ജനപ്രിയ ലേഖനങ്ങള്‍ക്ക് - താഴെ ക്ലിക്ക് ചെയ്യൂ

/tr>
    1.ഹൈ ഹീല്‍ ചെരിപ്പുകള്‍ ഉപേക്ഷിക്കുക
    2.ഗുരുവായൂരിലെ കണ്ടക്ടര്‍ ആ‍ാവാതിരിക്കുക!!
    3.പഴുത്ത മാമ്പഴത്തെ ബഹിഷ്കരിക്കുക!
    4.അംബാസിഡര്‍ കാര്‍ ആര്‍ക്കും വേണ്ടാതാവുന്നുവോ
    5.ഇനി ഇടത്തരക്കാര്‍ക്കും കാര്‍ വാങ്ങാം?
    6.ഏത്തമിടീക്കലിന് നഷ്ടപരിഹാരം ?
    7.വരുണ്‍ഗാന്ധി പ്രസംഗിച്ചില്ലായിരുന്നുവെങ്കില്‍?
    8.പാഠം .1. എന്താണ് യോഗ?
    9.പാഠം .2.നിലമൊരുക്കല്‍
    10.ശരീരത്തില്‍ പട്ടു സാരി ;ഉള്ളിലോ???
    11.മദര്‍ തെരേസയും സംഭാവനയും?
    12.ഒരു പുഴു ഉണ്ടാക്കിയ പ്രശ്നം ( ഹാസ്യം)
    13.ഒബാമ അമേരിക്കന്‍ പ്രസിഡണ്ടാവാന്‍ കാരണമെന്ത് ?
    14.നിങ്ങളുടെ ഭാര്യ ഒരു വേരുവെട്ടിയാണോ ?;എങ്കില്‍ സൂക്ഷിക്കുക!!
    15.കുങ്കുമപ്പൂവ് കഴിച്ചാല്‍ നിറമുണ്ടാകുമോ??
    16.ട്യൂഷന്‍ മാഷിനൊരു സമ്മാനം (ഹാസ്യം)
    17.മിട്ടായിക്കടക്കാരന്റെ മകന്‍ (ഹാസ്യം)
    18.പെരുകുന്ന ഗര്‍ഭപാത്ര ശസ്ത്രക്രിയകള്‍ !!
    19.നിങ്ങളുടെ ഭാര്യയുടെ വയര്‍ ഒരു വേസ്റ്റ് ബാസ്കറ്റ് ആണോ ?
    20.ഭര്‍ത്താവിന്റെ വീട്ടുകാരെ കുറ്റം പറയരുത്!!
    21.എന്തുകൊണ്ടാണ് വയര്‍ വീര്‍ക്കുന്നത് ?( ഹാസ്യം)
    22.അദ്ധ്യാപകരെ കുറ്റം പറയരുത് !!
    23.ഇതാണോ ഇപ്പോഴത്തെ വിവാഹ സദ്യ??
    24.നാക്കുകെട്ടിക്കല്‍ ( ഒരു പ്രത്യേക ചികിത്സ)??
    25.അടിവസ്ത്രങ്ങള്‍ അനാവശ്യങ്ങളോ ??
    26.പഴശ്ശിരാജ ജിവിച്ചിരിക്കണമായിരുന്നെങ്കില്‍ ?
    27.ഹേ മനുഷ്യാ ? നിങ്ങള്‍ ഒരു കസേര മനുഷ്യനാണോ ?
    28. കഥാപ്രസംഗക്കാരന്റെ മുണ്ട് ( ഹാസ്യം )
    29. പോലീസുകാരന്റെ ഹാസ്യം
    30. വിദ്യാര്‍ത്ഥി സമരവും പോലിസും
    31.വിദ്യാര്‍ത്ഥി സമരവും പ്രിന്‍സിപ്പാളും (ഹാസ്യം )

ഈ സന്ദര്‍ശകരാണ് എന്റെ ആത്മധൈര്യം ; എന്നെ പ്രോത്സാ‍ഹിപ്പിക്കുന്നവര്‍

ചിന്തിക്കൂ ; ചിരിപ്പിക്കൂ ; ഈ യജ്ഞത്തില്‍ നിങ്ങളും പങ്കാളികളാകൂ .നിര്‍ദ്ദോഷമായ ഒരു ഫലിതം നിങ്ങളെ ദുഃഖങ്ങളില്‍ നിന്ന് മോചിതരാക്കാം.വായിച്ചുമാത്രം പോകാതെ ഒരു അഭിപ്രായവും എഴുതിപ്പോകൂ.നിങ്ങളുടെ കൂട്ടുകാരെക്കൊണ്ടും ഇത് വായിപ്പിക്കൂ
ഈ ചിരിലോകത്തില്‍ നിങ്ങളും ചേരൂ , നിങ്ങളുടെ സുഹൃത്തുക്കളേയും ചേര്‍ക്കൂ ; പറ്റുമെങ്കില്‍ ഈ ബ്ലോഗ് അഡ്രസ്സ് നിങ്ങളുടെ സുഹൃത്തിന് ഇ മെയില്‍ ചെയ്യൂ. അവരും മനസ്സറിഞ്ഞ് ഒന്നു ചിരിച്ചോട്ടെ . ചിരിയും സന്മാര്‍ഗ്ഗവും ഒത്തുചേരുന്ന ഈ ബ്ലോഗിലേക്ക് എല്ലാവര്‍ക്കും സ്വാഗതം .
സന്തോഷകരമായ ഈ കൂട്ടായ്മയില്‍ അങ്ങനെ നിങ്ങളും നിങ്ങളുടെ സമാന ചിന്താഗതിക്കാരും പങ്കാളികളാവൂ

ഇവരാണ് ചിരിലോകത്തിലെ അംഗങ്ങള്‍ ; ഈ ബ്ലോഗിനെ പ്രോത്സാഹിപ്പിക്കുന്നവര്‍

Sunday, July 20, 2008

ഇന്നലത്തെ ക്ലസ്റ്റര്‍ ആവശ്യമായിരുന്നുവോ ?

ഇന്നലത്തെ ക്ലസ്റ്റര്‍ ആവശ്യമായിരുന്നില്ലെന്നാണ് പല അദ്ധ്യാപകരും പറയുന്നത് ,
ആറാം പ്രവര്‍ത്തിദിനത്തില്‍ ക്ലസ്റ്റര്‍ ബഹിഷ്കരിക്കുമെന്ന് പതിപക്ഷ അദ്ധ്യാപക സംഘടകള്‍ പ്രഖ്യാപിച്ചിരുന്നതാണ് . എന്നിരുന്നാലും ജൂണ്‍ മാസത്തിലെ ക്ലസ്റ്ററില്‍ അവര്‍ പങ്കെടുത്തിരുന്നു. കാരണം പ്രസ്തുത ദിവസം , ആര്‍ജ്ജിത അവധിയായി പരിഗണിക്കാമെന്ന് സര്‍ക്കാര്‍ ആലോചിച്ചിരുന്ന സാഹചര്യത്തിലാണ് അത് . എന്നാല്‍ സര്‍ക്കാര്‍ ആ തീരുമാനം മാറ്റിവെക്കുകയാണ് ചെയ്തത് .
ക്ലസ്റ്ററില്‍ പങ്ക്ടുക്കാത്ത അദ്ധ്യാപകര്‍ക്ക് എതിരെ ഏക്ഷന്‍ എടുക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.
എന്നാല്‍ മിക്കവാറും എല്ലാ ക്ലസ്റ്റര്‍ യോഗങ്ങളു പ്രഹസനമാകാറാണ് പതിവെത്രെ . ഒന്നോ രണ്ടോ അത്ര പ്രവര്‍ത്തന പരിചയമില്ലാത്ത അദ്ധ്യാപകരെ തിരഞ്ഞെടുത്ത് പരിശീലനം നടത്തുമ്പോള്‍ സംഭവിക്കവുന്ന പ്രശ്നങ്ങളൊക്കെ സംഭവിക്കും .ആര്‍ക്കുവേണ്ടിയാണോ ഈ പ്രശ്നം സംഘടിപ്പിക്കുന്നത് അവര്‍ക്ക് ഒരു പ്രയോജനവും ഈ ക്ലസ്റ്റര്‍ പരിശീലനം കൊണ്ട് ലഭിക്കാറില്ലത്രെ .
മാത്രമല്ല ഇങ്ങനെ ശനിയാഴ്ചയും വെക്കേഷനുകളും പ്രവര്‍ത്തിദിനമായി ഉപയോഗിക്കുന്നുവെങ്കില്‍ അദ്ധ്യാപകരെ വെക്കേഷന്‍ സ്റ്റാഫ് ആയി പരിഗണിച്ചാല്‍ പോരെ എന്ന് ചില അധ്യാപികമാര്‍ ചോദിച്ചു.
പുതിയ പഠന സമ്പ്രദായം വന്നപോള്‍ വീട്ടില്‍ പോയാലും പണിയാണ് .
സ്കൂളിലാണെങ്കിലോ ഇരിക്കാന്‍ പോലും നേരമില്ല .
ഈ അവസ്ഥയിലാണ് അധികാരികളേ പേടിച്ച് ക്ലസ്റ്ററില്‍ എത്തിയവര്‍ക്ക് ഉണ്ടായ പ്രശ്നങ്ങള്‍ ?
ഇതൊക്കെ അറിയാവുന്നവര്‍ തന്നെ യാണ് ഭരണപക്ഷ അദ്ധ്യാപക സംഘടനകള്‍ .
എന്നാലും അവര്‍ക്ക് ഇതിനോട് യോജിപ്പും ഉണ്ട് .
അതും വലിയ ഒരു വിഭാഗത്തിന്
പക്ഷെ , ഭരണം ഇല്ലേ , മിണ്ടാന്‍ പറ്റില്ലല്ലോ എന്നതാണ് അവസ്ഥ ?
ക്ലസ്റ്ററിന് ട്രൈ ഔട്ട് എന്ന പരിപാടിയുണ്ട് .
കുട്ടികള്‍ ക്ക് മുന്നില്‍ ഒരു അദ്ധ്യാപകന്‍ അടുത്തയൂണിറ്റിലെ ക്ലാസ് ഇങ്ങനെ യായിരിക്കണമെന്ന് ക്ലാസ്സെടുത്ത് കാണിച്ചു കോടുക്കുന്ന പരിപാടിയാണത്രെ ഇത് .
ഇതും മിക്കപ്പോഴും പരാജയപ്പെടാറാണ് പതിവ് .
ഇതിനു വേണ്ടി ഇന്നലെ കുട്ടികളും വന്നിരുന്നു,
അവര്‍ക്ക് നേരെയും ചില സ്ഥലങ്ങളില്‍ ആക്രമണം നടന്നിരുന്നുവെന്ന് പത്ര റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
അതുകൊണ്ട് തന്നെ സര്‍ക്കാര്‍ വിചാരിച്ചാല്‍ വിദ്യാഭ്യാസ രംഗം അക്രമാ സക്തമാവാതെ നോക്കാം .
അലെങ്കില്‍ മാഷേ ജീവന്‍ വേണമെങ്കില്‍ ഓടിക്കോ , ടീച്ചറെ മാനം വേണമെങ്കില്‍ ഓടിക്കോ എന്ന സ്ഥിതി വരും
പിടി വാശി വിദ്യാഭ്യാസത്തിനോട് വേണമോ ?
ഈ മലയാളം മീഡിയം സ്ക്കുളുകള്‍ - പാവപ്പെട്ടവന്റെ മക്കള്‍ പഠിക്കുന്ന സ്കുളുകള്‍ - എങ്ങനെയെങ്കിലും പിഴച്ചുപോകട്ടെ
ധൈര്യമുണ്ടെങ്കില്‍ - ഇതിനേക്കാളും മോശമായി പഠിപ്പിക്കുന്ന ഇംഗ്ലീഷ് മീഡിയം സ്കൂളുകള്‍ ഉണ്ട്
അവരെ പ്പോയി തടയ്
അപ്പോള്‍ കാണം
അതിന് ചങ്കൂറ്റമുണ്ടോ
ഏതോ ചിലര്‍ ഒരു പുതിയ പാഠപുസ്തകം തന്നെ ഇറക്കിയത്രേ
അവര്‍ അതിന്റെ രുചിയറിഞ്ഞു.
അതിലും മുഴുവന്‍ തെറ്റ്
ചിലരുടെ ധാരണ ഒരു പാഠപുസ്തകം ഇറക്കുക എന്നുവെച്ചാല്‍ അത് സുഖമുള്ള കാര്യമാണേന്നാ
ഇപ്പോഴാ ശരിക്കും വിവരമറിഞ്ഞത്
തെറ്റുകള്‍ സംഭവിക്കുക സ്വാഭാവികമാണ് .
അത് പാഠപുസ്തകമല്ല ഏതൊരു പ്രോഡക്ക്ട് ഇറക്കിയാലും ഉണ്ടാവും
എന്നാല്‍ അതു അറിഞ്ഞ ഉടനെ തിരുത്തണമെന്ന് മാത്രം
അല്ലാതെ അതിന് മാഷന്മാരെ കൊല്ലലല്ല മാര്‍ഗ്ഗം
ഇവര്‍ക്ക് വേണ്ടത്ര വിദ്യാഭ്യാസം അക്കാര്യത്തില്‍ പ്രസ്തുത രാഷ്ട്രീ‍യ പാര്‍ട്ടികള്‍ നല്‍കണം

Labels

Blog Archive

Total Pageviews

Popular Posts

CHIRILOGAM SMS CHANNEL