ജനപ്രിയ ലേഖനങ്ങള്‍ക്ക് - താഴെ ക്ലിക്ക് ചെയ്യൂ

/tr>
    1.ഹൈ ഹീല്‍ ചെരിപ്പുകള്‍ ഉപേക്ഷിക്കുക
    2.ഗുരുവായൂരിലെ കണ്ടക്ടര്‍ ആ‍ാവാതിരിക്കുക!!
    3.പഴുത്ത മാമ്പഴത്തെ ബഹിഷ്കരിക്കുക!
    4.അംബാസിഡര്‍ കാര്‍ ആര്‍ക്കും വേണ്ടാതാവുന്നുവോ
    5.ഇനി ഇടത്തരക്കാര്‍ക്കും കാര്‍ വാങ്ങാം?
    6.ഏത്തമിടീക്കലിന് നഷ്ടപരിഹാരം ?
    7.വരുണ്‍ഗാന്ധി പ്രസംഗിച്ചില്ലായിരുന്നുവെങ്കില്‍?
    8.പാഠം .1. എന്താണ് യോഗ?
    9.പാഠം .2.നിലമൊരുക്കല്‍
    10.ശരീരത്തില്‍ പട്ടു സാരി ;ഉള്ളിലോ???
    11.മദര്‍ തെരേസയും സംഭാവനയും?
    12.ഒരു പുഴു ഉണ്ടാക്കിയ പ്രശ്നം ( ഹാസ്യം)
    13.ഒബാമ അമേരിക്കന്‍ പ്രസിഡണ്ടാവാന്‍ കാരണമെന്ത് ?
    14.നിങ്ങളുടെ ഭാര്യ ഒരു വേരുവെട്ടിയാണോ ?;എങ്കില്‍ സൂക്ഷിക്കുക!!
    15.കുങ്കുമപ്പൂവ് കഴിച്ചാല്‍ നിറമുണ്ടാകുമോ??
    16.ട്യൂഷന്‍ മാഷിനൊരു സമ്മാനം (ഹാസ്യം)
    17.മിട്ടായിക്കടക്കാരന്റെ മകന്‍ (ഹാസ്യം)
    18.പെരുകുന്ന ഗര്‍ഭപാത്ര ശസ്ത്രക്രിയകള്‍ !!
    19.നിങ്ങളുടെ ഭാര്യയുടെ വയര്‍ ഒരു വേസ്റ്റ് ബാസ്കറ്റ് ആണോ ?
    20.ഭര്‍ത്താവിന്റെ വീട്ടുകാരെ കുറ്റം പറയരുത്!!
    21.എന്തുകൊണ്ടാണ് വയര്‍ വീര്‍ക്കുന്നത് ?( ഹാസ്യം)
    22.അദ്ധ്യാപകരെ കുറ്റം പറയരുത് !!
    23.ഇതാണോ ഇപ്പോഴത്തെ വിവാഹ സദ്യ??
    24.നാക്കുകെട്ടിക്കല്‍ ( ഒരു പ്രത്യേക ചികിത്സ)??
    25.അടിവസ്ത്രങ്ങള്‍ അനാവശ്യങ്ങളോ ??
    26.പഴശ്ശിരാജ ജിവിച്ചിരിക്കണമായിരുന്നെങ്കില്‍ ?
    27.ഹേ മനുഷ്യാ ? നിങ്ങള്‍ ഒരു കസേര മനുഷ്യനാണോ ?
    28. കഥാപ്രസംഗക്കാരന്റെ മുണ്ട് ( ഹാസ്യം )
    29. പോലീസുകാരന്റെ ഹാസ്യം
    30. വിദ്യാര്‍ത്ഥി സമരവും പോലിസും
    31.വിദ്യാര്‍ത്ഥി സമരവും പ്രിന്‍സിപ്പാളും (ഹാസ്യം )

ഈ സന്ദര്‍ശകരാണ് എന്റെ ആത്മധൈര്യം ; എന്നെ പ്രോത്സാ‍ഹിപ്പിക്കുന്നവര്‍

ചിന്തിക്കൂ ; ചിരിപ്പിക്കൂ ; ഈ യജ്ഞത്തില്‍ നിങ്ങളും പങ്കാളികളാകൂ .നിര്‍ദ്ദോഷമായ ഒരു ഫലിതം നിങ്ങളെ ദുഃഖങ്ങളില്‍ നിന്ന് മോചിതരാക്കാം.വായിച്ചുമാത്രം പോകാതെ ഒരു അഭിപ്രായവും എഴുതിപ്പോകൂ.നിങ്ങളുടെ കൂട്ടുകാരെക്കൊണ്ടും ഇത് വായിപ്പിക്കൂ
ഈ ചിരിലോകത്തില്‍ നിങ്ങളും ചേരൂ , നിങ്ങളുടെ സുഹൃത്തുക്കളേയും ചേര്‍ക്കൂ ; പറ്റുമെങ്കില്‍ ഈ ബ്ലോഗ് അഡ്രസ്സ് നിങ്ങളുടെ സുഹൃത്തിന് ഇ മെയില്‍ ചെയ്യൂ. അവരും മനസ്സറിഞ്ഞ് ഒന്നു ചിരിച്ചോട്ടെ . ചിരിയും സന്മാര്‍ഗ്ഗവും ഒത്തുചേരുന്ന ഈ ബ്ലോഗിലേക്ക് എല്ലാവര്‍ക്കും സ്വാഗതം .
സന്തോഷകരമായ ഈ കൂട്ടായ്മയില്‍ അങ്ങനെ നിങ്ങളും നിങ്ങളുടെ സമാന ചിന്താഗതിക്കാരും പങ്കാളികളാവൂ

ഇവരാണ് ചിരിലോകത്തിലെ അംഗങ്ങള്‍ ; ഈ ബ്ലോഗിനെ പ്രോത്സാഹിപ്പിക്കുന്നവര്‍

Friday, July 11, 2008

19 ..ഏഴാം ക്ലാസ് പാഠപുസ്തകം : ഈ കോലാഹലം വേണമോ ?

ഈ വര്‍ഷം പത്താം ക്ലാസ് പരീക്ഷ എഴുതിയത് നാലരലക്ഷം പേരാണ് .
അതായത് ഈ വര്‍ഷം ഏഴാം ക്ലാസില്‍ പഠിക്കുന്നത് നാലുലക്ഷം കുട്ടികളാണെന്നതാണ് അര്‍ത്ഥം .
അവര്‍ക്കുവേണ്ടിയാണ് ഈ കോലാഹലങ്ങളൊക്കെ.
അതില്‍ തന്നെ എത്രപേര്‍ 80 ശതമാനം ജയിപ്പിക്കണം എന്നലേബലില്‍ ജയിക്കുന്നു എന്നറിയുമോ ?
അതായത് 90 % പേര്‍.അതായത് ഒന്നും പഠിക്കാതെ കടന്നു കൂടുന്നു.
പിന്നെ ,ടെക്സ്റ്റ് പുസ്തകം എന്തായാലെന്ത് ?
കുട്ടികള്‍ ഒന്നും അറിയുന്നില്ല.
പിന്നെ , ഇവിടുത്തെ അദ്ധ്യാപകര്‍ എത്രപേര്‍ പാഠപുസ്തകങ്ങള്‍ ആ സ്പിരിറ്റില്‍ പഠിപ്പിക്കുന്നുണ്ട് ,
അങ്ങനെ പഠിപ്പിച്ചിരുന്നെങ്കില്‍ മലയാളം മീഡിയത്തില്‍ കുട്ടികളുടെ കുറവ് വരുമോ ?ഈ വര്‍ഷം ഒരു ലക്ഷം വിദ്യാര്‍ത്ഥികളുടെ എണ്ണമാ കുറവ് കാണിക്കുന്നത് ?
പിന്നെ എന്തിനാ ഈ ശബ്ദ മൊക്കെ ഒരു പ്രാവശ്യം ശബ്ദമുണ്ടാക്കി എന്നുവെച്ച് ഭരണം കിട്ടിയത് ഓര്‍ത്തുകൊണ്ടാണോ ?
അത് അന്നത്തെ കാര്യം .
അതുകൊണ്ടാണല്ലോ ഒരാള്‍ പറഞ്ഞത് ,
ഞങ്ങള്‍ കയറിയാല്‍ പുസ്തകം മാറ്റും എന്ന് .
ഇതൊന്നും കാണാതെ ഓളിയിടുന്നവരെ , നിങ്ങള്‍ അവരുടെകൂടെ കൂടല്ലേ .അതല്ലേ ശരി ?
അതല്ല സ്കൂള്‍ തുറന്നതേയുള്ളുസമരവും ബഹളവുമാണ് മലയാളം മീഡിയത്തില്‍ എന്ന് വരുത്തിവെച്ച് മലയാളം മീഡിയം എന്ന കട അടപ്പിക്കാനാണൊ ശ്രമം.
അതു തന്നെയാണ് ലോക ബാങ്കും പറയുന്നതും.
അവര്‍ക്ക് പോതുവിദ്യാഭ്യാസത്തിന് ഇത്ര പണം ചെലവിടുന്നതില്‍ താല്പര്യമില്ലത്രെ .അത് അങ്ങനെ .
ഈ ഓളി ഇടുന്നവരില്‍ എത്ര പേരുടെ മക്കള്‍ ഏഴാം ക്ലാസില്‍ പഠിക്കുന്നുണ്ട് ?
അതു പോട്ടെ ,
ഈ ഓളി ഇടുന്നവരുടെ മക്കള്‍ മലയാളം മീഡിയത്തിലാണോ പഠിക്കുന്നത് ?
പിന്നെ എന്താ ഇംഗ്ലീഷ് മീഡിയം കാരായ അമേരിക്കേ നീ ഓളി ഇടുന്നേ .
ഞങ്ങള്‍ , മലയാളം മീഡിയം കാരായ ഇറാക്കുകാര്‍ എങ്ങനെയെങ്കിലും നാലക്ഷരം പഠിച്ചോട്ടെ.
അതും മുട്ടിക്കാനാണോ ഈ ശ്രമം പാവപ്പട്ടവന്റെ മക്കളല്ലേ പഠിക്കുന്നത് .അവിടെ ഏവര്‍ക്കും എന്തും ആവാ‍മല്ലോ ഏത് വിദ്യാഭ്യാസ പരീക്ഷണവും കുറേ പ്രതികരണങ്ങള്‍ ബ്ലോഗിലും വന്നിരുന്നുഅനുകൂലിച്ചും പ്രതികൂലിച്ചും ???ഇവരുടെയൊക്കെ മക്കള്‍ പഠിക്കുന്നത് ഇംഗ്ലീഷ് മീഡിയത്തിലാണ് .പിന്നെന്താ കുഴപ്പം ?
ബോറടിച്ചിരിക്കുമ്പോള്‍ നാല് ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടാലെന്താ ?
പിന്നെ പ്രവാ‍സി എന്നൊക്കെ പറഞ്ഞ് ഒരു നൊസ്റ്റാള്‍ജിയ....
അതും വല്ലോന്റെ മക്കള്‍ടെ കാര്യത്തില്‍....
ഇവര്‍ക്കൊക്കെ ഈ ലഹള വെക്കുന്നതിനു പകരം നാലു ട്യൂഷന്‍ സെന്റര്‍ തുടങ്ങിയാ‍ലെന്താ ?
പോട്ടെ , ഇപ്പോഴും അക്ഷരം എഴുതാനും വായിക്കാനും കിട്ടാത്തവര്‍ ഏഴാം ക്ലാസിലുണ്ട് എന്ന വാസ്തവം പറയാതെ തന്നെ അറിയാം .
ഈ ജാഥക്കും ഹര്‍ത്താലിനും പകരം ഇവര്‍ക്കു വേണ്ടി ഒരു മണിക്കുറെങ്കിലും അക്ഷരം പഠിപ്പിച്ചാലെന്താ ?
നിങ്ങള്‍ കേട്ടീട്ടുണ്ടോ ഉപ്പു സത്യാഗ്രഹത്തെക്കുറിച്ച് ....
അത് ഉപ്പ് ഉണ്ടാക്കിയിട്ടാണ് സത്യാഗ്രഹം നടത്തിയത് ..അതു പോലെ നാലക്ഷരം പിള്ളേരെ പഠിപ്പിച്ച് സമരം നടത്തിയാലെന്താ ?
തൊലിയുരിഞ്ഞു പോകുമോ ?

6 comments:

മലമൂട്ടില്‍ മത്തായി said...

ലഹളയും ബഹളവും ഒക്കെ നടക്കുന്നത് നാട്ടില്‍ ആണ്. പ്രവാസികള്‍ ആരും പുസ്തകം കത്തികാണോ, പോലീസിന്റെ തൊപ്പി തെറിപ്പിക്കാണോ പോയിട്ടില്ല. അപ്പോള്‍ എന്തിനാണ് അവരുടെ മെക്കിട്ടു കയറുന്നത്? അതുപോലെ, ഇംഗ്ലീഷ് മീഡിയം ആയാലും, മലയാളം മീഡിയം ആയാലും ടെക്സ്റ്റ് ബുക്കിലെ ആശയം ഒന്നു തന്നെ ആയിരിക്കും. പിന്നെ ഇംഗ്ലീഷ് അമരവാണിയും, മലയാളം തറ ക്ലാസും ആകുനതെങ്ങിനെ?

Anonymous said...

ആദ്യം ബേബി അച്ചായനോട് 5 ആം ക്ലാസ്സ് പാസാവാന്‍ പറ.
കേരളത്തിന്റെ തനിമ !!! 5 ആം ക്ലാസ്സ് പോലും പാസാവാന്‍ പറ്റാത്ത മണ്ടന്‍ .
education ന്‍റെ തലപ്പത്തിരിക്കുനൂ ....അതിനെ കുറിച്ചു ആധികാരികമായി സംസാരിക്കുനൂ..കഷ്ട്ടം

കുട്ടമണി said...

പ്രിയ സഹോദരാ മലമൂട്ടില്‍ മത്തായിയേ,
ഇത് വായിച്ചപ്പൊള്‍തന്നെ കണ്ടില്ലേ ഒരു അസ്വസ്ഥത .അതു തന്നെയാണ് പറഞ്ഞത് . അവിടെ , വിദേശത്ത് പാഠപുസ്തകം കത്തിക്കാനോ പോലീസിന്റെ തൊപ്പിയൂരാനൊ സാ‍ധിക്കാത്തോണ്ട് ഇവിടെ ഈ ബ്ലോഗില്‍ കാണാവുന്ന വിക്രിയകള്‍ ചെയ്യുന്നു, ചിലര്‍ .
എന്തേ , പാഠപുസ്തകത്തിനെതിരായി ഒരു കരിദിദിനം പ്രവാസികള്‍ക്കു സംഘടിപ്പിച്ചുക്കൂടാ?
തൊട്ടതിനും പിടിച്ചതിനുമൊക്കെ പതിഷേഷത്തിന്റെ സുനാമി ബ്ലോഗില്‍ ഉണ്ടാക്കുന്നവരില്‍ മുഖ്യര്‍ പ്രവാസി ബ്ലോഗര്‍മാരാണല്ലോ ?
ഏട്ടിലെ പശു പുല്ലുതിന്നില്ല മാത്യൂസ് സഹോദരാ
അതുകൊണ്ട് ആശയത്തിന്മേലല്ല കാര്യം
അവിടെ വരുന്ന കുട്ടികളും അവരുടെ സാമ്പത്തിക ശേഷിയുമാണ് കാര്യം
ഇനി മറ്റൊരു കാര്യം
ഇനി പ്രവാസികള്‍ക്ക് വോട്ടവകാശം വരട്ടെ
അപ്പോള്‍ കാണം
പാഠപുസ്തകം കത്തിക്കല്‍ വിദേശത്ത് നടക്കുന്നത് .
ഞെട്ടണ്ട് ,ഞെട്ടണ്ട
കത്തിക്കും ഞങ്ങള്‍ കത്തിക്കും
പാഠപുസ്തകം കത്തിക്കും
വിദേശത്തായാലും കത്തിക്കും
വോട്ടുള്ളോടത്ത് കത്തിക്കും
അതാണ് ഇവിടെ നടക്കുന്ന പാഠപുസ്തക രാഷ്ട്രീയ മെന്ന് പറയായിരുന്നു മത്തായി സഹോദരാ
ഇപ്പോള്‍ എന്തു പറയുന്നു

കുട്ടമണി said...

സഹോദരാ‍ അനൊനി മാഷേ
എം .എ പഠിച്ച് വിവരമില്ലാത്തവര്‍ നമ്മുടെ നാട്ടില്‍ എത്രയോ ഉണ്ട് .ഒരു ജോലി പോലും കിട്ടാത്തവര്‍
അതിനാല്‍ വിദ്യാഭ്യാസ യോഗ്യതയിലൊന്ന്നും അത്ര കാര്യമില്ലന്നെ
ഇന്ദിരാഗാന്ധിയുടെ വിദ്യാഭ്യാസ യോഗ്യത എന്തായിരുന്നു ?
മോവോ യുടെയൊ
എഡിസന്‍ ഓര്‍ക്കുന്നുണ്ടോ
ഇത്രകാലമായിട്ടും ഈ വിവരമെങ്കിലും നേടാനായില്ലേ ശ്രി അനോനിമാഷിന്
പോട്ടെ അനൊനിയുടെ വിദ്യാഭ്യാസ യോഗ്യത എന്താ ?
എങ്കില്‍ ഞാന്‍ ചോദിക്കുന്ന ഒരു ചോദ്യത്തിന് ഉത്തരം പറയുവാന്‍ പറ്റുമോ
പരശുരാമന്‍ മഴുവെറിഞ്ഞാണ് കേരള മുണ്ടായത് എന്നത് ഏത് പുസ്തകത്തിലാണ് ആദ്യമായി രേഖപ്പെടുത്തിയത് ?

Anonymous said...

ശരിയാണ് സുഹൃത്തേ .....ഒരു മന്ത്രിയാവാന്‍ ഒരു വിദ്യഭ്യാസ യോഗ്യതയും വേണ്ട...അതാണ് കുഴപ്പവും ...ഒന്നു ചോദിക്കട്ടെ ..താങ്കള്ക്ക് ഒരു സഹോദരിയുന്ടെന്നു കരുതുക ...4 അം ക്ലാസ്സ് പോലും പാസാവാത്ത വിവരം ഉണ്ടെന്നു പറയുന്ന ഒരാള്ക്ക് വിവാഹം കഴിച്ചു കൊടുക്കുമോ ? എന്നാല്‍ താങ്കള്‍ പറയുന്ന തു ഞാന്‍ സമ്മാതിക്കുനൂ.
പക്ഷേ ..നമ്മള്‍ നമ്മുടെ നാടിന്‍റെ വിദ്യഭ്യാസ മന്ത്രിയക്കും....

കുട്ടമണി said...

എന്റെ പ്രിയ അനോനിച്ചേട്ടാ
അങ്ങനെ തന്നെ വേണം .
അതായത് എന്റെ മാത്രം സഹോദരിയെ നാലാം ക്ലാസുപാസ്സാകാത്ത ആള്‍ക്ക് കെട്ടിച്ചുകൊടുത്തീട്ടുകാര്യമില്ല , നമ്മുടെയൊക്കെ സഹോദരിമാരെ ഇങ്ങനെ ചെയ്യണം.
അതുപോലെ നാമെല്ലാം വിവാഹം കഴിക്കുന്നത് അന്യമതത്തില്‍ നിന്നാകണം .
എന്നാല്‍ മാത്രമേ മാര്‍ക്സ് പറയുന്ന സോഷ്യലിസം കൈ
വരിക്കാന്‍ നമുക്കാകൂ അനോനീ സഹോദരാ.
അങ്ങനെ ചരിത്രപരമായ ഈ മുഹൂര്‍ത്തത്തിന്റെ ഭാഗമാകൂ സഹോദാരാ.

Labels

Blog Archive

Total Pageviews

Popular Posts

CHIRILOGAM SMS CHANNEL