ വായിക്കുമ്പോഴാണ്‍് തോന്നുന്നത്, വിദേശത്തു പോയതു നമ്മുടെ നാട്ടുകാരാണോ അതോ യാദ്ധാര്‍ഥത്തില്‍ പോയവരാണോ എന്ന്. വിദേശത്തു പോയവര്‍ മനസില്‍ താലോലിച്ചു വയ്ക്കുന്ന നാട്ടു സ്വപനങ്ങള്‍, പക്ഷെ അവരു മാറി മാറി എന്നാണ്‍് നാട്ടിലുള്ളവരുടെ പരാതി. ഇപ്പൊ കണ്ടോ എങ്ങനൊണ്ട്.

എന്തായാലും നല്ലൊന്നാം ക്ലാസു വിവരണം.പായിസത്തിനു ശേഷം അച്ചാറു കൂട്ടു ഉണ്ണുന്നതും ആ പ്ലസ് റ്റു ഗാല്‍സ് അടക്കം പറഞ്ഞതും ഞനിവിടുരുന്നു കണ്ടു.:)

കുട്ടമണി said...

നന്ദി കേരള ദാസനുണ്ണി.
ബ്ലോഗ് സന്ദര്‍ശിച്ചതിനും കമന്റ് ഇട്ടതിനും നന്ദി
ഇത്തരത്തില്‍ ഊണിനു മുമ്പേ തരുന്ന വെള്ളം -മധുരവെള്ളം -വിശപ്പ് കുറക്കുമല്ലോ അല്ലേ

കുട്ടമണി said...

നന്ദി ടൈപ്പിസ്റ്റ്,
ഈ ആധുനിക യുഗത്തില്‍ എപ്പോഴും തിരക്കല്ലേ
അതുകോണ്ട് ഏത് സന്ദര്‍ഭത്തിലാണ് , ഏതു സമയത്താണ് വിളമ്പുകാര്‍ വിളമ്പേണ്ട ഐറ്റംസ് എന്നുകൂടി മറന്നു പോയിരിക്കുന്നു
കമന്റ് ഇട്ടതിനും ബ്ലോഗ് സന്ദര്‍ശിച്ചതിനും നന്ദി

കുട്ടമണി said...

സ്വാഗതം എം കേരളം
പായസം കുടിച്ചതിനുശേഷം ‘മോരുകൂട്ടിയുള്ള ഊണ് ‘ തോട്ടു നക്കാന്‍ അച്ചാറും (എരുപുളികൂടെയുണ്ടെങ്കില്‍ അതി ഭെഷായി ) ആയാല്‍ എന്തു സംതൃപ്തി എന്ന കാര്യം ഈ കൊച്ചുമക്കള്‍ മറന്നു പോകുന്നു. അവരാകട്ടെ പായസം കുടിച്ചു കഴിഞ്ഞ ഉടെനെ സദ്യ അവസാനിപ്പിച്ച മട്ടിലാണ്.
മധുരത്തിന്റെ മത്ത് മാറിപ്പോകുന്നു മില്ല
എനിക്കാണെങ്കില്‍ ഇത്തരത്തില്‍ ഊണുകഴിച്ചാല്‍ മാത്രമേ ഒരു സംതൃപ്തി വരികയുള്ളൂ
കാലം മാറുന്നു ഭക്ഷണരീതികളും
എല്ലാം ഉള്‍കൊള്‍ലുക എന്നല്ലാതെ എന്തു ചെയ്യാന്‍
ബ്ലോഗ് സന്ദര്‍ശിച്ചതിനും കമന്റിട്ടതിനും നന്ദി

Anonymous said...

exactly..

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ചെറുപ്പത്തില്‍ കല്ല്യാണസദ്യക്കു പോകുമ്പോള്‍ ഉള്ള അനുഭവം ഒന്നുകൂടി ഓര്‍മ്മിപ്പിച്ചു.

ഞങ്ങളുടെ നാട്ടിലുള്ള ഒരു ചേട്ടന്‍ പറഞ്ഞ ഒരു കാര്യം -
ഒരിക്കല്‍ അദ്ദേഹം ചെറുപ്പമായിരിക്കുമ്പോള്‍, അദ്ദേഹത്തിന്റെ അച്ഛനു പോകാന്‍ സാധിക്കാത്തതിനാല്‍ ഒരു കല്ല്യാണത്തിന്‌ അദ്ദേഹ്ത്തിനെ ആണു വിട്ടത്‌

സദ്യ കഴിഞ്ഞു തിരികെ വന്ന അദ്ദേഹത്തിനോട്‌ അദ്ദേഹത്തിന്റെ അച്ഛന്‍ വിശദമായി സദ്യവട്ടം വിശദീകരിക്കാന്‍ പറഞ്ഞു.

ഒരു പായസം കഴിക്കാന്‍ കിട്ടിയില്ല, അതു ചോദിക്കാന്‍ മടിയായതു കൊണ്ട്‌ ചോദിച്ചും ഇല്ല എന്നു പറഞ്ഞ അദ്ദേഹത്തിനെ അദ്ദേഹത്തിന്റെ അച്ഛന്‍ ഒരാട്ട്‌ ആട്ടി അത്രെ
എന്നിട്ടു അവര്‍ തമ്മിലുണ്ടായ സംഭാഷണം
"നീ എന്നും ഇവിടെ പായസം കൂട്ടിയാണൊ ആഹാരം കഴിക്കുന്നത്‌?"

"അല്ല"

"നീ ഇവിടെ എന്നും പട്ടിണിയാണോ?

"അല്ല"

"നി അവിടെ ആരും വിളിക്കാതെ ചെന്നു കയറിയതാണോ?"

"അല്ല"

"അപ്പോള്‍ നിന്നെ അവര്‍ വിളിച്ചത്‌ അവരുടെ ആ മംഗളകര്‍മ്മത്തില്‍ പങ്കുകൊള്ളാനാണ്‌ , നീ അവിടെ ചെന്നതിന്റെ സന്തോഷത്തില്‍ അവര്‍ നിനക്കു മേല്‍പ്പറഞ്ഞ വട്ടങ്ങളെല്ലാം ഉള്ള സദ്യ തരുന്നതും ആണ്‌. അതില്‍ ഒരു കൂട്ടം നിനക്കു കിട്ടിയില്ലെങ്കില്‍ അതു ചോദിച്ചു വാങ്ങി കഴിക്കേണ്ടത്‌ നിന്റെ ഉത്തരവാദിത്വത്തില്‍ പെടൂന്നു."

അത്‌ ആ കാലം

ഒരു തവണ നാട്ടില്‍ പോയപ്പോള്‍ ഇതേ മാതിരി തള്ളും ഇടിയും കണ്ടപ്പോള്‍ അടുത്തുള്ള ഒരു കടയില്‍ നിന്നും ഒരു ഏത്തപ്പഴം വാങ്ങി തിന്നു വിശപ്പടക്കിയിട്ട്‌ നേരെ വീട്ടില്‍ പോയി

കാവലാന്‍ said...

"അതില്‍ ഒരു കൂട്ടം നിനക്കു കിട്ടിയില്ലെങ്കില്‍ അതു ചോദിച്ചു വാങ്ങി കഴിക്കേണ്ടത്‌ നിന്റെ ഉത്തരവാദിത്വത്തില്‍ പെടൂന്നു.

അത്‌ ആ കാലം

ഒരു തവണ നാട്ടില്‍ പോയപ്പോള്‍ ഇതേ മാതിരി തള്ളും ഇടിയും കണ്ടപ്പോള്‍ അടുത്തുള്ള ഒരു കടയില്‍ നിന്നും ഒരു ഏത്തപ്പഴം വാങ്ങി തിന്നു വിശപ്പടക്കിയിട്ട്‌ നേരെ വീട്ടില്‍ പോയി"

മാഷു ചെയ്തത് ഗുരുതരമായ കൃത്യവിലോപം തന്നെ എങ്ങനെയെങ്കിലും
ഇടിച്ചുകയറി (മുട്ടുങ്കൈ വയ്ക്കുക എന്നാണ് ഈ ഇടിച്ചു കയറലിന് നാട്ടുപ്രയോഗം) ഉണ്ണുന്നവനെ ചന്തികൊണ്ടുന്തിയെഴുന്നേല്പ്പിച്ച് ഇലയെടുക്കുന്നതിനു മുന്നേ സീറ്റില്‍ ചാടിക്കയറിയിരുന്ന് വിളമ്പുകാരെ ചീത്തവിളിച്ച് സദ്യയുണ്ടിട്ടു പോരേണ്ടതായിരുന്നില്ലേ? :)

Labels

Total Pageviews

Popular Posts