ജനപ്രിയ ലേഖനങ്ങള്‍ക്ക് - താഴെ ക്ലിക്ക് ചെയ്യൂ

/tr>
    1.ഹൈ ഹീല്‍ ചെരിപ്പുകള്‍ ഉപേക്ഷിക്കുക
    2.ഗുരുവായൂരിലെ കണ്ടക്ടര്‍ ആ‍ാവാതിരിക്കുക!!
    3.പഴുത്ത മാമ്പഴത്തെ ബഹിഷ്കരിക്കുക!
    4.അംബാസിഡര്‍ കാര്‍ ആര്‍ക്കും വേണ്ടാതാവുന്നുവോ
    5.ഇനി ഇടത്തരക്കാര്‍ക്കും കാര്‍ വാങ്ങാം?
    6.ഏത്തമിടീക്കലിന് നഷ്ടപരിഹാരം ?
    7.വരുണ്‍ഗാന്ധി പ്രസംഗിച്ചില്ലായിരുന്നുവെങ്കില്‍?
    8.പാഠം .1. എന്താണ് യോഗ?
    9.പാഠം .2.നിലമൊരുക്കല്‍
    10.ശരീരത്തില്‍ പട്ടു സാരി ;ഉള്ളിലോ???
    11.മദര്‍ തെരേസയും സംഭാവനയും?
    12.ഒരു പുഴു ഉണ്ടാക്കിയ പ്രശ്നം ( ഹാസ്യം)
    13.ഒബാമ അമേരിക്കന്‍ പ്രസിഡണ്ടാവാന്‍ കാരണമെന്ത് ?
    14.നിങ്ങളുടെ ഭാര്യ ഒരു വേരുവെട്ടിയാണോ ?;എങ്കില്‍ സൂക്ഷിക്കുക!!
    15.കുങ്കുമപ്പൂവ് കഴിച്ചാല്‍ നിറമുണ്ടാകുമോ??
    16.ട്യൂഷന്‍ മാഷിനൊരു സമ്മാനം (ഹാസ്യം)
    17.മിട്ടായിക്കടക്കാരന്റെ മകന്‍ (ഹാസ്യം)
    18.പെരുകുന്ന ഗര്‍ഭപാത്ര ശസ്ത്രക്രിയകള്‍ !!
    19.നിങ്ങളുടെ ഭാര്യയുടെ വയര്‍ ഒരു വേസ്റ്റ് ബാസ്കറ്റ് ആണോ ?
    20.ഭര്‍ത്താവിന്റെ വീട്ടുകാരെ കുറ്റം പറയരുത്!!
    21.എന്തുകൊണ്ടാണ് വയര്‍ വീര്‍ക്കുന്നത് ?( ഹാസ്യം)
    22.അദ്ധ്യാപകരെ കുറ്റം പറയരുത് !!
    23.ഇതാണോ ഇപ്പോഴത്തെ വിവാഹ സദ്യ??
    24.നാക്കുകെട്ടിക്കല്‍ ( ഒരു പ്രത്യേക ചികിത്സ)??
    25.അടിവസ്ത്രങ്ങള്‍ അനാവശ്യങ്ങളോ ??
    26.പഴശ്ശിരാജ ജിവിച്ചിരിക്കണമായിരുന്നെങ്കില്‍ ?
    27.ഹേ മനുഷ്യാ ? നിങ്ങള്‍ ഒരു കസേര മനുഷ്യനാണോ ?
    28. കഥാപ്രസംഗക്കാരന്റെ മുണ്ട് ( ഹാസ്യം )
    29. പോലീസുകാരന്റെ ഹാസ്യം
    30. വിദ്യാര്‍ത്ഥി സമരവും പോലിസും
    31.വിദ്യാര്‍ത്ഥി സമരവും പ്രിന്‍സിപ്പാളും (ഹാസ്യം )

ഈ സന്ദര്‍ശകരാണ് എന്റെ ആത്മധൈര്യം ; എന്നെ പ്രോത്സാ‍ഹിപ്പിക്കുന്നവര്‍

ചിന്തിക്കൂ ; ചിരിപ്പിക്കൂ ; ഈ യജ്ഞത്തില്‍ നിങ്ങളും പങ്കാളികളാകൂ .നിര്‍ദ്ദോഷമായ ഒരു ഫലിതം നിങ്ങളെ ദുഃഖങ്ങളില്‍ നിന്ന് മോചിതരാക്കാം.വായിച്ചുമാത്രം പോകാതെ ഒരു അഭിപ്രായവും എഴുതിപ്പോകൂ.നിങ്ങളുടെ കൂട്ടുകാരെക്കൊണ്ടും ഇത് വായിപ്പിക്കൂ
ഈ ചിരിലോകത്തില്‍ നിങ്ങളും ചേരൂ , നിങ്ങളുടെ സുഹൃത്തുക്കളേയും ചേര്‍ക്കൂ ; പറ്റുമെങ്കില്‍ ഈ ബ്ലോഗ് അഡ്രസ്സ് നിങ്ങളുടെ സുഹൃത്തിന് ഇ മെയില്‍ ചെയ്യൂ. അവരും മനസ്സറിഞ്ഞ് ഒന്നു ചിരിച്ചോട്ടെ . ചിരിയും സന്മാര്‍ഗ്ഗവും ഒത്തുചേരുന്ന ഈ ബ്ലോഗിലേക്ക് എല്ലാവര്‍ക്കും സ്വാഗതം .
സന്തോഷകരമായ ഈ കൂട്ടായ്മയില്‍ അങ്ങനെ നിങ്ങളും നിങ്ങളുടെ സമാന ചിന്താഗതിക്കാരും പങ്കാളികളാവൂ

ഇവരാണ് ചിരിലോകത്തിലെ അംഗങ്ങള്‍ ; ഈ ബ്ലോഗിനെ പ്രോത്സാഹിപ്പിക്കുന്നവര്‍

Thursday, March 17, 2011

നിങ്ങളുടെ ഭാവി ഈ ആഴ്ചയില്‍ (ബ്ലോഗ് ജ്യോതിഷം )


(14-10-2014 മുതല്‍ 24-3-2014 വരെ)


അശ്വതി:

മനസുഖത്തിനു സാദ്ധ്യതിയില്ല. അഥിതികള്‍ മുഖേന കുടുംബപ്രശ്നങ്ങള്‍ ഉണ്ടാകാം.വിദ്യാര്‍ത്ഥികള്‍ വാഹനങ്ങളില്‍ യാത്ര ചെയ്യുമ്പൊള്‍ ശ്രദ്ധിക്കേണ്ടതാണ്. ബുധന്‍, വ്യാഴം എന്നീ ദിവസങ്ങള്‍ ഗുണകരം.
മൊബൈലില്‍ ഫ്രി ടോക്ക് ടൈം ലഭിക്കാന്‍ സാദ്ധ്യതയുണ്ട് . വാട്ട്സ് അപ് മുഖേന വരുന്ന മെസേജുകള്‍ ശ്രദ്ധിക്കുക


ഭരണി :

ഭക്ഷണ സുഖം ഉണ്ടാകും .എന്നിരുന്നാലും അമിത ചിലവുവരാതെ ശ്രദ്ധിക്കേണ്ടതാണ് . വിക്സ് ഉപയോഗിക്കേണ്ടിവരും . ദഹന സംബന്ധമായ ആരോഗ്യ പ്രശ്നങ്ങള്‍ .

ഉണ്ടാകാന്‍ സാദ്ധ്യതയുണ്ട് . തിങ്കള്‍ , ബുധന്‍ എന്നീ ദിവസങ്ങള്‍ ശ്രദ്ധിക്കണം.നല്ല രീതിയില്‍ പെരുമാറിയാല്‍ ആളുകള്‍ തിരിച്ചും നല്ലരീതിയില്‍ പെരുമാറും


കാര്‍ത്തിക:

പൂര്‍വ്വികമായ സ്വത്തുക്കളില്‍ ചിലത് കൈവരാന്‍ സാധ്യതയുണ്ട് . യാത്രാ ക്ലേശം ഉണ്ടാകും . പണം ചെലവാകാ‍ന്‍ സാദ്ധ്യതയുണ്ട് . ദൂരയാത്രക്കാര്‍ ശ്രദ്ധിക്കുക . തിങ്കള്‍ നല്ല ദിവസം


രോഹിണി:

ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ക്ക് സാ‍ധ്യതയുണ്ട് . ഏതുകാര്യത്തിനും പരാതി ഉണ്ടായേക്കാം. പൊതുജനങ്ങളുമായി
ഇടപെടുന്നവര്‍ സൂക്ഷിക്കുക . ബുധന്‍ മോശം ദിവസം .



മകയിരം:

ഊഹക്കച്ചവടത്തില്‍ നിന്ന് ആദായം ലഭിക്കും . മദ്യപന്മാരുമായുള്ള കൂട്ടുകെട്ട് ശ്രദ്ധിക്കുക . കൂട്ടുകാര്‍ പരാജയപ്പെടുത്താന്‍ ശ്രമിക്കും



തിരുവാതിര:

വാഗ്‌സാമര്‍ഥ്യം കാണിച്ച് പലരും നിങ്ങളെ വീഴ്‌ത്താന്‍ സാധ്യതയുണ്ട് . യാത്രാ ക്ലേശം വര്‍ദ്ധിക്കും .മനസുഖം കുറയും
.ശനിയാഴ്ച സൂക്ഷിക്കണം
മൊബൈലില്‍ ഫ്രി ടോക്ക് ടൈം ലഭിക്കാന്‍ സാദ്ധ്യതയുണ്ട്



പുണര്‍തം:

അനാവശ്യകാര്യങ്ങളില്‍ അമിതമായി ഇടപെടാനുള്ള പ്രവണത വര്‍ദ്ധിക്കും . തൊട്ടതിനും പിടിച്ചതിനുമൊക്ക കലഹിക്കും .
പല കാര്യങ്ങളിലും സ്വന്തം അഭിപ്രായം പറയാതിരിക്കുക
ഇന്റര്‍നെറ്റില്‍ അധിക സമയം ചെലവഴിക്കാന്‍ സാധ്യതയുണ്ട് .


പൂയ്യം:

അന്യരുടെ മുമ്പില്‍ ബുദ്ധിവൈഭവമുള്ള കാര്യങ്ങള്‍ പറഞ്ഞ് വലിയ ആളാവാന്‍ നോക്കും. കുടുംബബന്ധങ്ങള്‍ ശക്തിപ്പേടും .വെള്ളി നല്ല ദിവസം.വ്യാജ ഇ മെയിലുകളെ സൂക്ഷിക്കുക



ആയില്യം :

കുടുബജീവിതത്തില്‍ സന്തോഷവും സംതൃപ്തിയും സമാധാനാവും ഉണ്ടാകും . പാഠപുസ്തകവുമായുള്ള വിവാദങ്ങളില്‍ ഏര്‍പ്പേടും . ചീത്ത ദിവസം ബുധന്‍ .




മകം :

കൂട്ടുകാര്‍ അപായപ്പെടൂത്താന്‍ ശ്രമിക്കും . ആത്മാര്‍ഥ പ്രവര്‍ത്തനത്താല്‍ പ്രതികൂല സാഹചര്യങ്ങളെ തരണം ചെയ്യാനുള്ള കഴിവുണ്ടാകും .ആണവ സംബന്ധമായ പ്രശ്നങ്ങളില്‍ ഏര്‍പ്പേടും.വ്യാജ ഇ മെയിലുകളെ സൂക്ഷിക്കുക



പൂരം:

സമ്മയബന്ധിതമായി പ്രവര്‍ത്തനങ്ങളിലേര്‍പ്പേടും . ആരോടൂം പകയില്ലാതെ പ്രവര്‍ത്തിക്കും . അന്യര്‍ക്ക് അസൂയ ജനിപ്പിക്കുന്ന കാര്യങ്ങള്‍ ചെയ്യും . നല്ല ദിവസം ചോവ്വ .മൊബൈല്‍ ബില്‍ വര്‍ദ്ധിക്കാം


ഉത്രം:

ചില ക്രൂരതകള്‍ സുഹൃത്തുക്കളുടെ നിര്‍ബന്ധത്തിനു വഴങ്ങി ചെയ്യാനിടയുണ്ട് . അപരിചിതരെ സൂക്ഷിക്കണം . ബസ് ചാര്‍ജുമായുള്ള പ്രശ്നങ്ങളില്‍ ഇടപെടാന്‍ സാധ്യതയുണ്ട് .സ്നേഹിതരെ സൂക്ഷിക്കുക




അത്തം :

ഉപരിപഠനത്തിനു ചേരും . എതിര്‍ ലിഗവുമായി പ്രശ്നങ്ങള്‍ ഉണ്ടാകും . ഭാര്യാ സുഖം കുറയും . അന്യരെ ആശ്രയിക്കേണ്ടി വരും .തിങ്കള്‍ , ചൊവ്വ ചീത്ത ദിവസം .മൊബൈല്‍ ബില്‍ വര്‍ദ്ധിക്കാം


ചിത്തിര:

ആരോഗ്യം തൃപ്തികരമായിരിക്കും . സാഹിത്യപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പേടും . അന്യരെ വൃഥാ പഴിച്ചുകൊണ്ടിരിക്കും ഈ ആഴ ഗുണദോഷ സമ്മീശ്രം .


ചോതി:

പെട്ടെന്ന് അന്യരുമായി വഴക്കിടും . മനസ്സുഖം ഉണ്ടാവില്ല. സന്താനങ്ങള്‍ മുഖേന ദുഃഖമുണ്ടാകും . ചിലവു വര്‍ദ്ധിക്കും
സ്നേഹിതരെ സൂക്ഷിക്കുക

വിശാഖം :

കൂടൂതല്‍ സമയം ജോലിചെയ്യേണ്ടിവരും . ഭക്ഷണസുഖം കുറയും . കുടുംബത്തില്‍ സമാധാനം ഉണ്ടാകും


അനിഴം:

അപ്രതീക്ഷിത സംഭവങ്ങള്‍ ഉണ്ടാകും . നറക്കെടുപ്പുകള്‍ ശ്രദ്ധിക്കുക . എതിര്‍ലിംഗവുമായി നല്ല ബന്ധം സ്ഥാപിക്കും.

തൃക്കേട്ട:

പൊതുപ്രവര്‍ത്തനങ്ങളില്‍ ശോഭിക്കും . പലരേയും പറ്റിക്കും . ആശുപത്രികള്‍ സന്ദര്‍ശിക്കാന്‍ സാധ്യതയുണ്ട്


മൂലം:

പോലിസ് കേസുകളില്‍ കുടുങ്ങാതിരിക്കാന്‍ ശ്രദ്ധിക്കുക .വെറുതെ പഴികേള്‍ക്കാം ഈ ആഴ്ച പൊതുവെ ദോഷകരം
പണം അമിതമായി ചെലവു ചെയ്യേണ്ട ഘട്ടമുണ്ടാകും

പൂരാടം :

സഹോദരങ്ങള്‍ മുഖേന സുഖമുണ്ടാകും . വിദേശത്തുനിന്ന് നല്ല വാര്‍ത്തകള്‍ കേള്‍ക്കും . ഈ ആഴ്ച നല്ലത്


ഉത്രാടം :

നയതന്ത്രങ്ങള്‍ ആവിഷ്കരിക്കും . ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ക് മുഴുവനും ഫലം ലഭിക്കണമെന്നില്ല. ആരോഗ്യനില പ്രശ്നം
പണം അമിതമായി ചെലവു ചെയ്യേണ്ട ഘട്ടമുണ്ടാകും

തിരുവോണം


ബന്ധുക്കളുമായി ഒത്തുതിര്‍പ്പിലെത്തും . അവിചാരിതമായി ചില വാര്‍ത്തകള്‍ കേള്‍ക്കും . കുടുംബസുഖം വര്‍ദ്ധിക്കും
ഇന്റര്‍നെറ്റില്‍ അധിക സമയം ചെലവഴിക്കാന്‍ സാധ്യതയുണ്ട് .ഉറക്കക്കുറവ് അനുഭവപ്പെടാം .


അവിട്ടം:

കീഴ് ജീവനക്കാരുമായി തെറ്റും . അപമാനം സഹിക്കേണ്ടിവരും , വാക്കുകള്‍ സൂക്ഷിക്കുക

ചതയം:


കഷ്ടകാലം കൂട്ടത്തോടെ വരുമെന്ന സൂചനയുണ്ടാകും . സൂക്ഷിക്കണം . ഈശ്വരഭജന അവിഭാജ്യം


പൂരോരുട്ടാതി:

കുടുംബാഗങ്ങള്‍ പ്രശ്ന മുണ്ടാക്കും . അയല്‍ക്കരുമായി നല്ല ബന്ധത്തിലേര്‍പ്പെടൂക . ബുധന്‍ നല്ല ദിവസം

ഉത്രട്ടാതി:

ആല്‍മാര്‍ത്ഥമായി പലകാര്യങ്ങളും ചെയ്യും . പക്ഷെ പഴികേള്‍ക്കാന്‍ സാധ്യതയുണ്ട് . കരള്‍ സംബന്ധമായ് അസുഖങ്ങള്‍ വര്‍ദ്ധികാന്‍ സധ്യത .ഉറക്കക്കുറവ് അനുഭവപ്പെടാം .

രേവതി:

ജലദോഷം ഉണ്ടാവാ‍ന്‍ സാധ്യത , അന്യരെ സഹായിക്കും . പണച്ചെലവ് ഉണ്ടാകും . ഭക്ഷണ സുഖം ഉണ്ടാവും

No comments:

Labels

Total Pageviews

Popular Posts

CHIRILOGAM SMS CHANNEL