മുഴുവന്‍ പേര് : വേലിക്കകത്ത് ശങ്കരന്‍ അച്യുതാനന്ദന്‍
ജനനം : 20 October 1923
ഭാര്യ : കെ വസുമതി ( 1967 ജൂലായ് 18 ന് വിവാഹം )
മക്കള്‍ : V. A. Arunkumar , Dr. V. V. Asha
CPI (M) ന്റെ സ്ഥാപന നേതാക്കളിലൊരാള്‍
May 2006 മുതല്‍ കേരള മുഖ്യമന്ത്രി.
കേരള സംസ്ഥാനത്തിലെ ഇരുപതാമത്തെ മുഖ്യമന്ത്രി.
1985 മുതല്‍ July 2009 വരെ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ ( മാര്‍സിസ്റ്റ് ) പോളിറ്റ് ബ്യൂറോ മെമ്പര്‍ .
കേരള സംസ്ഥാനത്ത് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനത്തെ പ്രോമോട്ട് ചെയ്യുന്നതില്‍ മുഖ്യപങ്കുവഹിച്ച ഒരാള്‍
ആലപ്പുഴ ജില്ലയില്‍ ശങ്കരന്റേയും അച്ചാമ്മയുടേയും മകനായി October 20, 1923 ല്‍ ജനിച്ചു.
നാലുവയസ്സുള്ളപ്പോള്‍ അമ്മ മരിച്ചു ; പതിനൊന്നാമത്തെ വയസ്സില്‍ അച്ഛനും മരിച്ചു.
ഇതോടെ എട്ടാം തരത്തില്‍വെച്ച് പഠനം നിറുത്തി.
അതുകൊണ്ടുതന്നെ ബാല്യത്തില്‍ വളരെയേറെ ബുദ്ധിമുട്ടുകള്‍ അനുഭവിച്ചു.
മുത്ത സഹോദരനെ തുന്നല്‍ ക്കടയില്‍ സഹായിച്ചുകൊണ്ട് ചെറുപ്പത്തില്‍ ജോലി തുടങ്ങി.
തുടര്‍ന്ന് കയര്‍ ഫാക്ടറില്‍ ജോലി ചെയ്തു.
വി .എസ്സിന്റെ രാഷ്ട്രീയത്തിലേക്കുള്ള രംഗ പ്രവേശം ട്രേഡ് യൂണിയന്‍ പ്രസ്ഥാനത്തിലൂടെയായിരുന്നു.
1938 ല്‍ സ്റ്റേറ്റ് കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു. തുടര്‍ന്ന് 1940 കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയില്‍ (CPI) അംഗമായി
40 വര്‍ഷത്തെ രാഷ്ട്രീയ ജീവിതത്തിനിടയില്‍ അഞ്ചര വര്‍ഷക്കാലം ജയിലിലും നാലര വര്‍ഷക്കാലം ഒളിവിലുംകഴിഞ്ഞിട്ടുണ്ട്.
No comments:
Post a Comment