പണ്ടത്തെ ഒരു ഫലിത കഥയാണിത് .
എന്നുവെച്ചാല്‍ എഴുപതുകളിലെ .
ഇതിലെ കഥാ നായകന്‍ “ പയ്യന്‍സ്” ആണ്.
ചെറുപ്പത്തിലെ അമ്മ മരിച്ചതിനാല്‍ അച്ഛന്‍ ഓമനിച്ചാണ് വളര്‍ത്തിയത് .
ആ ഓമനത്വത്തിന്റെ ഗുണം പയ്യന്‍സില്‍ കാണാം.
കുരുത്തംകൊള്ളി എന്നു പറയാറില്ലേ ; അതുതന്നെ പയ്യന്‍സിന്റെ സ്വഭാവം.
എട്ടാംക്ല്ലാസിലാണ് പഠിക്കുന്നത് .
എന്നാല്‍ ക്ലാസിലെ പാഠഭാഗങ്ങള്‍ ഒന്നും തന്നെ പഠിക്കില്ല.
സ്കൂളില്‍ വരുന്നതോ നേരംവൈകി.
വന്നാലോ , തെറി പറച്ചില്‍ - അടി പിടി എന്നിവയില്‍ ഏതെങ്കിലു മൊന്നിലോ
കൂട്ടായോ പയ്യന്‍സ് പ്രതിയായിട്ടുണ്ടാകും എന്നുറപ്പ് !
പെണ്‍പിള്ളെരുമായുള്ള കേസില്‍ ആള്‍ മോശക്കാരനുമല്ല.
അച്ഛനെ പല പ്രാവശ്യം ജാമ്യത്തിനു വേണ്ടി സ്കൂളില്‍ കൊണ്ടുവന്നീട്ടുണ്ട്.
എന്നാല്‍ ; സ്കൂളില്‍ പോകാതെ വീട്ടിലിരുന്നാല്‍ അതിലും ശല്യം .
അയല്‍പക്കത്തെ മാവുകള്‍ പയ്യന്‍സ് കാരണം ശൂന്യം
അങ്ങനെ ; പയ്യന്‍സിന്റെ കെയറോഫില്‍ കുറ്റകൃത്യങ്ങള്‍ പെരുകിയപ്പോള്‍
...............
പയ്യന്‍സിന് നാട്ടില്‍ നില്‍ക്കുവാന്‍ പറ്റാതായി.
യാതൊരു വക ഗത്യന്തരവുമില്ല.
അങ്ങനെ പയ്യന്‍സ് നാടുവിട്ടു.
കള്ളവണ്ടി കയറി
എങ്ങോട്ടോ പോകുന്ന ട്രെയിന്‍ .
അതില്‍ കയറി .
രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ ഒരു സ്ഥലത്തെത്തി.
അവിടെയും രക്ഷയില്ല.
വീണ്ടും കണ്ട ട്രെയിനില്‍ കയറി .
അങ്ങനെ പഞ്ചാബിലെത്തി.
സര്‍ദാര്‍ജി മാരുടെ നാട് .
തമാശക്കാരുടെ നാട്
ഗോതമ്പിന്റെ നാട്
പയ്യന്‍സ് അവിടെ കൂടുവാന്‍ തീരുമാനിച്ചു.
പഞ്ചാബിലെ ഏതോ ഒരു സ്റ്റേഷനില്‍ ഇറങ്ങി .
ഭക്ഷണം യാചിച്ചു കഴിച്ചു.
അങ്ങനെ ഒരു ദിവസം ...............
പയ്യന്‍സ് പഞ്ചാബിലെ ഗോതമ്പ് വയലിലൂടെ നടക്കുകയായിരുന്നു.
അപ്പോഴുണ്ട് ഒരു പഞ്ചാബി വയല്‍ ഉഴുതുകൊണ്ടിരിക്കുന്നു.
രണ്ടു മൃഗങ്ങള്‍ കലപ്പ വലിക്കുന്നുണ്ട്.
അതില്‍ ഒരെണ്ണം ക്ഷീണിച്ചാണ് വലിക്കുന്നത് ; പിന്നെ അത് വലിക്കാതായി .
അത് മണ്ണില്‍ വീണു.
ആ സമയത്താണ് പയ്യന്‍സിന്റെ വരവ്.
പയ്യന്‍സ് കുശലപ്രശ്നം നടത്തി.
ഇരുവരുടെയും ഭാഷ വ്യത്യസ്തമായതിനാല്‍ ഇരുവര്‍ക്കും ഒന്നും മനസ്സിലായില്ല.
എങ്കിലും ആംഗ്യത്തില്‍ക്കൂടി സര്‍ദാറിന് ഒരു കാര്യം മനസ്സിലായി.
പയ്യന്‍സ് ജോലി തേടി നടക്കുന്ന വ്യക്തിയാണെന്ന്
അതിനാല്‍ ജോലി ഉടന്‍ തന്നെ തരാമെന്ന് സര്‍ദാര്‍ജി സമ്മതിച്ചു .
പയ്യന് സന്തോഷമായി .
ആദ്യം സര്‍ദാര്‍ജി പയ്യന്‍സിന് ഭക്ഷണം കൊടുത്തു.
പിന്നീട് ......
സര്‍ദാര്‍ വീണുകിടക്കുന്ന മൃഗത്തിനെ കലപ്പയുമായി ബന്ധിപ്പിച്ച ഭാഗത്തുനിന്നു
നീക്കി.
പയ്യന്‍സിനോട് അടുത്തുവരുവാന്‍ ആംഗ്യം കാണിച്ചു.
പയ്യന്‍സിന് ഒന്നും മനസ്സിലായില്ല.
എങ്കിലും ഭക്ഷണം തന്ന ആളല്ലേ ; അനുസരിക്കതന്നെ എന്ന് പയ്യന്‍സ്
വിചാരിച്ചു.
സര്‍ദാര്‍ജി മൃഗത്തിനു പകരം പയ്യന്‍സിനെ ബലമായി കയറുകൊണ്ട് കെട്ടി .
അങ്ങനെ വീണുകിടക്കുന്ന മൃഗത്തിനുപകരം പയ്യന്‍സിനെ ഉപയോഗിച്ചു.
ഇപ്പോള്‍ കാണുന്ന കാഴ്ച പയ്യന്‍സും മൃഗവും കൂടി നിലം ഉഴുന്നതാണ് .
നിലം ഉഴുന്നതിന്റെ വേഗത വേഗത കുറഞ്ഞപ്പോള്‍ സര്‍ദാര്‍ജി കയ്യിലിരുന്ന
വടികൊണ്ട് ആഞ്ഞടിച്ചു .
അടി പയ്യന്‍സിനും കിട്ടി.
അപ്പോള്‍ പയ്യന്‍സ് ഉറക്കെ നിലവിളിച്ചു .
ചെറുപ്പത്തിലെ അമ്മ മരിച്ച കുട്ടിയല്ലേ .
അതിനാല്‍ ....
“അച്ഛാ , അച്ഛാ ....” എന്നു പറഞ്ഞായി ഉറക്കെ നിലവിളി .
........................
...........
ഇത് കേട്ടപ്പോള്‍ സര്‍ദാര്‍ജിക്ക് കൂടുതല്‍ സന്തോഷമായി
കാരണമെന്തെന്നോ ?
അതറിയാനായി സര്‍ദാര്‍ജി പയ്യന്‍സിനോട് പറഞ്ഞ മറുപടി വായിക്കൂ ;
പൊട്ടിച്ചിരിക്കൂ .
ഇതിനായി നിങ്ങളുടെ മൌസ് സ്ക്രോള്‍ ചെയ്യൂ
“ “ “ “
“ “ “ “
“ “ “ “
“ “ “ “
“ “ “ “
“ “ “ “
“ “ “ “
“ “ “ “
“ “ “ “
“ “ “ “
“ “ “ “
“ “ “ “
“ “ “ “
“ “ “ “
“ “ “ “
“ “ “ “
“ “ “ “
“ “ “ “
“ “ “ “
“ “ “ “
“ “ “ “
“ “ “ “
“ “ “ “
“ “ “ “
“ “ “ “
“ “ “ “
“ “ “ “
“ “ “ “
“ “ “ “
“ “ “ “
“ “ “ “
“ “ “ “
“ “ “ “
“ “ “ “
“ “ “ “
“ “ “ “
“ “ “ “
“ “ “ “
“ “ “ “
“ “ “ “
“ “ “ “
“ “ “ “
“ “ “ “
“ “ “ “
“ “ “ “
“ “ “ “
“ “ “ “
“ “ “ “
“ “ “ “
“ “ “ “
“ “ “ “
“ “ “ “
“ “ “ “
“ “ “ “
“ “ “ “
“ “ “ “
“ “ “ “
“ “ “ “
“ “ “ “
“ “ “ “
“ “ “ “
“ “ “ “
“ “ “ “
“ “ “ “
“ “ “ “
“ “ “ “
“ “ “ “
“ “ “ “
“ “ “ “
“ “ “ “
“ “ “ “
“ “ “ “
“ “ “ “
“ “ “ “
“ “ “ “
“ “ “ “
“ “ “ ““
“ “ “ “
“ “ “ “
“ “ “ “
“ “ “ “
“ “ “ “
“ “ “ “
“ “ “ “
“ “ “ “
“ “ “ “
“ “ “ “
“ “ “ “
സര്‍ദാജി പയ്യന്‍സിനോട് സന്തോഷത്തോടെ പറഞ്ഞതെന്തെന്നോ ?
“അച്ഛാ , അച്ഛാ ... ബഹുത്ത് അച്ഛാ .....”
സര്‍ദാര്‍ജി ജോലികിട്ടിയ സന്തോഷം പയ്യന്‍സ് പ്രകടിപ്പിക്കുകയാണെന്നാണ്
വിചാരിച്ചത് .